Jump to content

പുൽമേടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഗമണ്ണിലെ പുൽമേടുകൾ

പ്രധാനമായും പുല്ലും തായ്ത്തടിയില്ലാത്ത കുറ്റിച്ചെടികളും മാത്രം പ്രധാനമായി വളരുന്ന പ്രദേശങ്ങളാണ് പുൽമേടുകൾ. മലമടക്കുകളിൽ ചോലവനങ്ങളും കാണാറുണ്ട്. വടക്കുപടിഞ്ഞാറേ യൂറോപ്പ്, വടക്കേ അമേരിക്കയിലെ സമതലങ്ങളും, കാലിഫോർണിയ, തുടങ്ങിയ മിതശീതോഷ്ണപ്രദേശങ്ങളിൽ വർഷത്തിലുടനീളം നിൽക്കുന്ന ബഞ്ച് ഗ്രാസ് ജനുസിലുള്ള പുല്ലുകളാണ് വ്യാപകം എന്നാൽ കൂടുതൽ ഉഷ്ണമേഖലാപ്രദേശങ്ങളിൽ വാർഷിക ജനുസുകൾകളാണ് പരക്കെ കാണപ്പെടുന്നത്[1].

ലോകത്ത് അന്റാർട്ടിക്ക, ആർട്ടിക്ക പ്രദേശങ്ങളൊഴിച്ച് എല്ലായിത്തും പുൽമേടുകളൂണ്ട്. പ്രധാനമായും പുൽ വർഗ്ഗങ്ങളൂം വാർഷികസസ്യങ്ങളുമാണ് പുൽമേടുകളിൽ കാണുന്നത്[2]. കേരളത്തിൽ മൂന്നാറിലെ ഇരവികുളം നാഷണൽ പാർക്ക്, വാഗമൺ എന്നിവ പുൽമേടുകൾക്ക് നല്ല ഉദാഹരണമാണ്. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ളതും ശക്തിയായ കാറ്റും മണ്ണിന്റെ ഘടനകൊണ്ടും മരങ്ങൾ വളരാത്തതുമാണ് വാഗമണിൽ പുൽമേടുകൾ വ്യാപകമായതിനു കാരണം.

പ്രധാനമായും പുല്ലു തിന്നുന്ന ജീവികളാണ് ഇവിടെ കാണുന്നതെങ്കിലും അവയെ തിന്നുന്ന പുലി, കഴുതപ്പുലി, പുള്ളിപ്പുലി പോലുള്ള ജീവികളെയും ഇവിടെ കാണാറുണ്ട്. ഇരവികുളത്തു മാത്രം കാണുന്ന വരയാട് പുൽമേടിന്റെ മാത്രം പ്രത്യേകതയാണ്. നീലക്കുറിഞ്ഞി എന്ന ചെറുചെടിയും അത്യപൂർവമായി മാത്രം പുൽമേടുകളിൽ കാണുന്നതാണ്.

അവലംബം

[തിരുത്തുക]
  1. NASA Earth Observatory webpage Archived 2008-10-24 at the Wayback Machine.. Earthobservatory.nasa.gov. Retrieved on 2011-12-01.
  2. http://earthobservatory.nasa.gov/Experiments/
"https://ml.wikipedia.org/w/index.php?title=പുൽമേടുകൾ&oldid=3637497" എന്ന താളിൽനിന്ന് ശേഖരിച്ചത്