കാഠ്മണ്ഡു
കാഠ്മണ്ഡു മഹാ നഗരം KTM काठमाडौं/काठमाण्डौ (നേപ്പാളി ഭാഷ) | ||
---|---|---|
മെട്രോപൊളിറ്റൻ നഗരം | ||
| ||
Motto(s): എന്റെ പൈതൃകം, എന്റെ അഭിമാനം, എന്റെ കാഠ്മണ്ഡു (जिगु पौरख, जिगु गौरव, जिगु येँ देय्) | ||
Coordinates: 27°42′41″N 85°18′31″E / 27.71139°N 85.30861°E | ||
Country | Nepal | |
പ്രവിശ്യ | പ്രവിശ്യ-3 | |
മേഖല | ഭാഗ്മതി മേഖല | |
ജില്ല | കാഠ്മണ്ഡു | |
Established | 900 BCE | |
• മേയർ | ബിദ്യ സുന്ദർ ശാക്യ | |
• ഡെപ്യൂട്ടി മേയർ | ഹരി പ്രഭാ ഖഡ്ഗി | |
• Executive Officer | Eshor Raj Poudel | |
of Metro | ||
• തലസ്ഥാന നഗരം | 49.45 ച.കി.മീ.(19.09 ച മൈ) | |
Kathmandu District: 395 sq km Kathmandu Valley: 642 sq km | ||
ഉയരം | 1,400 മീ(4,600 അടി) | |
(2011) | ||
• മെട്രോപ്രദേശം | 10,03,285 [1] Male: 5,33,127 Female: 4,70,158 | |
• മെട്രോ സാന്ദ്രത | 20,288.88/ച.കി.മീ.(52,548.0/ച മൈ) | |
Kathmandu District: 1,744,240 Kathmandu Valley: 2,517,023 | ||
• Local | Nepali, Newar language, Sherpa, Tamang, Gurung, Magar, Sunuwar/Kiranti, Tibetan | |
• Official | Nepali, Nepal Bhasa | |
സമയമേഖല | UTC+5:45 (NST) | |
പോസ്റ്റൽ കോഡ് | 44600 (GPO), 44601, 44602, 44604, 44605, 44606, 44608, 44609, 44610, 44611, 44613, 44614, 44615, 44616, 44617, 44618, 44619, 44620, 44621 | |
ഏരിയ കോഡ് | 01 | |
HDI | 0.710 High [2] | |
HPI | 20.8 Very Low | |
Literacy Rate | 78% High | |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
നേപ്പാളിന്റെ തലസ്ഥാനമാണ് കാഠ്മണ്ഡു (Nepali: काठमांडौ [kɑːʈʰmɑːɳɖuː]; Nepal Bhasa: येँ महानगरपालिका) . മദ്ധ്യ നേപ്പാളിൽ ശിവപുരി, ഫൂൽചൗക്ക്, നഗാർജ്ജുൻ, ചന്ദ്രഗിരി എന്നീ നാലു മലകൾക്ക് നടുവിലായി ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിൽ സമുദ്രനിരപ്പിൽനിന്നും 1,400 metres (4,600 ft) ഉയരത്തിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2011 ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ 3,949,486 ആണ്.
പദോൽപ്പത്തി
[തിരുത്തുക]ദർബാർ ചത്വരത്തിലെ "കാഷ്ഠമണ്ഡപം" എന്നറിയപ്പെടുന്ന നിർമ്മിതിയിൽനിന്നാണ് കാഠ്മണ്ഡു എന്ന പേര് ഉദ്ഭവിച്ചിരിക്കുന്നത്. സ്ംസ്കൃതത്തിൽ കാഷ്ഠ(काष्ठ) എന്നാൽ മരം എന്നാണർത്ഥം. കാഷ്ഠമണ്ഡപമെന്നാൽ തടിലിൽ തീർത്ത മണ്ഡപം(मण्डप). കാഠ്മണ്ഡു ദർബാർ ചത്വരത്തിൽ സ്ഥിതിചെയ്യുന്ന കാഷ്ഠമണ്ഡപത്തിന് രണ്ട് നിലകളാണുള്ളത്. പൂർണമായും മരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ മണ്ഡപത്തിൽ ഇരുമ്പാണി ഒട്ടും ഉപയോഗിച്ചിട്ടില്ല.
ഭൂമിശാസ്ത്രം
[തിരുത്തുക]കാഠ്മണ്ഡു താഴ്വരയുടെ വടക്ക് പടിഞ്ഞാറൻ ഭാഗത്തായാണ് കഠ്മണ്ഡു നഗരം സ്ഥിതിചെയ്യുന്നത്. ഭാഗ്മതി നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന കാഠ്മണ്ഡു നഗരത്തിന്റെ വിസ്തൃതി ഏതാണ്ട് 50.7 km2 (19.6 sq mi) ആണ്. സമുദ്രനിരപ്പിൽനിന്നും ശരാശരി 1,400 metres (4,600 ft) ഉയരത്തിലാണ് ഈ നഗരം ഉള്ളത്.[3]
എട്ട് പുഴകൾ കാഠ്മണ്ഡുവിലൂടെ ഒഴുകുന്നുണ്ട്, ഇതിൽ ഏറ്റവും പ്രധാനപെട്ടത് ഭാഗ്മതി നദിയാണ്. മറ്റുള്ളവ ഇതിന്റെ കൈവഴികളും. ബിഷ്ണുമതി, ധോബി ഖോല, മനോഹര ഖോല, ഹനുമന്ത് ഖോല, തുകുഛ ഖോല എന്നി കൈവഴികളാണ് അവയിൽ പ്രധാനപ്പെട്ടത്. സമുദ്രനിരപ്പിൽ നിന്ന് 1,500–3,000 metres (4,900–9,800 ft) ഉയരത്തിലാണ് ഈ നദികളുടെയെല്ലാം ഉദ്ഭവ സ്ഥാനം. [4][5][6]
കാഠ്മണ്ഡുവും അതിന്റെ താഴ്വരയും ഇലപൊഴിയും മഴക്കാട് മേഖലയിലണ് പെടുന്നത് (ഉയരം 1,200–2,100 metres (3,900–6,900 ft). നേപ്പാളിലെ അഞ്ച് സസ്യവൈവിധ്യ മേഖലകളിൽ ഒന്നാണ് ഇത്. ഓക്ക്, എലം, ബീച്ച്, മാപ്പിൾ എന്നി മരങ്ങൾ ഈ മേഖലയിൽ കണ്ടുവരുന്നു. കൂടാതെ ഉയർന്നമേഖലകളിൽ സ്തൂപാകൃതിയിലുള്ള മരങ്ങളും കാണപ്പെടുന്നു.[7]
കാലാവസ്ഥ
[തിരുത്തുക]അഞ്ച് കാലാവസ്ഥാ മേഖലകളാണ് നേപ്പാളിൽ ഉള്ളത്. ഇതിൽ, കാഠ്മണ്ഡു താഴ്വര മിതോഷ്ണ മേഖലയിൽ (Warm Temperate Zone) പെടുന്നു (ഉയരം: 1,200 to 2,300 metres (3,900 to 7,500 ft)). താഴ്ന്ന ഉയരത്തിലുള്ള നഗരത്തിന്റെ ചില പ്രദേശങ്ങളിൽ ആർദ്ര സബ് ട്രോപ്പികൽ കാലാവസ്ഥ (Cwa) അനുഭവപ്പെടുമ്പോൾ, ഉയർന്നമേഖലകളിൽ സബ് ട്രോപ്പികൽ ഹൈലാൻഡ് കാലാവസ്ഥയും അനുഭവപ്പെടുന്നു. കാഠ്മണ്ഡു താഴ്വരയിൽ, ഉഷ്ണക്കാലത്ത് താപനില 28 to 30 °C (82 to 86 °F) വരെ ആകാറുണ്ട്. താഴ്വരയിലെ ശൈത്യകാലത്തെ ശരാശരി താപനില 10.1 °C (50.2 °F) ആണ്.
Kathmandu (1981–2010) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 24.4 (75.9) |
28.3 (82.9) |
33.3 (91.9) |
35.0 (95) |
36.1 (97) |
37.2 (99) |
32.8 (91) |
33.3 (91.9) |
33.3 (91.9) |
33.3 (91.9) |
29.4 (84.9) |
28.3 (82.9) |
37.2 (99) |
ശരാശരി കൂടിയ °C (°F) | 19.1 (66.4) |
21.4 (70.5) |
25.3 (77.5) |
28.2 (82.8) |
28.7 (83.7) |
29.1 (84.4) |
28.4 (83.1) |
28.7 (83.7) |
28.1 (82.6) |
26.8 (80.2) |
23.6 (74.5) |
20.2 (68.4) |
25.6 (78.1) |
പ്രതിദിന മാധ്യം °C (°F) | 10.8 (51.4) |
13.0 (55.4) |
16.7 (62.1) |
19.9 (67.8) |
22.2 (72) |
24.1 (75.4) |
24.3 (75.7) |
24.3 (75.7) |
23.3 (73.9) |
20.1 (68.2) |
15.7 (60.3) |
12.0 (53.6) |
18.87 (65.96) |
ശരാശരി താഴ്ന്ന °C (°F) | 2.4 (36.3) |
4.5 (40.1) |
8.2 (46.8) |
11.7 (53.1) |
15.7 (60.3) |
19.1 (66.4) |
20.2 (68.4) |
20.0 (68) |
18.5 (65.3) |
13.4 (56.1) |
7.8 (46) |
3.7 (38.7) |
12.1 (53.8) |
താഴ്ന്ന റെക്കോർഡ് °C (°F) | −2.8 (27) |
−1.1 (30) |
1.7 (35.1) |
4.4 (39.9) |
9.4 (48.9) |
13.9 (57) |
16.1 (61) |
16.1 (61) |
13.3 (55.9) |
5.6 (42.1) |
0.6 (33.1) |
−1.7 (28.9) |
−2.8 (27) |
മഴ/മഞ്ഞ് mm (inches) | 14.4 (0.567) |
18.7 (0.736) |
34.2 (1.346) |
61.0 (2.402) |
123.6 (4.866) |
236.3 (9.303) |
363.4 (14.307) |
330.8 (13.024) |
199.8 (7.866) |
51.2 (2.016) |
8.3 (0.327) |
13.2 (0.52) |
1,454.9 (57.28) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 2 | 3 | 4 | 6 | 12 | 17 | 23 | 22 | 15 | 4 | 1 | 1 | 110 |
% ആർദ്രത | 79 | 71 | 61 | 53 | 57 | 73 | 81 | 83 | 82 | 79 | 85 | 80 | 74 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 223 | 254 | 260 | 231 | 229 | 186 | 136 | 159 | 132 | 252 | 244 | 250 | 2,556 |
Source #1: Department of Hydrology and Meteorology ,[8] World Meteorological Organization (precipitation days)[9] | |||||||||||||
ഉറവിടം#2: Danish Meteorological Institute (sun and relative humidity),[10] Sistema de Clasificación Bioclimática Mundial (extremes) [11] |
-
View of Himalayan peaks from the Kathmandu Valley
-
Map of central Kathmandu
-
Urban expansion in Kathmandu (Mar. 2015)
-
View of Kathmandu valley from Swyambhunath.
-
The green, vegetated slopes that surround the Kathmandu metro area (light gray, image centre) include both forest reserves and national parks
താരകേശ്വർ | ഥോക്ക / ബുദ്ധാനിൽകാന്ത | ഗോകർണേശ്വർ | ||
നാഗാർജ്ജുൻ | കാഗേശ്വരി മനോഹര | |||
കാഠ്മണ്ഡു മെട്രോപൊളിറ്റൻ നഗരം | ||||
കീർതിപുർ | ഭാഗ്മതി നദി ലളിത്പുർ |
മധ്യപുർ തിമി |
സംസ്കാരം
[തിരുത്തുക]കലകൾ
[തിരുത്തുക]"കലയുടെയും ശില്പങ്ങളുടെയും ബൃഹത്തായ ഖജനാവ്" എന്ന് കാഠ്മണ്ഡു താഴ്വരയെ വിശേഷിപ്പിക്കാറുണ്ട്. ഇവിടത്തെ കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, സ്തൂപങ്ങൾ, ചൈത്യഗൃഹങ്ങൾ, ഗോപുരങ്ങൾ തുടങ്ങിയവയില്ലെല്ലാം ദാരു, ലോഹം, ശില, കളിമണ്ണ് എന്നിവയിൽ തീർത്ത ശില്പങ്ങൾ കാണപ്പെടുന്നു. പ്രാചീന നഗരഭാഗത്തിലെ തെരുവുകളിലും, ചത്വരങ്ങളിലുമെല്ലാം ഇത്തരം കലാശില്പങ്ങൾ ധാരാളമായി കാണാം. ഇവയിൽ പലതും ദേവീദേവന്മാരുമായി ബന്ധപ്പെട്ടതാണ്. പുരാതനകാലം മുതൽക്കേ ശില്പമാതൃകകൾ ഇവിടെ നിലനിന്നിരുന്നു എങ്കിലും, ഇത് ലോകപ്രസിദ്ധമാകുന്നത് 1950-ൽ രാജ്യം ലോകജനതയ്ക്കുമുമ്പിൽ തുറന്ന് കൊടുത്തതിനു ശേഷമാണ്.[12]
അവലംബം
[തിരുത്തുക]- ↑ "Statistical Year Book of Nepal – 2011" (PDF). Archived from the original (PDF) on 2016-03-26. Retrieved 2017-10-28.
Kathmandu Metro
- ↑ "An Overview of the Central Development Region (CR)" (PDF). Internal-displacement.org. Archived from the original (PDF) on 2 February 2012. Retrieved 25 November 2013.
- ↑ "Kathmandu Metropolitan City Office – Introduction". Kathmandu Metropolitan City Office. Archived from the original on 23 June 2012. Retrieved 14 August 2014.
- ↑ "Kathmandu Facts". Kathmandu Metropolitan City Council, Government of Nepal. Retrieved 12 December 2009.
- ↑ "Geography". Kathmandu Metropolitan City. Retrieved 12 December 2009.
- ↑ Shreshta, S.H (2005). Nepal in Maps. Kathmandu: Educational Publishing House. pp. 102–14.
{{cite book}}
:|work=
ignored (help) - ↑ Shrestha S.H. p. 35
- ↑ "Normals from 1981–2010" (PDF). Department of Hydrology and Meteorology (Nepal). Archived from the original (PDF) on 2013-05-11. Retrieved 14 October 2012.
- ↑ "World Weather Information Service – Kathmandu". World Meteorological Organization. Archived from the original on 2017-10-16. Retrieved 16 April 2013.
- ↑ Cappelen, John; Jensen, Jens. "Nepal – Kathmandu" (PDF). Climate Data for Selected Stations (1931–1960) (in ഡാനിഷ്). Danish Meteorological Institute. p. 190. Archived from the original (PDF) on 16 January 2013. Retrieved 16 April 2013.
- ↑ "Nepal – Katmandu". Centro de Investigaciones Fitosociológicas. Archived from the original on 2019-07-28. Retrieved 16 April 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Jha p.21
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
- Pages using gadget WikiMiniAtlas
- CS1 errors: periodical ignored
- Articles containing Nepali (macrolanguage)-language text
- Pages with plain IPA
- Articles containing Newar-language text
- Articles with BNE identifiers
- Articles with MusicBrainz area identifiers
- Articles with NARA identifiers
- ഏഷ്യയിലെ തലസ്ഥാനങ്ങൾ
- നേപ്പാൾ
- കാഠ്മണ്ഡു