ക്ലാമത്ത് നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്ലാമത്ത് നദി

ക്ലാമത്ത് നദി 263 മൈൽ (423 കിലോമീറ്റർ) ഓറിഗോണിലൂടെയും വടക്കൻ കാലിഫോർണിയായിലൂടെയും ഒഴുകി പസിഫിക് സമുദ്രത്തിലേക്ക് പതിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ ഒരു പ്രധാന നദിയാണ്[1]. സാക്രമെന്റോ നദി കഴിഞ്ഞാൽ കാലിഫോർണിയയിലെ ഏറ്റവും കൂടുതൽ ജലം ഒഴുകിപ്പോകുന്ന രണ്ടാമത്തെ വലിയ നദി ക്ലാമത്ത് ആണ്.

Klamathmap

ഇതിന് ഏകദേശം 16,000 ചതുരശ്ര കിലോമീറ്റർ (41,000 ചതുരശ്രകിലോമീറ്റർ) വിസ്തൃതിയുള്ള ഒരു നീർത്തട പ്രദേശമുണ്ട്. ഇത് ഊഷരമായ തെക്കൻ മദ്ധ്യ ഒറിഗൺ മേഖലയിൽ നിന്നുതുടങ്ങി പസഫിക് സമുദ്ര തീരത്തെ മിതശീതോഷ്‌ണമായ മഴക്കാടുകൾ വരെ നീളുന്നതാണ്. മിക്ക നദികളിൽനിന്നും വ്യത്യസ്തമായി, ക്ലാമത്ത് നദി ഉയർന്ന മരുഭൂപ്രദേശങ്ങളിൽനിന്നാരംഭിച്ച് പോകുന്നവഴി കാസ്കേഡ് മലനിരകൾ, ക്ലാമത്ത് മലനിരകൾ തുടങ്ങിയ മലനിരകളെ കാർന്നെടുത്താണ് കടലിലെത്തുന്നത്[2] .

വൻതോതിൽ കാർഷികവൽക്കരണം നടന്നിരിക്കുന്ന നദിയുടെ ഉയർന്ന തടം ഒരിക്കൽ വിശാലമായ ശുദ്ധജല ചതുപ്പു നിലങ്ങൾ ഉൾക്കൊണ്ടിരുന്നു. ഇവിടം ധാരാളം വന്യജീവികൾക്കും ദശലക്ഷക്കണക്കിനായ ദേശാടനപ്പക്ഷികൾക്കും  ആവാസ വ്യവസ്ഥ പ്രദാനം ചെയ്തിരുന്നു. പർവ്വതങ്ങൾ നിറഞ്ഞ നദിയുടെ നിമ്ന തടങ്ങളിൽ ഭൂരിഭാഗവും വനപ്രദേശങ്ങളായി തുടരുന്നു.

അവലംബം[തിരുത്തുക]

  1. [1]|yosemite
  2. [2]|Klamath Basin: A Watershed Approach to Support Habitat Restoration, Species Recovery, and Water Resource Planning
"https://ml.wikipedia.org/w/index.php?title=ക്ലാമത്ത്_നദി&oldid=3418330" എന്ന താളിൽനിന്ന് ശേഖരിച്ചത്