മസ്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മസ്കറ്റ്
مسقط
—  നഗരം  —
മസ്കറ്റ് ഗേറ്റ്

Flag
മസ്കറ്റ് ഔദ്യോഗിക ചിഹ്നം
Coat of arms
മസ്കറ്റ് is located in Oman
മസ്കറ്റ്
മസ്കറ്റ്
ഒമാനിലെ മസ്കറ്റിന്റെ സ്ഥാനം
നിർദേശാങ്കം: 23°36′31″N 58°35′31″E / 23.60861°N 58.59194°E / 23.60861; 58.59194
രാജ്യം  ഒമാൻ
ഗവർണറേറ്റ് മസ്കറ്റ്
സർക്കാർ
 • Type പൂർണ്ണ രാജവാഴ്ച
 • സുൽത്താൻ ഖാബൂസ് ഇബ് സയീദ്
വിസ്തീർണ്ണം
 • Metro 3,500 കി.മീ.2(1 ച മൈ)
ജനസംഖ്യ(2010)
 • Metro 7,34,697
സമയ മേഖല ഒമാൻ സ്റ്റാൻഡേർഡ് സമയം (UTC+4)
വെബ്സൈറ്റ് http://www.mm.gov.om/english

ഒമാന്റെ തലസ്ഥാനവും ഒമാനിലെ ഏറ്റവും വലിയ നഗരവുമാണ് മസ്കറ്റ്. മസ്കറ്റ് എന്നു പേരുള്ള ഗവർണറേറ്റിലാണ് നഗരത്തിന്റെ സ്ഥാനം. പശ്ചിമേഷ്യയിലെ ഏറ്റവും പ്രാചീനമായ നഗരങ്ങളിലൊന്നാണ് മസ്കറ്റ്. എ.ഡി. രണ്ടാം നൂറ്റാണ്ടുമുതൽ തന്നെ അവർ ഗ്രീസുമായി വ്യാപാരം നടത്തിയിരുന്നു. ഇന്നും വ്യാപാരം തന്നെയാണ് മസ്കറ്റിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്. ഈന്തപ്പഴം, മുത്ത്, മീൻ, കരകൗശലവസ്തുക്കൾ എന്നിവയാണ് പരമ്പരാഗത കയറ്റുമതി സാധനങ്ങൾ. ഒമാനിൽ എണ്ണ കണ്ടെത്തിയതോടെ മസ്കറ്റ് നഗരം കൂടുതൽ വളർച്ച കൈവരിക്കാൻ തുടങ്ങി. മിനാ ഖാബൂസ് അഥവാ മുത്രാ തുറമുഖം മസ്കറ്റിന്റെ വ്യാപാര സിരാകേന്ദ്രം മാത്രമല്ല പേർഷ്യൻ ഗൾഫിനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുമിടയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട വ്യാപാരകേന്ദ്രം കൂടിയാണ്. സീബ് ആണ് മസ്കറ്റിലെ അന്താരാഷ്ട്ര വിമാനത്താവളം. തീവണ്ടി ഗതാഗതമില്ലാത്ത ഒമാനിൽ മികച്ച റോഡ് ശൃംഖലയുണ്ട്. പൊതുഗതാഗത സംവിധാനവുമുണ്ട്. ബയ്സാ എന്നറിയപ്പെടുന്ന ബസ്സുകളാണ് ഏറ്റവും പ്രചാരമുള്ള പൊതുവാഹനങ്ങൾ.

"https://ml.wikipedia.org/w/index.php?title=മസ്കറ്റ്&oldid=2083676" എന്ന താളിൽനിന്നു ശേഖരിച്ചത്