ഒളിമ്പിക്സ് 2004 (ഏതൻ‌സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2004 Summer Olympics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗെയിംസ് ഓഫ് ദ് XXVIII ഒളിമ്പ്യാഡ്
Athens 2004 logo.svg
ആഥിതേയനഗരം ഏതൻസ്‌, ഗ്രീസ്
ആപ്തവാക്യം വീട്ടിലേക്ക് സ്വാഗതം
(Welcome Home)
പങ്കെടുക്കുന്ന രാജ്യങ്ങൾ 201[1]
പങ്കെടുക്കുന്ന കായികതാരങ്ങൾ 10,625[1]
മൽസരങ്ങൾ 301 (28 കായികവിഭാഗങ്ങളിലായി)
ഉദ്ഘാടനച്ചടങ്ങ് ഓഗസ്റ്റ് 13
സമാപനച്ചടങ്ങ് ഓഗസ്റ്റ് 29
ഉദ്ഘാടകൻ പ്രസിഡണ്ട് കോൺസ്റ്റാന്റിനോസ് സ്റ്റെഫാനോപൗലോസ്
പ്രതിജ്ഞ-കായികതാരം സോയി ദിമോസ്ചാകി
പ്രതിജ്ഞ-വിധികർത്താവ് ലസാറോസ് വോറിയഡിസ്
ഒളിമ്പിക് ദീപം തെളിച്ചത് നിക്കോളാസ് കാക്ലമനകിസ്
സ്റ്റേഡിയം ഒളിംപിക് സ്റ്റേഡിയം, ഏതൻ‌സ്

2004 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 29 വരെ ഗ്രീസിലെ ഏതൻസിൽ വച്ചായിരുന്നു 2004-ലെ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെട്ടത്. ഇരുപത്തിയെട്ടാം ഒളിമ്പ്യാഡ് കായികമേള (Games of the XXVIII Olympiad) എന്നായിരുന്നു ഈ കായികമേളയുടെ ഔദ്യോഗികനാമം. ആദ്യത്തെ ആധുനിക ഒളിമ്പിക്സ് 1896-ൽ ഏതൻസിൽ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതിനു ശേഷം ആദ്യമായാണ് ഒളിമ്പിക്സ് ഗ്രീസിലേക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ട് വീട്ടിലേക്ക് സ്വാഗതം എന്നായിരുന്നു ഈ ഒളിമ്പിക്സിന്റെ ആപ്തവാക്യം.

201 രാജ്യങ്ങളിൽ നിന്നുമായി, 10,625 കായികതാരങ്ങളും 5,501 സംഘാംഗങ്ങളും ഈ ഒളിമ്പിക്സിൽ പങ്കെടുത്തു. വിവിധ കായികവിഭാഗങ്ങളിലായി 301 മെഡൽ ഇനങ്ങളാണ് അരങ്ങേറിയത്.[1]

1997-ൽസ്വിറ്റ്സർലണ്ടിൽ വച്ചു നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 106-മത് സമ്മേളനത്തിൽ വച്ചായിരുന്നു ബ്യൂണസ് അയേർസ്, കേപ് ടൌൺ, റോം, സ്റ്റോക്‌ഹോം എന്നീ നഗരങ്ങളെ പിന്തള്ളി ഏതൻസ് 28-മത് ഒളിംപിക്സ് കരസ്ഥമാക്കിയത്.

മെഡൽ നില[തിരുത്തുക]

 സ്ഥാനം  രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1 United States 35 39 29 103
2 ചൈന 32 17 14 63
3 റഷ്യ 28 26 38 92
4 ഓസ്ട്രേലിയ 17 16 16 49
5 Japan 16 9 12 37
6 ജർമ്മനി 13 16 20 49
7 France 11 9 13 33
8 ഇറ്റലി 10 11 11 32
9 ദക്ഷിണകൊറിയ 9 12 9 30
10 ഗ്രേയ്റ്റ് ബ്രിട്ടൺ 9 9 13 31
15 ഗ്രീസ് 6 6 4 16

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Athens 2004". International Olympic Committee. www.olympic.org. Retrieved 2008-01-19.  ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "olympics" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
"https://ml.wikipedia.org/w/index.php?title=ഒളിമ്പിക്സ്_2004_(ഏതൻ‌സ്)&oldid=2156835" എന്ന താളിൽനിന്നു ശേഖരിച്ചത്