ചൈനയിലെ പ്രവിശ്യകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Province (China) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവിശ്യാതല ഭരണ വിഭാഗങ്ങൾ
Categoryഏകപാർട്ടി സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക്
Location ചൈന
എണ്ണം33 (തായ്‌വാൻ ഉൾപ്പെടുത്താതെ)
ജനസംഖ്യ552,300 (മക്കാവു) – 104,303,132 (ഗ്വാങ്‌ഡോങ്)
വിസ്തീർണ്ണം30.4 km2 (11.7 sq mi) (മക്കാവു)[1] – 1,664,897 km2 (642,820 sq mi) (ക്സിങ്ജിയാങ്)[2]
സർക്കാർഏക പാർട്ടി സർക്കാർ
SARs: 1 country, 2 systems
Provincial government
സബ്ഡിവിഷനുകൾSub-provincial city, Prefecture
province-level administrative divisions
Simplified Chinese省级行政区
Traditional Chinese省級行政區
province
Chinese

പ്രവിശ്യാതല ഭരണ പ്രദേശങ്ങൾ (ചൈനീസ്: 省级行政区; പിൻയിൻ: shěng-jí xíngzhèngqū) അല്ലെങ്കിൽ പ്രഥമതല ഭരണ പ്രദേശങ്ങൾ (一级行政区; yī-jí xíngzhèngqū), എന്നത് ചൈനീസ് ഭരണകൂടത്തിലെ ഏറ്റവുമുയർന്ന ഭരണ പ്രദേശവിഭാഗങ്ങളാണ്. 33 പ്രദേശങ്ങളായിട്ടാണ് ചൈനയെ പ്രവിശ്യാതല ഭരണത്തിന് കീഴിൽ തിരിച്ചിരിക്കുന്നത്. ഇതിൽ 22 പ്രവിശ്യകൾ, 4 മുനിസിപ്പാലിറ്റികൾ, 5 സ്വയംഭരണ പ്രദേശങ്ങൾ, 2 പ്രത്യേക ഭരണപ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ 1945 മുതൽ ചൈനീസ് റിപ്പബ്ലിക്ക് ഭരണം നിലനിൽക്കുന്ന, തായ്‌വാൻ പ്രവിശ്യ ഉൾപ്പെടുന്നില്ല.

പ്രത്യേക ഭരണദേശങ്ങളായ ഹോങ് കോങ്ങ്, മക്കാവു, എന്നിവിടങ്ങളിൽ ഒഴിച്ച് എല്ലായിടത്തും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവിശ്യാ കമ്മിറ്റി നിലനിൽക്കുന്നു. ഈ കമ്മിറ്റി സെക്രട്ടറിയാണ് പ്രവിശ്യാഭരണം കയ്യാളുന്നത്. ഗവർണർ പ്രവിശ്യയുടെ പ്രഥമനാണെങ്കിലും പ്രാവർത്തികാധികാരങ്ങൾ ഇല്ല.

പ്രവിശ്യാതല പ്രദേശങ്ങളുടെ വിഭാഗങ്ങൾ[തിരുത്തുക]

പ്രവിശ്യ[തിരുത്തുക]

പ്രവിശ്യകളിലെ (ചൈനീസ്: ; പിൻയിൻ: shěng) ഭരണം നിർവഹിക്കുന്നത് സെക്രട്ടറിയാൽ നയിക്കപ്പെടുന്ന പ്രവിശ്യാ കമ്മിറ്റിയാണ്. കമ്മിറ്റി സെക്രട്ടറിയാണ് പ്രവിശ്യയുടെ തലവൻ. പ്രവിശ്യാ സർക്കാരിന്റെ ഗവർണർ രണ്ടാം ചുമതലക്കാരനുമാണ്.

തായ്‌വാനും അതിന്റെ ചുറ്റുമുള്ള ദ്വീപുകളും ജനകീയ ചൈന റിപ്പബ്ലിക് അവരുടെ തായ്‌വാൻ പ്രവിശ്യയാണെന്ന് അവകാശപ്പെടുന്നു. എങ്കിലും ചൈന ഭൂഖണ്ഡത്തിൽ ഭരിക്കുന്ന ഒരു സർക്കാരിന്റെയും കീഴിൽ തായ്‌വാൻ ഭരണം 1949 മുതൽ വന്നിട്ടില്ല. 1949 ലാണ് ചൈനീസ് റിപ്പബ്ലിക്കിന്റെ കയ്യിൽ നിന്ന് ചൈനീസ് ഭൂഖണ്ഡത്തിന്റെ ഭരണം ജനകീയ ചൈന റിപ്പബ്ലിക്കിലേക്ക് പോയത്. കിൻമെൻ, മത്സു ദ്വീപുകൾ ജനകീയ ചൈന റിപ്പബ്ലിക്ക് അവരുടെ ഫ്യൂജിയാൻ പ്രവിശ്യയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നു. അത് പോലെ തന്നെ പ്രറ്റസ് ദ്വീപുകളും ഇറ്റു അബയും ജനകീയ ചൈന അവകാശമുന്നയിക്കുന്ന പ്രദേശങ്ങളാണ്. ഈ പ്രദേശങ്ങളെല്ലാം ചൈന റിപ്പബ്ലിക്ക് (തായ്‌വാൻ എന്ന് സാധാരണ വിളിക്കപ്പെടുന്നു) അധീന പ്രദേശങ്ങളാണ്.

ആധുനിക പ്രവിശ്യകൾ[തിരുത്തുക]

പ്രവിശ്യകൾ (23):- ആൻഹുയി, ഗാൻസൂ, ഗ്വാങ്‌ഡോങ്, ഗ്വിചൗ, ജാങ്സൂ, ജിയാങ്സി, ജിലിൻ, തായ്‌വാൻ, ഫുജിയാൻ, യുന്നാൻ, ല്യാവോനീങ്, ശാൻഡോങ്, ഷൻസീ, ഷാൻസീ, ഷെസിയാങ്, സിങ്ഹൗ, സിഷ്വാൻ, ഹായ്നാൻ, ഹുനാൻ, ഹുബെയ്, ഹെനാൻ, ഹെബെയ്, ഹെയ്ലോങ്സിയാങ്

മുനിസിപ്പാലിറ്റികൾ (4):- ചോങ്ചിങ്, ടിയാൻജിൻ, ബെയ്ജിങ്, ഷാങ്ഹായ്

സ്വയംഭരണ പ്രദേശങ്ങൾ (5):- ഇന്നർ മംഗോളിയ, ഗുവാങ്ക്സി, തിബെത്ത് സ്വയംഭരണപ്രദേശം, നിൻഗ്സിയ, സിൻജിയാങ്

പ്രത്യേക പ്രദേശങ്ങൾ (2):- മകൗ, ഹോങ്കോങ്

മുനിസിപ്പാലിറ്റി[തിരുത്തുക]

മുനിസിപ്പാലിറ്റികൾ (ലഘൂകരിച്ച ചൈനീസ്: 直辖市; പരമ്പരാഗത ചൈനീസ്: 直轄市; പിൻയിൻ: zhíxiáshì; literally: "direct-administrated city") അല്ലെങ്കിൽ നേരിട്ടുള്ള ഭരണത്തിൻ കീഴിലുള്ള പട്ടണങ്ങൾ എന്നാൽ ചൈനയിലെ കേന്ദ്ര സർക്കാർ നേരിട്ടു ഭരിക്കുന്ന നഗരങ്ങളാണ്. ഇവക്ക് പ്രവിശ്യകളുടെ അതെ പദവി നൽകപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ അവയുടെ രാഷ്ട്രീയ പദവി പ്രവിശ്യകളേക്കാളും ഉയർന്നതാണ്.

സ്വയംഭരണ പ്രദേശങ്ങൾ[തിരുത്തുക]

ചില ന്യൂനപക്ഷങ്ങൾ ജനസംഖ്യയിൽ കൂടുതലുള്ളതു കൊണ്ട് അവർക്കു വേണ്ടി രൂപീകരിക്കപ്പെട്ടിട്ടുള്ള ഭരണപ്രദേശങ്ങളാണ് സ്വയംഭരണ പ്രദേശങ്ങൾ (ലഘൂകരിച്ച ചൈനീസ്: 自治区; പരമ്പരാഗത ചൈനീസ്: 自治區; പിൻയിൻ: zìzhìqū). ഇവിടെ ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള തദ്ദേശസ്വയംഭരണ സർക്കാർ ആണ് ഭരണം നിർവഹിക്കുന്നത്. ഈ സർക്കാരിന്റെ അധികാരങ്ങൾ തത്ത്വത്തിലാണ് കൂടുതലും. പ്രാവർത്തിക അധികാരങ്ങൾ കുറവാണ്. ഓരോ സ്വായംഭരണ പ്രദേശത്തിന്റെയും ഗവർണർ സാധാരണയായി അവിടുത്തെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള ആളായിരിക്കും.

പ്രത്യേകഭരണ പ്രദേശങ്ങൾ[തിരുത്തുക]

പ്രത്യേക ഭരണ പ്രദേശങ്ങൾ (ലഘൂകരിച്ച ചൈനീസ്: 特别行政区; പരമ്പരാഗത ചൈനീസ്: 特別行政區; പിൻയിൻ: tèbié xíngzhèngqū) വളരെ സ്വതന്ത്രമായി സ്വയംഭരണം കാഴ്‌ചവെക്കുന്നവയും ഒരു ഉപരാജ്യം പോലെ ജനകീയ ചൈനയിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്നവയുമാണ്. ഓരോ പ്രത്യേക ഭരണ പ്രദേശങ്ങൾക്കും ഒരു ചീഫ് എക്സിക്യൂട്ടീവ് ആണ് പ്രദേശത്തിന്റെയും സർക്കാരിന്റെയും തലവനായി പ്രവർത്തിക്കുന്നത്. പ്രദേശത്തെ സർക്കാർ സൈനികം, വിദേശകാര്യം മുതലായ കാര്യങ്ങളൊഴിച്ചാൽ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്നു.

സാമ്പത്തിക രംഗം[തിരുത്തുക]

ചൈനയുടെ ദക്ഷിണ തീരങ്ങളിലുള്ള പ്രവിശ്യകൾ-സെജിയാങ്, ജിയാങ്സു, ഫ്യൂജിയാൻ, ഗുവാങ്ഡോങ് മുതലായവ- കൂടുതൽ വ്യവസായവത്കരിക്കപ്പെട്ടതും അതുകൊണ്ട് തന്നെ കൂടുതൽ വികസിച്ചവയുമാണ്. ഉൾനാടുകളിലുള്ള പ്രവിശ്യകൾ ഇപ്പോളും വികസ്വരമായി നിലനിൽക്കുന്നു.

പുറം കണ്ണികൾ[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള ചൈനയിലെ പ്രവിശ്യകൾ യാത്രാ സഹായി

അവലംബം[തിരുത്തുക]

  1. "Macao in Figures". Government of the Macao Special Administrative Region Statistics and Census Service. 2016. Retrieved 2018-08-15.
  2. 6-1 自然资源划 [6-1 Overview of natural resources] (in ചൈനീസ്). Xinjiang Bureau of Statistics. Archived from the original on 2015-12-22. Retrieved 19 December 2015.
"https://ml.wikipedia.org/w/index.php?title=ചൈനയിലെ_പ്രവിശ്യകൾ&oldid=3653787" എന്ന താളിൽനിന്ന് ശേഖരിച്ചത്