പാൻജിയ
Jump to navigation
Jump to search
ഇന്നു നിലവിലുള്ള ഭൂഖണ്ഡങ്ങളെല്ലാം കൂടിച്ചേർന്ന അവസ്ഥയിൽ 250 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ നിലവിലുണ്ടായിരുന്ന ബൃഹദ്ഭൂഖണ്ഡത്തെയാണ് പാൻജിയ(പേൻത്സിയ, പാൻഗേയ, Pangaea അഥവാ Pangæa) എന്ന് വിളിക്കുന്നത്. അതിനെ ചുറ്റിയിരുന്ന സമുദ്രത്തിന് പന്തലാസ്സ എന്നാണ് പേര് കൊടുത്തിരിക്കുന്നത്. 1915 -ൽ ആൽഫ്രഡ് വെഗ്നർ തന്റെ ഗ്രന്ഥമായ വൻകരകളുടേയും സമുദ്രങ്ങളുടേയും ഉത്ഭവം (The origin of Continets and Oceans) എന്ന ഗ്രന്ഥത്തിലാണ് ആദ്യമായി ഈ പേർ ഉപയോഗിച്ചു തുടങ്ങിയത്