കമർലങ്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മാർപാപ്പ തന്റെ സ്ഥാനം രാജി വെച് ഒഴിയുമ്പോഴോ മരണപെടുമ്പോഴോ മറ്റൊരു പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതുവരെ കത്തോലിക്കാ സഭയുടെ അധികാരി കമർലങ്കോ ആണ്.നിലവിൽ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരലിനെയാണ് ഫ്രാൻസിസ് മാർപാപ്പ കമർലങ്കോ പദവിയിൽ നിയമിച്ചിട്ടുള്ളത്.

ചുമതലകൾ[തിരുത്തുക]

ഒരു മാർപാപ്പയുടെ മരണം ആധികാരികമായി പ്രഖ്യാപിക്കുന്നത് കമർലങ്കോയാണ്.കമർലങ്കോ വെള്ളികൊണ്ടുള്ള ചെറിയ ചുറ്റികകൊണ്ടു മരിച്ചെന്നു കരുതുന്ന മാർപാപ്പയുടെ നെറ്റിയിൽ മൂന്നു തവണ മുട്ടി ജ്ഞാനസ്നാനപ്പേരു വിളിക്കും. ഇതിനുത്തരം ലഭിച്ചില്ലെങ്കിൽ മരിച്ചു എന്നു പ്രഖ്യാപിക്കും.എന്നാൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മരണം സ്ഥിതികരിച്ചത് എങ്ങനെ ആയിരുന്നില്ല.പോപ്പ് മരിച്ചതിനുശേഷം മുക്കുവന്റെ മോതിരം എന്നറിയപ്പെടുന്ന മാർപാപ്പയുടെ മോതിരം കമർലങ്കോ നശിപ്പിച്ചു കളയുന്നു.ദുഃഖാചരണത്തിന്റെ ഭാഗമായി ഒൻപത് ദിവസം പോപ്പിന്റെ മാളികയും കമർലങ്കോ നേതൃത്വംത്തിൽ സീൽ ചെയുന്നു.ഇങ്ങനെ ഉള്ള സമയത്തെ sede vacante (സിഹാസനം ഒഴിഞ്ഞ കിടക്കുന്ന നേരം) എന്ന് അറിയപ്പെടുന്നു.sede vacante സമയം മുതൽ സഭയുടെ താത്കാലിക ചുമതല കമർലങ്കോ ഏറ്റെടുക്കുന്നു.അന്ന് മുതൽ പുതിയ മാർപാപ്പയെ തിരഞ്ഞിടുക്കുന്നത് വരെ കാമർലെങ്കോ വത്തിക്കാൻ സിറ്റിയുടെ ആക്റ്റിംഗ് പരമാധികാരിയാണ്.മരണപെട്ട മാർപാപ്പയുടെ മൃതസംസ്കാരശുശ്രൂഷയ്ക്കും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവ് എന്നിവയ്ക്കും കാമർലെങ്കോ സഹായിക്കുന്നു.കോൺക്ലേവിനായി സിസ്റ്റിൻ ചാപ്പൽ ഡോർ സീൽ ചെയുന്നത് കാമർലെങ്കോ ആണ്.

ജനപ്രിയ കലകളിൽ[തിരുത്തുക]

ഡാൻ ബ്രൗണിന്റെ "എയ്ഞ്ചൽസ് ആൻഡ് ഡീമൺസ്" എന്ന നോവലും അതിന്റെ ചലച്ചിത്ര ആവിഷ്കാരത്തിലും കാമർലെങ്കോയെ കഥയുടെ തുടക്കം മുതൽ അവസാനം വരെയുള്ള ഒരു പ്രധാന കഥാപാത്രമായി ചിത്രീകരിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കമർലങ്കോ&oldid=3517913" എന്ന താളിൽനിന്ന് ശേഖരിച്ചത്