കാബൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാബൂൾ
کابل
City
Kabul International Airport Abdul Rahman Mosque
Babur Gardens
Inter-Continental Hotel Serena Hotel
National Museum National Gallery
Some notable places in Kabul
Country  Afghanistan
Province Kabul
ആകെ മേഖലകൾ 18
Government
 • മേയർ Muhammad Yunus Nawandish
Area
 • City 275 കി.മീ.2(106 ച മൈ)
 • Metro 425 കി.മീ.2(164 ച മൈ)
Elevation 1,790 മീ(5 അടി)
Population (2011)
 • Metro 3
Time zone UTC+4:30 (Afghanistan Standard Time)

അഫ്ഗാനിസ്താന്റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് കാബൂൾ. മുപ്പതുലക്ഷത്തോളമാണ് ഇവിടത്തെ ജനസംഖ്യ. ഹിന്ദുക്കുഷ് മലനിരകളുടേയും കാബൂൾ നദിയുടേയും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഹിന്ദുകുഷിന് കുറുകെയുള്ള എല്ലാ ചുരങ്ങളിൽ നിന്നും തെക്കോട്ടുള്ള പാതകൾ, കാബൂൾ താഴ്വരയിൽ യോജിക്കുന്നു എന്നതാണ് കാബൂളിന് പ്രാധാന്യം സിദ്ധിക്കാനുള്ള കാരണം.[1]

ചരിത്രം[തിരുത്തുക]

ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യ നൂറ്റാണ്ടുകളിൽ കാബൂളും പരിസരപ്രദേശങ്ങളും ബുദ്ധമതവിശ്വാസികളുടെ ഒരു കേന്ദ്രമായിരുന്നു. നിരവധി ബുദ്ധസ്തൂപങ്ങളുടേയും വിഹാരങ്ങളുടേയും അവശിഷ്ടങ്ങൾ ഇവിടെ ഇന്നും കാണാം[2]‌. കാബൂളിന് വടക്കായി കുശാനരുടെ കാലത്തെ ഒരു ചരിത്രനഗരമായ ബെഗ്രാം സ്ഥിതി ചെയ്യുന്നു. അലക്സാണ്ടറുടെ ആക്രമണകാലത്ത് അദ്ദേഹവും ഈ പ്രദേശത്ത് ഒരു നഗരം സ്ഥാപിച്ചിരുന്നു.

പതിനാറാം നൂറ്റാണ്ടു മുതൽ കാബൂൾ രാഷ്ട്രീയപരമായും വാണിജ്യപരമായും പ്രാധാന്യമുള്ള പട്ടണമായി മാറി. കാബൂളും ഖണ്ഡഹാറും പ്രശസ്തമായ സിൽക്ക് പാതയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാത്രമല്ല കുതിരകളിലൂടെയുള്ള കച്ചവടം (tade in horses) പ്രധാനമായും ഈ പാതയിലാണ്‌ നടന്നിരുന്നത്[3].

17-ആം നൂറ്റാണ്ടിൽ വജ്രവ്യാപാരിയായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് ടാവെർണിയർ തരുന്ന കണക്കുകൾ പ്രകാരം കാബൂളിൽ ഓരോ വർഷവും 30000 രൂപയുടെ കുതിരക്കച്ചവടം (horse trade) നടക്കുമായിരുന്നു. അക്കാലത്ത് അത് വളരെ വലിയ ഒരു തുകയായിരുന്നു.

ഇവിടെ നിന്നു ഒട്ടകങ്ങൾ, ഉണങ്ങിയ പഴങ്ങൾ, ഈന്തപ്പഴങ്ങൾ, പരവതാനികൾ, പട്ട്, പഴങ്ങൾ എന്നിങ്ങനെയുള്ള സാധനങ്ങൾ ഉപഭൂഖണ്ഡത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കൊണ്ടു പോയിരുന്നു. ഇവിടത്തെ ചന്തകളിൽ അടിമവ്യാപാരവും നടന്നിരുന്നു[3].

അവലംബം[തിരുത്തുക]

  1. William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter 1 - Descriptive". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. p. 10. 
  2. Voglesang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 154. ISBN 978-1-4051-8243-0. 
  3. 3.0 3.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 6, Towns Traders and Craftspersons, Page 80, ISBN 817450724
"https://ml.wikipedia.org/w/index.php?title=കാബൂൾ&oldid=1727499" എന്ന താളിൽനിന്നു ശേഖരിച്ചത്