ദുഷാൻബെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദുഷാൻബെ
View across the city
View across the city
Official seal of ദുഷാൻബെ
Seal
Country  Tajikistan
Government
 • Mayor Mahmadsaid Ubaydulloyev
Area
 • Total [.6
ഉയരം 706 മീ(2 അടി)
Population (2008)[1]
 • Total 679
സമയ മേഖല GMT (UTC+5)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) GMT (UTC+5)
വെബ്‌സൈറ്റ് www.dushanbe.tj

താജിക്കിസ്ഥാന്റെ തലസ്ഥാനമാണ് ദുഷാൻബെ (Dushanbe (താജിക്: Душанбе, Dushanbe; دوشنبه, Dyushambe until 1929; Stalinabad, താജിക്: Сталинабад, ستالینآباد until 1961), 2008ലെ കണക്കുകൾ പ്രകാരം ജനസംഖ്യ ഏകദേശം 679,400 ഉള്ള ഈ നഗരം താജിക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരം കൂടിയാണ്. താജിക് ഭാഷയിൽ, തിങ്കളാഴ്ച എന്നാണർത്ഥം. [2]. ദു എന്നാൽ രണ്ട് എന്നും ഷാംബെ എന്നാൽ ദിവസം എന്നും അർത്ഥം. അതായത് രണ്ടാമത്തെ ദിവസം തിങ്കളാഴ്ച്ച. പ്രശസ്തമായ ഒരു തിങ്കളാഴ്ച ചന്തയുടെ സ്തലവുമാണ് ദുഷാൻബെ. ബി.സി. അഞ്ചാം നൂറ്റാണ്ടു മുതലുള്ള പുരാവസ്തു തെളിവുകൾ നഗരപ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. പക്ഷേ 80 വർഷം മുൻപ് ഒരു ഗ്രാമം മാത്രമായിരുന്നു ഇവിടം. സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് വിപ്ലവത്തെത്തുടർന്ന് പലായനം ചെയ്ത ബുഖാരയിലെ അമീർ 1920 ൽ ഇവിടെ അഭയം തേടിയ ശേഷമാണ് അഫ്ഗാനിസ്ഥാനികലേയ്ക്ക് രക്ഷപ്പെട്ടത്. 1921 ൽ സോവിയറ്റ് ചെമ്പട ദുഷാൻബെ പിടിച്ചെടുത്തു. എൻവർ പാഷയുടെ നേതൃത്വത്തിലുള്ള ബസ്മാച്ചി കലാപകാരികൾ 1922 ൽ ഇവിടം കീഴടക്കി. 1929 ൽ റെയിൽപാത വന്നതോടെ താജിക് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി ദുബാൻഷെ മാറി. സ്റ്റാലിൻബാദ് എന്നു പേര് മാറ്റിയ നഗരം 1961 വരെ ആ പേരിൽ തുടർന്നു. പരുത്തിയുടേയും പട്ടിന്റേയും ഉദ്പാദനകേന്ദ്രമായി സോവിയറ്റ് യൂണിയൻ ദുഷാൻബെയെ മാറ്റി. ഇതോടെ ജനസംഖ്യ കുതിച്ചുയർന്നു. നഗരം വലുതായി. ആഭ്യന്തര യുദ്ധകാലത്ത്(1992-97) നഗരത്തിന് വ്യാപകമായ നാശമുണ്ടായി. ഇവിടുത്തെ പ്രധാൻ ആകർഷണങ്ങൾ ഹാജിയാക്കൂബ് പള്ളി, എത്നോഗ്രഫി മ്യൂസിയം, താജിക് യൂണിഫൈഡ് മ്യൂസിയം എന്നിവയാണ്.[3]

അവലംബം[തിരുത്തുക]

  1. Population of the Republic of Tajikistan as of 1 January, State Statistical Committee, Dushanbe, 2008 (ഭാഷ: Russian)
  2. D. Saimaddinov, S. D. Kholmatova, and S. Karimov, Tajik-Russian Dictionary, Academy of Sciences of the Republic of Tajikistan, Rudaki Institute of Language and Literature, Scientific Center for Persian-Tajik Culture, Dushanbe, 2006.
  3. ലോക രാഷ്ട്രങ്ങൾ. ഡി.സി ബുക്സ്. ഏപ്രിൽ 2007. ഐ.എസ്.ബി.എൻ. 81-264-1465-0.  Unknown parameter |month= ignored (സഹായം); തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=ദുഷാൻബെ&oldid=2059392" എന്ന താളിൽനിന്നു ശേഖരിച്ചത്