Jump to content

സാക്രമെൻറോ താഴ്‌വര

Coordinates: 39°00′N 121°30′W / 39°N 121.5°W / 39; -121.5
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sacramento Valley എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാക്രമെൻറോ താഴ്വര
Sacramento
The Central Valley of California
Geography
LocationCalifornia, United States
Population centersRedding, Chico, Yuba City, Sacramento
Borders onSierra Nevada (east), Cascade Range, Klamath Mountains (north), Coast Range (west), Sacramento–San Joaquin River Delta (south)
Coordinates39°00′N 121°30′W / 39°N 121.5°W / 39; -121.5
RiversSacramento River
The Sacramento River and its tributaries, marking the extent to the valley.

സാക്രമെൻറോ താഴ്വര അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ സാക്രമെൻറൊ നദിയിലെ സാക്രമെൻറോ-സാൻ ജോയക്വിൻ നദി ഡെൽറ്റയിൽ കാണുന്ന മധ്യതാഴ്വര പ്രദേശമാണ്. വടക്കൻ കാലിഫോർണിയയിലെ പത്ത് കൗണ്ടികളിലായി ഈ താഴ്വര വ്യാപിച്ചുകിടക്കുന്നു. സാക്രമെൻറോ താഴ്വരയുടെ കൂടുതൽ പ്രദേശങ്ങളും ഗ്രാമങ്ങളാണ് എന്നാൽ കൂടുതൽ നഗരങ്ങളുമുണ്ട്. അതിൽ പ്രധാനമാണ് സംസ്ഥാന തലസ്ഥാന നഗരമായ സാക്രമെൻറോ

ഭൂമിശാസ്ത്രം

[തിരുത്തുക]

സാക്രമെൻറോ നദിയും അതിന്റെ പോഷകനദികളും ചേർന്ന് സാക്രമെൻറോ താഴ്വരയിൽ ഭൂമിശാസ്ത്രപരമായി വലിയ പങ്കു നിർവ്വഹിക്കുന്നുണ്ട്. വിവിധതരം മലനിരകളുടെ ഉയർച്ച-താഴ്ച (നോർത്തേൺ കോസ്റ്റ് റെയ്ഞ്ചസ്, താഴ്വരയുടെ പടിഞ്ഞാറ് ഭാഗത്തേയ്ക്കും, തെക്ക് സിസ്ക്യൂ മലനിരകൾ, താഴ്വരയുടെ വടക്ക് ഭാഗത്തേയ്ക്കും, വടക്ക് സിയേറ നെവദ, താഴ്വരയുടെ കിഴക്ക് ഭാഗത്തേയ്ക്കും കിടക്കുന്നു.) എന്നിവയനുസരിച്ചാണ് താഴ്വരയുടെ ഘടന. നദികളിൽ വലിയ അണക്കെട്ടുകൾ നിർമ്മിച്ച് ജലസേചനത്തിനായി തിരിച്ചു വിട്ടിട്ടുണ്ട്. ഈ ജലം കൃഷിയ്ക്കും, വ്യവസായങ്ങൾക്കും വീട്ടാവശ്യങ്ങൾക്കും, പുനഃനിർമ്മാണ പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുന്നു.

സാക്രമെൻറോ താഴ്വരയിൽ പ്രാഥമികമായി പരന്ന പുൽപ്രദേശങ്ങൾ കാണപ്പെടുന്നു. യൂറോപ്യൻ പൂർവ്വികർ ഈ താഴ്വരയിൽ അധിവാസത്തിനെത്തുന്നതുവരെ ഇവിടെ വനപ്രദേശമായിരുന്നു. കാലിഫോർണിയ ഗോൾഡ് റഷിന്റെ വരവോടുകൂടി ഈ താഴ്വര അമേരിക്കൻ അധിനിവേശപ്രദേശമായി മാറി. കുന്നടിവാരത്തിൽ തെക്കെമൂലയിൽ ശാസ്ത ലേക്ക് സിറ്റി സ്ഥിതിചെയ്യുന്നു. ഇവിടെ ധാരാളം അറിയപ്പെടുന്ന താഴ്വരക്കുന്നുകളിൽ തെക്ക് മൂലയ്ക്കരികിൽ തെഹാമ-ഗ്ലെൻ കൗണ്ടി ലൈൻ തുടങ്ങുന്നു. അവിടെയുള്ള കുറച്ചുകുന്നുകളിൽ റെഡ് ബ്ലഫും സ്ഥിതിചെയ്യുന്നു.

സാക്രമെൻറോ താഴ്വരയിലെ എടുത്തുകാണിക്കുന്ന ഭൂമിശാസ്ത്രപരമായ സവിശേഷതയാണ് സട്ടർബട്ടെസ്. കത്തിതീർന്ന അഗ്നിപർവ്വതങ്ങളുടെ അവശിഷ്ടത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെ വിഭജിച്ചിരിക്കുന്നു. സാക്രമെൻറോയുടെ 44 മൈൽ വടക്ക് യുബ നഗരത്തിനു പുറത്ത് ഇവ സ്ഥിതിചെയ്യുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Yuba City's Sutter Buttes". Retrieved 2014-03-04.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാക്രമെൻറോ_താഴ്‌വര&oldid=3949057" എന്ന താളിൽനിന്ന് ശേഖരിച്ചത്