കാഠ്മണ്ഡു താഴ്വര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുനെസ്കോ ലോക പൈതൃക സ്ഥാനം
കാത്‌മണ്ഡു താഴ്വര
ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്
The Kathmandu Darbar Square
തരം Cultural
മാനദണ്ഡം iii, iv, vi
അവലംബം 121
യുനെസ്കോ മേഖല Asia-Pacific
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം
രേഖപ്പെടുത്തിയത് 1979 (3rd -ാം സെഷൻ)
നീട്ടിനൽകിയത് 2006
നാശോന്മുഖം 2003–2007
കാഠ്മണ്ഡു താഴ്വര is located in Nepal
കാഠ്മണ്ഡു താഴ്വര
Location in Nepal

നേപ്പാളിലെ ഒരു ഭൂപ്രദേശമാണ് കാഠ്മണ്ഡു താഴ്വര (നേപ്പാളി: काठमाडौँ उपत्यका). ചരിത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. 130-ലധികം സ്മാരകങ്ങളും അനവധി തീർത്ഥാടന കേന്ദ്രങ്ങളും ഇന്നിവിടെയുണ്ട്. ഇവിടത്തെ 7 പ്രത്യേക കേന്ദ്രങ്ങൾക്ക് യുനെസ്കോ ലോകപൈതൃക സ്ഥാന പദവി നൽകിയിരിക്കുന്നു.

നേപ്പാളിലെ ഏറ്റവും വികസിതവും ജനസാന്ദ്രവുമായ ഈ താഴ്വര ഒരു മുഖ്യ സാമ്പത്തിക കേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുമാണ്.

കാഠ്മണ്ഡു, ലളിത്പുർ, ഭക്തപുർ എന്നീ ജില്ലകളിലായ് വ്യാപിച്ചിരിക്കുന്ന കാഠ്മണ്ഡു താഴ്വരയുടെ വിസ്തീർണ്ണം 220 ചതുരശ്ര മൈൽ ആണ്. ഭാഗ്മതിയാണ് ഈ താഴ്വരയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദി.കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി ഏരിയ, ലളിത്പുർ സബ് മെട്രോപൊളിറ്റൻ ഏരിയ തുടങ്ങിയ നഗരഭാഗങ്ങളും ഈ താഴ്വരയുടെ ഭാഗമാണ്. നേപ്പാളിന്റെ സാംസ്കാരിക-രാഷ്ട്രീയ കേന്ദ്രമാണ് കാഠ്മണ്ഡു താഴ്വര. 1979-ലാണ് യുനെസ്കോ ഈ പ്രദേശത്തിന് ലോകപൈതൃക പദവി നൽകിയത്.

ഇവിടത്തെ ചില പ്രധാന പൈതൃക കേന്ദ്രങ്ങളാണ്:

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 27°42′14″N 85°18′32″E / 27.704°N 85.309°E / 27.704; 85.309

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാഠ്മണ്ഡു_താഴ്വര&oldid=2373559" എന്ന താളിൽനിന്നു ശേഖരിച്ചത്