Jump to content

വിറ്റസ് ബറിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിറ്റസ് ബറിംഗ്
post-mortem reconstruction of Bering's face
ജനനം5 August 1681
Horsens, Denmark
മരണം1741 ഡിസംബർ 19 (aged 60)
Bering Island, Russian Empire
ദേശീയത Russian Empire
വിഭാഗം Imperial Russian Navy
ജോലിക്കാലം1704–1741

വിറ്റസ് ജൊണാസ്സൻ ബെറിങ് (ജ്ഞാനസ്‌നാനം,1681 ആഗസ്റ്റ് 5, മരണം, 1741 ഡിസംബർ 19),[1][nb 1] ഇവാൻ ഇവാനോവിച്ച് ബെറിങ് എന്നുകൂടി അറിയപ്പെട്ടിരുന്ന റഷ്യൻ സേവനത്തിലുള്ള ഒരു ഡാനിഷ് ഭൂപടരചയിതാവും പര്യവേക്ഷകനും അതൊടൊപ്പം ഒരു റഷ്യൻ നാവിക ഉദ്യോഗസ്ഥനുമായിരുന്നു. രണ്ട് റഷ്യൻ പര്യവേക്ഷണങ്ങൾക്കു നേതൃത്വം നൽകിയതിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ആദ്യ കംചറ്റ്ക പര്യവേക്ഷണവും ഏഷ്യൻ ഭൂഖണ്ഡത്തിന്റെ വടക്കു-കിഴക്കൻ തീരത്തിലൂടെയും അവിടെനിന്ന് പടിഞ്ഞാറൻ തീരത്തിലൂടെ വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലേയ്ക്കുമുള്ള മഹത്തായ-വടക്കൻ പര്യവേക്ഷണവുമായിരുന്ന അവ. ബറിംഗ് കടലിടുക്ക്, ബറിംഗ് കടൽ, ബറിംഗ് ദ്വീപ്, ബെറിംഗ് ഹിമാനി, ബെയ്റിങ് ലാൻഡ് ബ്രിഡ്ജ് എന്നിവയ്ക്കെല്ലാം അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമുള്ള പേരുകൾ നൽകപ്പെട്ടിരിക്കുന്നു.

തന്റെ പതിനെട്ടാമത്തെ വയസിൽ സമുദ്ര സഞ്ചാരത്തിനിറങ്ങിയ ബറിംഗ്, അടുത്ത എട്ടുവർഷക്കാലം വിപുലമായ സമുദ്രയാത്ര നടത്തുകയും കൂടാതെ ആംസ്റ്റർഡാമിൽ നാവിക പരിശീലനം നടത്തുകയുമുണ്ടായി. 1704 ൽ, അദ്ദേഹം സാർ പീറ്റർ ഒന്നാമന്റെ (പീറ്റർ ദി ഗ്രേറ്റ്) ദ്രുതഗതിയിൽ വികസിച്ചുകൊണ്ടിരുന്ന റഷ്യൻ നാവിക സേനയിൽ ഉദ്യോഗസ്ഥനായി ചേർന്നു. നാവിക സേനയിൽ പ്രവർത്തിക്കുന്നതിനിടയിൽ മഹത്തായ വടക്കൻ യുദ്ധകാലത്ത് സാരവത്തായതും എന്നാൽ പടയോടൊപ്പം ചേരേണ്ടാത്തതുമായ കർത്തവ്യങ്ങൾ നിർവ്വഹിച്ചിരുന്ന ബറിംഗ് 1724 ൽ നാവിക സേനയിലെ താഴ്ന്ന റാങ്കിൽ തുടരുന്നതിലുള്ള തന്റെ പത്നിയുടെ നിരന്തരമായ ശല്യപ്പെടുത്തലിനേത്തുടർന്ന് മുഖം രക്ഷിക്കുവാൻ രാജിവെച്ചു. എന്നാൽ വിരമിക്കൽ കാലത്ത് അദ്ദേഹം ഒന്നാം ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. അതേ വർഷം തന്നെ റഷ്യൻ നാവികപ്പടവിൽ പുനർനിയമനം നൽകപ്പെടുമ്പോൾ തന്റെ റാങ്കുകൾ സൂക്ഷിക്കാൻ അദ്ദേഹത്തിന് അനുമതി നൽകിയിരുന്നു.

റഷ്യൻ കാവൽപ്പുരകളിൽനിന്നു വടക്കോട്ട് സഞ്ചരിച്ച് കാംചറ്റ്ക ഉപദ്വീപിലെയ്ക്കുള്ള ആദ്യ കാംചറ്റ്ക പര്യടനയാത്രയിൽ ക്യാപ്റ്റനായിരിക്കാൻ സാർ ചക്രവർത്തി അദ്ദേഹത്തെ തെരഞ്ഞെടുത്തു. പര്യടനം നടത്തിയ പുതിയ പ്രദേശങ്ങളുടെ ഭൂപടം തയ്യാറാക്കുവാനും ഏഷ്യയും അമേരിക്കയും തമ്മിൽ കരമാർഗ്ഗമുള്ള ഒരു അതിർത്തി പങ്കിട്ടിരുന്നോയെന്നു സ്ഥാപിക്കാനുമുള്ള ഉത്തരവാദിത്തമായിരുന്നു അദ്ദേഹത്തിൽ അർപ്പിതമായിരുന്നത്. 1725 ഫെബ്രുവരിയിൽ സെന്റ് പീറ്റേർസ്ബർഗിൽ നിന്ന്, ലെഫ്റ്റനന്റ്സ് മാർട്ടിൻ സ്പാൻഗ്ബെർഗ്, അലക്സേയി ചിരിക്കോവ് എന്നീ വിദഗ്ദ്ധരുടെ തുണയോടെ ബറിംഗ് 34 പേരടങ്ങിയ പര്യവേക്ഷണ സംഘത്തിന്റെ തലവനായി യാത്ര പുറപ്പെട്ടു.

അവലംബം

[തിരുത്തുക]
  1. Frost 2003, പുറങ്ങൾ. xxxxi



  1. All dates are here given in the Julian calendar, which was in use throughout Russia at the time.
"https://ml.wikipedia.org/w/index.php?title=വിറ്റസ്_ബറിംഗ്&oldid=3990070" എന്ന താളിൽനിന്ന് ശേഖരിച്ചത്