ഒറിഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറിഗൺ
അപരനാമം: നീർനായകളുടെ സംസ്ഥാനം
Map of USA OR.svg
തലസ്ഥാനം സലേം, ഒറിഗൺ
രാജ്യം യു.എസ്.എ.
ഗവർണ്ണർ ടെഡ് കലോഗ്സ്കി
വിസ്തീർണ്ണം 255,026ച.കി.മീ
ജനസംഖ്യ 3,421,399
ജനസാന്ദ്രത 13.76/ച.കി.മീ
സമയമേഖല UTC -8 *
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര
*തെക്കു പടിഞ്ഞാറുള്ള മാൽഹിർ കൌണ്ടി പർവത സമയമേഖലയിലാണ്

ഒറിഗൺ അമേരിക്കൻ ഐക്യനാടുകളുടെ വടക്കു പടിഞ്ഞാറ് പസഫിക് മഹാസമുദ്രത്തോടു ചേർന്നുകിടക്കുന്ന സംസ്ഥാനമാണ്. 1859 ഫെബ്രുവരി 14നു മുപ്പത്തിമൂന്നാമത്തെ സംസ്ഥാനമായാണ് ഐക്യനാടുകളിൽ ചേർന്നത്. കിഴക്ക് ഐഡഹോ, തെക്ക് നെവാഡ, കാലിഫോർണിയ, വടക്ക് വാഷിംഗ്ടൺ എന്നിവയാണ് അയൽ‌സംസ്ഥാനങ്ങൾ.

വൈവിധ്യമാർന്ന പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമാണ് ഒറിഗൺ. നിബിഡ വനങ്ങളും മലനിരകളും മനോഹരമായ കടൽതീരവും ഈ സംസ്ഥാനത്തിന്റെ പ്രത്യേകതയാണ്.

വലിപ്പത്തിൽ അമേരിക്കയിലെ ഒൻപതാമത്തെ സംസ്ഥാനമാണിത്. ജനസംഖ്യാ കണക്കിൽ ഇരുപത്തെട്ടാമതും. രണ്ടായിരത്തിലെ കണക്കുപ്രകാരം 34.2 ലക്ഷമാണ് ഒറിഗണിലെ ജനസംഖ്യ. തലസ്ഥാനം:സലേം. പോർട്ട്‌ലൻഡ് ആണ് ഏറ്റവും വലിയ നഗരം. നീർനായകൾ ധാരളമായുള്ളതിനാൽ നീർനായകളുടെ സംസ്ഥാനമെന്നാണ് ഒറിഗൺ അറിയപ്പെടുന്നത്.

Preceded by
മിനസോട്ട
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1859 ഫെബ്രുവരി 14ന് പ്രവേശനം നൽകി (33ആം)
Succeeded by
കാൻസസ്


"https://ml.wikipedia.org/w/index.php?title=ഒറിഗൺ&oldid=1712852" എന്ന താളിൽനിന്നു ശേഖരിച്ചത്