Jump to content

ഡെലവെയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Delaware എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡെലവെയർ
അപരനാമം:
തലസ്ഥാനം ഡോവർ
രാജ്യം യു.എസ്.എ.
ഗവർണ്ണർ ജാക്ക് എ മാർക്കൽ
വിസ്തീർണ്ണം 6,452ച.കി.മീ
ജനസംഖ്യ 873,092(2008)[1]
ജനസാന്ദ്രത 442.6/ച.കി.മീ
സമയമേഖല UTC -5/-4
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മദ്ധ്യ അറ്റ്ലാന്റിക് പ്രദേശത്തെ അറ്റ്ലാന്റിക് തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ഡെലവെയർ. തോമസ് വെസ്റ്റ്, മൂന്നാം ബാരൺ, ഡെ ല വാർ എന്ന ബ്രിട്ടിഷ് പ്രഭുവിന്റെ ബഹ്മാനാർത്ഥമാണ് സംസ്ഥാനത്തിന് ഈ പേരിട്ടിരിക്കുന്നത്.

ഡെൽമാർവ ഉപദ്വീപിന്റെ കിഴക്കൻ ഭാഗത്താണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഡെലവെയർ (റോഡ് ഐലൻഡ് ആണ് ഏറ്റവും ചെറുത്). ജനസംഖ്യയിൽ 45-ആം സ്ഥാനത്തുള്ള സംസ്ഥാനം എന്നാൽ ജനസാന്ദ്രതയിൽ ആറാം സ്ഥാനത്താണ്. ന്യൂകാസിൽ , കെന്റ്, സസെക്സ് എന്നിങ്ങനെ മൂന്ന് കൗണ്ടികളായി ഡെലവെയറിനെ വിഭാഗിച്ചിരിക്കുന്നു. ജനസംഖ്യയിലെ 60%-ഓളം ന്യൂകാസിൽ കൗണ്ടിയിലാണ്.

16-ആം നൂറ്റാണ്ടിൽ യൂറോപ്യന്മാർ എത്തുംമുമ്പ് പല ആദിമ ഗോത്രവർഗ്ഗങ്ങളും ഇവിടെ വസിച്ചിരുന്നു. വടക്ക് വസിച്ചിരുന്ന ലെനാപെ വർഗ്ഗവും തെക്ക് വസിച്ചിരുന്ന നാന്റികോക്ക് വർഗ്ഗവും ഇതിലുൾപ്പെടുന്നു. 1631-ൽ ഡച്ച് വ്യാപാരികളാണ് ഇവിടെ ആദ്യമായി കോളനി സ്ഥാപിച്ചത്. അമേരിക്കൻ വിപ്ലവത്തിൽ പങ്കെടുത്ത 13 സംസ്ഥാനങ്ങളിലൊന്നാണ്. 1787 ഡിസംബർ 17-ന് ഡെലവെയറാണ് അമേരിക്കൻ ഭരണഘടന ആദ്യമായി അംഗീകരിച്ചത്.


അവലംബം

[തിരുത്തുക]
  1. http://www.census.gov/popest/states/tables/NST-EST2008-01.csv



മുൻഗാമി
ആദ്യ സംസ്ഥാനം
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1787 ഡിസംബർ 7-ന്‌ പ്രവേശനം നൽകി (ഒന്നാമത്തെ സംസ്ഥാനം)
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഡെലവെയർ&oldid=3782753" എന്ന താളിൽനിന്ന് ശേഖരിച്ചത്