Jump to content

കൊലുസ കൗണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊലുസ കൗണ്ടി, കാലിഫോർണിയ
County of Colusa
Colusa County Courthouse
Colusa County Courthouse
Official seal of കൊലുസ കൗണ്ടി, കാലിഫോർണിയ
Seal
Location in the state of California
Location in the state of California
California's location in the United States
California's location in the United States
Country അമേരിക്കൻ ഐക്യനാടുകൾ
State California
RegionSacramento Valley
IncorporatedFebruary 18, 1850[1]
നാമഹേതുRancho Colus
County seatColusa
Largest cityColusa (population)
Williams (area)
വിസ്തീർണ്ണം
 • ആകെ1,156 ച മൈ (2,990 ച.കി.മീ.)
 • ഭൂമി1,151 ച മൈ (2,980 ച.കി.മീ.)
 • ജലം5.6 ച മൈ (15 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം7,059 അടി (2,152 മീ)
ജനസംഖ്യ
 • ആകെ21,419
 • കണക്ക് 
(2016)[4]
21,588
 • ജനസാന്ദ്രത19/ച മൈ (7.2/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code530
വെബ്സൈറ്റ്www.countyofcolusa.org

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിലെ ഒരു കൌണ്ടിയാണ് കൊലുസ കൗണ്ടി. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ കൌണ്ടിയിലെ ജനസംഖ്യ 21,419 ആയിരുന്നു.[3]  കൌണ്ടി ആസ്ഥാനം കൊലുസ നഗരമാണ്.[5] കാലിഫോർണിയയിലെ മദ്ധ്യ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഈ കൗണ്ടി, സംസ്ഥാന തലസ്ഥാനമായ സാക്രാമെൻറോയുടെ വടക്കുപടിഞ്ഞാറായാണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

1850 ൽ സംസ്ഥാന രൂപവത്കരണ കാലത്ത് സ്ഥാപിതമായ കാലിഫോർണിയയിലെ യഥാർത്ഥ കൗണ്ടികളിലൊന്നാണ് കൊളുസ കൗണ്ടി. കൗണ്ടിയുടെ പ്രദേശങ്ങളുടെ ചില ഭാഗങ്ങൾ 1856-ൽ തെഹാമ കൗണ്ടിയിലേയ്ക്കും 1891-ൽ ഗ്ലെൻ കൗണ്ടിയിലേക്കും ചേർക്കപ്പെട്ടിരുന്നു. 1844-ലെ റാഞ്ചോ കൊലുസ് മെക്സിക്കൻ ലാൻഡ് ഗ്രാൻറിൻറെ ഭാഗമായി ജോൺ ബിഡ്‍വെല്ലിനു നൽകപ്പെട്ട ഈ പ്രദേശത്തിൽനിന്നാണ് കൌണ്ടിയുടെ പേരിൻറെ ആവിർഭാവം. 1850 ലെ യഥാർത്ഥ സംസ്ഥാന നിയമനിർമ്മാണ സഭയുടെ ആക്ട് അനുസരിച്ച് കൗണ്ടിയുടെ പേര് കൊലുസി എന്ന് ഉപയോഗിക്കപ്പെട്ടു. പലപ്പോഴും ഇത് പത്രങ്ങളിൽ കൊലുസെ എന്ന് എഴുതപ്പെട്ടു. സാക്രമെൻറോ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് ജീവിച്ചിരുന്ന ഒരു അമേരിക്കൻ ഇന്ത്യൻ ഗോത്രത്തിന്റെ പേരിൽ നിന്നാണ് ഈ പദത്തിൻറ ഉത്ഭവമെന്നാണ് അനുമാനം. കാലക്രമേണ ഇത് കൊലുസ എന്നായി മാറി. എന്നാൽ ഇതും തർക്കവിഷയമാണ്. പേരിൻറെ യഥാർത്ഥ ഉറവിടം അജ്ഞാതമാണെന്നു കരുതപ്പെടുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ കൌണ്ടിയുടെ ആകെ വിസ്തീർണ്ണം 1,156 ചതുരശ്ര മൈൽ (2,990 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 1,151 ചതുരശ്ര മൈൽ ഭൂമി (2,980 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 5.6 ചതുരശ്ര മൈൽ (15 ചതുരശ്ര കിലോമീറ്റർ) (0.5 ശതമാനം) പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.[6] എൽക്ക് ക്രീക്ക്, സാൾട്ട് ക്രീക്ക്, സ്റ്റോണി ക്രീക്ക്, ബീയർ ക്രീക്ക് എന്നിങ്ങനെ നിരവധി അരുവികൾ ഈ കൗണ്ടിയിലൂടെ ഒഴുകുന്നു. സാക്രാമെൻറോ നദിയുടെ ഈ കൌണ്ടിയുടെ കിഴക്കൻ അതിരിൻറെ ഒരു ഭാഗമാണ്.

അവലംബം

[തിരുത്തുക]
  1. "Chronology". California State Association of Counties. Archived from the original on 2016-01-29. Retrieved February 6, 2015.
  2. "Snow Mountain". Peakbagger.com. Retrieved May 13, 2015.
  3. 3.0 3.1 "State & County QuickFacts". United States Census Bureau. Archived from the original on 2016-01-23. Retrieved April 3, 2016.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "Find a County". National Association of Counties. Archived from the original on 2011-05-31. Retrieved 2011-06-07.
  6. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 24, 2015.
"https://ml.wikipedia.org/w/index.php?title=കൊലുസ_കൗണ്ടി&oldid=3926829" എന്ന താളിൽനിന്ന് ശേഖരിച്ചത്