നോം പെൻ
നോം പെൻ ភ្នំពេញ Panomping | ||
---|---|---|
ក្រុងភ្នំពេញ · City of Phnom Penh | ||
![]() | ||
| ||
Nickname(s): Pearl of Asia (pre-1960s) The Charming City | ||
Country | ![]() | |
Founded | 1372 | |
Became Capital | 1865 | |
Subdivisions | 12 districts (khans) | |
Government | ||
• Governor | പാ.സൊഹാത്തോങ് (കമ്പോഡിയൻ പീപ്പിൾസ് പാർട്ടി) | |
വിസ്തീർണ്ണം | ||
• ആകെ | 678.46 കി.മീ.2(261.95 ച മൈ) | |
പ്രദേശത്തിന്റെ റാങ്ക് | Ranked 23rd | |
ഉയരം | 11.89 മീ(39.01 അടി) | |
ജനസംഖ്യ (2012)[1] | ||
• ആകെ | 1,501,725 | |
• റാങ്ക് | Ranked 1st | |
• ജനസാന്ദ്രത | 2,200/കി.മീ.2(5,700/ച മൈ) | |
• സാന്ദ്രതാ റാങ്ക് | Ranked 1st | |
Demonym(s) | Phnom Penher | |
സമയമേഖല | UTC+7 (Cambodia) | |
Area code(s) | +855 (023) | |
വെബ്സൈറ്റ് | www.phnompenh.gov.kh/ |
കമ്പോഡിയയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ് നോം പെൻ (/pəˈnɔːm ˈpɛn/ or /ˈnɒm ˈpɛn/.മെകോങ് , ബസാപ് നദികളുടെ കരയിൽ സ്ഥിതി ചെയ്യുന്ന നോം പെൻ ഫ്രഞ്ച് ഭരണകാലം മുതൽതന്നെ കമ്പോഡിയയുടെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.ഏഷ്യയുടെ മുത്ത് എന്ന് അറിയപ്പെടുന്ന നോം പെൻ ഇന്തോ-ചൈന മേഖലയിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്[2] .നഗരമധ്യത്തിലായി സ്ഥിതിചെയ്യുന്ന വാറ്റ് നോം ക്ഷേത്രത്തിന്റെ പേരിൽ നിന്നുമാണ് നഗരത്തിന് ഈ പേർ ലഭിച്ചത്.1434ൽ സ്ഥാപിതമായ ഈ നോം പെൻ ഇന്ന് ലോകപ്രശസ്തമായ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്.ഫ്രഞ്ച് കോളനിവൽകരണത്തിന്റെ ശേഷിപ്പുകൾ ഇന്നും ഈ പുരാതനനഗരത്തിൽ കാണുവാൻ കഴിയും.
സ്ഥിതി വിവര കണക്കുകൾ[തിരുത്തുക]

2008 സെൻസസ് അനുസരിച്ച് നോം പെൻ നഗരത്തിലെ ജനസംഖ്യ 2,009,264 ആണ്[3].നഗരത്തിലെ ജനസംഖ്യാവളർച്ച 3.92 % ആയി കണക്കാക്കുന്നു.നഗരജനസംഖ്യയുടെ 90 ശതമാനവും പ്രാദേശികവാസികളായ ഖെമ്രുകളാണ്. വിയറ്റ്നാം,തായ്ലന്റ്,ചൈന എന്നിവടങ്ങളിൽനിന്നുള്ളവരും ഇവിടെ താമസിക്കുന്നു.നഗരവാസികളിലേറെയും ബുദ്ധമതവിശ്വാസികൾ ആണ്. പ്രാദേശികഭാഷയായ ഖെമ്ർ തന്നെയാണ് ഔദ്യോഗികഭാഷയെങ്കിലും ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളും ഇവിടുത്തുകാർ സംസാരിക്കാറുണ്ട്.
ഭൂമിശാസ്ത്രം[തിരുത്തുക]
തെക്കൻ കമ്പോഡിയയിലെ കാണ്ടൽ പ്രവിശ്യയിലാണ് നോം പെൻ നഗരം സ്ഥിതി ചെയ്യുന്നത്.മെകോങ്,ബസാപ് നദികളും ടോൺ സ്ലേ തടാകവും നഗരത്തിലേകാവശ്യമായ ജലം നൽകുന്നു.സമുദ്രനിരപ്പിൽനിന്നും 12 മീറ്ററോളം ഉയരത്തിലായാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മഴക്കാലത്ത് മെകോങ്,ബസാപ് നദികൾ കരകവിയുന്നത് നഗരജീവിതത്തെ ബുദ്ധിമുട്ടിലാക്കാറുണ്ട്[4].സവേന മെഖലയായ ഇവിടെ സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ കനത്തമഴയും ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൊടും വരൾച്ചയും അനുഭവപ്പെടാറുണ്ട്.
സഹോദരനഗരങ്ങൾ[തിരുത്തുക]
നോം പെൻ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു:[5]
ഷാങ്ഹായ്, ചൈന
ടിയാൻജിൻ, ചൈന
കുമ്മിങ്, ചൈന
ചാങ്ഷ, ചൈന
ബ്രിസ്റ്റൽ, യുണൈറ്റഡ് കിങ്ഡം
സാവങ്കേറ്റ്, ലാവോസ്
വിയന്റിയൻ,ലാവോസ്
മാന്റലായ്,മ്യാൻമാർ
ലോലിയോ സിറ്റി, ഫിലിപ്പീൻസ്
ബാങ്കോക്ക്, തായ്ലാന്റ്[6]
ലോങ്ങ് ബീച്ച്, കാലിഫോർണിയ, യു.എസ്
ലോവെൽ, മസാച്യുസെറ്റ്സ്, യു.എസ്
പ്രൊവിഡെൻസ്, റോഡ് ഐലൻഡ്, യു.എസ്
ക്ലേവ് ലാന്റ്, ടെന്നസി, യു.എസ്[7]
ഹോ ചി മിൻ നഗരം, വിയറ്റ്നാം
ഹനോയ്,വിയറ്റ്നാം
കാൻ തോ, വിയറ്റ്നാം
ലാം ഡോങ്, വിയറ്റ്നാം
അവലംബം[തിരുത്തുക]
- ↑ "Facts Phnom Penh City". Phnompenh.gov.kh. മൂലതാളിൽ നിന്നും 2012-10-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-31.
- ↑ Peace of Angkor Phnom Penh. Retrieved July 27, 2007.
- ↑ NIS (August 2009). General Population Census of Cambodia 2008. National Institute of Statistics, Ministry of Planning. പുറം. 23.
- ↑ "GNS: Country Files". Earth-info.nga.mil. മൂലതാളിൽ നിന്നും 2005-08-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 27, 2010.
- ↑ "Sister Cities". Phnompenh.gov.kh. മൂലതാളിൽ നിന്നും 2013-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-10-31.
- ↑ Xinhuall. "Cambodia's Phnom Penh, Thailand's Bangkok become "sister cities"". Global Times. മൂലതാളിൽ നിന്നും 2017-10-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-11-04.
- ↑ Higgins, Randall. "Cleveland, Tenn., is now sister city to... Phnom Penh?". Times Free Press.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
