മെയ്ൻ
Jump to navigation
Jump to search
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് മെയ്ൻ. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വടക്ക് കിഴക്കൻ ഭാഗത്ത് ന്യൂ ഇംഗ്ലണ്ട് പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. തെക്ക് കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്ക് പടിഞ്ഞാറ് ന്യൂ ഹാംഷെയർ, വടക്ക് പടിഞ്ഞാറ് കാനഡയുടെ പ്രവിശ്യയായ ക്യുബെക്, വടക്ക് കിഴക്ക് ന്യൂ ബ്രൺസ്‌വിക്ക് എന്നിവയുമായി അതിർത്തി പങ്കിടുന്നു. ന്യൂ ഇംഗ്ലണ്ടിന്റെ ഏറ്റവും വടക്കുള്ള പ്രദേശവും വൻകരാ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഏറ്റവും കിഴക്കുള്ള സംസ്ഥാനവുമാണിത്. പ്രകൃതിഭംഗിയും ബ്ലൂബെറിയും ലോബ്സ്ട്ടരും മറ്റു കടൽ ഭക്ഷണവും ഈ സംസ്ഥാനത്തെ പ്രശസ്തമാക്കുന്ന പ്രധാന ഘടകങ്ങളാണ്
മുൻഗാമി അലബാമ |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1820 മാർച്ച് 15ന് പ്രവേശനം നൽകി(23ആം) |
Succeeded by മിസോറി |