ഫോർട്ട് യൂക്കോൺ, അലാസ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫോർട്ട് യൂക്കോൺ, യൂക്കോൺ-കോയൂകുക് സെൻസസ് മേഖലയിലുള്ള യു.എസ്. സംസ്ഥാനമായ അലാസ്കയിലെ ഒരു പട്ടണമാണ്. ഇവിടെയുള്ള പ്രബല ജനവിഭാഗം ഗ്വിച്ചിൻ അലാസ്ക നേറ്റീവ്സ് ആണ്. 2010 ലെ സെൻസസ് പ്രകാരം ഫോർട്ട് യൂക്കോണിലെ ആകെ ജനസംഖ്യ 583 ആണ്.

ഇവിടെ ഫോർട്ട് യൂക്കോൺ എന്ന പേരിൽ ഒരു വിമാനത്താവളം നിലനിൽക്കുന്നുണ്ട്.

ചരിത്രം[തിരുത്തുക]

ആർട്ടിക് സർക്കിളിന് വടക്കുള്ള ഈ ഭൂഭാഗത്ത് ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പു തന്നെ തദ്ദേശവാസികളായ ഗ്വിച്ചിനുകളുടെ സംസ്കാരം നിലനിന്നിരുന്നു. ഒരു വ്യാപാരനിലയം എന്ന നിലയിൽ നിന്നും ഇന്നത്തെ ഫോർട്ട് യൂക്കോണായുള്ള ഈ സ്ഥലത്തിന്റെ വളർച്ച ഹഡ്സൺ ബേ കമ്പനിയിലെ അലക്സാണ്ടർ ഹണ്ടർ മുറേ 1847 ജൂൺ 25 ന് ഫോർട്ട് യൂക്കോൺ എന്ന പേരിൽ ഇവിടെ ഒരു പട്ടണം സ്ഥാപിച്ചതോടെയാണ്. അക്കാലത്ത് ഈ സ്ഥലം റഷ്യൻ-അമേരിക്കയുടെ അധീനതയിലായിരുന്നതിനാൽ, 1869 വരെ ഹഡ്സൺ കമ്പനിയുടെ വ്യാപാരം ഇവിടെ തുടർന്നിരുന്നു. അലാസ്കയുടെ വിൽപ്പനയ്ക്കു ശേഷം യു.എസിലെ അലാസ്ക കോമേർസ്യൽ കമ്പനി ഈ വ്യാപാര കേന്ദ്രത്തിന്റ നിയന്ത്രണം ഏറ്റെടുത്തു.

1897-1898 കാലത്തെ ശിശിരകാലത്തുണ്ടായ ക്ലോണ്ടിക്കെ ഗോൾഡ് റഷിന്റ കാലത്ത് ഏകദേശം ഇരുനൂറോളം ഖനിജാന്വേഷകർ ഡാവ്സണ് പട്ടണത്തിൽ നിന്നും ഫോർട്ട് യൂക്കോണിലേയ്ക്കു വന്നെത്തി. ജൂലൈ 12, 1898 ൽ ഇവിടെ ഒരു കമ്പിത്തപാൽ ഓഫീസ് നിലവിൽ വന്നു. ജോൺ ഹാവ്ക്സ്ലി എന്നയാളായിരുന്നു ആദ്യ പോസ്റ്റുമാൻ. തടർന്നുള്ള ദശകങ്ങളിലുണ്ടായം സാംക്രമികരോഗങ്ങളാലും 1949 ലെ വെള്ളപ്പൊക്കത്തിലും പട്ടണം ദുരിതമനുഭവിച്ചു. 1950 കാലത്ത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഫോർട്ട് യൂക്കോണിൽ വായുസേനയുടെ താവളവും റഡാർ സ്റ്റേഷനും നിർമ്മിച്ചു. പട്ടണം 1959 ൽ ഔദ്യോഗികമായി ഏകീകിരിക്കപ്പെട്ടു

ഭൂമിശാസ്ത്രം[തിരുത്തുക]

Fort Yukon village street on the Winter Solstice, before sunrise at 11:30 am.

ഫോർട്ട് യൂക്കോൺ സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 66°34′2″N 145°15′23″W / 66.56722°N 145.25639°W / 66.56722; -145.25639 (66.567586, -145.256327).[1] ആണ്. യൂക്കോൺ നദിയുടെ വടക്കേ കരയിൽ പോർക്കുപ്പൈൻ നദിയുമായുള്ള ജംഗ്ഷനിൽ ഫെയർബാങ്ക് പട്ടണത്തിന് ഏകദേശം 145 mile (233 കി.മീ) വടക്കു കിഴക്കായിട്ടണാണ് പട്ടണം സ്ഥിതി ചെയ്യുന്നത്.

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച് വടക്കുകിഴക്കൻ അലാസ്കയിലുള്ള ഈ പട്ടണത്തിൻറെ വിസ്തൃതി 7.4 square mile (19 കി.m2) ആണ്. ഇതിൽ, 7.0 square mile (18 കി.m2) കരഭാഗം മാത്രവും 0.4 square mile (1.0 കി.m2) ഭാഗം (5.65%) വെള്ളവുമാണ്.

ഈ പട്ടണം ആർട്ടിക് സർക്കിളിന് 8 mile (13 കി.മീ) വടക്കായി, യൂക്കോണ് നദിയുടെയും പോർക്കുപ്പൈൻ നദിയുടെയും സംഗമസ്ഥാനത്തും യൂക്കോണ് ഫ്ലാറ്റ്സ് ൻറെ മദ്ധ്യഭാഗത്തുമാണ്.

കാലാവസ്ഥ[തിരുത്തുക]

അലാസ്ക സംസ്ഥാനത്ത് രേഖപ്പെടുത്തപ്പെട്ട ഏറ്റവും കൂടിയ താപനില 1915 ജൂണ്ഫോ 27 ന്ർ ഫോർട്ട് യൂക്കോണിലാണ് അനുഭവപ്പെട്ടത്. താപനില 100 °F or 37.8 °C.[2][3] എത്തിച്ചേർന്നു. 1971 വരെ ഫോർ‌ട്ട് യൂക്കോൺ എക്കാലത്തെയും താഴ്ന്ന റിക്കാർഡ് താപനിലയായ −78 °F or −61.1 °C, യിലായിരുന്നു.

Fort Yukon, Alaska (1915-1990) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 40
(4)
41
(5)
50
(10)
65
(18)
85
(29)
100
(38)
97
(36)
88
(31)
79
(26)
61
(16)
51
(11)
37
(3)
100
(38)
ശരാശരി കൂടിയ °F (°C) −10.9
(−23.8)
−3.6
(−19.8)
14.7
(−9.6)
34.8
(1.6)
56.1
(13.4)
70.9
(21.6)
73.2
(22.9)
66.3
(19.1)
50.6
(10.3)
27.2
(−2.7)
1.3
(−17.1)
−8.7
(−22.6)
31.0
(−0.6)
പ്രതിദിന മാധ്യം °F (°C) −19.3
(−28.5)
−13.5
(−25.3)
1.6
(−16.9)
21.8
(−5.7)
44.1
(6.7)
59.3
(15.2)
62.1
(16.7)
55.4
(13)
41.3
(5.2)
19.8
(−6.8)
−6.4
(−21.3)
−16.6
(−27)
20.9
(−6.2)
ശരാശരി താഴ്ന്ന °F (°C) −27.8
(−33.2)
−23.4
(−30.8)
−11.5
(−24.2)
9.0
(−12.8)
32.1
(0.1)
47.9
(8.8)
51.2
(10.7)
44.7
(7.1)
32.1
(0.1)
12.4
(−10.9)
−14.2
(−25.7)
−24.6
(−31.4)
10.7
(−11.8)
താഴ്ന്ന റെക്കോർഡ് °F (°C) −78
(−61)
−70
(−57)
−62
(−52)
−42
(−41)
−3
(−19)
25
(−4)
25
(−4)
21
(−6)
0
(−18)
−40
(−40)
−61
(−52)
−71
(−57)
−78
(−61)
മഴ/മഞ്ഞ് inches (mm) 0.49
(12.4)
0.36
(9.1)
0.28
(7.1)
0.21
(5.3)
0.31
(7.9)
0.73
(18.5)
0.81
(20.6)
1.06
(26.9)
0.79
(20.1)
0.59
(15)
0.42
(10.7)
0.52
(13.2)
6.57
(166.8)
മഞ്ഞുവീഴ്ച inches (cm) 6.7
(17)
5.1
(13)
4.1
(10.4)
2.4
(6.1)
1.2
(3)
0.6
(1.5)
0
(0)
0
(0)
1.7
(4.3)
6.8
(17.3)
6.5
(16.5)
6.7
(17)
41.8
(106.1)
% ആർദ്രത 72 73 61 57 49 54 61 71 74 78 78 74 66.8
Source #1: Fort Yukon, Alaska weather data [4]
ഉറവിടം#2: Fort Yukon Airport (Humidity)[5]
  1. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
  2. "NOAA Weather Radio All Hazards Information - Alaska Weather Interesting Facts and Records" (PDF). National Oceanic and Atmospheric Administration. ശേഖരിച്ചത് 2007-01-03.
  3. "State Extremes". Western Regional Climate Center, Desert Research Institute. മൂലതാളിൽ നിന്നും 2011-05-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-03.
  4. Fort Yukon, Alaska - Period of Record : 1/1/1899 to 3/31/1990. Retrieved August 7, 2016.
  5. Fort Yukon, Alaska climate. Retrieved August 7, 2016
"https://ml.wikipedia.org/w/index.php?title=ഫോർട്ട്_യൂക്കോൺ,_അലാസ്ക&oldid=3263412" എന്ന താളിൽനിന്ന് ശേഖരിച്ചത്