വാസില്ല, അലാസ്ക
Wasilla | ||
---|---|---|
City | ||
| ||
Location in Matanuska-Susitna Borough and the state of Alaska. | ||
Coordinates: 61°34′54″N 149°27′9″W / 61.58167°N 149.45250°W | ||
Country | United States | |
State | Alaska | |
Borough | Matanuska-Susitna | |
Incorporated | February 26, 1974[1] | |
• Mayor | Bert Cottle (D)[2] | |
• State senator | David Wilson (R) | |
• State rep. | Colleen Sullivan-Leonard (R) | |
• ആകെ | 13.13 ച മൈ (34.00 ച.കി.മീ.) | |
• ഭൂമി | 12.40 ച മൈ (32.10 ച.കി.മീ.) | |
• ജലം | 0.73 ച മൈ (1.90 ച.കി.മീ.) | |
ഉയരം | 341 അടി (104 മീ) | |
(2010) | ||
• ആകെ | 7,831 | |
• കണക്ക് (2019)[4] | 10,838 | |
• ജനസാന്ദ്രത | 874.31/ച മൈ (337.58/ച.കി.മീ.) | |
സമയമേഖല | UTC−9 (Alaska (AKST)) | |
• Summer (DST) | UTC−8 (AKDT) | |
ZIP codes | 99629, 99654, 99687 | |
Area code | 907 Exchanges: 352,357,373,376,864 | |
FIPS code | 02-83080 | |
GNIS feature ID | 1411788 | |
വെബ്സൈറ്റ് | cityofwasilla.com |
മറ്റനുസ്ക-സസ്റ്റിന ബറോയിൽ ഉൾപ്പെട്ടിരിക്കുന്ന അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലുള്ള ഒരു പട്ടണമാണ് വാസില്ല (Wasilla). അലാസ്കയിലെ ആറാമത്തെ വലിയ നഗരമാണിത്. സംസ്ഥാനത്തിന്റെ തെക്ക് മധ്യഭാഗത്ത് മറ്റനുസ്ക-സസ്റ്റിന താഴ്‌വരയിൽ കുക്ക് ഇൻലെറ്റിന്റെ വടക്കേ മൂലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 2000 ലെ സെൻസസിൽ 5,469 ആയിരുന്ന ഇവിടുത്തെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 7,831 ആയി വർദ്ധിച്ചിരുന്നു. 2019 ൽ ഇവിടുത്തെ ജനസംഖ്യ 10,838 ആകുമെന്ന് കണക്കുകൂട്ടിയിരുന്നു. ബറോയിലെ തന്നെ വലിയ പട്ടണമായ വാസില്ല 2018 ലെ കണക്കുകൾ പ്രകാരം 399,148 ജനസംഖ്യയുണ്ടായിരുന്ന ആങ്കറേജ് മെട്രോപോളിറ്റൻ ഏരിയായുടെ ഭാഗവും കൂടിയാണ്.
അലാസ്ക റെയിൽറോഡിന്റെയും ഓൾഡ് കാർലെ വാഗൺ റോഡിന്റെയും കവലയിൽ സ്ഥാപിതമായ ഈ പട്ടണം സമീപത്തെ ഖനനനഗരമായ നിക്കിന്റെ ചെലവിലാണ് അഭിവൃദ്ധി പ്രാപിച്ചത്. ചരിത്രപരമായി ഒരു സംരംഭക സാമ്പത്തിക അടിത്തറയുള്ള ഈ പട്ടണം 1970 കളിലെ ചെറുകിട കൃഷി, വിനോദം എന്നിവയിൽ നിന്ന് ആങ്കറേജിലെ അല്ലെങ്കിൽ അലാസ്കയിലെ നോർത്ത് സ്ലോപ്പ് ഓയിൽഫീൽഡുകളിലും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികളെ പിന്തുണയ്ക്കുന്ന ഒരു പട്ടണമായി മാറി. ജോർജ്ജ് പാർക്ക്സ് ഹൈവേ ഈ പട്ടണത്തെ ആങ്കറേജിന്റെ ഒരു യാത്രാ പ്രാന്തപ്രദേശമാക്കി മാറ്റി. അലാസ്ക ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ കൺസർവേഷൻ ആൻഡ് പബ്ലിക് അസിസ്റ്റൻസ്, സോഷ്യൽ സർവീസസ് ഉൾപ്പെടെ നിരവധി സംസ്ഥാന, ഫെഡറൽ ഏജൻസികൾക്ക് വാസിലയിൽ ഓഫീസുകളുണ്ട്.
വാസില്ല നഗരത്തിന് ഈ പേരു കിട്ടാൻ കാരണം അക്കാലത്തു ജീവിച്ചിരുന്ന ആദരണീയനായ ഡിനൈന ഇന്ത്യൻ ചീഫിന്റെ പേരിൽ നിന്നാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഡിനൈനാ (Dena'ina) അത്തബാസ്കൻ ഇന്ത്യൻ നാടോടിഭാഷയിൽ ശുദ്ധവായുവിന്റെ ശ്വസനം എന്നാണ് ഈ വാക്കിന്റെ അർത്ഥം. മറ്റു ചില സ്രോതസ്സുകളിൽ, ചീഫിന്റ വാസിൽ എന്ന പേര് റഷ്യന് പേരായ വില്ല്യം എന്ന പേരന്റെ വ്യതിയാനമാണെന്നാണ്. പട്ടണം രൂപം കൊള്ളുന്നത് 1917 ൽ ക്നിക്-വില്ലോ ഖനനപഥത്തിനും പുതുതായി പണികഴിപ്പിച്ച അലാസ്ക റെയിൽറോഡ് കടന്നു പോകുന്നതിനും കുറുകെയുള്ള ജംഗ്‌ഷനിലായിരുന്നു. വാസില്ല നഗരം ചുറ്റുപാടുമുള്ള പ്രദേശങ്ങൾ ചേർത്ത് സംയോജിപ്പിക്കപ്പെട്ടത് 1973 ലായിരുന്നു. അലാസ്കയിൽ എണ്ണ ശേഖരം കണ്ടുപിടിച്ചതിന് ശേഷം 1970 കളിലും 1980 കളിലുമാണ് നഗരത്തിന്റെ വളർച്ച ത്വരിതഗതിയിലായത്.
ഭൂമിശാസ്ത്രം
[തിരുത്തുക]വാസില്ല നഗരം നിലനിൽക്കുന്ന അക്ഷാംശരേഖാംശങ്ങൾ 61°34′54″N 149°27′9″W / 61.58167°N 149.45250°W (61.581732, −149.452539) ആണ്.[5] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഈ പട്ടണത്തിന്റെ ആകെ വിസ്തീർണ്ണം 12.4 ചതുരശ്ര മൈൽ (32.2 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 11.7 ചതുരശ്ര മൈൽ (30.4 ചതുരശ്ര കിലോമീറ്റർ) കരപ്രദേശവും 0.7 ചതുരശ്ര മൈൽ (1.8 ചതുരശ്ര കിലോമീറ്റർ) അതായത് 5.64 ശതമാനം ഭാഗം വെള്ളവുമാണ്.
വാസില്ല തടാകത്തിനും ലൂസില്ലെ തടാകത്തിനും സമീപത്തായി സ്ഥിതി ചെയ്യുന്ന വസില്ല, മാറ്റനുസ്ക താഴ്‌വരയിലെ രണ്ട് പട്ടണങ്ങളിൽ ഒന്നാണിത്.
അവലംബം
[തിരുത്തുക]- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League and Alaska Department of Community and Regional Affairs. January 1996. p. 159.
- ↑ 2015 Alaska Municipal Officials Directory. Juneau: Alaska Municipal League. 2015. p. 163.
- ↑ "2019 U.S. Gazetteer Files". United States Census Bureau. Retrieved June 30, 2020.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2019CenPopScriptOnlyDirtyFixDoNotUse
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.