വിയന്റിയൻ
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Vientiane
ວຽງຈັນ | |
|---|---|
Capital City | |
| Country | Laos |
| Settled | 9th century[1] |
| സർക്കാർ | |
| • Mayor | Sombath Yialiheu |
| ഉയരം | 174 മീ (570 അടി) |
| ജനസംഖ്യ (7/2009 est) | |
• ആകെ | 7,54,000 |
മെക്കോങ് നദി തീരത്തു സ്ഥിതി ചെയ്യുന്ന ലാവോസിന്റെ തലസ്ഥാന നഗരമാണ് വിയന്റിയൻ. വിയങ്ചാൻ എന്നാണ് ലാവോസ് ഭാഷയിൽ നഗരത്തെ വിളിക്കുന്നത്. ലവോഷിയൻ ഇതിഹാസമായ ഫ്രാലക് ഫ്രാലം അനുസരിച്ച് തഥാരദ്ധരാജകുമാരനാണ് നഗരം സ്ഥാപിച്ചത്. എന്നാൽ ചരിത്രരചയിതാക്കൾ പറയുന്നത്, ഒരു ഹിന്ദു ക്ഷേത്രത്തിനു ചുറ്റുമുണ്ടായിരുന്ന ആദ്യകാല ഖമർ അധിവാസകേന്ദ്രമായിരുന്നുവെന്നാണ്. 1354 ൽ ഫാ എൻഗും ലാൻഷിയാങ് രാജ്യം സ്ഥാപിച്ചതോടെ നഗരം പ്രധാന കേന്ദ്രമാകാൻ തുടങ്ങി. 1560 ൽ സിദ്ധതിരദ്ധ് രാജാവ് അത് തലസ്ഥാനമാക്കി. പീന്നിട് ഫ്രഞ്ചുകാരും വിയന്റിയൻ കേന്ദ്രമാക്കി. 'ചന്ദ്രന്റെ നഗരം' എന്നാണ് ലാവോയിൽ വിയങ്ചാന് അർത്ഥം. ആ ഉച്ചാരണത്തെ ഫ്രഞ്ചുകാർ വിയന്റിയൻ എന്ന് റോമനീകരിച്ചു. പാലി ഭാഷയിൽ നിന്നാണ് ലാവോയിൽ ആ വാക്കുണ്ടായത്.
ഐതിഹ്യം
[തിരുത്തുക]ഇളയ സഹോദരനുവേണ്ടി കീരിടം തിരസ്കരിക്കപ്പെട്ട തഥാരദ്ധരാജകുമാരൻ തന്റെ 'മുവോങ് ഇന്ദപഥ മഹാനഖോൺ' രാജ്യമുപേക്ഷിച്ച് മെക്കോങ്ങിന്റെ പടിഞ്ഞാറൻ കരയിൽ മഹാധനി സിഫാൻ ഫാവോ എന്ന നഗരമുണ്ടാക്കി(ഇന്നത്തെ തായ്‌ലൻഡിലെ ഉദോൺധനി നഗരം). ഒരിക്കൽ ഏഴു തലയുള്ള നാഗം പ്രത്യക്ഷപ്പെട്ട് നദിയുടെ കിഴക്കൻ കരയിൽ ഒരു നഗരം സ്ഥാപിക്കാനവശിയപ്പെട്ടു. ആ നഗരത്തിന് 'ചന്ദ്രബൂലി സി സത്തനാക്' എന്നാണ് തഥാരദ്ധ പേരിട്ടത്. അതാണ് വിയന്റിയന്റെ ആദിരൂപം എന്നാണ് ഐതിഹ്യം.