അലാന്ദ് ദ്വീപുകൾ
അലാന്ദ് ( സ്വീഡിഷ് ഉച്ചാരണം ഓലാന്ദ് ) ദ്വീപുസമൂഹത്തിന്റെ കിടപ്പ് സ്വീഡനിൽ നിന്നും ഫിൻലൻഡിൽ നിന്നും സമദൂരത്തിൽ ബാൾട്ടിക് ഉൾക്കടലിലാണ്. ഫിൻലൻഡിന്റെ അധീനതയിലുളള 6757 ദ്വീപുകളടങ്ങുന്ന ഈ സ്വയംഭരണ പ്രദേശത്തിലെ നിവാസികൾ നൂറുശതമാനവും സ്വീഡിഷ് ഭാഷ സംസാരിക്കുന്നവരാണ്. നോർഡിക് രാഷ്ട്ര സമുച്ചയത്തിന്റെ ഭാഗമാണ് അലാന്ദ്
അലാന്ദ് ദ്വീപുകൾ | |
---|---|
ദേശീയ മുദ്രാവാക്യം: "Islands of Peace" | |
ദേശീയ ഗാനം: Ålänningens sång | |
തലസ്ഥാനം and largest city | Mariehamn |
ഔദ്യോഗിക ഭാഷകൾ | Swedish |
ഭരണസമ്പ്രദായം | ഫിൻലൻഡിന്റെ അധീനതയിലുളള സ്വയംഭരണ പ്രദേശം |
• Governora | Peter Lindbäck |
• Premier | Camilla Gunell |
Autonomy | |
• Declared | 1920 |
• Recognized | 1921b |
• ആകെ വിസ്തീർണ്ണം | 1,580[1] km2 (610 sq mi) (unranked) |
• 2011 estimate | 28,355 |
• ജനസാന്ദ്രത | 18.14/km2 (47.0/sq mi) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $1.563 billion[2] |
• പ്രതിശീർഷം | $55,829 |
എച്ച്.ഡി.ഐ. (2007) | 0.967[3] very high |
നാണയവ്യവസ്ഥ | Euro (€)d (EUR) |
സമയമേഖല | UTC+2 (EET) |
• Summer (DST) | UTC+3 (EEST) |
കോളിംഗ് കോഡ് | +358e |
ISO കോഡ് | AX |
ഇൻ്റർനെറ്റ് ഡൊമൈൻ | .axf |
|
ഭൂമിശാസ്ത്രം
[തിരുത്തുക]പാറക്കെട്ടുകളും ചതുപ്പു നിലങ്ങളും പൈൻ മരക്കാടുകളും നിറഞ്ഞ ഭൂപ്രകൃതിയുടെ 9 ശതമാനമേ കൃഷിയോഗ്യമായുളളു.
ചരിത്രം
[തിരുത്തുക]പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വീഡന് ഈ ദ്വീപുസമൂഹം റഷ്യക്കു അടിയറ വെക്കേണ്ടിവന്നു. അന്നേ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന . ഫിൻലൻഡിനോട് ഈ ദ്വീപുകളും ചേർക്കപ്പെട്ടു. നയതന്ത്രപ്രാധാന്യമുളള ഈ പ്രദേശം കൈക്കലാക്കാൻ ആംഗ്ലോ-ഫ്രഞ്ചു ശക്തികൾ ശ്രമിച്ചു, പിന്നീട് 1856-ലെ പാരീസ് ഉടമ്പടിയനുസരിച്ച് തല്പരകക്ഷികളെല്ലാം സൈന്യങ്ങളെ നിശ്ശേഷം പിൻവലിക്കുകയും , അലാന്ദ് സൈന്യരഹിതമേഖലയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1917-19 കാലത്ത് സ്വീഡൻ അലാന്ദ് തിരിച്ചെടുക്കാൻ ശ്രമം നടത്തി. ജനഹിതവും അതിന് അനുകൂലമായിരുന്നു. അതിനായി നടത്തിയ ഒപ്പുശേഖരണത്തിൽ 95 ശതമാനം നിവാസികളും സമ്മതം രേഖപ്പെടുത്തി. പക്ഷെ പല വിധ കാരണങ്ങളാലും അലാന്ദ് ഫിൻലൻഡിന്റെ ഭാഗമായിത്തന്നെ ഇന്നും തുടരുന്നു.
അവലംബം
[തിരുത്തുക]- ↑ "Facts about Åland". Archived from the original on 2012-06-18. Retrieved 14 September 2013.
- ↑ "അലാന്ദ് ദ്വീപുസമൂഹം ശേഖരിച്ചത് 14 സപ്റ്റമ്പർ 2013". Archived from the original on 2016-11-15. Retrieved 2013-09-14.
- ↑ "Human Development Report 2007". 2007. Archived from the original on 2018-12-25. Retrieved 2013-09-14.