അനഹൈം
അനഹൈം, (ഉച്ചാരണം /ˈænəhaɪm/) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരവും ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ മേഖലയുടെ ഭാഗവുമാണ്.
2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 336,265 ആയിരുന്നു. ഇത് ഓറഞ്ച് കൗണ്ടിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും കാലിഫോർണിയ സംസ്ഥാനത്ത് ജനസാന്ദ്രതയിൽ പത്താമത്തെ സ്ഥാനമുള്ള നഗരവുമാണ്. പ്രാദേശിക വിസ്തൃതി കണക്കാക്കിയാൽ, അനഹൈം, ഓറഞ്ച് കൗണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമാണ് (ഇർവിൻ നഗരം ആദ്യം വരുന്നു). ഇവിടുത്തെ തീം പാർക്കുകൾ, അനെഹൈം കൺവൻഷൻ സെന്റർ എന്നിവയും അനഹൈം ഡക്സ് ഐസ് ഹോക്കി ക്ലബ്ബ്, ഏഞ്ചൽസ് ബേസ്ബോൾ ടീം എന്നീ സ്പോർട്ട്‍സ് ടീമുകളും പ്രശസ്തമാണ്.
1857-ൽ 50 ജർമൻ കുടുംബങ്ങൾ ചേർന്ന് അൻഹൈം സ്ഥാപിക്കുകയും 1876 മാർച്ച് 18-ന് സംയോജിപ്പിച്ച്, ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ രണ്ടാമത്തെ നഗരമായി മാറുകയും ചെയ്തു. പിന്നീട് 1889 ൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ നിന്ന് ഓറഞ്ച് കൗണ്ടി പിന്മാറി സ്വതന്ത്രമായി നിലകൊണ്ടു. 1955 ൽ ഡിസ്നിലാൻറ് തുറക്കപ്പെടുന്നതുവരെ അനഹൈം ഒരു വലിയ ഗ്രാമീണ സമൂഹമായി തുടർന്നിരുന്നു. ഡിസ്നിലാൻറിൻറെ രൂപീകരണം, പ്രദേശത്ത് അനേകം ഹോട്ടലുകളുടെയും മോട്ടലുകളുടെയും നിർമ്മാണത്തിനു കാരണഹേതുവായി. ഇവിടെ താമസത്തിനുവേണ്ടിയുള്ള ഹൌസിംഗ് കോളനികളുടെ നിർമ്മാണവും ആരംഭിച്ചിരുന്നു. പട്ടണം ഒരു വ്യവസായ കേന്ദ്രമായി മാറുന്നതിന് അധികം താമസമുണ്ടായില്ല. ഇലക്ട്രോണിക്സ്, എയർക്രാഫ്റ്റ് ഭാഗങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ, ടിന്നിലടച്ചു സംസ്കരിച്ച പഴങ്ങളുടെ വ്യവസായം എന്നിവ ഇവിടെ ആരംഭിച്ചിരുന്നു.
പടിഞ്ഞാറ് സൈപ്രസ് മുതൽ കിഴക്ക് റിവർസൈഡ് കൗണ്ടി ലൈൻ വരെ പരന്നു കിടക്കുന്ന അനഹൈം നഗര പരിധിക്കു ചുറ്റിലുമായി വൈവിധ്യമാർന്ന സമുദായങ്ങളും സമൂഹങ്ങളും അയൽദേശങ്ങളും നിലനിൽക്കുന്നു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള അനഹൈ ഹിൽസ്, നന്നായി ആസുത്രണം ചെയ്യപ്പെട്ട സമൂഹമാണ്. നഗരത്തിലെ സമ്പന്നരിൽ പലരും വസിക്കുന്നതിവിടെയാണ്.
ഡൌൺടൌൺ അനഹൈമിൽ മൂന്ന് ഇലകടർന്ന ഉപയോഗമുള്ള ചരിത്രപരമായ പ്രാധാന്യമുള്ള ജില്ലകളുണ്ട്. ഇതിൽ ഏറ്റവും വലുത് അനഹൈം കോളനിയാണ്. ഒരു വാണിജ്യ ജില്ലയായ് അനഹൈം റിസോർട്ടിൽ, ഡിസ്നിലാന്റ്, ഡിസ്നി കാലിഫോർണിയ അഡ്വഞ്ചർ എന്നിവയും അനേകം ഹോട്ടലുകളും റീട്ടെയിൽ കോംപ്ലക്സുകളും ഉൾപ്പെടുന്നു. ഒരു നവ-നഗര പുനരുദ്ധാരണ ജില്ലയായ പ്ലാറ്റിനം ട്രയാംഗിൽ, എഞ്ചൽ സ്റ്റേഡിയത്തെ ചുറ്റി നിലനിൽക്കുന്നു. ഇതിൽ വിവിധോപയോഗത്തിനുള്ള തെരുവുകളും അംബരചുംബികളും ഉൾപ്പെടുന്നു. കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 91 ന് വടക്കായും കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 57 ന് കിഴക്കായും സ്ഥിതി ചെയ്യുന്ന ഒരു വ്യാവസായിക ജില്ലയാണ് അനഹൈ കന്യോൺ.
അവലംബം[തിരുത്തുക]
- ↑ "Interim City Manager". City of Anaheim. മൂലതാളിൽ നിന്നും 2018-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 20, 2015. Archived 2015-04-01 at the Wayback Machine.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "Anaheim Mayor Tom Tait". City of Anaheim. മൂലതാളിൽ നിന്നും 2014-09-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 18, 2014.
- ↑ "California's 39-ആം Congressional District - Representatives & District Map". Civic Impulse, LLC.
- ↑ "California's 45-ആം Congressional District - Representatives & District Map". Civic Impulse, LLC.
- ↑ "California's 46-ആം Congressional District - Representatives & District Map". Civic Impulse, LLC.
- ↑ "Communities of Interest - City". California Citizens Redistricting Commission. മൂലതാളിൽ നിന്നും സെപ്റ്റംബർ 30, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 24, 2014.
- ↑ "Communities of Interest - City". California Citizens Redistricting Commission. മൂലതാളിൽ നിന്നും ഒക്ടോബർ 23, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 24, 2014.
- ↑ "Communities of Interest - City". California Citizens Redistricting Commission. മൂലതാളിൽ നിന്നും ഒക്ടോബർ 23, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 24, 2014. Archived 2015-10-23 at the Wayback Machine.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ "Anaheim". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 16, 2014.
- ↑ 12.0 12.1 "Anaheim (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-02-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 4, 2015.
- ↑ "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 18, 2014.