വാൽഡെസ്, അലാസ്ക
വാൽഡെസ്-കൊർഡോവ സെൻസസ് ഏരിയായിലുള്ള അലാസ്ക സംസ്ഥാനത്തെ ഒരു പട്ടണമാണ് വാൽഡെസ് പട്ടണം . 2010 ലെ സെൻസസ് പ്രകാരം 3,976 ആണ് പട്ടണത്തിലെ മൊത്തം ജനസംഖ്യ. യു.എസ്. സ്റ്റേറ്റായ അലാസ്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തുറമുഖമാണ് വാൽഡെസ്.
സമ്പദ്‌ഘടന[തിരുത്തുക]
വാൽഡെസ് ഒരു മത്സ്യബന്ധന തുറമുഖം കൂടിയാണ്. വ്യവസായികമായും വിനോദത്തിനായുമുള്ള മീൻ പിടുത്തം ഇവിടെ നടക്കുന്നു. ഒഴുകിനടക്കുന്ന ഹിമാനികളുടെയും കടൽജീവിതത്തിലെ കാഴ്ചകൾ ആസ്വദിക്കുന്നതിനും, ആഴക്കടലിലെ മീൻപിടുത്തം ആസ്വദിക്കുന്നതിനുമായും ഹിമപ്പരപ്പിലൂടെ വീതികുറഞ്ഞ നീണ്ട ഹിമാദുകം ഉപയോയിച്ചു തെന്നിപ്പായുന്നതിനുമായി അനേകം ആളുകൾ ഇവിടേയ്ക്ക് എത്തിച്ചേരാറുണ്ട്. ഇത് വാൽഡെസിലെ ടൂറിസത്തെ ഒട്ടേറേ സഹായിക്കുന്നു. ട്രാൻസ്-അലാസ്ക പൈപ്പ് ലൈനിൽ നിന്നുള്ള എണ്ണ കപ്പലുകളിലേയ്ക്ക് നിറയ്ക്കുന്നത് വാൽഡെസ് ഓയിൽ ടെർമിനൽ മുഖേനയാണ്. റിച്ചാർഡ്സണ് ഹൈവേ വാൽഡെസ് പട്ടണത്തെ അലാസ്കയുടെ അന്തർഭാഗവുമായി കൂട്ടിയിണക്കുന്നു.വാൽഡെസ് വിമാനത്താവളത്തിൽ നിന്നും റാവൻ (Ravn ) അലാസ്ക എയർലൈൻസ് മറ്റു നഗരങ്ങളിലെയ്ക്കു സർവ്വീസ് നടത്തുന്നു. ഹെലി-സ്കീയിംഗിന് പ്രസിദ്ധമാണ് വാൽഡെസ്. 1990 കളിൽ വേൾഡ് എക്സ്ട്രീം സ്കീയിംഗ് ചാമ്പ്യൻഷിപ്പിന് നഗരം ആഥിത്യം വഹിച്ചിട്ടുണ്ട്. 5 ഹെലി-സ്കീയിംഗ് സജ്ജീകരണ കേന്ദ്രങ്ങൾ വാൽഡെസിലുണ്ട്.
ചരിത്രം[തിരുത്തുക]
1790 ൽ സ്പാനീഷ് നാവികസേനയുടെ തലവനായ അൻറോണിയെ വാൽഡെസ് വൈ. ഫെർനാൻഡസ് ബാസെൻ Antonio Valdés y Fernández Bazán ന്റെ പേരിൽ നിന്നാണ് പട്ടണത്തിന് വാൽഡെസ് എന്ന പേരു ലഭിച്ചത്.
കാലാവസ്ഥ[തിരുത്തുക]
വാൽഡെസിന്റെ അക്ഷാംശ രേഖാംശങ്ങൾ 61°7′51″N 146°20′54″W ആണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം പട്ടണത്തിന്റെ മുഴുവൻ വിസ്തൃതി 277.1 സ്ക്വയർ മൈലാണ്.
Valdez, Alaska പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 46 (8) |
52 (11) |
57 (14) |
68 (20) |
78 (26) |
86 (30) |
85 (29) |
82 (28) |
74 (23) |
64 (18) |
50 (10) |
54 (12) |
86 (30) |
ശരാശരി കൂടിയ °F (°C) | 26.6 (−3) |
30.0 (−1.1) |
35.8 (2.1) |
44.4 (6.9) |
52.9 (11.6) |
59.4 (15.2) |
62.3 (16.8) |
60.8 (16) |
53.3 (11.8) |
43.0 (6.1) |
32.7 (0.4) |
29.1 (−1.6) |
44.2 (6.8) |
ശരാശരി താഴ്ന്ന °F (°C) | 17.2 (−8.2) |
19.6 (−6.9) |
23.8 (−4.6) |
30.9 (−0.6) |
38.6 (3.7) |
45.0 (7.2) |
48.0 (8.9) |
46.4 (8) |
40.9 (4.9) |
33.4 (0.8) |
23.9 (−4.5) |
20.2 (−6.6) |
32.3 (0.2) |
താഴ്ന്ന റെക്കോർഡ് °F (°C) | −20 (−29) |
−23 (−31) |
−6 (−21) |
5 (−15) |
19 (−7) |
31 (−1) |
33 (1) |
32 (0) |
25 (−4) |
8 (−13) |
1 (−17) |
−15 (−26) |
−23 (−31) |
മഴ/മഞ്ഞ് inches (mm) | 6.02 (152.9) |
5.53 (140.5) |
4.49 (114) |
3.55 (90.2) |
3.08 (78.2) |
3.01 (76.5) |
3.84 (97.5) |
6.62 (168.1) |
9.59 (243.6) |
8.58 (217.9) |
5.51 (140) |
7.59 (192.8) |
67.41 (1,712.2) |
മഞ്ഞുവീഴ്ച inches (cm) | 57.0 (144.8) |
51.8 (131.6) |
50.0 (127) |
19.4 (49.3) |
1.2 (3) |
0 (0) |
0 (0) |
0 (0) |
0.4 (1) |
11.5 (29.2) |
38.8 (98.6) |
67.6 (171.7) |
297.7 (756.2) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.01 in) | 17.1 | 14.8 | 15.3 | 14.2 | 16.6 | 15.0 | 16.9 | 17.3 | 20.6 | 19.1 | 15.0 | 17.9 | 199.8 |
ശരാ. മഞ്ഞു ദിവസങ്ങൾ (≥ 0.1 in) | 11.8 | 10.3 | 11.0 | 6.8 | 0.6 | 0 | 0 | 0 | 0.2 | 4.9 | 11.2 | 13.6 | 70.4 |
ഉറവിടം: NOAA[1] |
- ↑ "NCDC: U.S. Climate Normals" (PDF). National Oceanic and Atmospheric Administration. ശേഖരിച്ചത് 2011-01-30.