നോം, അലാസ്ക
നോം
Sitŋasuaq | |
|---|---|
| City of Nome | |
Steadman Street in Nome, looking north from King Place, in May 2002 | |
Location of Nome, Alaska | |
| Coordinates: 64°30′14″N 165°23′58″W / 64.50389°N 165.39944°W | |
| Country | യു.എസ്. |
| സംസ്ഥാനം | അലാസ്ക |
| Census Area | Nome |
| Incorporated | April 12, 1901[1] |
| സർക്കാർ | |
| • തരം | Council-Manager |
| • മേയർ | John Handeland[2] |
| • State senator | Donald Olson (D) |
| • State rep. | Neal Foster (D) |
| വിസ്തീർണ്ണം | |
• ആകെ | 21.49 ച മൈ (55.7 ച.കി.മീ.) |
| • ഭൂമി | 12.80 ച മൈ (33.2 ച.കി.മീ.) |
| • ജലം | 8.69 ച മൈ (22.5 ച.കി.മീ.) |
| ഉയരം | 20 അടി (6 മീ) |
| ജനസംഖ്യ (2020) | |
• ആകെ | 3,699 |
| • ജനസാന്ദ്രത | 289.01/ച മൈ (111.59/ച.കി.മീ.) |
| • Demonym | Nomeite Noman |
| • Census Area | 9,492 |
| സമയമേഖല | UTC−9 (Alaska (AKST)) |
| • Summer (DST) | UTC−8 (AKDT) |
| ZIP Code | 99762 |
| Area code | 907 |
| FIPS code | 02-54920 |
| GNIS IDs | 1407125, 2419435 |
| വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ അലാസ്ക സംസ്ഥാനത്തെ ഒരു അസംഘടിത ബറോയായ നോം സെൻസസ് പ്രദേശത്തെ ഒരു നഗരമാണ് നോം. ബെറിംഗ് കടലിലെ നോർട്ടൺ സൗണ്ടിലെ തെക്കൻ സെവാർഡ് ഉപദ്വീപിന്റെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2010 ൽ 3,598 ആയിരുന്ന പട്ടണത്തിലെ ജനസംഖ്യ 2020 ൽ 3,699 ആയി വർദ്ധിച്ചു . 1901 ഏപ്രിൽ 9 ന് നോം സംയോജിപ്പിക്കപ്പെട്ടു. ഒരുകാലത്ത് അലാസ്കയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായിരുന്നു ഇത്. നോം ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെറിംഗ് സ്ട്രെയിറ്റ്സ് നേറ്റീവ് കോർപ്പറേഷന്റെ മേഖലയിലാണ് നോം സ്ഥിതി ചെയ്യുന്നത്.
തദ്ദേശീയരല്ലാത്ത ആളുകൾ ഇവിടെ സ്ഥിരതാമസമാക്കുന്നതിന് മുമ്പ്, നോമിന് ചുറ്റുമുള്ള പ്രദേശം ഇനുപിയാറ്റ് സ്വദേശികളുടെ വാസസ്ഥലമായിരുന്നു. 1898-ൽ മൂന്ന് നോർഡിക്-അമേരിക്കക്കാർ നോമിന സമുദ്രതീരത്ത് സ്വർണ്ണം കണ്ടെത്തിയതോടെയാണ് ഈ പ്രദേശം ലോകശ്രദ്ധ നേടുന്നത്, ഇത് നോം സ്വർണ്ണ ഖനനത്തിന് കാരണമായി. ഒരു വർഷത്തിനുള്ളിൽ, പട്ടണം പടുത്തുയർത്തുകയും സംയോജിപ്പിക്കുകയും ചെയ്ത യൂറോപ്യൻ വംശജരായ ഖനിത്തൊഴിലാളികൾക്കിടയിൽ ഈ പ്രദേശം പെട്ടെന്നുതന്നെ ജനപ്രിയമായി. നോം പെട്ടെന്ന് 10,000 അല്ലെങ്കിൽ അതിൽ കൂടുതൽ ജനസംഖ്യയിൽ എത്തി. 1900 കളുടെ തുടക്കത്തിൽ സ്വർണ്ണ ഖനനം ഈ പ്രദേശത്തെ ജനസംഖ്യയെ പിന്തുണച്ചിരുന്നുവെങ്കിലും 1910 ആയപ്പോഴേക്കും നഗരത്തിലെ എണ്ണം ഗണ്യമായി കുറഞ്ഞു.
1905 നും 1974 നും ഇടയിൽ ഉണ്ടായ തുടർച്ചയായ തീപിടുത്തങ്ങളും ശക്തമായ കൊടുങ്കാറ്റുകളും നോമിന്റെ ഗോൾഡ് റഷ് കാലഘട്ടത്തിലെ മിക്ക കെട്ടിടങ്ങളെയും നശിപ്പിച്ചു. 1925-ലെ ശൈത്യകാലത്ത്, നോം പ്രദേശത്തെ അലാസ്ക സ്വദേശികൾക്കിടയിൽ ഡിഫ്തീരിയ പകർച്ചവ്യാധി പടർന്നുപിടിച്ചു. പ്രദേശം മുഴുവൻ നീണ്ടുനിന്ന കഠിനമായ ഹിമപാത സാഹചര്യങ്ങൾ കാരണം ആങ്കറേജിൽ നിന്ന് വിമാനത്തിൽ ജീവൻ രക്ഷാ ഔഷധമായ ഡിഫ്തീരിയ ആന്റിടോക്സിൻ സെറം എത്തിക്കുന്നത് തടസ്സപ്പെട്ടു. സെറം വിതരണം ചെയ്യുന്നതിനായി ഡോഗ് സ്ലെഡ് ടീമുകളുടെ ഒരു റിലേ സംഘടിപ്പിച്ചു, അത് ബാൾട്ടോ, ടോഗോ എന്നീ ശ്വാനന്മാരാണ് വിജയകരമായി നയിച്ചത്. ഇന്ന്, ഇഡിറ്ററോഡ് ഡോഗ് സ്ലെഡ് റേസ് അവർ സഞ്ചരിച്ച അതേ വഴിയിലൂടെ പോയി, നോമിൽ അവസാനിക്കുന്നു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, നോമിന്റെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ പ്രധാനമായും കടൽത്തീരത്ത് നടക്കുന്ന സ്വർണ്ണ ഖനനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ശേഖരമുള്ള പ്രദേശം നോമാണെന്ന് അവകാശപ്പെടുന്നുവെങ്കിലും ബ്രിട്ടീഷ് കൊളംബിയയിലെ കനേഡിയൻ നഗരമായ ക്വസ്‌നെൽ ഈ അവകാശവാദത്തെ എതിർക്കുന്നു.[4]
പദോൽപ്പത്തി
[തിരുത്തുക]നഗരത്തിന്റെ "നോം" എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് തർക്കമുണ്ട്. മൂന്ന് സിദ്ധാന്തങ്ങളാണ് ഇക്കാര്യത്തിലുള്ളത്. ആദ്യത്തേത്, നോമിന്റെ സ്ഥാപകനായ നോർവേയിൽ നിന്നുള്ള കുടിയേറ്റക്കാരനായ ജാഫെറ്റ് ലിൻഡെബർഗാണ് ഈ പേര് നൽകിയത് എന്നതാണ്.[5] നോർവേയിൽ പല സ്ഥലങ്ങളിലും നോം ഒരു സ്ഥലനാമമായി കാണപ്പെടുകയും ചെയ്യുന്നു.
ഭൂമിശാസ്ത്രം, കാലാവസ്ഥ
[തിരുത്തുക]64°30′14″N 165°23′58″W (64.503889, −165.399444) അക്ഷാംശ രേഖാംശങ്ങളിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്[6]. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 21.6 ചതുരശ്ര മൈൽ (56 km2) ആണ്. അതിൽ 12.5 ചതുരശ്ര മൈൽ (32 ചതുരശ്ര കിലോമീറ്റർ) കരഭൂമിയം ബാക്കി 9.1 ചതുരശ്ര മൈൽ (23.6 ചതുരശ്ര കിലോമീറ്റർ) (41.99%) വെള്ളവുമാണ്.
ടുണ്ട്രയോട് വളരെ അടുത്ത ഒരു സബാർട്ടിക് കാലാവസ്ഥ (കോപ്പൻ ഡിഎഫ്സി) അനുഭവപ്പെടന്ന നോം പട്ടണത്തിൽ നീണ്ടതും വളരെ തണുത്തതുമായ ശൈത്യകാലവും ഹ്രസ്വവും തണുത്തതുമായ വേനൽക്കാലവുമുണ്ട്. നഗരത്തിന്റെ തീരദേശത്തെ സ്ഥാനം ശൈത്യകാലത്തെയും വേനൽക്കാലത്തെയും കാലാവസ്ഥകളെ സ്വാധീനിക്കുന്നു. അലാസ്കയിലെ ഉൾനാടൻ പ്രദേശങ്ങളെ അപേക്ഷിച്ച് ശൈത്യകാലം കഠിനമല്ല, മറിച്ച് വേനൽക്കാലം ഇളം ചൂടുള്ളതായിരിക്കും. ഉദാഹരണത്തിന്, ഉൾനാടിന്റെ വളരെ അകലെ സമാനമായ ഒരു സമാന്തര പ്രദേശത്തുള്ള ഫെയർബാങ്ക്സ് പട്ടണത്തിൽ വളരെ ഉയർന്ന താപനില വ്യതിയാനങ്ങൾ അനുഭവപ്പെടുന്നതോടൊപ്പം വർഷം മുഴുവനും വളരെ ചൂടുള്ളതും തണുത്തതുമായ താപനിലകളും അനുഭവപ്പെടുന്നു. എന്നിരുന്നാലും, നോമിന ഫാർ ഈസ്റ്റ് റഷ്യയുടെ തണുത്ത കരഭാഗം സ്വാധീനിക്കുന്നതിനാൽ, സമാനമായ അക്ഷാംശങ്ങളിൽ തീരദേശ സ്കാൻഡിനേവിയയെ അപേക്ഷിച്ച് ഇവിടെ കാലാവസ്ഥ വളരെ തണുപ്പാണ്. ശരാശരി 5.6 °F (−14.7 °C) എന്ന രീതിയിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന മാസം ജനുവരി ആണ്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസത്തിൽ ശരാശരി 3–5 ദിവസങ്ങളിൽ ഉയർന്ന താപനില ഫ്രീസിങ് പോയിന്റനെ ലംഘിക്കുന്നു. ഒക്ടോബർ അവസാനം മുതൽ ഏപ്രിൽ അവസാനം വരെ ശരാശരി ഉയർന്ന താപനില പൂജ്യത്തിന് താഴെയായിരിക്കും. 1996 ഒക്ടോബർ 12 മുതൽ 1984 മെയ് 5 വരെ പ്രതിവർഷം 0 °F (−17.8 °C) അല്ലെങ്കിൽ അതിൽ താഴെയുള്ള 72 ദിവസത്തെ താപനില ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. തണുപ്പേറിയ താപനിലയുടെ ശരാശരി ആദ്യ, അവസാന തീയതികൾ യഥാക്രമം സെപ്റ്റംബർ 2 ഉം ജൂൺ 9 ഉം ആണ്.
ഏറ്റവും ചൂടേറിയ മാസമായ ജൂലൈയിലെ ശരാശരി താപനില 52.0 °F (11.1 °C) ആണ്. രാത്രി മുഴുവൻ താപനില അപൂർവ്വമായി 80 °F (27 °C) ൽ എത്തുകയോ 60 °F (16 °C) ന് മുകളിൽ തുടരുകയോ ചെയ്യുന്നു.
ജനസംഖ്യാശാസ്‌ത്രം
[തിരുത്തുക]1900-ലെ യുഎസ് സെൻസസിൽ 12,488 നിവാസികളുള്ള ഒരു സംയോജിപ്പിക്കപ്പെടാത്ത ഗ്രാമമായിട്ടാണ് നോം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അക്കാലത്ത്, അലാസ്കയിലെ ഏറ്റവും വലിയ സമൂഹമായിരുന്നു അത്. രണ്ടാമത്തെയും മൂന്നാമത്തെയും വലിയ പട്ടണങ്ങളായ സ്കാഗ്‌വേ, ജുനൗ എന്നിവയ്ക്ക് മുന്നിലായിരുന്നു അക്കാലത്ത് അത്. 1900-ലെ ജനസംഖ്യാശാസ്‌ത്രത്തിൽ 12,395 വെള്ളക്കാരും 42 തദ്ദേശീയരും 41 ഏഷ്യക്കാരും 10 കറുത്തവരും ഉൾപ്പെടുന്നു.[7] 1901 ൽ ഇത് ഒരു നഗരമായി സംയോജിപ്പിക്കപ്പെട്ടു. 1910 ആയപ്പോഴേക്കും പട്ടണത്തിലെ ജനസംഖ്യ 2,600 നിവാസികളായി കുറഞ്ഞു. അവരിൽ 2,311 പേർ വെള്ളക്കാരും 235 പേർ തദ്ദേശീയരും 54 പേർ മറ്റ് എല്ലാ വംശജരുമായിരുന്നു. ഫെയർബാങ്ക്സിന് പിന്നിൽ അലാസ്കയിലെ രണ്ടാമത്തെ വലിയ നഗരമായി ഇത് മാറി.[8] 1920 ആയപ്പോഴേക്കും ജനസംഖ്യ കുറഞ്ഞ് 852 നിവാസികളായി മാറുകയും 9-ാം സ്ഥാനത്തേക്ക് താഴുകയും ചെയ്തു.
1930-ൽ ജനസംഖ്യ വർദ്ധിക്കുകയും 1,213 നിവാസികളും 882 വെള്ളക്കാരും 326 സ്വദേശികളും 5 മറ്റുള്ളവരുമായി ഇത് ആറാമത്തെ വലിയ നഗരമായി ഉയരുകയും ചെയ്തു[9]. 1940-ൽ, 1,559 നിവാസികളുമായി അത് ആറാം സ്ഥാനത്ത് തുടർന്നു. 1950-ൽ 1,876 നിവാസികളുമായി ഇത് പത്താം സ്ഥാനത്തേക്ക് താഴ്ന്നു. 1960-ൽ, 2,316 നിവാസികളുമായി എട്ടാം സ്ഥാനത്തേക്ക് ഉയർന്ന പട്ടണത്തിൽ 1,608 "മറ്റുള്ളവർ" ഉൾപ്പെടുന്നു, അവരിൽ ഭൂരിഭാഗവും തദ്ദേശീയരും 705 വെള്ളക്കാരും 3 കറുത്തവരുമായിരുന്നു.
1970 ആയപ്പോഴേക്കും, നോം അലാസ്കൻ നഗരങ്ങളുടെ പട്ടികയിൽ 18-ാമത്തെ വലിയ നഗരമായി മാറി, എന്നിരുന്നാലും അത് ഇപ്പോഴും സംയോജിത നഗരങ്ങളിൽ ഒമ്പതാമത്തെ വലിയ നഗരമായിരുന്നു. 1980-ൽ, നോം 15-ാമത്തെ വലിയ നഗരവും 12-ാമത്തെ വലിയ സംയോജിത നഗരവുമായിരുന്നു. 1990-ൽ, ഇത് 16-ാമത്തെ വലിയ നഗരവും 12-ാമത്തെ വലിയ സംയോജിത നഗരവുമായിരുന്നു. 2000-ൽ, ഇത് അലാസ്കയിലെ 25-ാമത്തെ വലിയ പട്ടണവുപം 16-ാമത്തെ വലിയ സംയോജിത പട്ടണവുമായിരുന്നു. 2010 ൽ, ഇത് 30-ാമത്തെ വലിയ പട്ടണവും 16-ാമത്തെ വലിയ സംയോജിത പട്ടണവുമായിരുന്നു.
നോമിലെ ജനസംഖ്യ ഇനുപ്യാറ്റ് എസ്കിമോകളുടെയും സ്വദേശികളല്ലാത്തവരുടെയും മിശ്രിതമാണ്. ചില തൊഴിലവസരങ്ങൾ ലഭ്യമാണെങ്കിലും, ഉപജീവനമാർഗ്ഗത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ സമൂഹത്തിൽ വ്യാപകമാണ്. നോം എസ്കിമോ കമ്മ്യൂണിറ്റി എന്ന സമൂഹത്തിൽ ഫെഡറൽ അംഗീകാരമുള്ള ഒരു ഗോത്രം സ്ഥിതിചെയ്യുന്നു.കിംഗ് ഐലൻഡിൽ നിന്നുള്ള മുൻ ഗ്രാമീണരും നോമിൽ താമസിക്കുന്നു.
ചരിത്രം
[തിരുത്തുക]നോം പട്ടണത്തിൻറെ കീർത്തിയ്ക്കു പ്രധാന കാരണം ഇരുപതാം നൂറ്റാണ്ടിൽ സംഭവിച്ച ഗോൾഡ് റഷാണ്. ആ സമയം പട്ടണത്തിലെ ജനസംഖ്യ ഏകദേശം 20,000 ത്തിനു മുകളിലായി വർദ്ധിച്ചു. ഇപ്പോഴും ഈ പ്രദേശത്ത് സ്വർണ്ണശേഖരവും ഖനനവുമുണ്ടെങ്കിലും ഗോൾഡ് റഷിൻറെ കാലത്തേതുപോലെ സ്വർണ്ണം നദീതീരത്തു നിന്നോ തുറസായ സ്ഥലത്തുനിന്നോ സുലഭമായി ലഭിക്കുന്നത് പഴങ്കഥ മാത്രമാണ്.
സിവാർഡ് ഉപദ്വീപിന്റെ അറ്റത്ത്, ബെറിംഗ് കടലിലേയ്ക്ക് അഭിമുഖമായിരിക്കുന്ന നോം സഞ്ചാരികളെ ഹഠാദാകർഷിക്കുന്നു. ഒരു ഫസ്റ്റ് ക്ലാസ് പട്ടണമായ നോം ഗോൾഡ് റഷിന്റ കാലത്ത് ആളുകള് കൂട്ടം കൂട്ടമായി സ്വർണ്ണം തിരഞ്ഞെത്തി.
ആങ്കറേജിൽ നിന്ന് 90 മിനിട്ട് വിമാനയാത്ര നടത്തി നോമിൽ എത്തിച്ചേരാന് സാധിക്കുന്നതാണ്. ഒരിക്കൽ നോം ഇന്നു കാണുന്നതിനേക്കാൾ 10 തവണ വലിപ്പമുള്ള ഒരു പട്ടണമായിരുന്ന എന്നതു വിശ്വസക്കാൻ പ്രയാസമായിരിക്കും. പഴയ ഖനന മേഖലകളും റെയിൽ റോഡുകളും ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട് മഞ്ഞുമൂടിക്കിടക്കുന്നു.
ഗതാഗത മാർഗ്ഗങ്ങൾ
[തിരുത്തുക]ഇടിറ്ററോഡ് നടത്താരയിലൂടെയല്ലാതെ നോമിലേയ്ക്കു പ്രവേശിക്കാനുള്ള ഏകവഴി നോം എയർപോർട്ട് മാത്രമാണ്. നോമിലെ മറ്റു റോഡുകൾ അലാസ്കയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിക്കുന്നില്ല. നോം എയർപോർട്ടിൽ നിന്ന് ആങ്കറേജ് പട്ടണത്തിലേയ്ക്കും ഫെയർബാങ്ക്സ് പട്ടണത്തിലേയ്ക്കും അലാസ്കയിലെ മറ്റു ചെറു പ്രദേശങ്ങളിലേയ്ക്കും സർവ്വീസുകളുണ്ട്.
അവലംബം
[തിരുത്തുക]- ↑ 1996 Alaska Municipal Officials Directory. Juneau: Alaska Municipal League/Alaska Department of Community and Regional Affairs. January 1996. p. 106.
- ↑ Nome website/Staff. Accessed 20 April 2022
- ↑ "2020 US Gazetteer Files". US Census Bureau. Retrieved October 29, 2021.
- ↑ Pynn, Larry (July 31, 2010). "B.C. Small Towns Go Big-Time; 'the World's Largest' are Magic Words that Draw Tourists and their Money". The Vancouver Sun.
- ↑ Ken Renkowitz (December 3, 2012). "Nome, Alaska". Why Name It That?. Retrieved April 20, 2022.
- ↑ "US Gazetteer files: 2010, 2000, and 1990". US Census Bureau. February 12, 2011. Retrieved April 23, 2011.
- ↑ 1900 Decennial Documents/US Census Bureau
- ↑ 1910 Decennial Documents/US Census Bureau
- ↑ 1930 Decennial Documents/US Census Bureau