ഈന്തപ്പഴം
ഈത്തപ്പന എന്ന മരത്തിലുണ്ടാവുന്ന പഴം. ലോകത്തിൽ വളരെ കുറഞ്ഞ രാജ്യങ്ങളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. പ്രധാനമായും അറേബ്യൻ രാജ്യങ്ങളിൽ- . അറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയാണ് ഇത്. അഞ്ഞൂറിലധികം തരം ഈത്തപ്പഴങ്ങൾ ഇന്നുണ്ട്. ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
കാരക്ക[തിരുത്തുക]
മൂപ്പെത്തിയ ഈന്തപ്പഴം വെള്ളത്തിലിട്ട് പുഴുങ്ങി ദീർഘകാലം സൂക്ഷിക്കുവാൻ പാകത്തിൽ ഉണക്കിയെടുക്കുന്നു. ഇത്തരത്തിൽ ഉണക്കിയെടുത്ത ഈത്തപ്പഴത്തെ കാരക്ക എന്നു വിളിക്കുന്നു[1].
ഘടകങ്ങൾ[തിരുത്തുക]
ശരീരത്തിന് ഊർജസ്വലതയും ആരോഗ്യവും നൽകുന്ന പത്ത് ഘടകങ്ങൾ കാരക്കയിലടങ്ങിയിട്ടുണ്ട്. കാരക്കയും വെള്ളവും മാത്രം തിന്നുകൊണ്ട് ജീവിക്കാൻ ഒരു പ്രയാസവുമില്ല. ഒരു ഗ്ലാസ് പാലും ഒരു കാരക്കയും മതി ഒരു ദിവസത്തേക്ക്.[അവലംബം ആവശ്യമാണ്] കാരക്കയിലടങ്ങിയ പ്രോട്ടീൻ, കാൽസ്യം, അമിനോ ആസിഡ്, സൾഫർ, അയേൺ, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ്, കോപ്പർ, മഗ്‌നീഷ്യം എന്നീ പോഷകങ്ങൾ കൂടാതെ ഫൈബർ, ജീവകം എ1, ബി1, ബി2, ബി3, ബി5, ബി9 എന്നിവയും ധാരാളമുണ്ട്. വയർ, ഹൃദയസംബന്ധമായ രോഗങ്ങൾ, ലൈംഗികക്ഷീണം, വയറിലെ കാൻസർ, എന്നിവയ്ക്ക് കാരയ്ക്ക മരുന്നാണ്. മസിലുകൾ വളരാനും സഹായിക്കുന്നു. ഒരു കപ്പ് കാരക്കയിൽ 415 കലോറി ഊർജവും 95 ഗ്രാം ഷുഗറും, 110 ഗ്രാം കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.[2]
അൽ-അജ്‌വ[തിരുത്തുക]
ഈത്തപ്പഴങ്ങളിൽ വിശിഷ്ടമായ ഒരിനമാണ് വിശുദ്ധ ഈത്തപ്പഴം എന്നറിയപ്പെടുന്ന അൽ-അജ്‌വ. അൽ-അജ്‌വ മദീനയിൽ മാത്രമേ കായ്ക്കാറുള്ളൂ. മറ്റ് സ്ഥലങ്ങളിൽ ഈന്തപ്പനകൾ ഉണ്ടെങ്കിലും വിളവുണ്ടാകാറില്ല. സാധാരണയിൽ നിന്ന് വ്യത്യസ്തമായി കറുപ്പ് നിറത്തിൽ തിളങ്ങി നിൽക്കുന്ന ഇവ രുചിയിലും ഗുണത്തിലും മറ്റ് ഈത്തപ്പഴങ്ങളോട് കിടപിടിക്കുന്നവയാണ്. കിലോയ്ക്ക് 2,000 രൂപയോളം വിലയുണ്ട്. സ്വാദുകൂട്ടാൻ അൽ-അജ്‌വയെ കുങ്കുമത്തിലും തേനിലും സൂക്ഷിക്കാറുണ്ട്.[3]
ചിത്രങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-01-17.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-08-15.
- ↑ "ഈത്തപ്പഴങ്ങളുടെ രാജാവും വിശുദ്ധ ഈത്തപ്പഴവും റെഡി". മാതൃഭൂമി. 2013 ജൂലൈ 8. ശേഖരിച്ചത് 2013 ജൂലൈ 8.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]
- മനോരമ ഓൺലൈൻ Archived 2009-10-01 at the Wayback Machine. 28/09/2009 ന് ശേഖരിച്ചത്