Jump to content

താഹോ തടാകം

Coordinates: 39°05′30″N 120°02′30″W / 39.09167°N 120.04167°W / 39.09167; -120.04167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താഹോ തടാകം
സ്ഥാനംCalifornia and Nevada, USA
നിർദ്ദേശാങ്കങ്ങൾ39°05′30″N 120°02′30″W / 39.09167°N 120.04167°W / 39.09167; -120.04167
TypeGeologic block faulting
Primary outflowsTruckee River
Basin countriesUnited States
പരമാവധി നീളം22 മൈ (35 കി.മീ)
പരമാവധി വീതി12 മൈ (19 കി.മീ)
ഉപരിതല വിസ്തീർണ്ണം191.588 ച മൈ (496.21 കി.m2):

Placer Co., CA (40.961%)
El Dorado Co., CA (28.626%)
Douglas Co., NV (13.207%)
Washoe Co., NV (10.955%)

Carson City, NV (6.251%)
പരമാവധി ആഴം1,645 അടി (501 മീ)
Water volume122,160,280 acre⋅ft (150.68249 കി.m3) [1]
Residence time650 years
തീരത്തിന്റെ നീളം171 മൈ (114 കി.മീ)
FrozenNever
Islandsone – Fannette Island
അധിവാസ സ്ഥലങ്ങൾSouth Lake Tahoe, CA
Stateline, NV
Tahoe City, CA
1 Shore length is not a well-defined measure.

കാലിഫോർണിയയുടേയും നെവാദയുടേയും അതിർത്തിയിൽ സുമാർ 1898 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന തടാകമാണ് താഹോ തടാകം. റെനോയ്ക്ക് 37 കി.മീ. തെക്കുപടിഞ്ഞാറുള്ള താഹോ തടാകം ചിത്രത്തിലെന്നപോലെ പ്രകൃതിരമണീയതയ്ക്ക് പ്രസിദ്ധമാണ്. 1844-ൽ ജോൺ സി. ഫ്രിമോണ്ട് ആണ് ഈ തടാകം കണ്ടെത്തിയത്. മുമ്പ് പല പേരുകളിൽ അറിയപ്പെട്ടിരുന്നു. താഹോ എന്ന വാക്കിന് ജലസമൃദ്ധം എന്നാണർഥം. ഒരു ഇന്ത്യൻ പദത്തിൽ നിന്നാണ് താഹോ എന്ന നാമം നിഷ്പന്നമായതെന്ന് കരുതുന്നു.

സുമാർ 35 കി.മീ. നീളവും 20 കി.മീ. വീതിയുമുള്ള താഹോ തടാകം മഞ്ഞുമൂടിയ കൊടുമുടികളുടെ പശ്ചാത്തലത്തിൽ വർത്തിക്കുന്ന ഒരു ഭ്രംശതാഴ്വരയിൽ 500 ച.കി.മീറ്ററിലേറെ വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്നു. താഹോ തടാകത്തിന് 490 മീറ്ററിലേറെ ആഴമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. തടാകത്തിന്റെ ആഴക്കൂടുതൽ തടാകജലം ശൈത്യകാലത്ത് തണുത്തുറയുന്നതിനെ പ്രതിരോധിക്കുന്നു. ട്രക്കീ നദി(Truckee)യാണ് ഇതിന്റെ പ്രധാന ജല നിർഗമന മാർഗം. ലോകത്തിലെ ഏറ്റവും മനോഹര തടാകങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന താഹോ, എൽ-ഡൊറാഡോ

(El-doraho) ദേശീയ വനത്തിന്റെ ഭാഗമാണ്. 20-ആം നൂറ്റാണ്ടോടെയാണ് ഒരു ഒഴിവുകാല വിനോദകേന്ദ്രം എന്ന നിലയിൽ താഹോതടാകം പ്രസിദ്ധിനേടുന്നത്. ശൈത്യത്തിലും വേനലിലും ഒരു സുഖവാസ കേന്ദ്രമെന്ന നിലയിൽ സഞ്ചാരികളെ ആകർഷിക്കുന്നു. ജലകായികാഭ്യാസങ്ങളുടേയും സ്കിയിങ്ങിന്റേയും പ്രധാന വേദി കൂടിയായ താഹോ തടാകം 1960-ൽ മഞ്ഞുകാല ഒളിമ്പിക്സിന്റെ വേദിയായിരുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. van der Leeden; Troise; Todd (1990), The Water Encyclopedia (2nd ed.), Chelsea, MI: Lewis Publishers, p. 198–200

പുറം കണ്ണികൾ

[തിരുത്തുക]

വിക്കിവൊയേജിൽ നിന്നുള്ള താഹോ തടാകം യാത്രാ സഹായി

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താഹോ തടാകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=താഹോ_തടാകം&oldid=3959628" എന്ന താളിൽനിന്ന് ശേഖരിച്ചത്