നോം പെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോം പെൻ
ភ្នំពេញ
Panomping
നഗരം
ក្រុងភ្នំពេញ · City of Phnom Penh
Skyline of നോം പെൻ
Official seal of നോം പെൻ
Seal
Nickname(s): Pearl of Asia (pre-1960s)
The Charming City
Country  Cambodia
Founded 1372
Became Capital 1865
Subdivisions 12 districts (khans)
Government
 • Governor പാ.സൊഹാത്തോങ് (കമ്പോഡിയൻ പീപ്പിൾസ് പാർട്ടി)
Area
 • Total 678.46 കി.മീ.2(261.95 ച മൈ)
Area rank Ranked 23rd
Elevation 11.89 മീ(39.01 അടി)
Population (2012)[1]
 • Total 1
 • Rank Ranked 1st
 • Density 2/കി.മീ.2(5/ച മൈ)
 • Density rank Ranked 1st
Demonym(s) Phnom Penher
Time zone Cambodia (UTC+7)
ഏരിയ കോഡ് +855 (023)
വെബ്‌സൈറ്റ് www.phnompenh.gov.kh/

കമ്പോഡിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് നോം പെൻ(/pəˈnɔːm ˈpɛn/ or /ˈnɒm ˈpɛn/.മെകോങ് , ബസാപ് നദികളുടെ കരയിൽ സ്ഥിതി ചെയ്യുന്ന നോം പെൻ ഫ്രഞ്ച് ഭരണകാലം മുതൽതന്നെ കമ്പോഡിയയുടെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഏഷ്യയുടെ മുത്ത് എന്ന് അറിയപ്പെടുന്ന നോം പെൻ ഇന്തോ-ചൈന മേഖലയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്[2] .നഗരമധ്യത്തിലായി സ്ഥിതിചെയ്യുന്ന വാറ്റ് നോം ക്ഷേത്രത്തിന്റെ പേരിൽ നിന്നുമാണ് നഗരത്തിന് ഈ പേർ ലഭിച്ചത്.1434ൽ സ്ഥാപിതമായ ഈ നോം പെൻ ഇന്ന് ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.ഫ്രഞ്ച് കോളനിവൽകരണത്തിന്റെ ശേഷിപ്പുകൾ ഇന്നും ഈ പുരാതനനഗരത്തിൽ കാണുവാൻ കഴിയും.

സ്ഥിതി വിവര കണക്കുകൾ[തിരുത്തുക]

വാറ്റ് നോം ക്ഷേത്രം

2008 സെൻസസ് അനുസരിച്ച് നോം പെൻ നഗരത്തിലെ ജനസംഖ്യ 2,009,264 ആണ്[3].നഗരത്തിലെ ജനസംഖ്യാവളർച്ച 3.92 % ആയി കണക്കാക്കുന്നു.നഗരജനസംഖ്യയുടെ 90 ശതമാനവും പ്രാദേശികവാസികളായ ഖെമ്രുകളാണ്. വിയറ്റ്നാം,തായ്ലന്റ്,ചൈന എന്നിവടങ്ങളിൽനിന്നുള്ളവരും ഇവിടെ താമസിക്കുന്നു.നഗരവാസികളിലേറെയും ബുദ്ധമതവിശ്വാസികൾ ആണ്. പ്രാദേശികഭാഷയായ ഖെമ്ർ തന്നെയാണ് ഔദ്യോഗികഭാഷയെങ്കിലും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളും ഇവിടുത്തുകാർ സംസാരിക്കാറുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

തെക്കൻ കമ്പോഡിയയിലെ കാണ്ടൽ പ്രവിശ്യയിലാണ് നോം പെൻ നഗരം സ്ഥിതി ചെയ്യുന്നത്.മെകോങ്,ബസാപ് നദികളും ടോൺ സ്ലേ തടാകവും നഗരത്തിലേകാവശ്യമായ ജലം നൽകുന്നു.സമുദ്രനിരപ്പിൽനിന്നും 12 മീറ്ററോളം ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മഴക്കാലത്ത് മെകോങ്,ബസാപ് നദികൾ കരകവിയുന്നത് നഗരജീവിതത്തെ ബുദ്ധിമുട്ടിലാക്കാറുണ്ട്[4].സവേന മെഖലയായ ഇവിടെ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ കനത്തമഴയും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൊടും വരൾച്ചയും അനുഭവപ്പെടാറുണ്ട്.

സഹോദരനഗരങ്ങൾ[തിരുത്തുക]

നോം പെൻ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു:[5]

അവലംബം[തിരുത്തുക]

  1. "Facts Phnom Penh City". Phnompenh.gov.kh. ശേഖരിച്ചത് 2012-10-31. 
  2. Peace of Angkor Phnom Penh. Retrieved July 27, 2007.
  3. NIS (August 2009). General Population Census of Cambodia 2008. National Institute of Statistics, Ministry of Planning. p. 23. 
  4. "GNS: Country Files". Earth-info.nga.mil. ശേഖരിച്ചത് June 27, 2010. 
  5. "Sister Cities". Phnompenh.gov.kh. ശേഖരിച്ചത് 2012-10-31. 
  6. Xinhuall. "Cambodia's Phnom Penh, Thailand's Bangkok become "sister cities"". Global Times. 
  7. Higgins, Randall. "Cleveland, Tenn., is now sister city to... Phnom Penh?". Times Free Press. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിമീഡിയ കോമൺസിലെ Phnom Penh എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=നോം_പെൻ&oldid=2382311" എന്ന താളിൽനിന്നു ശേഖരിച്ചത്