അതിപ്രാചീന കാലഘട്ടങ്ങളിൽ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന ഒരു വൻകരയാണ്അൻഗാരാലാൻഡ്. ഭൌമായുസ്സിലെ മധ്യയുഗങ്ങളിലൊന്നായ കാർബോണിഫെറസിന്റെ (Carboniferous)[1] രണ്ടാം പകുതിയിൽ ഭൂപ്രതലം വ്യാപകമായ പരിവർത്തനങ്ങൾക്കു വിധേയമായി. ഇവയെ ഭൂവിജ്ഞാനികൾ ഹെർസീനിയൻ പർവതനം (Hercynian orogeny)[2] എന്നു വിശേഷിപ്പിക്കുന്നു. അന്ന് ഇന്നത്തെ ചൈന മുതൽ സ്പെയിൻ വരെയുള്ള പ്രദേശങ്ങൾ സമുദ്രത്തിനടിയിലായിരുന്നു. ഈ ഭൂമധ്യ സമുദ്രമാണ് ടെഥിസ് (Tethys).[3] ടെഥിസിനു വടക്കുള്ള വൻകരയായിരുന്നു അൻഗാരാലാൻഡ്; തെക്കുള്ളത് ഗോണ്ഡ്വാനയും. ഇന്നത്തെ സൈബീരിയൻ പ്രദേശം അന്ന് അൻഗാരാലാൻഡിന്റെ ഭാഗമായിരുന്നു.