അല്യൂഷ്യൻ ദ്വീപുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അല്യൂഷ്യൻ ദ്വീപുകൾ
Алеутские острова (Russia)
Aleutian Islands is located in Alaska
Aleutian Islands
Aleutian Islands
Geography
Locationപസഫിക് സമുദ്രം, ബെറിംഗ് കടൽ
Total islands>300
Major islandsയൂണിമാക് ദ്വീപ്, ഉനലാസ്ക ദ്വീപ്, അഡാക് ദ്വീപ്
Area6,821[1] sq mi (17,670 km2)
Length1,200 mi (1,900 km)
Administration
State, Federal subjectAlaska, Kamchatka Krai
Largest settlementഉനലാസ്ക (pop. 4,283)
Demographics
Population8,162 (2000)
Ethnic groupsഅല്യൂട്ട്

അല്യൂഷ്യൻ ദ്വീപുകൾ; റഷ്യയുടേയും അമേരിക്കയുടേയും കീഴിലുള്ള 14 വലുതും 55 ചെറുതുമായ ദ്വീപുകളുടെ ഒരു കൂട്ടമാണ്. അല്യൂഷ്യൻ ആർക്ക് എന്നറിയപ്പെടുന്ന ഉത്തര അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലുള്ള എതാണ്ട് 17666 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപപ്രദേശമാണ്. അലാസ്ക അർദ്ധദ്വീപു മുതൽ പടിഞ്ഞാറോട്ട് റഷ്യയിലെ കാംചാത്ക ഉപദ്വീപ് വരെ നീണ്ടുകിടക്കുന്ന ഈ ദ്വീപസമൂഹം വടക്ക് ബെറിംഗ് കടലിനേയും തെക്കു കിടക്കുന്ന പസഫിക്ക് സമുദ്രത്തെയും വേർതിരിക്കുന്നു. 180• രേഖാംശരേഖ ഇതിനെ കടന്നുപോകുന്നു. യു. എസിന്റെ പടിഞ്ഞാറേ ഭാഗമായി കരുതുന്ന അമാറ്റിഗ്നാക് ദ്വീപും കിഴക്കേയറ്റത്തേതായി കണക്കാക്കുന്ന സെമിസോപ്പോഗ്നോയി ദ്വിപും ഈ ദ്വീപുസമൂഹത്തിൽ പെടുന്നു. ഈ ദ്വീപ സമൂഹത്തിലെ ഭൂരിപക്ഷം ദ്വിപുകളും യു. എസിന്റെ കൈവശമുള്ള അലാസ്കയുടെ കീഴിലാകുന്നു. ഇതിലെ പടിഞ്ഞാറൻ അറ്റത്തായി കാണപ്പെടുന്ന കമാൻഡർ ദ്വീപുകൾ റഷ്യയുടെ സ്വന്തമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

1867 ന് മുമ്പ് കാതറിൻ ദ്വീപസമൂഹം എന്നറിയപ്പെട്ടിരുന്ന ദ്വീപുകളിൽ അഞ്ച് ഗ്രൂപ്പുകളാണുള്ളത് (കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ)

അല്യൂഷ്യൻ‌സിലെ ഏറ്റവും വലിയ ദ്വീപുകൾ‌ അട്ടുവും (പ്രധാന ഭൂപ്രദേശത്തുനിന്ന്‌ ഏറ്റവും ദൂരെയുള്ളത്), ഫോക്സ് ദ്വീപുകളിലെ ഉനാലസ്ക, ഉംനാക്, യൂണിമാക് എന്നിവയുമാണ്. ഇവയിൽ ഏറ്റവും വലുത് 1,571.41 ചതുരശ്ര മൈൽ (4,069.9 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള യൂണിമാക് ദ്വീപും തൊട്ടുപിന്നിലുള്ളത് മറ്റ് അല്യൂഷ്യൻ ദ്വീപുകളുമായി താരതമ്യപ്പെടുത്തുമ്പോൾ 1,000 ചതുരശ്ര മൈലിൽ അധികം (2,600 ചതുരശ്ര കിലോമീറ്റർ 2) വിസ്തീർണ്ണള്ള ഏക അലൂഷ്യൻ ദ്വീപായ ഉനലാസ്ക ദ്വീപുമാണ്.

സാമ്പത്തികം[തിരുത്തുക]

മലനിരകൾ കുറഞ്ഞ ഈ ദ്വീപുകളിൽ, ആടുകളെയും റെയിൻഡിയറിനെയും വളർത്തുന്നത് പ്രായോഗികമാണെന്ന് ഒരിക്കൽ വിശ്വസിച്ചിരുന്നു.[2] സാൻഡ് പോയിന്റിനു സമീപത്തെ ദ്വീപുകളിൽ കാട്ടുപോത്തുകൾ കാണപ്പെടുന്നു. സിന്തറ്റിക് നാരുകളുടെ വരവോടെ കമ്പിളിയുടെ മൂല്യം കുറയുകയും ഈ പ്രദേശത്ത് ആടു വളർത്തൽ ഏതാണ്ട് നിലയ്ക്കുകയും ചെയ്തു. 1980 കളിൽ ഉനലാസ്കയിൽ ഏതാനും ല്ലാമകളെ വളർത്തിയിരുന്നു. നിലവിലെ സമ്പദ്‌വ്യവസ്ഥ പ്രധാനമായും മത്സ്യബന്ധനത്തെയും യു.എസ്. മിലിട്ടറിയുടെ സാന്നിധ്യത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ദ്വീപുകളിലെ ഏക ഭക്ഷ്യവിള ഉരുളക്കിഴങ്ങ് മാത്രമാണ്. തണുപ്പിൽ നിന്നുള്ള സംരക്ഷണത്തിൽ കോഴികളെ കളപ്പുരകളിൽ വളർത്തുന്നു.

ചരിത്രം[തിരുത്തുക]

ചരിത്രാതീതകാലം[തിരുത്തുക]

ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്ന് വടക്കേ അമേരിക്കയിലേക്കു നയിക്കുന്ന ഒരു തകർന്ന ഒരു പാലം പോലെ അവ നീണ്ടുകിടക്കുന്നതിനാൽ, പല നരവംശശാസ്ത്രജ്ഞന്മാരും അനുമാനിക്കുന്നത് അവ അമേരിക്കകളിലേയ്ക്കുള്ള ആദ്യകാല മനുഷ്യവാസികളുടെ കുടിയേറ്റത്തിൻറെ ഒരു പാതയാണെന്നാണ്. എന്നിരുന്നാലും, അമേരിക്കകളിലെ ആദ്യ മനുഷ്യാധിനിവേശത്തിന്റെ പൊതുവായി രേഖപ്പെടുത്തിയ ചരിത്രമനുസരിച്ചുള്ള ആദ്യ തെളിവുകൾ ഇതിനു തെക്കായി ഏറെ അകലെയായാണുള്ളത്. നിലവിലെ ഇന്റർഗ്ലേഷ്യൽ കാലഘട്ടത്തിൽ ഉയരുന്ന ജലനിരപ്പും മണലും  കാരണമായി ബെറിംഗ് കടലിലെ ആദ്യകാല മനുഷ്യധിവാസ സ്ഥലങ്ങൾ ജലത്തിൽ മുങ്ങിയിരിക്കാവുന്നതാണ്. അല്യൂഷ്യൻ ദ്വീപുകളിൽ താമസിക്കുന്ന ആളുകൾ വേട്ട, മത്സ്യബന്ധനം, കൊട്ടനെയ്ത്ത് എന്നിവയിൽ മികച്ച കഴിവുകൾ വികസിപ്പിച്ചിരുന്നവരാണ്. വേട്ടക്കാർ അവർക്കാവശ്യമായ ആയുധങ്ങൾ, തോണികൾ മുതലായവ ഉണ്ടാക്കിയിരുന്നു. കണ്ടെത്തിയ കൊട്ടകൾ ബീച്ച് റൈ പുല്ലിനത്തിന്റെ ശ്രദ്ധാപൂർവ്വം ചീന്തിയെടുത്ത തണ്ടുകൾ കൊണ്ട് സൂക്ഷ്മതയോടെ നെയ്തെടുത്തതാണ്.

റഷ്യൻ കാലഘട്ടം[തിരുത്തുക]

റഷ്യയിൽനിന്നുള്ള പര്യവേക്ഷകരും വ്യാപാരികളും മിഷനറിമാരും 1741 മുതൽക്കുതന്നെ ഇവിടെ എത്തിയിരുന്നു. 1741-ൽ റഷ്യൻ സർക്കാർ റഷ്യയുടെ സേവനത്തിലുള്ള ഒരു ഡാനിഷ് പൗരനായ വിറ്റസ് ബറിംഗിനെയും റഷ്യൻ സ്വദേശിയായ അലക്‌സി ചിരിക്കോവിനെയും സെന്റ് പീറ്റർ, സെന്റ് പോൾ എന്നീ രണ്ടു കപ്പലുകളിൽ വടക്കൻ പസഫിക്കിലെ കണ്ടെത്തൽ യാത്രയ്ക്കായി അയച്ചു. കപ്പലുകൾ ഒരു കൊടുങ്കാറ്റിനാൽ വേർപെടുത്തപ്പെട്ടശേഷം; അല്യൂഷ്യൻ ഗ്രൂപ്പിന്റെ പല കിഴക്കൻ ദ്വീപുകളും ചിരിക്കോവ് കണ്ടെത്തിയപ്പോൾ വിറ്റസ് ബെറിംഗ് നിരവധി പടിഞ്ഞാറൻ ദ്വീപുകളും കണ്ടെത്തി. കോമാൻഡോർസ്കി ദ്വീപുകളിൽ (കമാൻഡർ ദ്വീപുകൾ) ബെറിംഗ് കപ്പൽ തകർന്ന് മരിച്ചതോടെ അവയിലൊന്ന് ഇപ്പോൾ ചുറ്റുമുള്ള ബെറിംഗ് കടലിനൊപ്പം അദ്ദേഹത്തിന്റെ പേര് (ബെറിംഗ് ദ്വീപ്) വഹിക്കുന്നു. കപ്പൽഛേദത്തിൽനിന്നു രക്ഷപെട്ട ബെറിംഗിന്റെ സംഘത്തിലുള്ള നാവികർ അവരുടെ കപ്പലിന്റെ നഷ്ടാവശിഷ്ടങ്ങളിൽ നിന്ന് നിർമ്മിച്ച ഒരു ബോട്ടിൽ കാംചാറ്റ്ക ഉപദ്വീപിലെത്തുകയും, ദ്വീപുകളിൽ രോമങ്ങളുള്ള തരം മൃഗങ്ങളുണ്ടെന്ന വൃത്താന്തമറിയിക്കുകയും ചെയ്തു.[3]

സൈബീരിയൻ രോമവ്യാപാരികളായ വേട്ടക്കാർ കമാൻഡർ ദ്വീപുകളിലേക്ക് ഒഴുകിയെത്തുകയും ക്രമേണ അവർ കിഴക്കോട്ട് അല്യൂഷ്യൻ ദ്വീപുകളിലൂടെ പ്രധാന ഭൂപ്രദേശത്തേക്ക് നീങ്ങുകയും ചെയ്തു. ഈ രീതിയിൽ, വടക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് റഷ്യ കാലുറപ്പിച്ചു. 1867 ൽ ആ രാജ്യം വടക്കേ അമേരിക്കയിലെ തങ്ങളുടെ എല്ലാ സ്വത്തുക്കളും അമേരിക്കൻ ഐക്യനാടുകൾക്ക് കൈമാറുന്നതുവരെയുള്ള കാലംവരെ അലൂഷ്യൻ ദ്വീപുകൾ റഷ്യയുടേതായിരുന്നു.[4]

റഷ്യൻ-അമേരിക്കൻ കമ്പനിയുടെ ഏകീകരണ സമയത്ത് തദ്ദേശവാസികളുമായി ഇടയ്ക്കിടെ സംഘർഷമുണ്ടായിരുന്നു. പരസ്പര സഹകരണം, മിശ്രവിവാഹബന്ധങ്ങൾ, അല്യൂട്ട്-റഷ്യൻ മിശ്ര വംശജരായി ജനിച്ച കുട്ടികളുടെ സാമൂഹ്യ നിലവാരം, അവർക്കു നൽകുന്ന വിദ്യാഭ്യാസം, തൊഴിൽപരമായ പരിശീലനം തുടങ്ങിയ ഔദ്യോഗിക നയങ്ങൾ അടിസ്ഥാനമാക്കി കോളനികൾ താമസിയാതെ താരതമ്യേന സ്ഥിരതയുള്ള ഒരു അവസ്ഥയിലേക്ക് പ്രവേശിച്ചു.[5] ഒരു തലമുറയ്ക്കുള്ളിൽത്തന്നെ റഷ്യൻ-അമേരിക്കൻ കോളനികളുടെ ദൈനംദിന ഭരണം പ്രധാനമായും തദ്ദേശീയ വംശജരായ അലാസ്കക്കാരുടെ കൈകളിലായിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യകൾ മാറ്റിസ്ഥാപിക്കുന്ന കോളനിവൽക്കരണത്തിലെ പതിവ് പ്രവണതയെ മറികടന്ന് റഷ്യക്കാർ അല്യൂട്ട് കയാക് അഥവാ ബൈദാർക്ക, കടൽ ഒട്ടർ വേട്ടയാടൽ രീതികൾ, തദ്ദേശീയ രീതിയിലുള്ള ചെമ്പ് നിക്ഷേപങ്ങളുടെ വേർതിരിക്കൾ പ്രവർത്തനം എന്നിവ സ്വീകരിച്ചു. റഷ്യക്കാർ പൊതുവിദ്യാഭ്യാസം, സിറിലിക് അക്ഷരമാലയിലൂടെ മതപരമായ ഗ്രന്ഥങ്ങളും മറ്റുള്ളവയും ലിപ്യന്തരണം നടത്തുക വഴി അലൂട്ട് ഭാഷയുടെ സംരക്ഷണം, വസൂരിക്ക് എതിരായി തദ്ദേശവാസികൾക്ക് നൽകുന്ന പ്രതിരോധ കുത്തിവയ്പ്പ്, ശാസ്ത്രാടിസ്ഥാനത്തിലുള്ള കടൽ സസ്തനങ്ങളുടെ സംരക്ഷണ നയങ്ങൾ എന്നിവയിലൂടെ അവരുടെ കാലത്തിന് അതീതമായ പുരോഗമനാശയങ്ങൾ അവിടെ അവതരിപ്പിച്ചു.[6]

1760 ആയപ്പോഴേക്കും റഷ്യൻ വ്യാപാരി ആൻഡ്രിയൻ ടോൾസ്റ്റിക്ക് അഡാക്കിന് പരിസരത്ത് വിശദമായ ഒരു സെൻസസ് നടത്തുകയും അലൂട്ടുകൾക്ക് റഷ്യൻ പൗരത്വം നൽകുകയും ചെയ്തു. 1778-ൽ തന്റെ മൂന്നാമത്തെയും അവസാനത്തേതുമായ സമുദ്ര യാത്രയിൽ, ക്യാപ്റ്റൻ ജെയിംസ് കുക്ക് അല്യൂഷ്യൻ ദ്വീപസമൂഹത്തിന്റെ കിഴക്കൻ ഭാഗത്ത് സർവേ നടത്തുകയും പ്രധാനപ്പെട്ട ചില ദ്വീപുകളുടെ സ്ഥാനം കൃത്യമായി നിർണ്ണയിക്കുകയും മുൻ നാവികരുടെ പല പിശകുകളും തിരുത്തുകയും ചെയ്തു.[7]

ഓർത്തഡോക്സ് ക്രിസ്ത്യൻ പൈതൃകം[തിരുത്തുക]

1793-ൽ എത്തിയ പത്ത് റഷ്യൻ ഓർത്തഡോക്സ് സന്യാസിമാരുടെയും പുരോഹിതരുടെയും ഒരു സംഘമാണ് അല്യൂഷ്യൻ ദ്വീപുകളിൽ എത്തിയ ആദ്യത്തെ ക്രിസ്ത്യൻ മിഷനറിമാരിൽപ്പെട്ടവർ. രണ്ടുവർഷത്തിനുള്ളിൽ ഹെർമാൻ എന്ന സന്യാസി മാത്രമാണ് ആ സംഘത്തിലെ അവശേഷിച്ചയാൾ. കൊഡിയാക് ദ്വീപിനടുത്തുള്ള സ്പ്രൂസ് ദ്വീപിൽ താമസമാക്കിയ അദ്ദേഹം റഷ്യൻ വ്യാപാരക്കമ്പനികൾക്കെതിരെ അലൂട്ട് വംശജരുടെ അവകാശങ്ങൾ സംരക്ഷിച്ചു. ഓർത്തഡോക്സ് സഭയിൽ അലാസ്കയിലെ സെന്റ് ഹെർമൻ എന്നാണ് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത്. 1824 ൽ ഉനാലാസ്കയിൽ എത്തിയ ഫാദർ വെനിയാമിനോവ് ആയിരുന്നു ഇവിടെയെത്തിയ റഷ്യൻ ഓർത്തഡോക്സ് സഭയുടെ ആദ്യകാല ക്രിസ്ത്യൻ മിഷനറിമാരിലെ മറ്റൊരാൾ. 1840 ൽ അദ്ദേഹം ബിഷപ്പ് ഇന്നോകെന്റി എന്നു നാമകരണം ചെയ്യപ്പെടുകയും സിറ്റ്കയിലേക്ക് താമസം മാറ്റുകയും ചെയ്തു. ഓർത്തഡോക്സ് സഭയിൽ അലാസ്കയിലെ സെന്റ് ഇന്നസെന്റ് എന്നാണ് അദ്ദേഹം ഇപ്പോൾ അറിയപ്പെടുന്നത്.

യു.എസ്. ഉടമസ്ഥത[തിരുത്തുക]

പടിഞ്ഞാറൻ അലൂഷ്യൻ ദ്വീപുകൾ, അലാസ്ക പ്രദേശത്തിന്റെ 1916 ലെ ഭൂപടത്തിൽ നിന്ന്

1867 ൽ റഷ്യയിൽ നിന്ന് അമേരിക്കൻ ഐക്യനാടുകൾ അലാസ്ക പ്രദേശം വാങ്ങിയതിനുശേഷം ഇവിടെ കൂടുതൽ വികസനം നടന്നു. പിന്നീട് സ്ഥാപിക്കപ്പെട്ട പുതിയ കെട്ടിടങ്ങളിൽ മെത്തഡിസ്റ്റ് മിഷനും അനാഥാലയവും ഉൾപ്പെടുന്നതോടൊപ്പം പ്രിബിലോഫ് ദ്വീപുകളിലെ നീർനായ് വേട്ട പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്ന അമേരിക്കൻ ഐക്യനാടുകളിലെ റവന്യൂ കട്ടറുകളുടെ ആസ്ഥാനവും ഇവിടെയായിരുന്നു.[8] ഉനലാസ്കയിലെ ആദ്യത്തെ പബ്ലിക് സ്കൂൾ 1883 ൽ ആരംഭിച്ചു.

1924-ൽ യു.എസ്. കോൺഗ്രസ് അമേരിക്കൻ പൗരത്വം എല്ലാ തദ്ദേശീയ അമേരിക്കക്കാർക്കിടയിലേയ്ക്കും വ്യാപിപ്പിച്ചു (ഈ നിയമം അലാസ്കയിലെ തദ്ദേശവാസികളെക്കൂടി ഉൾപ്പെടുത്താനായിരുന്നു). യു.എസ്. ബ്യൂറോ ഓഫ് ഇന്ത്യൻ അഫയേഴ്‌സ് 1933-ൽ ഉനലാസ്കയിൽ ഒരു ആശുപത്രി സ്ഥാപിച്ചു.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; EBonline എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Chisholm 1911. sfn error: multiple targets (4×): CITEREFChisholm1911 (help)
  3.  One or more of the preceding sentences incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Aleutian Islands". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 1 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 543–544. {{cite encyclopedia}}: Invalid |ref=harv (help)
  4.  One or more of the preceding sentences incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Aleutian Islands". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 1 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 543–544. {{cite encyclopedia}}: Invalid |ref=harv (help)
  5. "THE WORLD QUESTION CENTER 2008 — Page 9". Archived from the original on 2013-04-07. Retrieved 2010-09-04.
  6. "THE WORLD QUESTION CENTER 2008 — Page 9". Archived from the original on 2013-04-07. Retrieved 2010-09-04.
  7.  One or more of the preceding sentences incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Aleutian Islands". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 1 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 543–544. {{cite encyclopedia}}: Invalid |ref=harv (help)
  8.  One or more of the preceding sentences incorporates text from a publication now in the public domainChisholm, Hugh, ed. (1911). "Aleutian Islands". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 1 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. pp. 543–544. {{cite encyclopedia}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=അല്യൂഷ്യൻ_ദ്വീപുകൾ&oldid=3786838" എന്ന താളിൽനിന്ന് ശേഖരിച്ചത്