ഒളിമ്പിക്സ് 2008 (ബെയ്ജിങ്ങ്)
![]() | |||
ആഥിതേയനഗരം | ബെയ്ജിങ്ങ്, ചൈന | ||
---|---|---|---|
മൽസരങ്ങൾ | 302 in 28 sports | ||
ഉദ്ഘാടനച്ചടങ്ങ് | August 8 | ||
സമാപനച്ചടങ്ങ് | August 24 | ||
ഉദ്ഘാടക(ൻ) | |||
ദീപം തെളിയിച്ചത് | |||
സ്റ്റേഡിയം | Beijing National Stadium | ||
Summer | |||
| |||
Winter | |||
|
![]() |
Part of a series on |
2008 ഓഗസ്റ്റ് 8-ന് രാത്രി 08:08:08-ന് ചൈനയിലെ ബെയ്‌ജിങ്ങ് നാഷനൽ സ്റ്റേഡിയത്തിൽ ആരംഭിച്ച ഉദ്ഘാടനച്ചടങ്ങുകളോടെ തിരശ്ശീല ഉയർന്ന 2008 ബെയ്‌ജിങ്ങ് ഒളിമ്പിക്സ് മൽസരങ്ങൾ, ഓഗസ്റ്റ് 24-ന് അതേ സ്റ്റേഡിയത്തിൽ നടന്ന സമാപനച്ചടങ്ങുകളോടെ അവസാനിച്ചു. 28 ഇനങ്ങളിലായി 302 മൽസരങ്ങൾ നടക്കുന്നതിൽ 10,500 -ഓളം കായികതാരങ്ങൾ ഈ ഒളിമ്പിക്സിൽ പങ്കെടുത്തു. [2] പ്രധാന മൽസരങ്ങളൊക്കെ ബെയ്‌ജിങ്ങിലാണ് നടന്നതെങ്കിലും ഫുട്ബോൾ, വഞ്ചിതുഴയൽ, 10കി മീ മാരത്തൺ നീന്തൽ മൽസരം എന്നിവ ചൈനയിലെ മറ്റു നഗരങ്ങളിലാണ് നടത്തപ്പെടുന്നത്, കൂടാതെ അശ്വാഭ്യാസമൽസരങ്ങൾക്ക് വേദിയായത് ഹോങ്കോങ്ങ് ആയിരുന്നു. ഒളിമ്പിക് വളയങ്ങളുടെ നിറങ്ങളെ പ്രതിനിധീകരിക്കുന്ന ഫൂവാ എന്ന് വിളിക്കപ്പെടുന്ന പാവകളായിരുന്നു ഈ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നങ്ങൾ. 51 സ്വർണ്ണം , 21 വെള്ളി, 28 വെങ്കലം എന്നിങ്ങനെ ആകെ 100 മെഡലുകൾ കരസ്ഥമാക്കി ആതിഥേയരായ ചൈന മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
ഒളിമ്പിക്സ് വേദിയുടെ തിരഞ്ഞെടുപ്പ്[തിരുത്തുക]
2001 ജുലൈ 13ന് നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ റ്റൊറോന്റൊ, പാരിസ്, ഇസ്താൻബൂൾ, ഒസാക എന്നീ നഗരങ്ങളെ പിന്തള്ളിയാണ് ബെയ്‌ജിങ് ഈ ഒളിമ്പിക്സ് നേടിയെടുത്തത്.[3] ഇതിനു മുൻപേ 2000ത്തിലെ ഒളിമ്പിക്സിനുവേണ്ടി ബെയ്‌ജിങ്ങ് ശ്രമിച്ചിരിന്നുവെങ്കിലും, 1993ലെ അവസാനവട്ട വോട്ടെടുപ്പിൽ സിഡ്‌നിയോട് പരാജയപ്പെടുകയായിരുന്നു.
മൽസരവേദികൾ[തിരുത്തുക]
മേയ് 2007-ഓടെ ബെയ്‌ജിങ്ങിലെ 31 മൽസരവേദികളുടെയും നിർമ്മാണം ആരംഭിച്ചുകഴിഞ്ഞിരുന്നു. [4] ഇതു കൂടാതെ ബെയ്‌ജിങ്ങിനു പുറത്തെ ആറു വേദികളിലും 59 പരിശീലനകേന്ദ്രങ്ങളിലും നിർമ്മാണപ്രവർത്തനങ്ങൾക്കായി ചൈനീസ് ഗവണ്മെന്റ് ഏകദേശം 2.1 ബില്ല്യൺ ഡോളറാണ് ചെലവഴിച്ചത്. 2001-നും 2007-നിം ഇടയിലായി 41 ബില്ല്യൺ ഡോളറോളംഅടിസ്ഥാനസൗകര്യങ്ങൾ, ഗതാഗതം, ജലവിതരണം എന്നിവയ്ക്കായി ചെലവാക്കിയ ബെയ്‌ജിംഗ് ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഒളിമ്പിക്സായിത്തീർന്നു. [5]ഏറ്റവും പ്രധാനപ്പെട്ട വേദികളിൽ ബെയ്‌ജിംഗ് നാഷനൽ സ്റ്റേഡിയം, ബെയ്‌ജിംഗ് നാഷനൽ ഇൻഡോർ സ്റ്റേഡിയം, ബെയ്‌ജിംഗ് നാഷനൽ അക്വാറ്റിക്ക് സെന്റർ, ഒളിമ്പിക് ഗ്രീൻ കൺവെൻഷൻ സെന്റർ എന്നിവയായിരുന്നു.
ഭാഗ്യചിഹ്നങ്ങൾ[തിരുത്തുക]
ഫൂവാ[തിരുത്തുക]
പ്രമാണം:ബെയ്ബെയ്.JPG ബെയ്ബെയ് |
പ്രമാണം:ജിങ്ങ്‌ജിങ്.JPG ജിങ്ങ്‌ജിങ് |
പ്രമാണം:ഹുവാൻഹുവൻ.JPG ഹുവാൻഹുവൻ |
പ്രമാണം:യിങ്ങ്‌യിംഗ്.JPG യിങ്ങ്‌യിംഗ് |
പ്രമാണം:നീനി.JPG നീനി |
ഭാഗ്യം കൊണ്ടുവരുന്ന പാവകൾ എന്നാണ് ഫൂവാ എന്ന ചൈനീസ് വാക്കിന്റെ അർത്ഥം - മീൻ, പാൻഡ, തീ, ടിബറ്റൻ ആന്റിലോപ്, സ്വാളോ എന്നിവയുടെ പാവകൾ ചൈനീസ് തത്ത്വശാസ്ത്രത്തിലെ പ്രതീകങ്ങളായ വെള്ളം, ലോഹം, തീ, മരം, ഭൂമി എന്നിവയെ പ്രതിനിധീകരിക്കുന്നു. ഈ പാവകളുടെ നിറങ്ങൾ, ഒളിമ്പിക് വളയങ്ങളുടെ നിറങ്ങളായ നീല, മഞ്ഞ, കറുപ്പ്, പച്ച, ചുവപ്പ് എന്നിവയാണ്. ഇതു കൂടാതെ, ബെയ്ബെയ്(BeiBei), ജിങ്ങ്‌ജിങ് (Jingjing), ഹുവാൻഹുവൻ(Huanhuan), യിങ്ങ്‌യിംഗ്(Yingying), നീനി(Nini) എന്നീ പേരുകളുള്ള ഈ പാവകളുടെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്ത് വായിച്ചാൽ 'ബെയ്‌ജിംഗ് നിങ്ങളെ സ്വാഗതം ചെയ്യുന്നു' എന്ന് ചൈനീസ് ഭാഷയിൽ അർത്ഥം വരുന്ന 'ബെയ്‌ജിംഗ് ഹുആനിംഗ് നീ' എന്ന വാചകം ഉണ്ടാവും. [6]
ഒരു ലോകം ഒരു സ്വപ്നം എന്നതായിരുന്നു ഈ ഒളിമ്പിക്സിന്റെ മുദ്രാവാക്യം. [7]
തലസ്ഥാനം എന്നർഥം വരുന്ന 'ജിങ്ങ്' എന്ന ചൈനീസ് കാലിഗ്രാഫിക്സ് അക്ഷരമായിരുന്നു 2008 ഒളിമ്പിക്സിന്റെ ചിഹ്നമായ 'നൃത്തം ചെയ്യുന്ന ബെയ്‌ജിംഗ്'
മൽസരങ്ങൾ[തിരുത്തുക]
2004ലെ ഒളിമ്പിക്സിനോട് വളരെ സാമ്യതയുള്ള മൽസരങ്ങളാണ് 2008-ലും നടത്തിയത്. [8] 302 മൽസരങ്ങൾ നടത്തിയതിൽ പുരുഷന്മാരുടെ 165 മൽസരങ്ങളും വനിതകളുടെ 127 മൽസരങ്ങളും 10 മൽസരങ്ങൾ മിക്സഡ് മൽസരങ്ങളുമായിരുന്നു.
മൽസര ഇനങ്ങൾ | എണ്ണം |
---|---|
അമ്പെയ്ത്ത് | 4 |
അത്‌ലറ്റിക്സ് | 47 |
ബാഡ്‌മിന്റൺ | 5 |
ബേസ്‌ബാൾ | 1 |
ബാസ്ക്കറ്റ്ബോൾ | 2 |
ബോക്സിംഗ് | 11 |
കനോയിംഗ് | 16 |
സൈക്ലിംഗ് | 18 |
ഡൈവിംഗ് | 8 |
അശ്വാഭ്യാസം | 6 |
ഫെൻസിംഗ് | 10 |
ഹോക്കി | 2 |
ഫുട്ബോൾ | 2 |
ജിംനാസ്റ്റിക്സ് | 18 |
ഹാൻഡ്‌ബാൾ | 2 |
ജൂഡോ | 14 |
പെന്റാത്‌ലൺ | 2 |
റോയിംഗ് | 14 |
സെയ്‌ലിംഗ് | 11 |
ഷൂട്ടിംഗ് | 15 |
സോഫ്റ്റ്ബാൾ | 1 |
നീന്തൽ | 34 |
സിങ്ക്രണൈസ് ഡ് സ്വിമ്മിംഗ് | 2 |
ടേബിൾ ടെന്നീസ് | 4 |
ടാക്ക്വാൻഡോ | 8 |
ടെന്നീസ് | 4 |
ട്രയാത്തലൺ | 2 |
വോളിബോൾ | 4 |
വാട്ടർ പോളോ | 2 |
ഭാരദ്വഹനം | 15 |
ഗുസ്തി | 18 |
കലണ്ടർ[തിരുത്തുക]
2007 മാർച്ച് 29-ന് പ്രസിദ്ധീകരിച്ച മൽസരങ്ങളുടെ കലണ്ടർ . നീല കള്ളികൾ ഒരു ഇനത്തിലെ ഓരോ ദിവസവുമുള്ള, യോഗ്യതാമൽസരങ്ങൾ ഉൾപ്പെടെയുള്ള മൽസരങ്ങളെ സൂചിപ്പിക്കുന്നു. മഞ്ഞ കള്ളി, ഒരു ഇനത്തിന്റെ മെഡൽ നൽകുന്ന ഫൈനൽ മൽസരദിവസത്തെ സൂചിപ്പിക്കുന്നു, ഈ കള്ളിയിലുള്ള അക്കങ്ങൾ ആ ദിവസം നടക്കുന്ന ഫൈനലുകളുടെ എണ്ണത്തെയാണ് പ്രതിനിധീകരിക്കുന്നത്.[9]
● | ഉദ്ഘാടനച്ചടങ്ങുകൾ | ● | മൽസരങ്ങൾ | ● | ഫൈനലുകൾ | ● | സമാപനനച്ചടങ്ങുകൾ |
ഓഗസ്റ്റ് | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | ആകെ |
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഉദ്ഘാടനച്ചടങ്ങുകൾ/സമാപനനച്ചടങ്ങുകൾ | ● | ● | ||||||||||||||||||
അമ്പെയ്ത്ത് | 1 | 1 | 1 | 1 | 4 | |||||||||||||||
അത്‌ലറ്റിക്സ് | 2 | 4 | 6 | 6 | 5 | 3 | 6 | 7 | 7 | 1 | 47 | |||||||||
ബാഡ്‌മിന്റൺ | 1 | 2 | 2 | 5 | ||||||||||||||||
ബേസ്‌ബാൾ | 1 | 1 | ||||||||||||||||||
ബാസ്ക്കറ്റ്ബോൾ | 1 | 1 | 2 | |||||||||||||||||
ബോക്സിംഗ് | 5 | 6 | 11 | |||||||||||||||||
കനോയിംഗ് | 2 | 2 | 6 | 6 | 16 | |||||||||||||||
സൈക്ലിംഗ് | 1 | 1 | 2 | 1 | 3 | 1 | 2 | 3 | 2 | 1 | 1 | 18 | ||||||||
ഡൈവിംഗ് | 1 | 1 | 1 | 1 | 1 | 1 | 1 | 1 | 8 | |||||||||||
അശ്വാഭ്യാസം | 2 | 1 | 1 | 1 | 1 | 6 | ||||||||||||||
ഫെൻസിംഗ് | 1 | 1 | 1 | 1 | 2 | 1 | 1 | 1 | 1 | 10 | ||||||||||
ഹോക്കി | 1 | 1 | 2 | |||||||||||||||||
ഫുട്ബോൾ | 1 | 1 | 2 | |||||||||||||||||
ജിംനാസ്റ്റിക്സ് | 1 | 1 | 1 | 1 | 4 | 4 | 4 | 1 | 1 | 18 | ||||||||||
ഹാൻഡ്‌ബാൾ | 1 | 1 | 2 | |||||||||||||||||
ജൂഡോ | 2 | 2 | 2 | 2 | 2 | 2 | 2 | 14 | ||||||||||||
പെന്റാത്‌ലൺ | 1 | 1 | 2 | |||||||||||||||||
റോയിംഗ് | 7 | 7 | 14 | |||||||||||||||||
സെയ്‌ലിംഗ് | 2 | 1 | 2 | 2 | 2 | 2 | 11 | |||||||||||||
ഷൂട്ടിംഗ് | 2 | 2 | 2 | 2 | 1 | 2 | 1 | 2 | 1 | 15 | ||||||||||
സോഫ്റ്റ്ബാൾ | 1 | 1 | ||||||||||||||||||
നീന്തൽ | 4 | 4 | 4 | 4 | 4 | 4 | 4 | 4 | 1 | 1 | 34 | |||||||||
സിങ്ക്രണൈസ്‌ഡ് സ്വിമ്മിംഗ് | 1 | 1 | 2 | |||||||||||||||||
ടേബിൾ ടെന്നീസ് | 1 | 1 | 1 | 1 | 4 | |||||||||||||||
ടാക്ക്വാൻഡോ | 2 | 2 | 2 | 2 | 8 | |||||||||||||||
ടെന്നീസ് | 2 | 2 | 4 | |||||||||||||||||
ട്രയാത്തലൺ | 1 | 1 | 2 | |||||||||||||||||
വോളിബോൾ | 1 | 1 | 1 | 1 | 4 | |||||||||||||||
വാട്ടർ പോളോ | 1 | 1 | 2 | |||||||||||||||||
ഭാരദ്വഹനം | 1 | 2 | 2 | 2 | 2 | 2 | 1 | 1 | 1 | 1 | 15 | |||||||||
ഗുസ്തി | 2 | 2 | 3 | 2 | 2 | 2 | 2 | 3 | 18 | |||||||||||
ഓഗസ്റ്റ് | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 302 |
ദീപശിഖാപ്രയാണം[തിരുത്തുക]
2008 മാർച്ച് 25-നു ഗ്രീസിലെ ഒളിമ്പിയയിൽ കൊളുത്തപ്പെട്ട ഒളിമ്പിക് ദീപശിഖ [10] 130 ദിവസങ്ങൾ കൊണ്ട് 1,37,000 കി മീ സഞ്ചരിച്ചു.[11] അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ വൻകരകളിലും സഞ്ചരിക്കുന്ന ദീപശിഖയുടെ പാതയിൽ ചൈനയിലേക്കുള്ള പുരാതന പാതയായ സിൽക് റോഡ്, എവറസ്റ്റ് കൊടുമുടി എന്നിവയും ഉൾപ്പെട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 21,880 ആളുകൾ 2008ലെ ഒളിമ്പിക്സ് ദീപശിഖാവാഹകരായിരുന്നിട്ടുണ്ട്.
പങ്കെടുക്കുന്ന രാജ്യങ്ങൾ[തിരുത്തുക]
2004-ലെ ഏതൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത എല്ലാ രാജ്യങ്ങളും ഈ ഒളിമ്പിക്സിൽ പങ്കെടുത്തിരുന്നു . നേരത്തേ ഉത്തരകൊറിയയും ദക്ഷിണകൊറിയയും സംയുക്തമായി ഒരു ടീമിനെ അയക്കാൻ പദ്ധതികൾ തയ്യാറാക്കിയിരുന്നുവെങ്കിലും,[12] രണ്ടു രാജ്യങ്ങളിലെയും ഒളിമ്പിക് കമ്മറ്റികൾ തമ്മിൽ അത്‌ലറ്റുകളുടെ എണ്ണത്തിൽ സമവായമുണ്ടാക്കാൻ കഴിയാതിരുന്നതിനാൽ, ഈ പദ്ധതി പരാജയപ്പെടുകയാണുണ്ടായത്. . 2004-ൽ സംയുക്തമായി മൽസരിച്ച മോണ്ടിനീഗ്രോ, സെർബിയ എന്നീ രാജ്യങ്ങൾ ഇത്തവണ രണ്ടു ടീമുകളായി മൽസരിക്കും. സമീപകാലത്ത് നാഷനൽ ഒളിമ്പിക് കമ്മറ്റി പദവി കരസ്ഥമാക്കിയ രാജ്യങ്ങളായ മാർഷൽ ദ്വീപുകൾ, ടുവാലു(യഥാക്രമം 2006, 2007 ബെയ്‌ജിംഗ് ഒളിമ്പിക്സിൽ ടീമുകളെ അയച്ചിരുന്നു. [13]. 2008 ഓഗസ്റ്റ് 9-ന് ജോർജ്ജിയ അവരുടെ ഒളിമ്പിക് ടീമിലെ ചില അംഗങ്ങളെ തെക്കൻ ഒസറ്റിയൻ യുദ്ധത്തിൽ ജോർജ്ജിയൻ സൈന്യത്തിനെ സഹായിക്കാനായി, ഒളിമ്പിക്സിൽനിന്നും പിൻവലിക്കുമെന്നു പ്രസ്താവിച്ചിരുന്നു. [14]
മെഡൽ നില[തിരുത്തുക]
മെഡൽ നിലയിൽ ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടിക. [15],[16]
സ്ഥാനം | രാജ്യം | സ്വർണ്ണം | വെള്ളി | വെങ്കലം | ആകെ |
---|---|---|---|---|---|
1 | ചൈന | 51 | 21 | 28 | 100 |
2 | അമേരിക്കൻ ഐക്യനാടുകൾ | 36 | 38 | 36 | 110 |
3 | റഷ്യ | 23 | 21 | 28 | 72 |
4 | ഗ്രേറ്റ് ബ്രിട്ടൺ | 19 | 13 | 15 | 47 |
5 | ജർമ്മനി | 16 | 10 | 15 | 41 |
6 | ഓസ്ട്രേലിയ | 14 | 15 | 17 | 46 |
7 | ദക്ഷിണ കൊറിയ | 13 | 10 | 8 | 31 |
8 | ജപ്പാൻ | 9 | 6 | 10 | 25 |
9 | ഇറ്റലി | 8 | 10 | 10 | 28 |
10 | ഫ്രാൻസ് | 7 | 16 | 17 | 40 |
സ്ഥാനം നിർണ്ണയിക്കപ്പെട്ടത് ഒരു രാജ്യത്തിനു ലഭിച്ച സ്വർണ്ണമെഡലുകളുടെ എണ്ണത്തിന്റെയോ, സ്വർണ്ണമെഡലുകളുടെ ഏണ്ണം തുല്യമാണെങ്കിൽ സ്വർണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും ആകെ എണ്ണത്തിന്റെയോ, സ്വർണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും എണ്ണം തുല്യമാണെങ്കിൽ സ്വർണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും വെങ്കലമെഡലുകളുടെയും ആകെ എണ്ണത്തിന്റെയോ അടിസ്ഥാനത്തിനാണ്. സ്വർണ്ണമെഡലുകളുടെയും വെള്ളിമെഡലുകളുടെയും വെങ്കലമെഡലുകളുടെയും ആകെ എണ്ണം തുല്യമായ രാഷ്ട്രങ്ങളെ ഇംഗ്ലീഷ് അക്ഷരമാലക്രമത്തിലാണ് സ്ഥാനം നൽകിയിരിക്കുനത്
ബെയ്‌ജിങ്ങിൽ ഇന്ത്യ[തിരുത്തുക]
57 അംഗങ്ങളുള്ള ടീമിനെയാണ് ഇന്ത്യ അയച്ചത്. [17]. 1928-ന് ശേഷം ആദ്യമായാണ് ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്സിൽ പങ്കെടുക്കാൻ യോഗ്യത നേടാതിരിക്കുന്നത്.
വ്യക്തിഗത ഇനത്തിൽ ഒരിന്ത്യാക്കാരൻ ആദ്യമായി ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നേടിയത് 2008-ലെ ബെയ്‌ജിങ്ങ് ഒളിമ്പിക്സിലാണ് . 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര സ്വർണ്ണം കരസ്ഥമാക്കി.[18] ഇൻഡോർ സ്വദേശിയായ ബിന്ദ്രയുടെ മൂന്നാം ഒളിമ്പിക്സാണിത്. 2000 സിഡ്നി ഒളിമ്പിക്സിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.
ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യയുടെ സുശീൽ കുമാർ വെങ്കല മെഡൽ നേടി. 66 കിലോഗ്രാം ഫ്രീസ്റ്റൈൽ ഇനത്തിൽ വെങ്കല മെഡലിനുവേണ്ടിയുള്ള പ്രത്യേക മൽസരത്തിലാണ്(റെപ്പഷാജ്) ഈ മെഡൽ നേട്ടം. സുശീലിനൊപ്പം ജോർജിയൻ താരമായ തുഷിഷ് വിലിക്കും ഈ മത്സരത്തിൽ വെങ്കല മെഡൽ ലഭിച്ചു.
അൻപത്തിയാറ് വർഷത്തിന് ശേഷമാണ് ഇന്ത്യ ഗുസ്തിയിൽ മെഡൽ നേടുന്നത്. 1952-ലെ ഹെൽസിങ്കി ഒളിമ്പിക്സിൽ കെ.ഡി. യാദവാണ് ഇതിനുമുമ്പ് ഇന്ത്യയ്ക്ക് വേണ്ടി ഗുസ്തിയിൽ വെങ്കല മെഡൽ നേടിയത്.
ഒളിമ്പിക് ബോക്സിങ്ങിൽ ഇന്ത്യയുടെ വിജേന്ദർ കുമാർ വെങ്കല മെഡൽ നേടി. [19] ഒരിന്ത്യാക്കാരൻ ആദ്യമായാണ് ഒളിമ്പിക് ബോക്സിങ്ങിൽ മെഡൽ നേടുന്നത്. 1952ൽ ഹെൽസിങ്കിയിലെ രണ്ട് മെഡൽ പ്രകടനത്തിനെ പിന്തള്ളി ഇന്ത്യ ഒരു ഒളിമ്പിക്സിൽ മൂന്ന് മെഡൽ നേടിയത് ഈ ഒളിമ്പിക്സിന്റെ ഒരു പ്രത്യേകതയാണ്.
വിവാദങ്ങൾ[തിരുത്തുക]
ടിബറ്റിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ ഈ ഒളിമ്പിക്സ് ബഹിഷ്കരിക്കുമെന്ന് കരുതുന്നു. കൂടാതെ ആഗോളതാപനം, മതസ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചൈനയുടെ നിലപാടിനെതിരായി പ്രകടനങ്ങൾ ഉണ്ടായേക്കാമെന്നും കരുതപ്പെടുന്നു. [20] ബെയ്‌ജിങ്ങിലും സമീപപ്രദേശത്തുമുള്ള വളരെ ഉയർന്ന അന്തരീക്ഷമലിനീകരണത്തെ നിയന്ത്രിക്കാൻ ചൈന പാടുപെടുകയാണ്.[21] ചൈനയുടെ ടിബറ്റിലെ നയത്തിൽ പ്രതിഷേധിച്ച് ദീപശിഖ കയ്യേറാൻ പാരീസിൽ ശ്രമം നടന്നു - ദീപശിഖാ പ്രയാണം തടസ്സപ്പെട്ടതിനെത്തുടർന്ന്, അധികൃതർ മൂന്നു തവണ ദീപശിഖ അണക്കുകയുണ്ടായി.[22]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
ഔദ്യോഗിക കണ്ണികൾ[തിരുത്തുക]
- http://en.beijing2008.cn/ 2008 ബെയ്ജിങ്ങ് ഒളിമ്പിക്സ്
- http://torchrelay.beijing2008.cn/en/ Archived 2007-04-28 at the Wayback Machine. ഒളിമ്പിക് ദീപശിഖ
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Factsheet - Opening Ceremony of the Games of the Olympiad" (PDF) (Press release). International Olympic Committee. 9 October 2014. മൂലതാളിൽ (PDF) നിന്നും 14 August 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 December 2018.
{{cite press release}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ http://www.olympic.org/uk/games/beijing/full_story_uk.asp?id=1805
- ↑ http://www.olympic.org/uk/games/beijing/election_uk.asp
- ↑ http://en.beijing2008.cn/01/32/article214073201.shtml
- ↑ http://www.2008beijingolimpics.com/the-olympics/the-beijing-olympics-the-most-expensive-games-in-history/
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-08-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-19.
- ↑ http://en.beijing2008.cn/75/66/article211996675.shtml
- ↑ http://www.olympic.org/uk/games/beijing/full_story_uk.asp?id=1805
- ↑ "Olympic Games Competition Schedule". BOCOG. 2006-11-09. ശേഖരിച്ചത് 2007-02-05.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-09-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-02.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-04-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-02.
- ↑ http://news.bbc.co.uk/1/hi/world/asia-pacific/4396170.stm Koreas 'to unify Olympics teams', BBC (May 14, 2006)
- ↑ http://www.olympic.org/uk/news/olympic_news/full_story_uk.asp?id=2237
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-08-26.
- ↑ http://news.bbc.co.uk/sport2/hi/olympics/medals_table/default.stm
- ↑ http://webarchive.nationalarchives.gov.uk/20080906080904/http://results.beijing2008.cn/WRM/ENG/INF/GL/95A/GL0000000.shtml
- ↑ http://www.ibnlive.com/news/india-names-57member-squad-for-beijing-olympics/69524-5.html
- ↑ http://www.hinduonnet.com/businessline/blnus/14111030.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://news.bbc.co.uk/sport2/hi/olympics/boxing/7576191.stm
- ↑ http://www.breitbart.com/article.php?id=D8QIF1E81&show_article=1
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-11-16.
- ↑ http://news.bbc.co.uk/2/hi/europe/7334545.stm
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല