കാലിഫോർണിയ ഗോൾഡ് റഷ്

Coordinates: 38°48′09″N 120°53′41″W / 38.80250°N 120.89472°W / 38.80250; -120.89472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാലിഫോർണിയ ഗോൾഡ് റഷ്
Prospectors working California gold placer deposits in 1850
തിയതിജനുവരി 24, 1848 (1848-01-24)–1855
സ്ഥലംSierra Nevada and Northern California goldfields
നിർദ്ദേശാങ്കങ്ങൾ38°48′09″N 120°53′41″W / 38.80250°N 120.89472°W / 38.80250; -120.89472
Participants300,000 prospectors
അനന്തരഫലംCalifornia becomes a U.S. state
California Genocide
Advertisement about sailing to California, circa 1850
California goldfields (red) in the Sierra Nevada and northern California

കാലിഫോർണിയയിലെ കൊളോമയിലെ സട്ടേർസ് മില്ലിൽ ജെയിസ് ഡബ്ല്യൂ. മാർഷൽ 1848 ജനുവരി 24 ന് സ്വർണ്ണ ശേഖരം കണ്ടുപിടിച്ചതോടെയാണ് കാലിഫോർണിയ ഗോൾഡ് റഷ് എന്ന പ്രതിഭാസം (1848 – 1855) ആരംഭിച്ചത്.[1] സ്വർണ്ണം കണ്ടുപിടിച്ച വാർത്ത കാട്ടുതീ പോലെ പടരുകയും അമേരിക്കൻ ഐക്യനാടുകളുടെ മറ്റു പ്രദേശങ്ങളിൽനിന്നും വിദൂര ദേശങ്ങളിൽനിന്നുപോലും ഏകദേശം 300,000 ത്തിലധികം ആളുകൾ ഈ പ്രദേശത്തേയ്ക്കു തള്ളിക്കയറുന്നതിനു പ്രചോദനമാകുകയും ചെയ്തു.[2] പെട്ടെന്നുണ്ടായ കുടിയേറ്റങ്ങളും സ്വർണ്ണത്തിൽ നിന്നുള്ള സമ്പത്തും അമേരിക്കൻ സമ്പദ്‍വ്യവസ്ഥ കുതിച്ചുകയറുന്നതിന് കാരണായി. ഇത് ‘കോംപ്രമൈസ് ഓഫ് 1850’ (മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൽ ലഭ്യമായ പ്രദേശങ്ങൾക്കായി 1850 സെപ്റ്റംബറിൽ യു.എസ് കോൺഗ്രസിൽ പാസാക്കി വിജയിപ്പിച്ച അഞ്ച് പ്രത്യേക ബില്ലുകളുടെ ഒരു പാക്കേജ്) എന്നറിയപ്പെടുന്ന പാക്കേജ് പ്രകാരം, ഒരു യു.എസ്. പ്രദേശമല്ലാതെ നിലനിന്നുകൊണ്ട് നേരിട്ട് സംസ്ഥാന പദവിയിലേയ്ക്കു എത്തിച്ചേരുകയും ചെയ്ത ആദ്യ സംസ്ഥാനമായി കാലിഫോർണിയ മാറി.

സ്വർണ്ണത്തിനുവേണ്ടിയുള്ള തള്ളിക്കയറ്റം കാലിഫോർണിയയിലെ തദ്ദേശീയ ജനതയ്ക്കുമേൽ ഗുരുതരമായ പ്രത്യാഖാതങ്ങൾ ഉണ്ടാകുന്നതിനു കാരണമായി. കുടിയേറ്റക്കാർ അവതരിപ്പിച്ച രോഗങ്ങൾ, വംശഹത്യ, പട്ടിണി എന്നിവമൂലം തദ്ദേശീയ ജനസംഖ്യയിൽ വൻതോതിലുള്ള ഇടിവു സംഭവിച്ചു. ഗോൾഡ് റഷ് കാലഘട്ടം അവസാനിച്ചപ്പോൾ കാലിഫോർണിയ ചുരുങ്ങിയ ജനസംഖ്യയുള്ള ഒരു മുൻമെക്സിക്കൻ പ്രദേശമെന്ന നിലയിൽനിന്ന് 1856 ൽ പുതിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ ആദ്യ പ്രസിഡന്റ് സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്ന പ്രദേശമായി മാറി.

ചരിത്രം[തിരുത്തുക]

1848 ഫെബ്രുവരി 3 നാണ് മെക്സിക്കൻ-അമേരിക്കൻ യുദ്ധം അവസാനിച്ചതെന്നിരുന്നാലും അതിനുമുമ്പുതന്നെ കാലിഫോർണിയ ഒരു യഥാർത്ഥ അമേരിക്കൻ കൈവശപ്രദേശമായിരുന്നു. ഗ്വാഡലൂപ്പ് ഹിഡാൽഗോ ഉടമ്പടി പ്രകാരം അപ്പർ കാലിഫോർണിയയുടെ ഔപചാരിക കൈമാറ്റം മറ്റു കാര്യങ്ങളോടൊപ്പം അമേരിക്കയിലേക്ക് മാറ്റി. കൊളോമയ്ക്കടുത്തുള്ള സട്ടേഴ്സ് മില്ലിലാണ് കാലിഫോർണിയ ഗോൾഡ് റഷ് ആരംഭിച്ചത്.[3] 1848 ജനുവരി 24 ന്, സാക്രമെന്റോ ആദ്യകാല പര്യവേക്ഷകൻ ജോൺ സട്ടറിനായി ജോലിചെയ്യുന്ന ജെയിംസ് ഡബ്ല്യു. മാർഷൽ എന്ന വ്യക്തി, അമേരിക്കൻ നദിയിൽ സട്ടറിനായി പണിയുന്ന ഒരു തടി മില്ലിന്റെ ജലചലിതചക്രത്തിൽ തിളങ്ങുന്ന ലോഹം കണ്ടെത്തി.[4] മാർഷൽ താൻ കണ്ടെത്തിയ വസ്തു ജോൺ സട്ടറിനടുത്തേയ്ക്കു കൊണ്ടുവരുകയും ഇരുവരും സ്വകാര്യമായി ഈ ലോഹം പരിശോധിക്കുകയും ചെയ്തു. പരിശോധനകൾ സ്വർണ്ണമാണെന്ന് തെളിയിച്ചതിനുശേഷം, സ്വർണ്ണത്തിനായി ഒരു വലിയ തിരച്ചിൽ ഉണ്ടായാൽ ഒരു കാർഷിക സാമ്രാജ്യം സ്ഥാപിക്കുന്നതിനുള്ള തന്റെ പദ്ധതികൾക്ക് എന്ത് സംഭവിക്കുമെന്ന് ഭയപ്പെട്ടതിനാൽ സട്ടർ നിരാശ പ്രകടിപ്പിച്ചു.[5]

1848 മാർച്ചിൽ സാൻ ഫ്രാൻസിസ്കോ ദിനപ്പത്ര പ്രസാധകനും വ്യാപാരിയുമായിരുന്ന സാമുവൽ ബ്രന്നൻ സ്വർണം കണ്ടെത്തിയതായുള്ള അഭ്യൂഹങ്ങൾ സ്ഥിരീകരിച്ചു. ബ്രന്നൻ തിടുക്കത്തിൽ സ്വർണ്ണ തിരയുന്നതിനായുള്ള സാധനങ്ങൾ[6] വിൽക്കാനായി ഒരു കട സ്ഥാപിക്കുകയും സാൻ ഫ്രാൻസിസ്കോയിലെ തെരുവുകളിലൂടെ നടന്ന് ഒരു ചെറുകുപ്പിയിലെ സ്വർണ്ണം ഉയർത്തിപ്പിടിച്ച് "സ്വർണ്ണം! സ്വർണ്ണം! അമേരിക്കൻ നദിയിൽ നിന്നുള്ള സ്വർണ്ണം!" എന്ന് ആർപ്പുവിളിക്കുകയും ചെയ്തു.[7]

1848 ഓഗസ്റ്റ് 19 ന് ന്യൂയോർക്ക് ഹെറാൾഡ് ഈസ്റ്റ് കോസ്റ്റിലെ സ്വർണം കണ്ടെത്തൽ റിപ്പോർട്ട് ചെയ്ത ആദ്യത്തെ പ്രധാന പത്രമായി. 1848 ഡിസംബർ 5 ന് യുഎസ് പ്രസിഡന്റ് ജെയിംസ് പോൾക്ക് കോൺഗ്രസിനെ അഭിസംബോധന ചെയ്തുകൊണ്ട് സ്വർണം കണ്ടെത്തിയതായി സ്ഥിരീകരിച്ചു.[8] തൽഫലമായി, പിന്നീട് "ഫോർട്ടി-നയണേർസ്" എന്ന് വിളിക്കപ്പെട്ട സ്വർണ്ണ തിരക്കിൽ നിന്ന് പ്രയോജനം നേടാൻ ആഗ്രഹിച്ച വ്യക്തികൾ കാലിഫോർണിയയിലെ ഗോൾഡ് കൺട്രി അഥവാ മദർ ലോഡ്" ലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നും അമേരിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുമായി എത്തിത്തുടങ്ങി. സട്ടർ ഭയപ്പെട്ടിരുന്നതുപോലെ, അദ്ദേഹത്തിന്റെ തൊഴിലാളികൾ സ്വർണം തേടി പോയതോടെ ബിസിനസ്സ് പദ്ധതികൾ നശിപ്പിക്കപ്പെടുകയും, കയ്യേറ്റക്കാർ അദ്ദേഹത്തിന്റെ ഭൂമി ഏറ്റെടുക്കുകയും വിളകളും കന്നുകാലികളും മോഷ്ടിക്കുകയും ചെയ്തു.[9]

തിരക്ക് ആരംഭിക്കുന്നതിന് മുമ്പ് സാൻ ഫ്രാൻസിസ്കോ തീരെച്ചെറിയ ഒരു കുടിയേറ്റകേന്ദ്രമായിരുന്നു. താമസക്കാർ കണ്ടെത്തലിനെക്കുറിച്ച് അറിഞ്ഞപ്പോൾ, ആദ്യം ഉപേക്ഷിക്കപ്പെട്ട കപ്പലുകളുടെയും ബിസിനസുകളുടെയും ഒരു പ്രേത നഗരമായി മാറിയിരുന്ന ഇത് വ്യാപാരികളും പുതിയ ആളുകളും എത്തിയപ്പോഴേയ്ക്കും അഭിവൃദ്ധിയിലേയ്ക്ക് കുതിച്ചുയർന്നു. സാൻ ഫ്രാൻസിസ്കോയിലെ ജനസംഖ്യ 1848 ലെ ആയിരത്തിൽ[10] നിന്ന് 1850 ഓടെ 25,000 മുഴുവൻ സമയ നിവാസികളായി വർദ്ധിച്ചു.[11] കൂടാരങ്ങളിലോ മരം കൊണ്ടുള്ള ചെറുകുടിലുകളിലോ ഉപേക്ഷിക്കപ്പെട്ട കപ്പലുകളിൽ നിന്ന് നീക്കം ചെയ്ത ഡെക്ക് ക്യാബിനുകളിലോ അക്കാലത്ത് ഖനിത്തൊഴിലാളികൾ താമസിച്ചിരുന്നു.[12]

"ആദ്യത്തെ ലോകോത്തര സ്വർണ്ണ തിരക്ക്"[13] എന്ന് വിളിക്കപ്പെടുന്നതായ, കാലിഫോർണിയയിലേക്ക് എത്തിച്ചേരാൻ എളുപ്പമാർഗ്ഗമില്ലായിരുന്നു; ഫോർട്ടി-നയണേർസിലെ ആളുകൾ കഷ്ടപ്പാടുകൾ അനുഭവിക്കുകയും വഴിയിൽ പലപ്പോഴും മരണത്തേയും നേരിട്ടു. തുടക്കത്തിൽ, മിക്ക അർഗോനൌട്ടുകളെന്നുകൂടി അറിയപ്പെട്ടിരുന്ന മിക്കവരും കടൽ വഴിയാണ് സഞ്ചരിച്ചിരുന്നത്. ഈസ്റ്റ് കോസ്റ്റിൽ നിന്ന്, തെക്കേ അമേരിക്കയുടെ അഗ്രത്തിന് ചുറ്റുമുള്ള ഒരു കപ്പൽയാത്രയ്ക്ക് നാലഞ്ചു മാസങ്ങളും ഏകദേശം 18,000 നോട്ടിക്കൽ മൈൽ (21,000 മൈൽ; 33,000 കിലോമീറ്റർ) ദൂരവും സഞ്ചരിക്കേണ്ടതുണ്ടായിരുന്നു. പനാമ കരയിടുക്കിന്റെ അറ്റ്ലാന്റിക് ഭാഗത്തേക്ക് നാവികയാത്ര ചെയ്തശേഷം തോണികളും കോവർകഴുതകളുമായി കാട്ടിലൂടെ ഒരാഴ്ച സഞ്ചരിക്കുകയും തുടർന്ന് പസഫിക് ഭാഗത്തുനിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് ഒരു കപ്പൽ യാത്ര കാത്തിരിക്കുക എന്നതായിരുന്നു ഇതര മാർഗ്ഗം.[14] വെരാക്രൂസിൽ നിന്നാരംഭിച്ച് മെക്സിക്കോയ്ക്ക് കുറുകേ പോകുന്ന മറ്റൊരു റൂട്ടും ഉണ്ടായിരുന്നു. യു.എസ്. മെയിൽ സ്റ്റീംഷിപ്പ് കമ്പനി, ഫെഡറൽ സബ്സിഡിയുള്ള പസഫിക് മെയിൽ സ്റ്റീംഷിപ്പ് കമ്പനി, ആക്സസറി ട്രാൻസിറ്റ് കമ്പനി എന്നിവ ഉൾപ്പെടുന്ന അത്തരം ഗതാഗതം നൽകുന്ന കമ്പനികൾ അവരുടെ ഉടമസ്ഥർക്ക് അപാരമായ സ്വത്ത് സൃഷ്ടിച്ചു. നിരവധി സ്വർണ്ണ അന്വേഷകർ അമേരിക്കൻ ഐക്യനാടുകളിലുടനീളമായി പ്രത്യേകിച്ച് കാലിഫോർണിയ ട്രയലിലൂടെ കരയിലൂടെ സഞ്ചരിച്ചു.[15] കപ്പൽ തകർച്ച മുതൽ ടൈഫോയ്ഡ് പനി, കോളറ വരെയായി ഈ റൂട്ടുകളിൽ ഓരോന്നിനും അതിന്റേതായ മാരകമായ അപകടങ്ങളുണ്ടായിരുന്നു.[16] തിരക്കിന്റെ ആദ്യ വർഷങ്ങളിൽ, സാൻ ഫ്രാൻസിസ്കോ പ്രദേശത്തെ ജനസംഖ്യാ വളർച്ചയുടെ ഭൂരിഭാഗവും ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ള ആവിക്കപ്പൽ യാത്രയും തുടർന്ന് നിക്കരാഗ്വയിലെയും പനാമയിലെയും കരമാർഗ്ഗമായി ചമുടെടുത്തുകൊണ്ടുള്ള യാത്രയും തുടർന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് ആവിക്കപ്പലിനെ ആശ്രയിച്ചുള്ള യാത്രയിലൂടെയുമായിരുന്നു.[17]

വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവശ്യ സാധനങ്ങളുമായി വിതരണക്കപ്പലുകൾ സാൻ ഫ്രാൻസിസ്കോയിൽ എത്തി. നൂറുകണക്കിന് കപ്പലുകൾ അവരുടെ സംഘങ്ങളെ സ്വർണ്ണപ്പാടങ്ങളിലേക്ക് പോകാൻ വിട്ടശേഷം ഉപേക്ഷിക്കപ്പെട്ടപ്പോൾ, അവ വെയർഹൌസുകൾ, സ്റ്റോറുകൾ, ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവയായും ഒന്ന് ജയിലാക്കി മാറ്റുകയും ചെയ്തു.[18] നഗരം വികസിക്കുകയും പുതിയ സ്ഥലങ്ങൾ നിർമ്മിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേയ്ക്കു നയിക്കുകയും നിരവധി കപ്പലുകൾ നശിപ്പിച്ച് സ്ഥലം നികത്താനായി ഉപയോഗിച്ചു.[19]

ഏതാനും വർഷങ്ങൾക്കുള്ളിൽ, വടക്കൻ കാലിഫോർണിയയിലേക്ക്, പ്രത്യേകിച്ച് ഇന്നത്തെ സിസ്‌കിയോ, ശാസ്ത, ട്രിനിറ്റി കൗണ്ടികളിലേക്ക് ഖനിജാന്വേഷകരുടെ ഒരു പ്രധാനപ്പെട്ട, എന്നാൽ കൂടുതൽ അറിയപ്പെടാത്ത ഒരു തിരക്കുണ്ടായി.[20] 1851-ൽ ഇന്നത്തെ യെറേക്കയുടെ പ്രദേശത്ത് സ്വർണ്ണക്കട്ടകൾ കണ്ടെത്തിയത് സിസ്‌കിയോ ട്രയലിലും[21] കാലിഫോർണിയയിലെ വടക്കൻ കൗണ്ടികളിലുടനീളവുമായി ആയിരക്കണക്കിന് സ്വർണ്ണ അന്വേഷകരെ എത്തിച്ചു.[22]

സാക്രമെന്റോ നദിയിയോരത്ത് പോർച്ചുഗീസ് ഫ്ലാറ്റ് പോലുള്ള ഗോൾഡ് റഷ് കാലഘട്ട കുടിയേറ്റ കേന്ദ്രങ്ങൾ നിലനിൽക്കുകയും പിന്നീട് ക്ഷയിക്കുകയും ചെയ്തു. ട്രിനിറ്റി നദിയോരത്തെ ഗോൾഡ് റഷ് പട്ടണമായ വീവർവില്ലെ ചൈനയിൽനിന്നെത്തിയ ചൈനീസ് ഖനിത്തൊഴിലാളികളുടെ പാരമ്പര്യമായി ഇന്ന് കാലിഫോർണിയയിൽ തുടർച്ചയായി ഉപയോഗിക്കപ്പെടുന്ന ഏറ്റവും പഴയ ടാവോയിസ്റ്റ് ക്ഷേത്രത്തെ നിലനിർത്തുന്നു. ഗോൾഡ് റഷ് കാലഘട്ടത്തിലെ പ്രേത നഗരങ്ങൾ ഇപ്പോഴും നിലവിലില്ലെങ്കിലും, ഒരു കാലത്ത് തിരക്കേറിയ പട്ടണമായിരുന്ന ശാസ്തയുടെ അവശിഷ്ടങ്ങൾ വടക്കൻ കാലിഫോർണിയയിലെ ഒരു കാലിഫോർണിയ സ്റ്റേറ്റ് ഹിസ്റ്റോറിക് പാർക്കിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.[23]

തെക്കൻ കാലിഫോർണിയയിലും സ്വർണം കണ്ടെത്തിയിരുന്നെങ്കിലും വളരെ ചെറിയ തോതിലായിരുന്നു ഇത്. ഇന്നത്തെ ലോസ് ഏഞ്ചൽസിന് വടക്കുള്ള പർവതനിരകളിലെ റാഞ്ചോ സാൻ ഫ്രാൻസിസ്കോയിൽ മാർഷലിന്റെ കണ്ടെത്തലിന് ആറ് വർഷങ്ങൾക്കു മുമ്പ്, കാലിഫോർണിയ അപ്പോഴും മെക്സിക്കോയുടെ ഭാഗമായിരുന്ന 1842 ലാണ് സ്വർണം ആദ്യമായി കണ്ടെത്തിയത്.[24] എന്നിരുന്നാലും, ഈ ആദ്യ ധാതുനിക്ഷേപങ്ങളും പിന്നീട് തെക്കൻ കാലിഫോർണിയ പർവതനിരകളിലെ കണ്ടെത്തലുകളും കാര്യമായ ശ്രദ്ധ ആകർഷിച്ചില്ലെന്നു മാത്രമല്ല സാമ്പത്തികമായി തികച്ചും പരിമിതമായ ഫലങ്ങളാണുളവാക്കിയത്.

തദ്ദേശീയരുടെ പുറത്താക്കൽ[തിരുത്തുക]

1850 ആയപ്പോഴേക്കും എളുപ്പത്തിൽ ലഭിക്കാവുന്ന സ്വർണ്ണം മുഴുവനും ശേഖരിക്കപ്പെടുകയും കൂടുതൽ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്നതിലേക്ക് ഖനനക്കാരുടെ ശ്രദ്ധ തിരിയുകയും ചെയ്തു. സ്വർണം വേർതിരിച്ചെടുക്കുവാൻ കൂടുതൽ പ്രയാസം നേരിട്ടതോടെ, അവശേഷിക്കുന്ന ഏറ്റവും എളുപ്പത്തിൽ ലഭ്യമാകാവുന്ന സ്വർണം നേടുവാനായി അമേരിക്കക്കാർ വിദേശികളെ പ്രദേശത്തുനിന്ന് പുറന്തള്ളാൻ തുടങ്ങി. പുതിയ കാലിഫോർണിയ സംസ്ഥാന നിയമസഭ ഒരു വിദേശ ഖനിത്തൊഴിലാളിയുടെ നികുതി പ്രതിമാസം ഇരുപത് ഡോളർ (2020 ലെ കണക്കനുസരിച്ച് 610 ഡോളർ) എന്ന നിലയിൽ പാസാക്കുകുയം, അമേരിക്കൻ സ്വർണ്ണ അന്വേഷകർ വിദേശ ഖനിത്തൊഴിലാളികളെ, പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കക്കാർ, ചൈനക്കാർ എന്നിവർക്കെതിരെ സംഘടിത ആക്രമണം ആരംഭിക്കുകയും ചെയ്തു.[25]

കൂടാതെ, പുതിയ കുടിയേറ്റക്കാരുടെ വലിയ സംഘങ്ങൾ തദ്ദേശീയരായ അമേരിക്കൻ ഇന്ത്യാക്കാരെ അവരുടെ പരമ്പരാഗത വേട്ട, മത്സ്യബന്ധനം, ഭക്ഷണ ശേഖരണ സ്ഥലങ്ങളിൽ നിന്ന് പുറത്താക്കി. അവരുടെ ഭവനങ്ങളും ഉപജീവനമാർഗ്ഗങ്ങളും സംരക്ഷിക്കുന്നതിന്, ചില തദ്ദേശീയരായ അമേരിക്കൻ ഇന്ത്യക്കാർ ഖനിത്തൊഴിലാളികളെ ആക്രമിച്ചുകൊണ്ട് പ്രതികരിച്ചു. ഇത് തദ്ദേശീയ ഗ്രാമങ്ങൾ പ്രത്യാക്രമണം നേരിടുന്നതിനു കാരണമായി. തദ്ദേശീയ അമേരിക്കക്കാർ പലപ്പോഴും കൂട്ടക്കൊലക്കിരയായി.[26] കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഭക്ഷണം ശേഖരിക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശനം സാദ്ധ്യമാകാതെവരുകയും അതിജീവിനം സാധ്യാമാകാത്ത അവർ പട്ടിണിയാൽ മരിക്കുകയും ചെയ്തു. നോവലിസ്റ്റും കവിയുമായിരുന്ന ജോക്വിൻ മില്ലർ തന്റെ അർദ്ധ-ആത്മകഥയായ ലൈഫ് എമംഗ്സ്റ്റ് ദി മോഡോക്സിൽ അത്തരമൊരു ആക്രമണം വ്യക്തമായി പകർത്തിയിരുന്നു.[27]

സ്വർണ്ണത്തിന്റെ ആദ്യ കണ്ടെത്തലുകൾ[തിരുത്തുക]

1842 മാർച്ച് 9 നാണ് കാലിഫോർണിയയിൽ ആദ്യമായി സ്വർണം കണ്ടെത്തിയത്. കാലിഫോർണിയ സ്വദേശിയായ ഫ്രാൻസിസ്കോ ലോപ്പസ് എന്നയാൾ തന്റെ വഴിതെറ്റിയ കുതിരകളെ തിരയുകയായിരുന്നു. ഇന്നത്തെ കാലിഫോർണിയയിലെ ന്യൂഹാളിൽ നിന്ന് 3 മൈൽ (4.8 കിലോമീറ്റർ) കിഴക്കും ലോസ് ഏഞ്ചൽസിന് 35 മൈൽ (56 കിലോമീറ്റർ) വടക്കുപടിഞ്ഞാറുമായി പിൽക്കാലത്ത് പ്ലാസെറിറ്റ മലയിടുക്ക് എന്നറിയപ്പെട്ട ഒരു ചെറിയ ക്രീക്കിന്റെ തീരത്ത് അദ്ദേഹം തന്റെ സഞ്ചാരം നിർത്തി. കുതിരകൾ മേയവേ ലോപ്പസ് കുറച്ച് കാട്ടുള്ളികൾ കുഴിച്ചെടുക്കുകയും ഉള്ളിയുടെ കിഴങ്ങുക്കിടയിലെ വേരുകളിൽ തങ്ങിയിരിക്കുന്ന ഒരു ചെറിയ സ്വർണ്ണക്കട്ട കണ്ടെത്തി. അയാൾ കൂടുതൽ പരിശോധനയിലേയ്ക്കു നീങ്ങിയപ്പോൾ കൂടുതൽ സ്വർണം കണ്ടെത്തി.[28]

ലോപ്പസ് സ്വർണം അധികാരികളുടെ അടുത്തേക്ക് കൊണ്ടുപോയി അതിന്റെ മൂല്യം സ്ഥിരീകരിച്ചു. ലോപ്പസും മറ്റുള്ളവരും പ്രദേശത്ത് സ്വർണ്ണ നിക്ഷേപമുണ്ടെന്നു കരുതിയ മറ്റ് അരുവികളുടെ തടങ്ങളിൽ തിരയാൻ തുടങ്ങി. ഇന്നത്തെ വെൻ‌ചുറ കൌണ്ടിയിലെ വനത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് അവർ നിരവധി സ്വർണ്ണക്കട്ടകൾ കണ്ടെത്തി. 1843-ൽ തന്റെ ആദ്യ കണ്ടെത്തലിനടുത്തുള്ള സാൻ ഫെലിസിയാനോ മലയിടുക്കിൽ അയാൾ സ്വർണം കണ്ടെത്തി. 1846 വരെ സോനോറയിൽ നിന്നുള്ള മെക്സിക്കൻ ഖനിത്തൊഴിലാളികൾ പ്ലേസർ നിക്ഷേപങ്ങളിൽ ഖനനം നടത്തുകയും മെക്സിക്കോയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായുള്ള കാലിഫോർണിയക്കാരുടെ പ്രക്ഷോഭത്തിന്റെ തുടക്കവും ബിയർ ഫ്ലാഗ് കലാപവും നിരവധി മെക്സിക്കക്കാർ കാലിഫോർണിയ വിട്ടുപോകുന്നതിനു കാരണമായി.[29]

അവലംബം[തിരുത്തുക]

  1. "[E]vents from January 1848 through December 1855 [are] generally acknowledged as the 'Gold Rush'. After 1855, California gold mining changed and is outside the 'rush' era.""The Gold Rush of California: A Bibliography of Periodical Articles". California State University, Stanislaus. 2002. Archived from the original on July 1, 2007. Retrieved 2008-01-23.
  2. "California Gold Rush, 1848–1864". Learn California.org, a site designed for the California Secretary of State. Archived from the original on July 27, 2011. Retrieved 2011-08-22.
  3. For a detailed map, see California Historic Gold Mines Archived December 14, 2006, at the Wayback Machine., published by the State of California. Retrieved December 3, 2006.
  4. Bancroft, Hubert (1884), pp. 32-34.
  5. Bancroft, Hubert (1884), pp. 39-41.
  6. Holliday, J. S. (1999), p. 60.
  7. Bancroft, Hubert (1884), pp. 55-56.
  8. Starr, Kevin (2005), p. 80.
  9. Bancroft, Hubert (1884), pp. 103-105.
  10. Holliday, J. S. (1999), p. 51. "800 residents"
  11. Rawls, James J. (1999), p. 187.
  12. Holliday, J. S. (1999), p. 126.
  13. Hill, Mary (1999), p. 1
  14. Brands, H. W. (2002), pp. 75–85. Another route across Nicaragua was developed in 1851; it was not as popular as the Panama option. Rawls, James J. (1999), pp. 252-253.
  15. Rawls, James J. (1999), p. 5.
  16. Holliday, J. S. (1999), p. 101, p. 107.
  17. Stiles, T. J. (2009)
  18. Starr, Kevin (2005), p. 80; "Shipping is the Foundation of San Francisco—Literally". Oakland Museum of California. 1998. Archived from the original on 2011-12-27. Retrieved February 26, 2013.
  19. Starr, Kevin (2005), p. 80; "Shipping is the Foundation of San Francisco—Literally". Oakland Museum of California. 1998. Archived from the original on 2011-12-27. Retrieved February 26, 2013.
  20. Bancroft, Hubert (1884), pp. 363-366.
  21. Dillon, Richard (1975), pp. 361-362
  22. Wells, Harry (1881), p. 60-64.
  23. The buildings of Bodie, the best-known ghost town in California, date from the 1870s and later, well after the end of the Gold Rush.
  24. Rawls, James J. (1999), p. 3.
  25. Rawls, James J. (1999), p. 9.
  26. Rawls, James J. (1999), p. 8.
  27. Miller, Joaquin (1873).
  28. Blakely, Jim (1985)
  29. Blakely, Jim (1985)
"https://ml.wikipedia.org/w/index.php?title=കാലിഫോർണിയ_ഗോൾഡ്_റഷ്&oldid=4022161" എന്ന താളിൽനിന്ന് ശേഖരിച്ചത്