കംബോഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കമ്പോഡിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kingdom of Cambodia
കിംഗ്‌ഡം ഓഫ് കമ്പോഡിയ
Preăh Réachéanachâk Kâmpŭchéa
ആപ്തവാക്യം: 
"രാജ്യം, മതം, രാജാവ്"
ദേശീയഗാനം: 

നൊക്കൊറീച്ച്
മജെസ്റ്റിക് കിംഗ്‌ഡം
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
നോം പെൻ
11°33′N 104°55′E / 11.550°N 104.917°E / 11.550; 104.917
ഔദ്യോഗികഭാഷകൾ ഖമർ
Official script Khmer script
Ethnic groups (2010) വംശീയ വിഭാഗങ്ങൾ
ജനങ്ങളുടെ വിളിപ്പേര് ഖമർ
Government
 -  രാജാവ് നരോദം ശിഹമണി
 -  പ്രധാനമന്ത്രി‌ ഹുൻ സെൻ (സി.പി.പി.)
 -  സെനറ്റ് പ്രസിഡണ്ട് ചെ സിം (സി.പി.പി.)
 -  നാഷണൽ അസംബ്ലി പ്രസിഡണ്ട് ഹെങ് സാംറിൻ(സി.പി.പി.)
നിയമനിർമ്മാണസഭ പാർലിമെന്റ്
 -  Upper house സെനറ്റ്
 -  Lower house നാഷണൽ അസംബ്ലി
രൂപീകരണം
 -  ഫുനാൻ കിഗ്ഡം എ.ഡി.68 
 -  ചെൻല കിഗ്ഡം എ.ഡി.550 
 -  ഖമർ സാമ്രാജ്യം എ.ഡി.802 
 -  ഫ്രഞ്ച് കോളനീകരണം എ.ഡി.1863 
 -  സ്വാതന്ത്ര്യം 9 നവംബർ 1953 
 -  രാജവാഴ്ച പുനസ്ഥാപനം 24 സപ്തംബർ 1993 
വിസ്തീർണ്ണം
 -  മൊത്തം 181 ച.കി.മീ. (88th)
69 ച.മൈൽ 
 -  വെള്ളം (%) 2.5
ജനസംഖ്യ
 -  2010-ലെ കണക്ക് 14,952,665 (65th)
 -  2008 census 13,388,910[1] 
 -  ജനസാന്ദ്രത 81.8/ച.കി.മീ. (118th)
211.8/ച. മൈൽ
ജി.ഡി.പി. (പി.പി.പി.) 2012-ലെ കണക്ക്
 -  മൊത്തം $36.010 billion[2] 
 -  ആളോഹരി $2,361[2] 
ജി.ഡി.പി. (നോമിനൽ) 2012-ലെ കണക്ക്
 -  മൊത്തം $14.204 billion[2] 
 -  ആളോഹരി $931[2] 
Gini (2007) 43 
എച്ച്.ഡി.ഐ. (2013) 0.543 (138th)
നാണയം റീൽ (KHR)
സമയമേഖല (UTC+7)
പാതകളിൽ വാഹനങ്ങളുടെ
വശം
വലതു വശം
ഇന്റർനെറ്റ് ടി.എൽ.ഡി. .kh
ടെലിഫോൺ കോഡ് +855
കംബൂച്ചിയ എന്നും ഈ രാജ്യം അറിയപ്പെടുന്നു.

കംബോഡിയ (Cambodia; ഔദ്യോഗിക നാമം: കിംഗ്‌ഡം ഓഫ് കമ്പോഡിയ) ഏഷ്യൻ വൻ‌കരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള രാജ്യമാണ്. ക്രി.പി. പതിനൊന്നാം നൂറ്റാണ്ടുമുതൽ പതിനാലാം നൂറ്റാണ്ടുവരെ ഇന്തോ-ചൈന പ്രദേശങ്ങൾ അടക്കി ഭരിച്ചിരുന്ന ഖമർ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയാണ് ഈ രാജ്യം. പടിഞ്ഞാറ് തായ്‌ലൻഡ്, വടക്ക് ലാവോസ്, കിഴക്ക് വിയറ്റ്നാം എന്നിവയാണ് അയൽ രാജ്യങ്ങൾ. നാമമാത്ര രാജാധികാരങ്ങളുള്ള ജനാധിപത്യ ഭരണ സംവിധാനമാണ് കമ്പോഡിയയിൽ. ഭരണഘടനാപരമായി നാമമാത്ര ചുമതലകൾ മാത്രമുള്ള രാജാവാണ് രാജ്യത്തിന്റെ തലവൻ. എങ്കിലും പ്രധാനമന്ത്രിയാണ് പ്രധാന അധികാര കേന്ദ്രം.

ജനങ്ങളിൽ 90 ശതമാനത്തിലേറെയും ഖമർ ഭാഷ സംസാരിക്കുന്ന ഖമർവംശജരാണ്. ചൈനീസ്, വിയറ്റ്നാമീസ് വംശജരുടെ നാമമാത്ര സാന്നിധ്യവുമുണ്ട്.

ചരിത്രം[തിരുത്തുക]

ഇന്ത്യൻ സംസ്കാരത്തിന്റെ സ്വാധീനമാണ് കംബോഡിയയിൽ നാഗരികതയ്ക്ക് വിത്തു പാകിയത്. എ.ഡി. ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ഭാരതീയ സ്വാധീനം അവിടെയെത്തി. ഇന്നത്തെ ഫുനാൻ പ്രവിശ്യ ഉൾപ്പെട്ട മെക്കോങ്ങ് ഡെൽറ്റയിൽ അക്കാലത്ത് ഒരു ഹിന്ദു ബുദ്ധ സാമ്രാജ്യം ഉയർന്നു വന്നു. തദ്ദേശീയരായ ഖമർ ജനത ഹിന്ദു മതം സ്വീകരിച്ചാണ് ആ രാഷ്ട്രം ഉണ്ടായത്. എ.ഡി. ആറാം നൂറ്റാണ്ടു വരെ ആ രാഷ്ട്രത്തിന്റെ സുവർണദശ തുടർന്നു. ഇന്നത്തെ ചെൻല പ്രവിശ്യ കേന്ദ്രമാക്കി ചെൻല സാമ്രാജ്യം ശക്തിയാർജിച്ചു. വിയറ്റ്നാം, ലാവോസ്, തായ്ലാന്റ് എന്നീ അയൽരാജ്യങ്ങളിലേക്കും ചെൻല സാമ്രാജ്യം വ്യാപിച്ചു. ഒമ്പതാം നൂറ്റാണ്ടോടെ പടിഞ്ഞാറൻ കംബോഡിയയിലെ ആംഖോർ തലസ്ഥാനമാക്കി കാംബുജ രാജവംശം ഉയർന്നു വന്നു. ജയവർമ്മൻ രണ്ടാമൻ രാജാവാണ് കാംബുജ സാമ്രാജ്യത്തിനു തുടക്കമിട്ടത്. ജയവർമ്മൻ ഏഴാമൻ രാജാവിന്റെ(1181 to 1218) കാലത്ത് കാംബുജ സാമ്രാജ്യം അതിന്റെ സുവർണഘട്ടത്തിലെത്തി. രാജവംശത്തിലെ അധികാര തർക്കങ്ങളും അയൽക്കാരായ തായ് ഗോത്രത്തിന്റെ ആക്രമണങ്ങളും നെൽകൃഷി നിലനിർത്തിയിരുന്ന ജലസേചന സംവിധാനത്തിന്റെ തകർച്ചയും ഈ സാമ്രാജ്യത്തിന്റെ തകർച്ചയ്ക് കാരണമായി. എങ്കിലും 1431 വരെ കാബുജവംശം പിടിച്ചു നിന്നുവെങ്കിലും തായ് ആക്രമണത്തെ തുടർന്ന് തെക്കൻ പ്രദേശത്തേക്ക് പലായനം ചെയ്തു.

ഇരുണ്ട കാലഘട്ടം[തിരുത്തുക]

15 മുതൽ 19 വരെയുള്ള നൂറ്റാണ്ടകൾ കംബോഡിയൻ ചരിത്രത്തിലെ ഇരുണ്ട ഘട്ടമാണ്. ഈ കാലഘട്ടത്തിൽ തായ്ലാന്റ്, വിയറ്റ്നാം എന്നിവടങ്ങളിലെ രാജാക്കന്മാരുടെ അധികാരമത്സരത്തിന്റെ വേദിയായി കംബോഡിയ. ഇക്കാലത്ത് സ്പാനിഷ്, പോർച്ചുഗീസ് പര്യവേക്ഷകരും ക്രിസ്തുമത പ്രചാരകരും കംബോഡിയയിലെത്തി. മെക്കോങ്ങ് ഡെൽറ്റ കയ്യടക്കിയ വിയറ്റ്നാംകാർ കംബോഡിയക്കാരെ വിയറ്റ്നാം സംസ്കാരം സ്വീകരിക്കാൻ നിർബന്ധിതരാക്കി. കൂടുതൽ പ്രദേശങ്ങൾ ഖമറുകൾക്ക് നഷ്ടമാകാൻ തുടങ്ങിയതോടെ ഖമർ രാജാവായ നൊരോദം അയൽശക്തികളിൽ നിന്ന് രക്ഷനേടാൻ 1863 ൽ ഫ്രഞ്ചുകാരുമായി സംരക്ഷണക്കരാർ ഒപ്പുവെച്ചു. ഫ്രഞ്ചു കോളനി വാഴ്ചയിലേക്കാണ് ഇത് നയിച്ചത്.

ഫ്രഞ്ച് കോളനീകരണം[തിരുത്തുക]

സ്വാതന്ത്ര്യവും വിയറ്റ്നാം യുദ്ധവും[തിരുത്തുക]

ലോകപൈതൃകസ്മാരകം[തിരുത്തുക]

ലോകപൈതൃകസ്മാരകമായി യുനെസ്കോ പ്രഖ്യാപിച്ച അങ്കോർവാറ്റ് ക്ഷേത്രം കംബോഡിയയിലാണ് സ്ഥിതി ചെയ്യുന്നത്.


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍


ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗുകൾ നൽകിയിട്ടുണ്ട്, പക്ഷേ <references/> റ്റാഗ് കണ്ടെത്താനായില്ല.

"http://ml.wikipedia.org/w/index.php?title=കംബോഡിയ&oldid=1914347" എന്ന താളിൽനിന്നു ശേഖരിച്ചത്