ലവണം
ദൃശ്യരൂപം
അമ്ലത്തിന്റേയും ക്ഷാരത്തിന്റേയും പ്രവർത്തനത്തനഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങളാണ് ലവണങ്ങൾ. ധനചാർജുള്ള കാറ്റയോണുകളും ഋണചാർജുള്ള ആനയോണുകളും ചേർന്ന അയോണികസംയുക്തങ്ങളാണ് ഇവ. രണ്ടു ചാർജുകളും ചേർന്നതിനാൽ ഫലത്തിൽ ഇവ ചാർജില്ലാത്ത പദാർത്ഥങ്ങളായിരിക്കും. ഹൈഡ്രോക്ലോറിക് അമ്ലവും, സോഡിയം ഹൈഡ്രോക്സൈഡും പ്രവർത്തിച്ചുണ്ടാകുന്ന ലവണമാണ് കറിയുപ്പ്.
നാമകരണം
[തിരുത്തുക]ലവണങ്ങളുടെ പേര് കാറ്റയോൺ കൊണ്ട് തുടങ്ങുന്നു (ഉദാ: സോഡിയം, അമോണിയം), ആനയോണിൽ അവസാനിക്കുന്നു (ഉദാ: ക്ലോറൈഡ്, അസെറ്റേറ്റ്). പലപ്പോഴും ലവണങ്ങൾ കാറ്റയോണിന്റെ പേരിൽ മാത്രമോ (ഉദാ: സോഡിയം ലവണം, അമോണിയം ലവണം) ആനയോണിന്റെ പേരിൽ മാത്രമോ (ഉദാ: ക്ലോറൈഡ്, അസെറ്റേറ്റ്) അറിയപ്പെടാറുണ്ട്.