മസാച്യുസെറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Massachusetts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മസാച്ചുസെറ്റ്സ്
അപരനാമം: ഉൾക്കടലുകളുടെ സംസ്ഥാനം (ബേ സ്റ്റേറ്റ്‌)
Map of USA MA.svg
തലസ്ഥാനം ബോസ്റ്റൺ
രാജ്യം യു.എസ്.എ.
ഗവർണ്ണർ ഡെവാൽ പാട്രിക്‌(ഡെമോക്രാറ്റിക്‌)
വിസ്തീർണ്ണം 27,360ച.കി.മീ
ജനസംഖ്യ 6,349,097
ജനസാന്ദ്രത 312.68/ച.കി.മീ
സമയമേഖല UTC -5/-4
ഔദ്യോഗിക ഭാഷ ഇംഗ്ലീഷ്
ഔദ്യോഗിക മുദ്ര

അമേരിക്കൻ ഐക്യനാടുകളുടെ വടക്കുകിഴക്കൻ തീരത്ത് അറ്റ്‌ലാന്റിക് മഹാസമുദ്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ആദ്യത്തെ പതിമൂന്ന് അമേരിക്കൻ സംസ്ഥാനങ്ങളിൽ ഒന്നായ മസാച്ചുസെറ്റ്സ്. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ആദ്യത്തെ പോരാട്ടങ്ങൾ നടന്ന കൊൺകോർഡ്‌, ലെക്സിങ്ങ്റ്റൺ എന്നീ പ്രദേശങ്ങൾ ഈ സംസ്ഥാനത്തിലാണ്.


തലസ്ഥാനനമായ ബോസ്റ്റൺ ആണ് ഏറ്റവും വലിയ നഗരം.

മറ്റു പ്രധാന നഗരങ്ങൾ : വൂസ്റ്റർ, ലോ(വ)ൽ, കേംബ്രിഡ്ജ്‌ . പ്രധാന സർവകലാശാലകൾ/വിദ്യാഭ്യാസ സ്ഥാപനങ്ങൾ: മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്നൊളോജി, ഹാർവാർഡ്‌ യൂണിവേഴ്സിറ്റി, ബോസ്റ്റൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒഫ്‌ മസാച്ചുസെറ്റ്സ്. ആശുപത്രീകൾ : മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ, ബ്രിഗം ആൻഡ്‌ വിമൻസ്‌ ഹോസ്പിറ്റൽ, ബെത്‌ ഇസ്രയെൽ മെഡിക്കൽ സെന്റർ, ലേഹീ ക്ലിനിക്‌.

പേരിനു പിന്നിൽ[തിരുത്തുക]

മസാച്ചുസെറ്റ് എന്ന ആദ്യനിവാസികളുടെ പേരിൽ നിന്നാണു ഈ നാടിന്‌ മസാച്ചുസെറ്റ്സ് എന്ന പേര്‌ കിട്ടിയത്.

ഭൂമിശാസ്ത്രം[തിരുത്തുക]

വടക്ക്‌ ന്യൂ ഹാംഷെയർ,വെർമോണ്ട്‌, കിഴക്ക്‌ അറ്റ്‌ലാന്റിക് മഹാസമുദ്രം, പടിഞ്ഞാറ്‌ ന്യൂ യോർക്ക്‌,തെക്ക്‌ റോഡ് ഐലൻഡ് എന്നിവയാണു അതിരുകൾ.


ഗതാഗതം[തിരുത്തുക]

ബോസ്റ്റൺ ലോഗൻ അന്താരാഷ്ട്ര വിമാനത്താവളം: വ. അമേരിക്കയിലെ പ്രധാന നഗരങ്ങൾ, യൂറോപ്പ്‌, ജപ്പാൻ, തെ. കൊറിയ, തെ. അമേരിക്ക എന്നിവിടങ്ങളിലേക്കു ഇവിടെ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടു.

ആംട്രാക്‌ : ന്യൂയോർക്ക്‌, ഷികാഗോ, വാഷിങ്ങ്റ്റൺ ഡീസീ എന്നീ നഗരങ്ങലിലെക്കു നേരിട്ടുള്ള റെയിൽ സർവീസുകൾ നടത്തുന്നു.

എം ബി ടി എ : ബോസ്റ്റൺ നഗരത്തിലെ സബ്‌ വേ, പരിസരപ്രദേശങ്ങളിലെ ബസ്സ്‌ ഗതാഗതം, സംസ്ഥാന മറ്റു പ്രധാന നഗരങ്ങളിലേക്കുള്ള്‌ റെയിൽ എന്നിവ എം ബി ടി എ ആണു നടത്തുന്നതു.

അന്തർസംസ്ഥാന റോഡുകൾ : ബോസ്റ്റണിൽ തുടങ്ങി വ.അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള വാഷിങ്ങ്ടൺ സീയാറ്റിലുമായി ബന്ധിപ്പിക്കുന്ന ഐ 90 (5000 കി മീ വ. അമേരിക്കയിലെ ഏറ്റവും ദൈർഘ്യമുള്ള ദേശീയപാത ), വടക്ക്കെ സംസ്ഥാനമായ മയ്‌ നിൽ കാനഡ അതിർത്തി മുതൽ തെക്കെ അറ്റത്തെ ഫ്ലോറിഡ വരെയുള്ള ഐ 95 എന്നിവയാണു പ്രധാന അന്തർസംസ്ഥാന റോഡുകൾ.



Preceded by
കണെക്റ്റിക്കട്ട്
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 ഫെബ്രുവരി 6ന് ഭരണഘടന അംഗീകരിച്ചു (6ആം)
Succeeded by
മെരിലാൻഡ്
"https://ml.wikipedia.org/w/index.php?title=മസാച്യുസെറ്റ്സ്&oldid=1944538" എന്ന താളിൽനിന്നു ശേഖരിച്ചത്