ആങ്കറേജ്, അലാസ്ക
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ആങ്കറേജ്
| |||
|---|---|---|---|
| ആങ്കറേജ് മുനിസിപ്പാലിറ്റി | |||
തുറമുഖത്ത് നിന്ന് പുറപ്പെടുന്ന യുഎസ്എസ് ആങ്കറേജ് എന്ന കപ്പൽ. പശ്ചാത്തലത്തിൽ നഗരവും ചുഗാച്ച് പർവതനിരയും. | |||
| |||
| Nicknames: | |||
| Motto: Big Wild Life | |||
![]() Interactive map of Anchorage | |||
| Coordinates: 61°13′00″N 149°53′37″W / 61.21667°N 149.89361°W | |||
| Country | |||
| State | |||
| Borough | Anchorage | ||
| Settled | 1914 | ||
| Incorporated |
| ||
| പ്രശസ്തം | The anchorage at the mouth of Ship Creek | ||
| സർക്കാർ | |||
| • ഭരണസമിതി | Anchorage Assembly | ||
| • Mayor | Suzanne LaFrance | ||
| • Alaska Senate | Senators
| ||
| • Alaska House | Representatives
| ||
| വിസ്തീർണ്ണം | |||
| 1,946.69 ച മൈ (5,041.89 ച.കി.മീ.) | |||
| • ഭൂമി | 1,706.89 ച മൈ (4,420.81 ച.കി.മീ.) | ||
| • ജലം | 239.80 ച മൈ (621.08 ച.കി.മീ.) | ||
| • നഗരപ്രദേശം | 78.8 ച മൈ (204 ച.കി.മീ.) | ||
| ഉയരം | 102 അടി (31 മീ) | ||
| ജനസംഖ്യ | |||
| 2,91,247 | |||
| 2,89,600 | |||
| • റാങ്ക് | |||
| • ജനസാന്ദ്രത | 170.6/ച മൈ (65.88/ച.കി.മീ.) | ||
| • നഗരപ്രദേശം | 2,49,252 (US: 164th)[6] | ||
| • നഗരജനസാന്ദ്രത | 2,718.4/ച മൈ (1,049.6/ച.കി.മീ.) | ||
| • മെട്രോപ്രദേശം | 3,98,807 (US: 137th) | ||
| Demonyms |
| ||
| GDP | |||
| • Consolidated city-borough | $30.019 billion (2023) | ||
| • Metro | $34.065 billion (2023) | ||
| സമയമേഖല | UTC-9 (AKST) | ||
| • Summer (DST) | UTC-8 (AKDT) | ||
| ZIP code | 99501–99524, 99529–99530, 99599 | ||
| ഏരിയ കോഡ് | 907 | ||
| ജിയോകോഡ് | 1398242 | ||
| FIPS code | 02-03000 | ||
| Climate | Dfc | ||
| വെബ്സൈറ്റ് | muni.org | ||
ഔദ്യോഗികമായി മുനിസിപ്പാലിറ്റി ഓഫ് ആങ്കറേജ് എന്നറിയപ്പെടുന്ന ആങ്കറേജ് അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. 2020 ലെ കനേഷുമാരി,[4][9] പ്രകാരം 291,247 ജനസംഖ്യയുള്ള ആങ്കറേജ് നഗരത്തിൽ അലാസ്ക സംസ്ഥാനത്തെ 40 ശതമാനം ജനങ്ങളും താമസിക്കുന്നു. ആങ്കറേജും അയൽപക്കത്തുള്ള മാറ്റാനുസ്ക-സുസിറ്റ്ന ബറോയും ഉൾപ്പെടുന്ന ആങ്കറേജ് മെട്രോപൊളിറ്റൻ പ്രദേശത്ത് 2020 ൽ 398,328 ജനസംഖ്യയുണ്ടായിരുന്നു.[10] ഇത് സംസ്ഥാനത്തിന്റെ ജനസംഖ്യയുടെ പകുതിയിലധികവും വരും. 1,706 ചതുരശ്ര മൈൽ (4,420 ചതുരശ്ര കിലോമീറ്റർ 2) ഭൂവിസ്തൃതിയുള്ള ഈ നഗരം, വിസ്തീർണ്ണം അനുസരിച്ച് യു.എസിലെ നാലാമത്തെ വലിയ നഗരമാണ്.[11]
തെക്ക് മധ്യ അലാസ്കയിൽ, കുക്ക് ഇൻലെറ്റിന്റെ അതിർത്തിയിലായി, വടക്ക് നിക്ക് ആം തെക്ക് ടേണഗെയ്ൻ ആം എന്നീ ജലപാതകൾ ചേർന്ന് രൂപപ്പെടുത്തിയ ഒരു ഉപദ്വീപിലാണ് ആങ്കറേജ് നഗരം സ്ഥിതിചെയ്യുന്നത്.[12] 1915-ൽ അലാസ്ക റെയിൽറോഡിന
റെയിൽവേയുടെ നിർമ്മാണ കാലത്ത് ഷിപ്പ് ക്രീക്കിന്റെ മുഖത്തിനടുത്ത് ആളുകൾ കുടാരങ്ങൾ കെട്ടി സ്ഥിരതാമസമാക്കിയ ആങ്കറേജ്, 1920 നവംബറിൽ ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടു.[13][14] 1975 സെപ്റ്റംബറിൽ, ആങ്കറേജ് നഗരം ഗ്രേറ്റർ ആങ്കറേജ് ഏരിയ ബറോയുമായി ലയിച്ച് ആങ്കറേജ് മുനിസിപ്പാലിറ്റി രൂപീകരിക്കപ്പെട്ടു.[15] നഗര കേന്ദ്രം, ഒരു സംയുക്ത സൈനിക താവളം,[16] നിരവധി പുറം സമൂഹങ്ങൾ, ചുഗാച്ച് സംസഥാന ഉദ്യാനത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും ഉൾപ്പെടുന്ന ആങ്കറേജ് മുനിസിപ്പൽ നഗരപരിധി 1,961.1 ചതുരശ്ര മൈൽ (5,079.2 കിലോമീറ്റർ2) വിസ്തൃതിയുള്ളതാണ്.[17] ഇക്കാരണത്താൽ, മുനിസിപ്പാലിറ്റിയുടെ (അല്ലെങ്കിൽ മുനി) 10 ശതമാനത്തിൽ താഴെ മാത്രമേ ജനസാന്ദ്രതയുള്ളൂ. നഗരകേന്ദ്രം ഉൾപ്പെടുന്ന 100 ചതുരശ്ര മൈൽ വിസ്തൃതിയിൽ ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്നത്, ആങ്കറേജ്, ആങ്കറേജ് നഗരം അല്ലെങ്കിൽ ആങ്കറേജ് ബൌൾ എന്ന് സാധാരണയായി വിളിക്കപ്പെടുന്ന ഉൾക്കടലിന്റെ മുനമ്പിലാണ്.[18]
ന്യൂയോർക്ക് നഗരം, ജപ്പാനിലെ ടോക്കിയോ, റഷ്യയിലെ മർമാൻസ്ക് എന്നിവിടങ്ങളിൽ നിന്ന് (ഉത്തരധ്രുവത്തിന് നേരെ മുകളിലൂടെ) ഏതാണ്ട് തുല്യ അകലത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ, ലോകത്തിലെ ജനവാസമുള്ള വടക്കൻ പ്രദേശത്തിന്റെ ഏകദേശം 90 ശതമാനത്തിനും വായുമാർഗം 10 മണിക്കൂറിനുള്ളിൽത്തന്നെ ആങ്കറേജ് നഗരത്തിൽ എത്തിച്ചേരാനാകും. ഇക്കാരണത്താൽ, ടെഡ് സ്റ്റീവൻസ് ആങ്കറേജ് അന്താരാഷ്ട്ര വിമാനത്താവളം അന്താരാഷ്ട്ര കാർഗോ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്നതിനുള്ള ഒരു പൊതുവായ ഇടവും, കൂടാതെ ഫെഡെക്സ് കമ്പനി അതിന്റെ ആഗോള സേവന ശൃംഖലയുടെ "നിർണ്ണായക ഭാഗം" എന്ന് വിളിക്കുന്ന ഒരു പ്രധാന കേന്ദ്രവും ഇവിടെയാണ്. നാഷണൽ സിവിക് ലീഗിൽ നിന്ന് 1956, 1965, 1984–85, 2002 വർഷങ്ങളിൽ ആങ്കറേജ് നാല് തവണ ഓൾ-അമേരിക്ക സിറ്റി അവാർഡ് നേടിയിട്ടുണ്ട്.[19] പ്രസാധക കമ്പനിയായ കിപ്ലിംഗർ ഇതിനെ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും നികുതി സൗഹൃദ നഗരമായി തിരഞ്ഞെടുത്തു.[20]
ചരിത്രം
[തിരുത്തുക]19-ആം നൂറ്റാണ്ടിൽ റഷ്യൻ ഭരണത്തിൽ സുസ്ഥാപിതമായ ഒരു പട്ടണമായിരുന്നു ഇത്. 1867 ൽ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി വില്യം എച്ച്. സിവാർഡ് റഷ്യയിൽ നിന്ന് അലാസ്ക പ്രദേശം വാങ്ങുന്നതിനുള്ള ഇടപാടിൽ ഒരു ഇടനിലക്കാരനായി പ്രവർത്തിച്ചു. 7.2 മില്ല്യൺ യു.എസ്. ഡോളറിന് (ഒരു ഏക്കർ ഭൂമിക്ക് 2 സെൻറ് വച്ച്) വിലയിട്ടു. ഈ ഇടപാടിന് "സിവാർഡ്സ് ഫോളി", "സിവാർഡ്സ് ഐസ്ബോക്സ്", "വാൽറഷ്യ" എന്നിങ്ങനെയുള്ള പേരുകളിട്ട് രാഷ്ട്രീയ എതിരാളികൾ വില്യം സിവാർഡിനെ കണക്കറ്റു പരിഹസിച്ചു. എന്നാൽ റഷ്യയുമായുള്ള ഇടപാടിന് ഏതാനും വർഷങ്ങൾക്കു ശേഷം 1888 ൽ അലാസ്കയിലെ ആങ്കറേജിനു സമീപമുള്ള Turnagain Arm എന്ന സ്ഥലത്ത് സ്വർണ്ണ നിക്ഷേപം കണ്ടുപിടിക്കപ്പെട്ടു. 1912 ൽ അലാസ്ക യു.എസ്. പ്രദേശമായി അംഗീകരിക്കപ്പെട്ടു. 1920 നവംബർ 23 ന് ഈ പട്ടണത്തിന്റെ പേര് ആങ്കറേജ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു. 1923 ൽ ഇതുവഴി അലാസ്ക റെയിൽ റോഡിന്റെ നിർമ്മാണം പൂർത്തിയായി. 1920 നും 1930 നു മിടയിൽ പട്ടണം സാമ്പത്തികമായി വളർന്നു. 1964 മാർച്ചു 27 നുണ്ടായ ഭൂകമ്പം ആങ്കറേജ് പട്ടണത്തെ ഇളക്കിമറിച്ചു. ഈ ഭൂകമ്പത്തിൽ 115 പേർ കൊല്ലപ്പെടുകയും 311 മില്ല്യൺ (ഇപ്പോഴത്തെ കണക്കനുസരിച്ച് 2.37 ബില്ല്യൺ) ഡോളറിന്റെ നാശനഷ്ടവുമുണ്ടായി. അഞ്ചു മിനിട്ടു നീണ്ടു നിന്ന കുലുക്കത്തെ അതിജീവിക്കുവാൻ മിക്കവാറുമുള്ള നിർമ്മിതികൾക്കു സാധിച്ചില്ല. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട രണ്ടാമത്തെ വലിയ ഭൂകമ്പമായിരുന്നു ഇത്. താമസിയാതെ ഇവിടെ പുനർ നിർമ്മാണപ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ നടന്നു.
1968 ൽ അറ്റ്ലാൻറിക് റിച്ച്ഫീൽഡ് കമ്പനി (ARCO) എന്ന അമേരിക്കൻ ഓയിൽ കമ്പനി Prudhoe ബേയിൽ എണ്ണയുടെ നിക്ഷേപം കണ്ടുപിടിച്ചു. ഇത് ആങ്കറേജ് പട്ടണത്തിൻറെ വളർച്ച ത്വരിതഗതിയിലാക്കി.
ഗതാഗതസൌകര്യങ്ങൾ
[തിരുത്തുക]2015 ലെ വിവരങ്ങളനുസരിച്ച് ഹോങ്കോങ്, മെംഫിസ്, ഷാങ്ഹായ് എന്നിവ കഴിഞ്ഞാൽ ലോകത്ത് ചരക്കു നീക്കം നടക്കുന്ന വിമാനത്താവളങ്ങളിൽ ആങ്കറേജിലെ റ്റെഡ് സ്റ്റിവൻസ് അന്താരാഷ്ട്ര വിമാനത്താവളം നാലാം സ്ഥാനം അലങ്കരിക്കുന്നു. ഈ വിമാനത്താവളം 1951 ലാണ് പണി കഴിപ്പിച്ചത്. ഈ വിമാനത്താവളത്തിലൂടെ ഉത്തരാർദ്ധഗോളത്തിലെ പ്രധാനപ്പെട്ട് എല്ലാ പട്ടണങ്ങളിലേയ്ക്കും കുറഞ്ഞ ദൂരത്തിൽ സഞ്ചരിക്കുവാൻ പറ്റും. അലാസ്കയിൽ നിന്നുള്ള യു.എസ്. സെനറ്റർ റ്റെഡ് സ്റ്റിവൻസിനെ ആദരിക്കുന്നതിനു വേണ്ടിയാണ് വിമാനത്താവളത്തിന് അദ്ദേഹത്തിൻറെ പേരു നല്കിയിരിക്കുന്നത്. ഈ വിമാനത്താവളം 4,608 ഏക്കർ സ്ഥലത്ത് സമുദ്ര നിരപ്പിൽ നിന്നും 46 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഇതു കൂടാതെ അലാസ്കയിലെക്കുള്ള ചരക്കുനീക്കത്ത്തിന്റെ സിംഹഭാഗവും നിയന്ത്രിക്കുന്നു ഒരു വലിയ തുറമുഖവും ഇവിടെയുണ്ട്. ഓരോ വർഷവും ഭക്ഷവസ്തുക്കൾ, കെട്ടിട നിർമ്മാണ സാമഗ്രകൾ, കാറുകൾ, തുണിത്തരങ്ങൾ, സിമന്റ്, ഇന്ധനം തുടങ്ങി അലാസ്കയിലുള്ളവരുടെ ദൈനം ദിന വൃത്തിക്കുള്ളതും പൊതു ഉപയോഗത്തിനുള്ളതുമായി ഏകദേശം 3.5 മില്ല്യൺ ടൺ കാർഗോ ഇവിടെ കൈകാര്യം ചെയ്യുന്നു. ഈ തുറമുഖം കടൽ, ഹൈവേ, റെയിൽ, എയർ കാർഗോ വ്യൂഹം എന്നിവ പോലെയുള്ള വിവിധ ഗതാഗത സൌകര്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായും പ്രവർത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏകദേശം ഇരുന്നൂറോളം സമുഹങ്ങളിലേയ്ക്കു് ഇവിടെ നിന്നുള്ള സേവനം ലഭ്യമാകുന്നു. ആങ്കറേജിലെ തുറമുഖം അലാസ്കയുടെ സാമ്പത്തിക ഹൃദയമായാണ് അറിയപ്പെടുന്നത്.
== ജനസംഖ്യാപരമായ കണക്കുകൾ ==
താഴെക്കാണുന്ന പട്ടിക പട്ടണത്തിലെ ജനസംഖ്യാപരമായ വിവരം നൽകുന്നു (2010–2014)
| ആങ്കറേജ് പട്ടണത്തിലെ ജനസംഖ്യാപരമായ കണക്കുകൾ - അലാസ്ക (2014) | ||
|---|---|---|
| ആങ്കറേജ് | അലാസ്ക | |
| ആകെ ജനസംഖ്യ: | 300,950 | 728,300 |
| ലാൻറ് ഏരിയ (സ്ക്വയർ മൈൽ): | 1,705 | 570,641 |
| ലിംഗഭേദം | ||
| സ്ത്രീകൾ: | 49.2% | 47.8% |
| വർഗ്ഗം - വംശം-ഗോത്രം | ||
| വെള്ളക്കാർ: | 66% | 62.9% |
| കറുത്ത വർഗ്ഗക്കാർ/ആഫ്രിക്കൻ-അമേരിക്കൻ: | 5.6% | 3.5% |
| ഏഷ്യൻ: | 8.1% | 5.6% |
| നേറ്റീവ് ഇന്ത്യൻസ് (റെഡ് ഇന്ത്യൻ) : | 7.9% | 14.1% |
| പസഫിക് ഐസ്ലാൻഡർ : | 2% | 1.1% |
| Two or more: | 8.1% | 8% |
| ഹിസ്പാനിക്/ലാറ്റിൻ: | 7.6% | 6.2% |
| വിദ്യാഭ്യാസം | ||
| ഹൈസ്ക്കൂൾ-ഗ്രഡ്വേഷൻ അനുപാതം : | 92.5% | 91.8% |
| കോളേജ് ഗ്രാഡ്വേഷൻ അനുപാതം: | 32.8% | 27.7% |
| ആളോഹരി വരുമാനം | ||
| Median household income: | $77,454 | $71,829 |
| ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർ : | 7.9% | 10.1% |
| Source: U.S. സെൻസസ് ബ്യൂറോ, "അമേരിക്കൻ കമ്മ്യൂണിറ്റി സർവ്വേ" (5-year estimates 2010-2014) | ||
സിറ്റിസ്കേപ്പ്
[തിരുത്തുക]- ↑ Cochran, Jessica. "Alaska Cultural Connections: Los Anchorage". Archived from the original on March 15, 2017. Retrieved March 14, 2017.
- ↑ Cole, Dermot (September 25, 2011). "'Los Anchorage' may seem a world apart, but it's not alien territory". Fairbanks Daily News-Miner. Archived from the original on September 29, 2018. Retrieved March 15, 2018.
- ↑ "2020 U.S. Gazetteer Files". United States Census Bureau. Archived from the original on October 28, 2021. Retrieved October 29, 2021.
- 1 2 "Explore Census Data". United States Census Bureau. Retrieved January 14, 2023.
- ↑ "Census QuickFacts Anchorage". census.gov. Retrieved March 15, 2025.
- ↑ "List of 2020 Census Urban Areas". census.gov. United States Census Bureau. Retrieved January 7, 2023.
- ↑ "Gross Domestic Product: All Industries in Anchorage Municipality County, AK". www.fred.stlouisfed.org.
- ↑ "Total Gross Domestic Product for Anchorage, AK (MSA)". www.fred.stlouisfed.org.
- ↑ "U.S. Census Bureau QuickFacts Anchorage Municipality (County), Alaska; Anchorage municipality, Alaska". United States Census Bureau. Retrieved January 14, 2023.
- ↑ "2020 Census Data - Cities and Census Designated Places" (Web). State of Alaska, Department of Labor and Workforce Development. Archived from the original on October 31, 2021. Retrieved October 31, 2021.
- ↑ Jegede, Abayomi (July 2, 2021). "Top 10 Largest Cities in USA by Land Area". Trendrr. Archived from the original on January 14, 2019. Retrieved August 21, 2021.
- ↑ "Alaska Geography". Archived from the original on October 18, 2014.
- ↑ Naske, Claus-M. (1987). Alaska: A History of the 49th State (in ഇംഗ്ലീഷ്). University of Oklahoma Press. p. 7. ISBN 978-0-8061-2573-2.
- ↑ "Community Database Online, Anchorage". Alaska Division of Community and Regional Affairs. Archived from the original on March 24, 2012. Retrieved July 4, 2011.
- ↑ "Municode Library". Archived from the original on August 24, 2021. Retrieved August 24, 2021.
- ↑ Fulton, William; Daniels, Jessica; de la Peña, Benjamin (2008). "Case Studies in Smart Growth Implementation – Anchorage, Alaska" (PDF). Smart Growth Leadership Institute. Archived from the original (PDF) on March 4, 2016. Retrieved January 9, 2015.
- ↑ State of Alaska. "Chugach State Park, Alaska State Parks". alaska.gov. Archived from the original on August 14, 2015. Retrieved October 18, 2015.
- ↑ "Anchorage Bowl Land Use Plan Map – Anchorage Bowl Comprehensive Plan – Community Discussion Draft 2/29/16" (PDF). Municipality of Anchorage. Archived (PDF) from the original on March 16, 2016. Retrieved October 13, 2021.
- ↑ "National Civil League All-America winners by state". National Civic League. Archived from the original on December 4, 2010. Retrieved July 2, 2008.
- ↑ "Top 10 Tax-Friendly Cities". Kiplinger. April 24, 2007. Archived from the original on February 24, 2016. Retrieved February 15, 2016.
