ഖമർ റൂഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഖമർ റൂഷ് ഭരണത്തിൻ കീഴിൽ കൊല ചെയ്യപ്പെട്ടവരുടെ തലയോടുകൾ

മാവോ സേ തുങ്ങിന്റെ നേതൃത്വത്തിലുള്ള തീവ്ര കമ്യൂണിസത്തിൽ ആകൃഷ്ടരായ ഒരു വിഭാഗം ആളുകൾ, 1970 കളിൽ കംബോഡിയയിൽ പോൾ പോട്ടിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രസ്ഥാനമാണ് ഖമർറൂഷ്.

ചരിത്രം[തിരുത്തുക]

1975ൽ ഖമർറുഷ് പ്രസ്ഥാനം കംബോഡിയയിൽ ഭരണത്തിലേറി. എന്നാൽ, രാജ്യം കുരുതിക്കളമാകുന്ന കാഴ്ചക്കാണ് പിന്നീട് ലോകം സാക്ഷ്യം വഹിച്ചത്. ഖമർറൂഷിന്റെ നാലുവർഷം നീണ്ട ഭരണകാലത്ത് രാജ്യത്ത് 20 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടു. കംബോഡിയയിലെ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് വരുമിത്. വിയറ്റ്‌നാം വംശജരും തദ്ദേശീയരായ മുസ്‌ലിംകളുമാണ് പോൾ പോട്ടിന്റെ ഭരണകൂട ഭീകരതക്കിരയായവരിൽ അധികവും. വംശഹത്യക്ക് പുറമെ ആളുകളെ പട്ടിണിക്കിട്ടും അധിക ജോലി ചെയ്യിച്ചുമൊക്കെയാണ് ഭരണകൂടം ക്രൂരകൃത്യം നിർവഹിച്ചത്. ഓരോ അഞ്ചു ദിവസത്തിലും ഒരാളെ എന്നതോതിൽ ഇത്തരത്തിൽ കൊലചെയ്തുവെന്നാണ് കണക്ക്. പിന്നീട്, 1979ൽ വിയറ്റ്‌നാം പട്ടാളത്തിന്റെ സഹായത്തോടെ നടന്ന 'ഇയർ സീറോ' വിപ്ലവത്തിലൂടെ ഖമർറൂഷ് ഭരണകൂടത്തെ പുറത്താക്കുകയായിരുന്നു.[1]

ഖമർ റൂഷ് ഭരണകാലത്തെ പീഡനങ്ങളുടെപേരിൽ മുൻ ജയിൽ മേധാവി, ഡച്ച് എന്ന പേരിൽ കുപ്രസിദ്ധനായ കേയിങ് ഗൂക്ക് ഇവിന്, ഐക്യ രാഷ്ട്രസഭയുടെ യുദ്ധകുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണൽ ആജീവാനന്ത തടവ് വിധിച്ചിരുന്നു. ഖമർ റൂഷ് പാർട്ടി കംബോഡിയ ഭരിച്ച 1975 -79 വരെയുള്ള കാലത്ത് കുപ്രസിദ്ധമായ ദുവോൾ സ്ലെങ് ജയിലിൽ 14000- ത്തോളം പേരെ കൊന്നൊടുക്കിയ സംഭവത്തിൽ ഇവിടത്തെ മേധാവിയായിരുന്ന ഡച്ചിനാണ് പൂർണ ഉത്തരവാദിത്തമെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. [2]

ഖമർ റൂഷ് കാലത്ത് മുറിവേൽപ്പിച്ച് ചോരചിന്തൽ പതിവായിരുന്നു. ചിലരെ കൈകൾ പിന്നിൽ ബന്ധിച്ച് വ്യായാമം ചെയ്യുന്ന വടികളിൽ കെട്ടിയിട്ടിരുന്നു. അബോധാവസ്ഥയിലാകുന്നവരെ വെള്ളത്തിലേക്ക് തള്ളും. ബോധം വരുന്നതോടെ നേരത്തെ തുടങ്ങിയ പീഡനമുറ ആവർത്തിക്കും. പലരെയും മരണമാണ് കൊടിയ പീഡനത്തിൽ നിന്നും രക്ഷപ്പെടുത്തുന്നത്.[3]

ജീവപര്യന്തം തടവു ശിക്ഷ[തിരുത്തുക]

പോൾപോട്ടിന്റെ പ്രധാന സഹായിയും ഖമർ റൂഷിന്റെ ആശയ രൂപവത്കരണത്തിൽ നിർണായക പങ്കും വഹിച്ച നുവോൺ ചിയ, മാവോവാദി നേതാവും പാർട്ടിയുടെ പൊതുമുഖവുമായിരുന്ന കിയു സാംഫൻ എന്നീ 'ഉന്നത നേതാക്കളെ, 2014 ൽ മനുഷ്യത്വവിരുദ്ധ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ട്രൈബ്യൂണൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.[4]

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/node/93047
  2. http://www.mathrubhumi.com/online/malayalam/news/story/1430002/2012-02-04/world
  3. http://www.varthamanam.com/index.php/international/7326-2012-02-03-18-07-54
  4. "കംബോഡിയയിൽ ഖമർ റൂഷ് നേതാക്കൾക്ക് ജീവപര്യന്തം". www.mathrubhumi.com. ശേഖരിച്ചത് 8 ഓഗസ്റ്റ് 2014.

അധിക വായനയ്ക്ക്[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖമർ_റൂഷ്&oldid=2680479" എന്ന താളിൽനിന്ന് ശേഖരിച്ചത്