ഉപയോക്താവിന്റെ സംവാദം:Malikaveedu

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Malikaveedu !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 07:52, 24 മാർച്ച് 2010 (UTC)Reply[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Malikaveedu,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:14, 29 മാർച്ച് 2012 (UTC)Reply[മറുപടി]

ആങ്കറേജ്[തിരുത്തുക]

താൾ നേരത്തെ തന്നെ നിലവിലുണ്ട്. മലയാളം ലേഖനം തുടങ്ങുന്നതിനു മുൻപ് മലയാളം വിക്കിപീഡിയയിൽ ഒന്ന് ഇംഗ്ലീഷിൽ തിരഞ്ഞാൽ പലപ്പോഴും ആവർത്തനങ്ങൾ ഒഴിവാക്കാം, കൂടാതെ വിക്കിഡാറ്റയിൽ കണ്ണി ചേർക്കുകകൂടി ചെയ്താൽ പൂർണ്ണമായി.--Vinayaraj (സംവാദം) 15:20, 25 സെപ്റ്റംബർ 2016 (UTC)Reply[മറുപടി]

വിക്കിഡാറ്റ[തിരുത്തുക]

പുതിയലേഖനങ്ങൾ നിർമ്മിച്ച ശേഷം അവ വിക്കിഡാറ്റയിലേക്ക് കണ്ണികൂടിച്ചേർത്താൽ നല്ലതാണ് ഇതിനായി ഇടതുഭാഗത്ത് താഴെ ഭാഷകൾ, കണ്ണിചേർക്കുക എന്നതിൽ ഞെക്കി en എന്ന് തെരഞ്ഞെടുത്ത് ഇംഗ്ലീഷ് വിക്കിയിലെ ആ ലേഖനത്തിന്റെ പേര് നൽകിയാൽ മതി നല്ല ലേഖനങ്ങൾ, നിറയെ എഴുതൂ.--Vinayaraj (സംവാദം) 13:18, 30 സെപ്റ്റംബർ 2016 (UTC)Reply[മറുപടി]

വിക്കിഡാറ്റ[തിരുത്തുക]

പുതിയലേഖനങ്ങൾ നിർമ്മിച്ച ശേഷം അവ വിക്കിഡാറ്റയിലേക്ക് കണ്ണികൂടിച്ചേർത്താൽ നല്ലതാണ് ഇതിനായി ഇടതുഭാഗത്ത് താഴെ ഭാഷകൾ, കണ്ണിചേർക്കുക എന്നതിൽ ഞെക്കി en എന്ന് തെരഞ്ഞെടുത്ത് ഇംഗ്ലീഷ് വിക്കിയിലെ ആ ലേഖനത്തിന്റെ പേര് നൽകിയാൽ മതി. ഇങ്ങനെ ചേർത്തില്ലെങ്കിൽ വീണ്ടും പലരും ഇതേ ലേഖനം ഉണ്ടെന്നു മനസ്സിലാവാതെ വീണ്ടും ഉണ്ടാക്കിപ്പോകും. നല്ല ലേഖനങ്ങൾ, നിറയെ എഴുതൂ.--Vinayaraj (സംവാദം) 13:06, 31 ഒക്ടോബർ 2016 (UTC)Reply[മറുപടി]

You have new messages
You have new messages
നമസ്കാരം, Malikaveedu. താങ്കൾക്ക് സംവാദം:സലെം, ഒറിഗൺ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

നവാഗത താരകം
ഈ താരകം സജീവമായി തിരുത്തി തുടങ്ങുന്ന ഏവർക്കും ആദ്യം തന്നെ കിട്ടുന്നതാണ്. എന്തുകൊണ്ടോ താങ്കൾക്ക് ഇത് നൽകുവാൻ വിട്ടുപോയിരിക്കുന്നു. "ഒരിക്കുലുമില്ലാത്തതിലും നല്ലതാണല്ലോ, താമസിച്ചെങ്കിലും ലഭിക്കുന്നത്" എന്ന തത്വപ്രകാരം താങ്കൾക്ക് ഈതാരകം സ്നേഹപൂർവ്വം സമർപ്പിക്കുന്നു. Adv.tksujith (സംവാദം) 00:22, 8 നവംബർ 2016 (UTC)Reply[മറുപടി]
ഞാനും ഒപ്പുവയ്ക്കുന്നു --രൺജിത്ത് സിജി {Ranjithsiji} 15:42, 21 നവംബർ 2016 (UTC)Reply[മറുപടി]
ഞാനും ഒപ്പുവയ്ക്കുന്നു----അജിത്ത്.എം.എസ് (സംവാദം) 12:49, 25 നവംബർ 2016 (UTC)Reply[മറുപടി]

പരിഭാഷാ സംവിധാനം ഉപയോഗിക്കാവുന്നതാണ്[തിരുത്തുക]

മറ്റു ഭാഷകളിൽ നിന്നും തർജ്ജമ ചെയ്ത് ലേഖനങ്ങൾ സൃഷ്ടിക്കാൻ പരിഭാഷാ സംവിധാനം ഈ വിക്കിയിലുണ്ട്. വളരെ എളുപ്പത്തിൽ തർജ്ജമ ചെയ്യാൻ അതു് സഹായകരമായേക്കും. ഇവിടെ നിന്നും ഈ ടൂൾ എടുക്കാവുന്നതാണ് ( കൂടുതൽ വിവരങ്ങൾ) .പരീക്ഷിച്ചുനോക്കൂ.--Santhosh.thottingal (സംവാദം) 13:41, 11 നവംബർ 2016 (UTC)Reply[മറുപടി]

WAM Updates for top contributors[തിരുത്തുക]

Hi! Thank you for participating in Wikipedia Asian Month (WAM). You are receiving this email because your number of contributed articles is in the global top 20 - congratulations! We have just received confirmation that the Wikimedia Foundation will allow our global top 3 participants to pick a free t-shirt from the Wikimedia Store. Here are the rules for getting a free Wikimedia t-shirt:

 • A participant's article count is combined on all language Wikipedias they have contributed to
 • Only Wikipedia Asian Month on Wikipedia projects will count (no WikiQuote, etc.)
 • The global top 3 article count will only be eligible on Wikipedias where the WAM article requirement is at least 3,000 Bytes and 300 words.
 • Please make sure your articles fulfill the rules, such as proper references, notability, and length.
 • International organizers will double check the top 3 users' accepted articles, so if your articles are not fulfilling the rules, you might be disqualified. We don't want it happened so please don't let us make such a decision.
 • The current top 3 article counts are 46, 38, and 37. (Nov. 10) Can you beat them?
There are also some updates for organizers that you may interested to know:
 • We will allow 2 Wikipedia Asian Ambassadors on a Wikipedia if the top 2 contributors to WAM each have more than 30 accepted articles.
 • Additional souvenirs (e.g. stickers and bookmarks) will be giving to Ambassadors along with their certificate.
 • Feel free to contact me at my Meta talk page for any questions regarding WAM.

Best Wishes,
Addis Wang
Sent by MediaWiki message delivery (സംവാദം) 02:54, 13 നവംബർ 2016 (UTC)Reply[മറുപടി]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Arjunkmohan (സംവാദം) 13:00, 13 നവംബർ 2016 (UTC)Reply[മറുപടി]

Noted...--malikaveedu 14:41, 13 നവംബർ 2016 (UTC)

താങ്കൾ നിർമ്മിച്ച ചില താളുകളിൽ :en: ഉപയോഗിച്ച് ഇംഗ്ലീഷ് വിക്കി താളിലേയ്ക്ക് കണ്ണി ചേർത്തിരിക്കുന്നതായി കണ്ടിരുന്നു. വിക്കിപീഡിയയിലെ ലേഖനങ്ങളിൽ ഇത്തരത്തിൽ കണ്ണി ചേർക്കുന്നത് ഉചിതമല്ല. മലയാളം വിക്കിപീഡിയയിൽ എത്തുന്ന ആരും പ്രത്യക്ഷത്തിൽ ലേഖനത്തിലുള്ള കണ്ണിയിലൂടെ, ഇംഗ്ലീഷ് വിക്കി പേജിലേയ്ക്ക് (മറ്റേതു ഭാഷാ വിക്കി പേജിലേയ്ക്കായാലും) പോകുവാൻ താല്പര്യപ്പെടുന്നുണ്ടാവില്ല.

തെറ്റ് ചൂണ്ടി കാണിക്കുന്നതിനായി താങ്കൾ നിർമ്മിച്ച ഒരു താളിലെ (ഡോയി സുതെപ്-പൂയി) ഒരു ഭാഗം (തെറ്റായ ശൈലിയിൽ എന്ന് കരുതുന്നത്) ഇവിടെ പകർത്തുന്നു:

ജന്തുജാലങ്ങൾ ക്രൊക്കഡയിൽ സാലമാണ്ടർ (Tylototriton verrucosus) പോലുള്ള ജീവികളെ ഇവിടെ കണ്ടുവരുന്നു. ആസാം മകാക്വെ, ഏഷ്യൻ ഗോൾഡൻ ക്യാറ്റ്, മലയൻ മുള്ളൻപന്നി, കോമണ് മുൻറ്ജാക് (Muntiacus muntjak) കരടി (Sus scrofa) എന്നിവയുൾപ്പെടെയുള്ള സസ്തന ജീവികൾ ഇവിടെയുണ്ട്. പരുന്ത്, തത്ത, ബുൾബുൾ, മിൻവെറ്റ്സ് തുടങ്ങി ഏകദേശം മൂന്നൂറിനടുത്ത് പക്ഷിവർഗ്ഗങ്ങൾ ഇവിടെയുള്ളതായി കണക്കാക്കിയിരിക്കുന്നു..[1]

ഇവിടെ കാണപ്പെടുന്ന സാധാരണ പക്ഷികൾ വൈറ്റ്-ക്രെസ്റ്റഡ് ലാഫിങ്ത്രഷ്, ഗ്രേ-ഹെഡഡ് കാനരി-ഫ്ലൈകാച്ചർ, ഗ്രേറ്റ് ബാർബറ്റ്, ബ്ലൂ-ത്രോട്ടഡ് ബാർബറ്റ്, ഗ്രേ-ക്യാപ്പ്ഡ് പിഗ്മി വുഡ്പെക്കർ, ഗ്രേ-ചിൻഡ് മിനിവെറ്റ്, ബ്ലിത്സ് ഷ്രൈക്-ബാബ്ലർ, യുന്നാൻ ഫുൾവെറ്റ, സ്ലേറ്റി-ബാക്ഡ് ഫ്ലൈകാച്ചർ എന്നിവയാണ്.

 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; dnp3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

ഇതിലെ തത്ത, ബുൾബുൾ എന്നിവയ്ക്കൊക്കെ മലയാളത്തിൽ ലേഖനം നിലവിലുണ്ട്. ഇനി ഒരുപക്ഷേ, മലയാളത്തിൽ ലേഖനം ഇല്ലെങ്കിലും :en: എന്നത് ഒഴിവാക്കിതന്നെയാണ് കണ്ണി കൊടുക്കേണ്ടത്. ഉദാ: കോമണ് മുൻറ്ജാക്. ഇതിലൂടെ കണ്ണി ചേർത്തിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് മലയാളം വിക്കിപീഡിയയിൽ ലേഖനമുണ്ടോയെന്ന് ഉറപ്പിക്കാൻ വായനക്കാർക്കും തിരുത്തുന്നവർക്കും അത് സഹായകരമാകും.

ആശംസകളോടെ--Arjunkmohan (സംവാദം) 13:56, 22 നവംബർ 2016 (UTC)Reply[മറുപടി]

Noted... --malikaveedu 12:48, 23 നവംബർ 2016 (UTC)

Malikaveedu, :en: ഉപയോഗിച്ച് ലേഖനങ്ങളിൽ കണ്ണിചേർത്തിരിക്കുന്നത് വീണ്ടും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. പ്രസ്തുത കണ്ണിയിൽ ലേഖനങ്ങൾ ഇല്ലെങ്കിൽ അത് ചുവപ്പ് നിറത്തിലാണ് കാണേണ്ടത്. താങ്കൾക്ക് ഭിന്നാഭിപ്രായമുണ്ടെങ്കിൽ രേഖപ്പെടുത്തുമല്ലോ--Arjunkmohan (സംവാദം) 10:40, 24 നവംബർ 2016 (UTC)Reply[മറുപടി]

It was by mistake... തെറ്റുകൾ ഒഴിവാക്കുന്നതും ആവർത്തിക്കാതെയിരിക്കുവാൻ ശ്രദ്ധിക്കുന്നതുമാണ്. താങ്കളുടെ നിർദ്ദേശങ്ങൾക്കു നന്ദി. ഭിന്നാഭിപ്രായമില്ല എന്നു രേഖപ്പെടുത്തിക്കൊള്ളുന്നു.

Thanks & regards --malikaveedu 12:41, 24 നവംബർ 2016 (UTC)

ഊർമിയ തടാകം[തിരുത്തുക]

എത്രമാത്രം പ്രയത്നമെടുത്താണ് ഓരോ താളും നമ്മൾ ഉണ്ടാക്കുന്നത്. എന്നാൽ അതിനുശേഷം അത് നിലവിൽ ഉള്ളതാണെന്നു മനസ്സിലാക്കുമ്പോഴേക്കും നമ്മുടെ സമയവും പ്രയത്നവും നഷ്ടമായിപ്പോയിട്ടുണ്ടാവും. വിക്കിഡാറ്റ എന്ന പദ്ധതി കൊണ്ടുവന്നതിന്റെ പ്രഥമലക്ഷ്യം ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ്. ഇംഗ്ലീഷിൽ നിന്നും ഒരു താൾ വിവർത്തനം ചെയ്യാൻ നോക്കുമ്പോൾ ഒന്ന് ആ ഇടതുവശത്ത് മറ്റു ഭാഷകളിൽ കാണുന്ന കണ്ണികളിൽ മലയാളത്തിലേക്ക് ലിങ്കുണ്ടൊ എന്നു നോക്കുന്നത് നന്നായിരിക്കും. കൂടാതെ മലയാളം ലേഖനം തുടങ്ങുന്നതിനു മുൻപ് മലയാളം വിക്കിപീഡിയയിൽ ഒന്ന് ഇംഗ്ലീഷിൽ തിരഞ്ഞാൽ പലപ്പോഴും ആവർത്തനങ്ങൾ ഒഴിവാക്കാം. പുതിയലേഖനങ്ങൾ നിർമ്മിച്ച ശേഷം അവ വിക്കിഡാറ്റയിലേക്ക് കണ്ണികൂടിച്ചേർത്താൽ നല്ലതാണ് ഇതിനായി ഇടതുഭാഗത്ത് താഴെ ഭാഷകൾ, കണ്ണിചേർക്കുക എന്നതിൽ ഞെക്കി en എന്ന് തെരഞ്ഞെടുത്ത് ഇംഗ്ലീഷ് വിക്കിയിലെ ആ ലേഖനത്തിന്റെ പേര് നൽകിയാൽ മതി. ഇങ്ങനെ ചേർത്തില്ലെങ്കിൽ വീണ്ടും പലരും ഇതേ ലേഖനം ഉണ്ടെന്നു മനസ്സിലാവാതെ വീണ്ടും ഉണ്ടാക്കിപ്പോകും. നല്ല ലേഖനങ്ങൾ, നിറയെ എഴുതൂ. (മുകളിൽ പലതവണ ഇക്കാര്യം പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചിട്ടെ ഇല്ല എന്നു തോന്നുന്നു.)--Vinayaraj (സംവാദം) 08:57, 27 നവംബർ 2016 (UTC)Reply[മറുപടി]

ജെർബോവ[തിരുത്തുക]

താങ്കൾ തന്നെ ഈ ലേഖനം കഴിഞ്ഞയാഴ്ച ജെർബോ എന്ന പേരിൽ നിർമ്മിച്ചതാണ്. എത്രമാത്രം പ്രയത്നമെടുത്താണ് ഓരോ താളും നമ്മൾ ഉണ്ടാക്കുന്നത്. എന്നാൽ അതിനുശേഷം അത് നിലവിൽ ഉള്ളതാണെന്നു മനസ്സിലാക്കുമ്പോഴേക്കും നമ്മുടെ സമയവും പ്രയത്നവും നഷ്ടമായിപ്പോയിട്ടുണ്ടാവും. വിക്കിഡാറ്റ എന്ന പദ്ധതി കൊണ്ടുവന്നതിന്റെ പ്രഥമലക്ഷ്യം ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ്. ഇംഗ്ലീഷിൽ നിന്നും ഒരു താൾ വിവർത്തനം ചെയ്യാൻ നോക്കുമ്പോൾ ഒന്ന് ആ ഇടതുവശത്ത് മറ്റു ഭാഷകളിൽ കാണുന്ന കണ്ണികളിൽ മലയാളത്തിലേക്ക് ലിങ്കുണ്ടൊ എന്നു നോക്കുന്നത് നന്നായിരിക്കും. കൂടാതെ മലയാളം ലേഖനം തുടങ്ങുന്നതിനു മുൻപ് മലയാളം വിക്കിപീഡിയയിൽ ഒന്ന് ഇംഗ്ലീഷിൽ തിരഞ്ഞാൽ പലപ്പോഴും ആവർത്തനങ്ങൾ ഒഴിവാക്കാം. പുതിയലേഖനങ്ങൾ നിർമ്മിച്ച ശേഷം അവ വിക്കിഡാറ്റയിലേക്ക് കണ്ണികൂടിച്ചേർത്താൽ നല്ലതാണ് ഇതിനായി ഇടതുഭാഗത്ത് താഴെ ഭാഷകൾ, കണ്ണിചേർക്കുക എന്നതിൽ ഞെക്കി en എന്ന് തെരഞ്ഞെടുത്ത് ഇംഗ്ലീഷ് വിക്കിയിലെ ആ ലേഖനത്തിന്റെ പേര് നൽകിയാൽ മതി. ഇങ്ങനെ ചേർത്തില്ലെങ്കിൽ വീണ്ടും പലരും ഇതേ ലേഖനം ഉണ്ടെന്നു മനസ്സിലാവാതെ വീണ്ടും ഉണ്ടാക്കിപ്പോകും. നല്ല ലേഖനങ്ങൾ, നിറയെ എഴുതൂ. (മുകളിൽ പലതവണ ഇക്കാര്യം പറഞ്ഞത് താങ്കൾ ശ്രദ്ധിച്ചിട്ടെ ഇല്ല എന്നു തോന്നുന്നു.)--Vinayaraj (സംവാദം) 01:31, 28 നവംബർ 2016 (UTC)Reply[മറുപടി]

Address Collection[തിരുത്തുക]

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your mailing address (not the email) via this google form. This form is only accessed by me and your username will not distribute to the local community to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. Best, Addis Wang, sent by MediaWiki message delivery (സംവാദം) 07:58, 3 ഡിസംബർ 2016 (UTC)Reply[മറുപടി]

Share your experience and feedback as a Wikimedian in this global survey[തിരുത്തുക]

 1. This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
 2. Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.

തലക്കെട്ട്[തിരുത്തുക]

അമേരിക്കയിലെ തദ്ദേശീയരെപറ്റിയുള്ള ലേഖനങ്ങളിൽ അമേരിക്കൻ ഇന്ത്യൻ വർഗ്ഗം എന്നിങ്ങനെ നീളത്തിൽ തലക്കെട്ട് എഴുത്തേണ്ടതില്ല. താങ്കൾ ഇത്തരത്തിൽ സൃഷ്ടിച്ച ലേഖനങ്ങളുടെ തലക്കെട്ടുകൾക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിലെ തലക്കെട്ടു മാതൃകയാക്കാം. തലക്കെട്ട് പരമാവധി ചുരുങ്ങുന്നതാണ് നല്ലത്-Arjunkmohan (സംവാദം) 13:23, 25 ജനുവരി 2017 (UTC)Reply[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

അശ്രാന്ത പരിശ്രമീ താരകം.
വിക്കിപീഡിയയിലെ മികച്ച സംഭാവനകൾക്ക് , സ്നേഹത്തോടെ നൽകുന്നത് - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 05:24, 7 ഫെബ്രുവരി 2017 (UTC)Reply[മറുപടി]

ശൂന്യതലക്കെട്ടുകൾ[തിരുത്തുക]

താങ്കൾ സൃഷ്ടിക്കുന്ന ലേഖനങ്ങളിൽ ശൂന്യതലക്കെട്ടുകൾ ഉണ്ടാക്കിയിട്ടിരിക്കുന്നതായി കാണുന്നു. അവയിൽ താങ്കൾക്ക് അത്യാവശ്യ വിവരങ്ങളെങ്കിലും കൂട്ടിച്ചേർക്കാൻ തൽക്കാലം ഉദ്ദേശമില്ലെങ്കിൽ തൽക്കാലം അത്തരം തലക്കെട്ടുകൾ മാത്രമായി നിലനിർത്തേണ്ടതില്ല. ഉദാ:സെന്റ് ബർനാർഡ് പാരിഷ്, ലൂയിസിയാന) നന്ദി.--റോജി പാലാ (സംവാദം) 10:40, 10 ഫെബ്രുവരി 2017 (UTC)Reply[മറുപടി]

Your feedback matters: Final reminder to take the global Wikimedia survey[തിരുത്തുക]

(Sorry for writing in English)

Newline Character[തിരുത്തുക]

പ്രിയ സുഹൃത്തേ,

താങ്കളുടെ ഒട്ടനവധി പുതിയ താളുകൾക്കും സംഭാവനകൾക്കും ഏറെ നന്ദി. താങ്കൾ സൃഷ്ടിക്കുന്ന താളുകളിൽ ഇൻഫോബോക്സ് ഇംഗ്ലീഷ് വിക്കിയിൽനിന്നു പകർത്തുമ്പോൾ New Line (പുതിയ ലൈൻ) ക്യാരക്ടറുകൾ എല്ലാം നീക്കപ്പെടുന്നതായി ശ്രദ്ധിക്കപ്പെട്ടു. അതു തിരുത്തിയത് ദയവായി ഇവിടെ നോക്കൂ. താങ്കൾ ഭാവിയിൽ താളുകൾ സൃഷ്ടിക്കുമ്പോൾ ഇൻഫോബോക്സ് പിന്നീട് ഇംഗ്ലീഷ് വിക്കിയിൽനിന്ന് പ്രത്യേകമായി പകർത്തിയാൽ ഒരുപക്ഷേ ഈ പ്രശ്നം പരിഹരിക്കാൻ സാധിച്ചേക്കും.--ജേക്കബ് (സംവാദം) 06:43, 13 മാർച്ച് 2017 (UTC)Reply[മറുപടി]

ഈ അടുത്തായി സൃഷ്ടിച്ച താളിൽ വരുത്തിയ തിരുത്ത് ദയവായി ശ്രദ്ധിക്കുക. --ജേക്കബ് (സംവാദം) 21:03, 15 മാർച്ച് 2017 (UTC)Reply[മറുപടി]

വിക്കിഡാറ്റ[തിരുത്തുക]

നിറയെ ലേഖനങ്ങൾ ഉണ്ടാക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ. ഓരോ ലേഖനം ഉണ്ടാക്കിയശേഷവും അവ മറ്റു വിക്കിപീഡിയകളിൽ ഉള്ളവയാണെങ്കിൽ അതിൽ ഏതെങ്കിലും ഒരെണ്ണവുമായി കണ്ണി ചേർത്താൽ എല്ലാ വിക്കിപീഡിയകളിലെയും ആ ലേഖനവുമായി ഓട്ടോമാറ്റിക് ആയിത്തന്നെ കണ്ണിചേർക്കപ്പെടുന്നു. അതിനുള്ള ഒരു പരിപാടിയാണ് വിക്കിഡാറ്റ. നമ്മൾ ഇതു ചെയ്തില്ലെങ്കിൽ നാളെ നമ്മൾ ഉണ്ടാക്കിയ ലേഖനം തന്നെ പിന്നെയും ആരെങ്കിലും ഉണ്ടാക്കിപ്പോവും, അനാവശ്യമായ ഇരട്ടിപ്പുകൾ ഉണ്ടാവും. ഈ ഒരു കാര്യവും കൂടി ശ്രദ്ധിച്ചാലേ നമ്മുടെ പ്രവൃത്തിക്ക് പൂർണ്ണമായ ഫലം ലഭിക്കൂ.--Vinayaraj (സംവാദം) 01:58, 24 മാർച്ച് 2017 (UTC)Reply[മറുപടി]

ഇതാ താങ്കൾക്ക് ഒരു കപ്പ് കാപ്പി![തിരുത്തുക]

ഒരു കപ്പു കാപ്പി കുടിച്ചിട്ടാകാം തിരുത്തുകൾ. അക്ഷീണം തുടരട്ടെ. സസ്നേഹം അഖിലൻ 09:13, 28 മാർച്ച് 2017 (UTC)Reply[മറുപടി]

ഇംഗ്ലീഷുമായി കണ്ണി ചേർക്കുന്നത്[തിരുത്തുക]

താങ്കൾ പുതിയതായി മലയാളം വിക്കിക്ക് വളരെയധികം ലേഖനങ്ങൾ നൽകുന്നത് വളരെയധികം പ്രശംസനീയമാണ്. എന്നാൽ താങ്കൾ നിർമിക്കുന്ന actors, singers എന്നിവരുടെ താളുകളിൽ അവരഭിനയിച്ച ചിത്രങ്ങൾ പാടിയ ഗാനങ്ങൾ ആൽബങ്ങൾ എന്നിവ ഇംഗ്ലീഷിൽ ഇംഗ്ലീഷ് ലേഖനങ്ങളുമായി കണ്ണിചേർത്തിരിക്കുന്നത് ശ്രദ്ധിച്ചു.ഇങ്ങനെ ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. പ്രസ്തുത കണ്ണിയിൽ ലേഖനങ്ങൾ ഇല്ലെങ്കിൽ അത് ചുവപ്പ് നിറത്തിൽ മലയാളത്തിലാണ് കാണപ്പെടേണ്ടത്. ഇങ്ങനെ ചെയ്താൽ മറ്റു ഉപയോക്താതാക്കൾക്ക് പ്രസ്തുത ലേഖനം മലയാളത്തിൽ ഇല്ലെങ്കിൽ കൊണ്ടുവരാൻ സാധിക്കും. ദയവായി ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Akhiljaxxn (സംവാദം) 03:49, 31 മാർച്ച് 2017 (UTC)Reply[മറുപടി]

ലേഖനപരിഭാഷ[തിരുത്തുക]

കുറഞ്ഞനാളുകൾകൊണ്ട് ഒരുപാടു ലേഖനങ്ങൾ എഴുതിയ, വനിതാ തിരുത്തൽ യത്നം സജീവമാക്കിയ താങ്കൾക്ക് അഭിനന്ദനങ്ങൾ. ലേഖനങ്ങളിലെ ഉള്ളടക്കങ്ങൾ നന്നാകുന്നുണ്ട്. ലേഖനങ്ങളുടെ അന്തർഭാഷാകണ്ണികൾ കേന്ദ്രീകൃത വിവര ശേഖരത്തിലെ ഒരിനവുമായി ബന്ധിപ്പിക്കുകയും, ലേഖനത്തിന്റെ പ്രധാനവിഷയം (തലക്കെട്ട്)ലേഖനത്തിൽ ആദ്യമുപയോഗിക്കുമ്പോൾ അതു കട്ടികൂട്ടി എഴുതിയാൽ വായനക്കാർക്ക് എളുപ്പമാകും . ലേഖനങ്ങളിലെ വാക്കുകൾ കണ്ണികൾ ചേർക്കുമ്പോൾ മലയാളം വിക്കിപീഡിയയലേക്ക് തന്നെ ചേർക്കുക, മലയാളം വിക്കീപീഡിയയിൽ വാക്കുകൾക്കുള്ള താളുകൾ നിലവിലില്ലെങ്കിൽ അതിനു തുല്ല്യമായ ഇംഗ്ലീഷ് വാക്കുപയോഗിച്ച് നിലവിലില്ലാത്ത ലേഖനവുനായി കണ്ണിചേർക്കുക, ഭാവിയിൽ ആ വാക്കുകൾക്ക് ലേഖനങ്ങളുണ്ടാകുമ്പോൾ കണ്ണികൾ സ്വാഭാവികമായും രൂപപ്പെട്ടോളും. ഇത്രയും കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ താങ്കളെഴുതുന്ന ലേഖനങ്ങൾ കൂടുതൽ ഭംഗിയാകും. ലേഖനങ്ങൾ പരിഭാഷപ്പെടുത്താൻ വിക്കിപീഡിയ:ഉള്ളടക്ക പരിഭാഷ എന്ന ടൂൾ ഉപയോഗിക്കാനാകും. കൂടുതൽ ഈ വീഡിയോവിൽ ഉണ്ട്. https://www.youtube.com/watch?v=ajYVE9LA12c --Jameela P. (സംവാദം) 07:15, 1 ഏപ്രിൽ 2017 (UTC)Reply[മറുപടി]

ശ്രീ. മാളികവീട് സംവാദം താൾ ഇതുവരെ നോക്കിയിട്ടുണ്ടോ എന്നുതന്നെ സംശയമാണ്.--Vinayaraj (സംവാദം) 16:20, 23 ഏപ്രിൽ 2017 (UTC)Reply[മറുപടി]

അന്താരാഷ്ട പുസ്തകദിന തിരുത്തൽ യജ്ഞം 2017[തിരുത്തുക]

പ്രിയ സുഹൃത്തെ,

താങ്കൾ അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം 2017 എന്ന പദ്ധതിയിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ നിർമ്മിക്കുന്നതിൽ അതിയായ നന്ദി അറിയിക്കട്ടെ. എന്നിരുന്നാലും പ്രസ്തുത പദ്ധതി പ്രകാരം നിർമ്മിക്കുന്ന ലേഖനങ്ങൾ പൊതുവായ ശ്രദ്ധേയതാ നയമോ ഗ്രന്ഥങ്ങൾക്കുള്ള ശ്രദ്ധേയതാ നയമോ പാലിക്കാത്തതിനാൽ നീക്കം ചെയ്യാൻ സാദ്ധ്യതയുള്ളതായി കാണുന്നു. ആയതിനാൽ താങ്കൾ ഇതുവരെ നിർമ്മിച്ച താളുകളിൽ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന വിധത്തിൽ അവലംബങ്ങൾ ചേർത്തിട്ടില്ല എങ്കിൽ അവ ചേർക്കണമെന്നും ഇനി തുടങ്ങാൻ ഉദ്ദേശിക്കുന്ന താളുകൾ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നവ മാത്രമായും തുടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. മാത്രവുമല്ല, ഇപ്പോഴത്തെ നയങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണെന്ന് തോന്നുന്നു എങ്കിൽ പഞ്ചായത്തിലെ നയരൂപീകരണതാളിൽ പ്രസ്തുത വിഷയത്തെപറ്റി ചർച്ച തുടങ്ങാവുന്നതാണ്. ഒരു നല്ല വിക്കിപീഡീയ അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 03:55, 25 ഏപ്രിൽ 2017 (UTC)Reply[മറുപടി]

തത്സമയം സ്റ്റാറ്റിസ്റ്റിക്സ് ടൂൾ പ്രവർത്തിക്കാത്ത കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിനുകാരണം. wmflabs ലെ ഡാറ്റാബേസിലോട്ട് മലയാളം വിക്കിയിലെ മാറ്റങ്ങൾ അപ്ഡേറ്റാവാത്തതാണ്. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട് ഉടനെ ശരിയാകുന്നതാണ്. രൺജിത്ത് സിജി {Ranjithsiji} 06:17, 28 ഏപ്രിൽ 2017 (UTC)Reply[മറുപടി]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- Arjunkmohan (സംവാദം) 14:16, 8 മേയ് 2017 (UTC)Reply[മറുപടി]

Hello! Thank you for your contributions about the Swedish World Heritage! You are now eligeble for a book prize. Please send an address where you want it shipped to jan.ainali@raa.se. If you prefer to not provide an address, the book is also available for download here (pdf, 5 MB). Best regards, Ainali (സംവാദം) 12:47, 30 മേയ് 2017 (UTC)Reply[മറുപടി]

ഇങ്ങനെ nowiki നൽകേണ്ടതില്ല. ചേർത്തെഴുതിയാൽ മതി.--റോജി പാലാ (സംവാദം) 14:19, 31 മേയ് 2017 (UTC)Reply[മറുപടി]

ഇതിലെ nowiki കോഡ് തനിയെ വരുന്നതാണോ? ( ചിമ്പാൻസി<nowiki/ >കൾക്കായുള്ള )--റോജി പാലാ (സംവാദം) 14:59, 1 ജൂൺ 2017 (UTC)Reply[മറുപടി]
താങ്കൾ എന്തുകൊണ്ടാണ് ഇതിനൊരു മറുപടി പോലും നൽകാൻ മടിക്കുന്നത്?--റോജി പാലാ (സംവാദം) 06:08, 11 ജൂൺ 2017 (UTC)Reply[മറുപടി]

മുകളിൽ സൂചിപ്പിച്ച വിഷയം എവിടെ നിന്നു പ്രത്യക്ഷപ്പെടുന്നു എന്നു നിശ്ചയമില്ല. അതു തനിയെ പ്രത്യക്ഷപ്പെടുന്നതാവാം. സ്നേഹപൂർവ്വം, --malikaveedu 06:54, 11 ജൂൺ 2017 (UTC)

:)--റോജി പാലാ (സംവാദം) 08:12, 11 ജൂൺ 2017 (UTC)Reply[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

അശ്രാന്ത പരിശ്രമീ താരകം.
സ്നേഹപൂർവ്വം സമ്മാനിക്കുന്നു ജോസഫ് 07:21, 4 ജൂൺ 2017 (UTC)Reply[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

അദ്ധ്വാന താരകം
സ്നേഹത്തോടെ സതീശൻ.വിഎൻ (സംവാദം) 07:54, 1 ജൂലൈ 2017 (UTC)Reply[മറുപടി]

Help for Malay typing[തിരുത്തുക]

Hello!

I am attempting to typing text from Wikipedia logo (you can see below) and up until now I have: വിക്കിപീഡിയ - സ്വതസ൪ ച്ചവിജ്ഞാനകോശം.

There is some letters missing and wrong, can You fix it for me? Thanks!!!

--Marcello Gianola (സംവാദം) 13:54, 11 ജൂലൈ 2017 (UTC)Reply[മറുപടി]

വിക്കിപീഡിയ ഏഷ്യൻമാസം 2017[തിരുത്തുക]

ആശംസകൾ. താങ്കൾ ഇത്തവണയും നിരവധി ലേഖനങ്ങൾ സംഭാവന ചെയ്യുമെന്ന് പ്രത്യാശിക്കട്ടെ. Shagil Kannur (സംവാദം) 06:20, 1 നവംബർ 2017 (UTC)Reply[മറുപടി]

What's Next (WAM)[തിരുത്തുക]

Congratulations! The Wikipedia Asian Month is has ended and you've done amazing work of organizing. What we've got and what's next?

Here are some number I would like to share with you
Total submitted: 7429 articles; 694 users
Here are what will come after the end of WAM
 • Make sure you judge all articles before December 12th, and participants who can improve their contribution (not submit) before December 10th.
 • Once you finish the judging, please update this page after December 12th
 • There will be three round of address collection scheduled: December 15th, December 20th, and December 25th.
 • Please report the local Wikipedia Asian Ambassador (who has most accepted articles) on this page, if the 2nd participants have more than 30 accepted articles, you will have two ambassadors.
 • There will be a progress page for the postcards.

If you no longer want to receive the WAM organizer message, you can remove your username at this page.

Best Wishes,
Sailesh Patnaik using MediaWiki message delivery (സംവാദം) 17:37, 5 ഡിസംബർ 2017 (UTC)Reply[മറുപടി]

വർഗ്ഗം ചേർക്കൽ[തിരുത്തുക]

ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കാൻ ശ്രദ്ധിക്കുമല്ലോ... ആശംസകൾ- അരുൺ സുനിൽ കൊല്ലം (സംവാദം) 07:15, 26 ഡിസംബർ 2017 (UTC)Reply[മറുപടി]

Noted...malikaveedu 08:51, 26 ഡിസംബർ 2017 (UTC)

WAM Address Collection[തിരുത്തുക]

Congratulations! You have more than 4 accepted articles in Wikipedia Asian Month! Please submit your postal mailing address via Google form or email me about that on erick@asianmonth.wiki before the end of Janauary, 2018. The Wikimedia Asian Month team only has access to this form, and we will only share your address with local affiliates to send postcards. All personal data will be destroyed immediately after postcards are sent. Please contact your local organizers if you have any question. We apologize for the delay in sending this form to you, this year we will make sure that you will receive your postcard from WAM. If you've not received a postcard from last year's WAM, Please let us know. All ambassadors will receive an electronic certificate from the team. Be sure to fill out your email if you are enlisted Ambassadors list.

Best, Erick Guan (talk)

Help for edit links[തിരുത്തുക]

I wrote an article about 'gas lighting' yesterday. Could you please help me to link the article to 'Gas lighting'? --Meenakshi nandhini (സംവാദം) 14:24, 5 ജനുവരി 2018 (UTC)Reply[മറുപടി]

It is already done by somebody. malikaveedu 14:36, 5 ജനുവരി 2018 (UTC)

It is linked to the 'blau gas'. But I want the article linked with 'Gas lighting' (redirected page of gas light) article.--Meenakshi nandhini (സംവാദം) 14:49, 5 ജനുവരി 2018 (UTC)Reply[മറുപടി]

I think it is OK now.. malikaveedu 14:57, 5 ജനുവരി 2018 (UTC)

Thankyou--Meenakshi nandhini (സംവാദം) 15:05, 5 ജനുവരി 2018 (UTC)Reply[മറുപടി]

WAM Address Collection - 1st reminder[തിരുത്തുക]

Hi there. This is a reminder to fill the address collection. Sorry for the inconvenience if you did submit the form before. If you still wish to receive the postcard from Wikipedia Asian Month, please submit your postal mailing address via this Google form. This form is only accessed by WAM international team. All personal data will be destroyed immediately after postcards are sent. If you have problems in accessing the google form, you can use Email This User to send your address to my Email.

If you do not wish to share your personal information and do not want to receive the postcard, please let us know at WAM talk page so I will not keep sending reminders to you. Best, Sailesh Patnaik

Confusion in the previous message- WAM[തിരുത്തുക]

Hello again, I believe the earlier message has created some confusion. If you have already submitted the details in the Google form, it has been accepted, you don't need to submit it again. The earlier reminder is for those who haven't yet submitted their Google form or if they any alternate way to provide their address. I apologize for creating the confusion. Thanks-Sailesh Patnaik

Is it possible to delete my article page Palo alto, California (പാലോ ആൾട്ടോ,കാലിഫോർണിയ)? Could you please help me to delete my article page?--Meenakshi nandhini (സംവാദം) 12:31, 10 ജനുവരി 2018 (UTC)Reply[മറുപടി]

please expand the article "Palos Verdes Estates" in place of "Palo Alto"

പ്രിയ Malikaveedu! മലയാളത്തിലെ അഭിനയത്തിലും ഗായകനായ പുനീത് രാജ്കുമാർ ചില മലയാളം സിനിമകളിലും ഡേറ്റ് ചെയ്തിരിക്കുന്ന നിങ്ങളുടെ മലയാളം ഭാഷയിൽ എഴുതാൻ കഴിയുമോ? നിങ്ങൾ ഈ ലേഖനം നടത്തുകയാണെങ്കിൽ, ഞാൻ നന്ദിയുള്ളവരായിരിക്കും! നന്ദി (Thank you)! --78.37.236.120 15:36, 22 ജനുവരി 2018 (UTC)Reply[മറുപടി]

Done !!!

സ്പാനിഷ് va ja la ba[തിരുത്തുക]

പ്രിയ സുഹൃത്തേ,

va, ja, la, ba എന്നിവ സ്പാനിഷിൽ യഥാക്രമം ബ, ഹ, യ, വ എന്നാണ് ഉച്ചരിക്കാറ്. സ്ഥലനാമങ്ങളുടെ ഉച്ചാരണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുമ്പോൾ ദയവായി ശ്രദ്ധിക്കുമല്ലോ.. ഗുഗിളിൽ "how to pronounce ..." എന്ന് തിരഞ്ഞാൽ മിക്കവാറും ശരിയായ ഉച്ചാരണം യൂട്യൂബിൽ ഉണ്ടാവാറുണ്ട് - ഉദാ: [1] --ജേക്കബ് (സംവാദം) 03:27, 25 ജനുവരി 2018 (UTC)Reply[മറുപടി]

Noted.. Thanks.

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

പ്രത്യേക താരകം
തിരുത്തൽ യജ്ഞത്തിലെ സജീവ പങ്കാളിത്തത്തിനു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:48, 29 ജനുവരി 2018 (UTC)Reply[മറുപടി]

താരകത്തിനു നന്ദി..malikaveedu 09:52, 29 ജനുവരി 2018 (UTC)

സംവാദം:ഫെയറി ക്വീൻ എക്സ്പ്രെസ്[തിരുത്തുക]

ഡൽഹിയിൽ നിന്ന് ആൽവാറിലേയ്ക്കു ഇതു നിലവിൽ സർവ്വീസ് നടത്തുന്നുണ്ടോ? ("റിവാരി റെയിൽവേ ഹെറിറ്റേജ് മ്യൂസിയത്തിലാണിത് കിടക്കുന്നത്") എന്നു കണ്ടതിനാലാണ് ഒരു സംശയം.

താങ്കളുടെ സംശയത്തിന് മതിയായ മറുപടി എനിയ്ക്ക് തരാൻ കഴിയുമോ എന്നറിയില്ല. The Tndian Express എന്ന ന്യൂസ്പേപ്പർ കട്ടിംഗ് ആണ് താഴെ കൊടുത്തിരിക്കുന്നത് അത്രയും അറിവ് മാത്രമേ എനിയ്ക്കുള്ളൂ.

In a major boost to tourism sector, the Indian Railways has announced to commence a team hauled tourist train ‘Steam Express’ between Delhi Cantonment and Haryana’s Rewari city on every second Saturday of the month. The operation will begin from October 14 and will continue till April, 2018. It has the capacity of 60 passengers.

Thanks & regards --Meenakshi nandhini (സംവാദം) 05:58, 31 ജനുവരി 2018 (UTC)Reply[മറുപടി]

പ്രിയ Malikaveedu! സാക്രമെൻറോ അന്താരാഷ്ട്ര വിമാനത്താവളം എന്ന ലേഖനം ഞാനെഴുതിയ ലിസ്റ്റിലാണ് കിടക്കുന്നത്. തലക്കെട്ട് മാറിയതിലൂടെ സംഭവിച്ചതാണ്. അതിൽ എന്തെങ്കിലും അപാകത ഉണ്ടോ? 2017 -ലെ ആയിരം വിക്കി ദീപങ്ങൾ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി ഇത്രയും അധികം ലേഖനങ്ങൾ സൃഷ്ടിക്കപ്പെട്ട താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ. --Meenakshi nandhini (സംവാദം) 07:23, 1 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

No need to changed anything.malikaveedu 08:25, 1 ഫെബ്രുവരി 2018 (UTC)

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. കൂടാതെ ഒപ്പിൽ താങ്കളുടെ ഉപയോക്തൃതാളിലേക്കും സംവാദം താളിലേക്കുമുള്ള കണ്ണി ഉൾപ്പെടുത്തേണ്ടത് വിക്കിപീഡിയുയടെ കീഴ്‍വഴക്കങ്ങളിലൊന്നാണ്. ശ്രദ്ധിക്കുമല്ലോ. ആശംസകളോടെ--അരുൺ സുനിൽ കൊല്ലം (സംവാദം) 15:16, 3 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ഡിയർ സുനിൽജീ, ഒപ്പു വയ്ക്കാറുണ്ടെന്നാണ് ഓർമ്മ. ഞാൻ ഒന്നു നോക്കട്ടെ എന്തെങ്കിലും സാങ്കേതിക പ്രശ്നം ഉണ്ടോയെന്ന്. എന്തായാലും ഓർമ്മിപ്പിച്ചതിനു നന്ദി.

മാളികവീട്(സംവാദം) malikaveedu 15:20, 3 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ഇപ്പോൾ ശരിയായല്ലോ... എവിടെയോ കണ്ടതിൽ ഉപയോക്തൃനാമം നീലയായിരുന്നില്ല. അതു സൂചിപ്പിച്ചതാണ്. ഇപ്പോൾ ശരിയാണ്.--അരുൺ സുനിൽ കൊല്ലം (സംവാദം) 15:30, 3 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ശരിയാണ്. പല സ്ഥലങ്ങളിലും ശരിയായ രീതിയിലല്ല (നീലനിറം) ചെയ്തിരുന്നത്. ശ്രദ്ധക്കുറവോ അല്ലെങ്കിൽ പ്രാധാന്യം കൊടക്കാത്തതോ ആയിരുന്നിരിക്കാം. എന്തായാലും താങ്കളുടെ സൂക്ഷ്മ ദൃഷ്ടികൾ എല്ലാ മേഖലയിലും പതിയുന്നതു ശ്ലാഘനീയം തന്നെ.

സ്നേഹപൂർവ്വം. മാളികവീട്(സംവാദം) malikaveedu 16:02, 3 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ചെറിയ സ്ക്രീനുള്ള മൊബൈലാണുപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുവാൻ കഴിയുന്നു--അരുൺ സുനിൽ കൊല്ലം (സംവാദം) 02:05, 4 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ശരിയല്ലാത്ത കണ്ട്രോൾ അക്ഷരപ്പിശകുകൾ[തിരുത്തുക]

പ്രിയപ്പെട്ട മാളികവീട്, താങ്കൾ സൃഷ്ടിച്ച താഴെപ്പറയുന്ന താളുകളുടെ തലക്കെട്ടുകളിലും കൂട്ടിച്ചേർക്കുന്ന ടെക്സ്റ്റിലും സീറോ വിഡ്ത്ത് ജോയ്‌നർ എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ക്യാരക്ടർ ഉൾപ്പെടുന്നുണ്ടു്. ചില്ലുകളും ചന്ദ്രക്കലയും ഉപയോഗിക്കുമ്പോഴാണു് ഇതു വരുന്നതു്. ഇതുമൂലം നേരിട്ടു സ്ക്രീനിൽ വായിച്ചുകാണുമ്പോൾ കുഴപ്പമൊന്നും തോന്നുകയില്ലെങ്കിലും, മീഡിയവിക്കി ഡാറ്റാബേസിൽ പ്രശ്നം വരുന്നുണ്ടു്.

ഡ്‍ജുർഡ്‍ജുറ ദേശീയോദ്യാനം മ്‍കോമാസി ദേശീയോദ്യാനം ട്‍സിങ്കി ഡി ബെമാരഹ സ്ട്രിക്റ്റ് നേച്ചർ റിസർവ്വ് യ്‍റെക്ക ഉഡ്‍സുങ്വ മൌണ്ടൻസ് ദേശീയോദ്യാനം ഇസ്‍ചിഗ്വാലാസ്റ്റോ പ്രവിശ്യാ പാർക്ക് എഡ്‍ന ഫെർബർ എഡ്‍ഗാർ ഫോവ്‍സെറ്റ് ലവ്‍ലോക്ക് ഇസ്‍ഫാനാ അഷ്‍റഫ് ഖാനി ആങ്‍സോ ദേശീയോദ്യാനം ഇസ്‍ലാസ് ഡി സാന്താ ഫെ ദേശീയോദ്യാനം ഹെൻ‍റി പിറ്റിയർ ദേശീയോദ്യാനം ഉജ്‍സൈ വാർട്ടി ദേശീയോദ്യാനം പഡ്‍ജെലൻറ ദേശീയോദ്യാനം ഓവ്‍റെ ഡിവിഡാൽ ദേശീയോദ്യാനം ഓവ്‍റെ അനാർജോക്ക ദേശീയോദ്യാനം എസ്‍കാലൻ ഷഹ്‍ദാഗ് ദേശീയോദ്യാനം മെഹ്‍മെദ് പാസാ സൊകോലോവിക് ബ്രിഡ്‍ജ് ബെത്‍ലഹേം (പെൻസിൽവാനിയ) മിഗ്‍നോൺ ജി. എബെർഹാർട്ട് കിങ്‍സ്‍ലി അമിസ് രാജ്‍കുമാരി ദുബേയ് വെസ്‍ന പരുൺ റോസ്‍മേരി ഡോബ്‍സൺ‌ ഹർഷ്‍ദീപ് കൌർ ഹെയ്‍ലി മിൽസ് രംഗ്‍പൂർ പട്ടണം മെയ്‍വുഡ് റോസ്‍വില്ലെ വുഡ്‍ലെയ്ക്ക് വുഡ്‍ലാൻറ് വുഡ്‍സൈഡ് ഗോയ്‍ഗൾ തടാകം ലാങ്‍ടാങ് ദേശീയോദ്യാനം വാസ്‍ഗമുവ ദേശീയോദ്യാനം ഖോവ്‍സോൾ നുർ തടാകം ഫോബ്‍ജിഖ വാലി ലാഹ്‍ക്കോ ദേശീയോദ്യാനം സെയ്‍ലാൻറ് ദേശീയോദ്യാനം ലെയ്‍വോൺമാക്കി ദേശീയോദ്യാനം ടെയ്‍ജോ ദേശീയോദ്യാനം ബോത്‍നിയൻ ബേ ദേശീയോദ്യാനം വാഷ്‍പൂൾ ദേശീയോദ്യാനം റോഡ്‍ന ദേശീയോദ്യാനം കിസ്‍കുൻസാഗ് ദേശീയോദ്യാനം ബീബ്‍ർസ ദേശീയോദ്യാനം മോയ്‍സാലെൻ ദേശീയോദ്യാനം ലാങ്‍സുവ ദേശീയോദ്യാനം ഗോയ്‍ഗൾ ദേശീയോദ്യാനം കാൽഡ്‍വെൽ പാരിഷ് ഹീൽഡ്‍സ്ബർഗ്ഗ് വിൻഡ്‍സർ ബാൾഡ്‍വിൻ പാർക്ക് നോർഡ്‍വെസ്റ്റ്-സ്പിറ്റ്‍സ്ബർഗ്ഗൻ ദേശീയോദ്യാനം ആഗ്ഗ്‍ടെലെക് ദേശീയോദ്യാനം ലോംസ്‍ഡാൽ-വിസ്റ്റെൻ ദേശീയോദ്യാനം ബെലെസ്‍മ ദേശീയോദ്യാനം ബ്രാഡ്‍ബറി ഹുവാസ്‍കറാൻ ദേശീയോദ്യാനം ഡോറിസ്‍, കാലിഫോർണിയ യെറിങ്‍ടൺ മോഡെസ്‍റ്റോ വീറ്റ്‍ലാൻറ് ഫ്രെസ്‍നൊ യൗണ്ട്‍വില്ലെ ബിഗ്ഗ്‍സ് ക്ലാഡ്‍നോ സെങ്ങ്‍കാങ്ങ് വാൽക്ക‍ുമൂസ ദേശീയോദ്യാനം പാറ്റ്‍വിൻസ്വോ ദേശീയോദ്യാനം ഈസ്റ്റ്‍വെയിൽ ബ്രെൻറ്‍വുഡ് ഡെ മാസ്‍ഡൂയിനെൻ ദേശീയോദ്യാനം ബോർഗെഫ്‍ജെൽ ദേശീയോദ്യാനം റോണ്ടെയ്‍ൻ ദേശീയോദ്യാനം ഗ്രെയ്സ്‍ മെറ്റാലിയസ് മരിയ എഡ്‍ജ്‍വർത്ത് ദ ട്രെസ്‍പാസർ റിത ഹെയ്‍വർത്ത് സാറ ടീസ്‍ഡെയിൽ കുല കാങ്‍ഗ്രി വെസ്റ്റ്‍ലേക്ക് വില്ലേജ് ക്യാമ്പ്‍ബെൽ സെയിറ്റ്‍സെമിനൻ ദേശീയോദ്യാനം ജെസീ റെഡ്‍മോൺ ഫൌസെറ്റ് മേരി ടെയ്‍ലർ മൂർ നേഹാ രാജ്‍പാൽ ലൂസി ഹെയ്‍സ് അന്ന റൂസ്‍വെൽറ്റ് ഹാൾസ്റ്റെഡ് നാൻസി അജ്‍റാം നാൻ, തായ്‍ലാൻറ് സണ്ണിവെയ്‍ൽ (കാലിഫോർണിയ) ബേക്കേർസ്‍ഫീൽഡ് ബ്ലാ ജംഗ്‍ഫ്രൺ സാൾട്ട്ഫ്‍ജെല്ലെറ്റ്-സ്വാർട്ടിസെൻ ദേശീയോദ്യാനം മാപുങ്കുബ്‍വേ ദേശീയോദ്യാനം തോമസ് ബെയ്‍ലി ആൽഡ്രിച്ച് അമേലീ റൈവ്‍സ് ട്രൌബെറ്റ്സ്കോയ് എഡിത് റൂസ്‍വെൽറ്റ് ബൊഗാക്കെയ്‍ൻ തടാകം ഷാഹ്രിസാബ്‍സ് ടിറ്റിവാങ്‍സ മലനിരകൾ എസ്തർ ഫോർബ്‍സ് ലയണൽ ഡേവിഡ്‍സൺ ബെറ്റി മിഡ്‍ലർ മേരി മെയ്പ്‍സ് ഡോഡ്ജ് നെല്ലീ ടെയ്‍ലോ റോസ് മരിയ കൊണോപ്‍നിക്ക ജെയിൻ ഹാർഡ്‍ലി ബെർക്കിലി അൽ ഖ്വാമിഷ്‍ലി പുനീത് രാജ്‍കുമാർ അൻറാസിബെ-മൻ‍റ്റാഡിയ ദേശീയോദ്യാനം അഡ കേംബ്രിഡ്‍ജ് സാന്ദ്ര സിസ്‍നെറോസ് ലെക്സി അനിസ്‍വർത്ത് മരിലിൻ ക്വയ്‍ലെ സോർ-സ്പിറ്റ്‍സ്ബർഗെൻ ദേശീയോദ്യാനം കൌഹാനെവ-പൊഹ്‍ജാങ്കാൻഗാസ് ദേശീയോദ്യാനം റോബർട്ട് ലുഡ്‍ലം മാർട്ടിൻ വുഡ്‍ഹൌസ് അബാബ്കോ (ചോപ്‍ടാങ്ക്) വർഗ്ഗം ഫ്രാൻസിസ് ഹോപ്‍കിൻസൺ സ്മിത്ത് അഡ എല്ലെൻ ബെയ്‍ലി ബ്രയാൻ ജാക്വസ്‍ കാസ്റ്റ് എവേയ്‍സ് ഓഫ് ദ ഫ്ലൈയിംഗ് ഡച്ച് മാൻ എലിസബത്ത് ഗാസ്‍ക്കൽ ഹാരിയറ്റ് ലെയ്‍ൻ മാർഗരറ്റ് ടെയ്‍ലർ സിട്രസ് ഹൈറ്റ്‍സ് ലാ ഹബ്രാ ഹൈറ്റ്‍സ് ചപ്പാഡ ഡോസ് വെയ്‍ഡെയ്‍റോസ് ദേശീയോദ്യാനം പ്രിസില്ല പ്രെസ്‍ലി എലിസബത്ത് ഫ്രോസ്‍ലിൻഡ് ഹെലെൻ ഹെറോൺ ടാഫ്‍റ്റ് ഡി സൂം-കാംതൌറ്റ്‍സേ ഹെയ്‍ഡേ ബഫല്ലോ സ്പ്രിംഗ്‍സ് ദേശീയ റിസർവ്വ് ദ ഫ്ലോട്ടിംഗ് അഡ്‍മിറൽ റോബർട്ട് ഒലെൻ ബട്‍ലർ മേരി ലൂയിസ മോളെസ്‍വർത്ത് മാബെൽ ഫുള്ളർ ബ്ലോഡ്‍ഗറ്റ് ചാൾസ് ഡബ്ല്യൂ. ചെസ്‍നട്ട് ഗോൾഡൻ ഗേറ്റ് ഹൈലാൻഡ്‍സ് ദേശീയോദ്യാനം ലാ കാനഡാ ഫ്ലിൻട്രിഡ്‍ജ് ലുക്രീഷ്യ മരിയ ഡേവിഡ്‍സൺ ഹാരി സ്റ്റിൽവെൽ എഡ്വാർഡ്‍സ് ഡെസർട്ട് ഹോട്ട് സ്പ്രിങ്‍സ്

താങ്കൾ ടൈപ്പ് ചെയ്യുന്ന ഇൻപുട്ട് മെത്തേഡിന്റെയോ പകരണത്തിന്റെയോ പ്രശ്നമാവാം ഇതു്. എന്തെങ്കിലും വഴിയുണ്ടെങ്കിൽ ഇതൊഴിവാക്കാൻ ശ്രമിക്കണം എന്നഭ്യർത്ഥിക്കുന്നു. സസ്നേഹം വിശ്വപ്രഭViswaPrabhaസംവാദം 21:22, 5 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ഡിയർ വിശ്വേട്ടാ,

ഞാൻ ഇതു ശ്രദ്ധിച്ചിരുന്നില്ല. സമയം പോലെ ഓരോന്നായി നോക്കിയിട്ടു തിരുത്താൻ ശ്രമിക്കുന്നതാണ്. ഇനി മുതൽ ഇക്കാര്യം കൂടി ശ്രദ്ധിച്ചു ചെയ്യാൻ ശ്രമിക്കുന്നതാണ്. സ്നേഹപൂർവ്വം --മാളികവീട് (സംവാദം) 04:57, 6 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

കൂടുതൽ വിവരങ്ങൾ[തിരുത്തുക]

ഇതുവരെ പരിശോധിച്ചതിൽ, താങ്കളുടെ ഏഡിറ്റിങ്ങിൽ രണ്ടു കാര്യം ശ്രദ്ധയിൽ പെടുന്നു:

1. താങ്കൾ ഉപയോഗിക്കുന്ന ടൈപ്പിങ്ങ് ടൂൾ ഒട്ടുചില്ലുകൾ ഉപയോഗിക്കുന്നവയാണു്. വിക്കിപീഡിയ തിരുത്തുവാൻ ആറ്റോമിൿ ചില്ലുകൾ ഉള്ള ടൈപ്പിങ്ങ് ടൂൾ ഉപയോഗിക്കുമല്ലോ.

2. പല വാക്കുകളിലും ആവശ്യമില്ലാതെത്തന്നെ Zero Width Joiner, Zero Width Non-Joiner തുടങ്ങിയവ ആവശ്യത്തിനും അല്ലാതെയും ഉപയോഗിക്കുന്നുണ്ടു്. ഉദാ: മിഗ്നോൺ എന്ന വാക്കിൽ ഗ് കഴിഞ്ഞ് നോ-യ്ക്കുമുമ്പ് ഇത്തരം ക്യാരക്ടറുകൾ ആവശ്യമില്ല. ചില സന്ദർഭങ്ങളിൽ മാത്രം (ഉദാ: ഹെൻറി, സോഫ്റ്റ്‌വെയർ, സം‌രംഭം,...) അക്ഷരങ്ങൾ കൂടിച്ചേരാതിരിക്കാൻ Zero Width Non-Joiner ഉപയോഗിക്കാം. പക്ഷേ അവിടെപ്പോലും Zero Width Joiner ആണു് ഉപയോഗിച്ചുകാണുന്നതു്. ഇതു് പ്രശ്നമുണ്ടാക്കുന്നു. പ്രത്യേകിച്ച് തലക്കെട്ടുകളിൽ. മലയാളത്തിൽ Zero Width Joiner ഒട്ടും ഉപയോഗിക്കാതിരിക്കുന്നതാണു് നല്ലതും ശരിയും.

ഇനി മുതൽ ശ്രദ്ധിക്കുമല്ലോ. -- വിശ്വപ്രഭViswaPrabhaസംവാദം 06:24, 11 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ഡിയർ വിശ്വേട്ടാ, താങ്കൾ ഉന്നയിച്ച പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സത്യത്തിൽ പ്രശ്നം എന്താണെന്നു മനസിലായില്ലായിരുന്നു. ഇതു നോക്കിയിട്ട് കഴിവതും ശ്രദ്ധിക്കുന്നതാണ്. ശരിയാകുന്നില്ല എങ്കിൽ താങ്കളുടെ സഹായം വേണ്ടി വരുന്നതാണ്. അതിനു ശേഷം അടുത്ത എഡിറ്റിംഗ് തുടരുന്നുള്ളൂ. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതിനു നന്ദി. മാളികവീട് (സംവാദം) 06:50, 11 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ചന്ദ്രക്കലകൾ മാത്രം ആവശ്യമുള്ളിടത്തു് അനാവശ്യമായി ZWJ കീ (ഇൻസ്ക്രിപ്റ്റിൽ ചില്ലുകൾ കൃത്രിമമായി ഒട്ടിച്ചുവെക്കാൻ ചെയ്യുന്ന കുരുട്ടുവിദ്യയ്ക്കുള്ള കീ ഏതാച്ചാൽ അതു്) കൂടി ഞെക്കുന്നുണ്ടെന്നു തോന്നുന്നു. താങ്കളുടെ ടെക്സ്റ്റിൽ മാത്രമാണു് ഈയിടെ ഈ പ്രശ്നം കാണുന്നതു്. ഇതുമൂലം ചില മീഡിയാവിക്കി ടൂളുകൾക്കു് ദഹനക്കേടു പിടിക്കുന്നുണ്ടു്.

കാര്യനിർവ്വാഹകനാകാനുള്ള യോഗ്യത എനിക്ക് ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ സ്വീകരിക്കുക.[തിരുത്തുക]

കാര്യനിർവ്വാഹകനാകാനുള്ള യോഗ്യത എനിക്ക് ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ സ്വീകരിക്കുക. Ramjchandran (സംവാദം) 08:55, 10 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

@ Ramjchandran, തിരഞ്ഞെടുപ്പ് താളിൽ ഒപ്പ് വയ്ക്കാൻ മറക്കല്ലേ ! ...--അരുൺ സുനിൽ കൊല്ലം (സംവാദം) 11:23, 10 ഫെബ്രുവരി 2018 (UTC)Reply[മറുപടി]


റോന്തുചുറ്റാൻ സ്വാഗതം[തിരുത്തുക]

നമസ്കാരം Malikaveedu, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.അരുൺ സുനിൽ കൊല്ലം (സംവാദം) 00:49, 13 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

നമസ്കാരം Malikaveedu, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. അരുൺ സുനിൽ കൊല്ലം (സംവാദം) 00:49, 13 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

നന്ദി സുനിൽജീ--മാളികവീട് (സംവാദം) 03:01, 13 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

മുല്ലപ്പെരിയാർ അണക്കെട്ട്[തിരുത്തുക]

ഇതിൽ nowiki ഇല്ലാതെ ചേർത്തുതന്നെ [[വൈഗൈ നദി]]യുടെ എന്നെഴുതിയാൽ മതിയാകും. അപ്പോൾ വൈഗൈ നദിയുടെ എന്നു മുഴുവനായി നീലനിറത്തിൽ ദൃശ്യമാകും.--റോജി പാലാ (സംവാദം) 04:40, 13 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

Noted...മാളികവീട് (സംവാദം) 04:54, 13 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

നോക്കുക--റോജി പാലാ (സംവാദം) 13:22, 19 മാർച്ച് 2018 (UTC)Reply[മറുപടി]


</nowiki> എവിടെനിന്നു പ്രത്യക്ഷപ്പെടുന്നു എന്നാണു മനസിലാകാത്തത്!!! കൂടുതൽ ശ്രദ്ധിക്കുന്നതാണ്. നന്ദി. മാളികവീട് (സംവാദം) 13:54, 19 മാർച്ച് 2018 (UTC)Reply[മറുപടി]

ചമ്പനീർ അണക്കെട്ട്[തിരുത്തുക]

ആ ലേഖനം നീക്കം ചെയ്തു എന്നു തോന്നുന്നു. ബിപിൻ (സംവാദം) 05:04, 13 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

കുണ്ഡലിനിയിലെ ശക്തിയെക്കുറിച്ചുള്ള സയൻസ് ആണ് ഞാൻ എഴുതികൊണ്ടിരുന്നത്. പിന്നെ അതെങ്ങനെ അശാസ്ത്രീയമാകും. എന്റെതാളിലെ വിവരങ്ങൾ മുഴുവൻ മാറ്റിയിട്ട് ഒരാൾക്ക് സ്വയം ആരോടും ചർച്ചചെയ്യാതെ താൾ തിരിച്ചുവിട്ട നടപടിയോട് യോജിക്കാൻ കഴിയുമോ?--Meenakshi nandhini (സംവാദം) 18:28, 14 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ഈ ശക്തി അശാസ്തീയമെന്ന് ആരു പറഞ്ഞു? താൾ തിരിച്ചു വിടുന്നതിനുമുമ്പ് ചർച്ച നടന്നതായി അറിയില്ല. നടപടിയോടു വിയോജിപ്പുണ്ട്. മാളികവീട് (സംവാദം) 19:03, 14 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

കുണ്ഡലിനിശക്തി എന്ന താളിൽ നിന്നും വിവരങ്ങൾ മാറ്റിയത് അറിയാനായി നോക്കിയപ്പോൾ ഞാൻ കണ്ടത് ഇതാണ്. കുണ്ഡലിനി ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം എടുത്തുനോക്കിയാൽ മതി. അശാസ്ത്രീയത പ്രചരിപ്പിക്കാൻ വിക്കിപ്പീഡിയ ഉപയോഗിക്കരുത്. യോഗയിലേയോ മറ്റേതെങ്കിലും ഐതിഹ്യങ്ങളിലെയോ വിശ്വാസങ്ങളിലെയോ ഭാഗമാണെങ്കിൽ ആ രീതിയിൽ മാത്രം അവതരിപ്പിക്കുക. പുറാത്തേക്കുള്ള കണ്ണികൾ സ്വകാര്യ ബ്ലോഗിലേക്കൊന്നുമായാൽ വിശ്വാസ്യയോഗ്യമാവില്ല. ഇതാണ് കാരണമായി പറഞ്ഞിരിക്കുന്നത് .--Meenakshi nandhini (സംവാദം) 00:20, 15 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

Meenakshi nandhiniയുടെ അഭിപ്രായത്തോടും വികാരത്തോടും യോജിക്കുന്നു. തീർച്ചയായും ആ ലേഖനനിർമ്മാണം തുടരുക. അഭിവാദനങ്ങൾ! വിശ്വപ്രഭViswaPrabhaസംവാദം 03:37, 15 ഫെബ്രുവരി 2018 (UTC)Reply[മറുപടി]


കുണ്ഡലിനിശക്തി എന്ന താൾ ലയിപ്പിക്കണമെന്നാണോ അഭിപ്രായം?--Meenakshi nandhini (സംവാദം) 15:02, 15 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

സജ്ജീവനി[തിരുത്തുക]

സജ്ജീവനി യുടെ സംവാദ താൾ ഒന്നു ശ്രദ്ധിക്കുമോ?--Meenakshi nandhini (സംവാദം) 01:46, 19 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

@ Meenakshi nandhini, ലേഖനത്തെ സഞ്ജീവനി (ഐതീഹ്യം) എന്ന പേരിൽ നിലനിർത്തിയിട്ടുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:33, 19 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

നന്ദി അറിയിക്കുന്നു. രാംജേചന്ദ്രൻ 16:59, 19 ഫെബ്രുവരി 2018 (UTC)

ഗൊരുമാര ദേശീയ ഉദ്യാനം[തിരുത്തുക]

sub topic ഹിമാലയം അതിൽ ആവശ്യമുണ്ടോയെന്ന് ശ്രദ്ധിക്കുമോ?--Meenakshi nandhini (സംവാദം) 14:23, 24 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ഉപശീർഷകം 4 നു താഴെയുള്ള "ഹിമാലയം" യഥാർത്ഥത്തിൽ ഈ താളിൽ ആവശ്യമില്ലാത്തതാണ് എന്നാണ് എൻറെ പക്ഷം. അതു ഹിമാലയം എന്ന താളിൽ ചേർക്കാമെന്നു തോന്നുന്നു. മാളികവീട് (സംവാദം) 05:45, 25 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

എന്റെ അഭിപ്രായവും ഇതുതന്നെയാണ്. --Meenakshi nandhini (സംവാദം) 05:59, 25 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

വേദാംഗ ജ്യോതിഷം[തിരുത്തുക]

വേദാംഗ ജ്യോതിഷം ഒരേ തലക്കെട്ടിൽ രണ്ടുതാളുകളുണ്ട്. രണ്ടും ഒന്നു തന്നെയല്ലേ.--Meenakshi nandhini (സംവാദം) 06:17, 28 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

ആധികാരികമായി പറയാൻ കഴിയില്ല. എങ്കിലും എന്റെ അറിവിൽ 'ലഗധ മുനി'യാൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷം 60 ശ്ലോകങ്ങളുള്ള വളരെ ചെറിയ ഒരു ഗ്രന്ഥമാണ്--Meenakshi nandhini (സംവാദം) 07:39, 28 ഫെബ്രുവരി 2018 (UTC)Reply[മറുപടി]

റോന്തുചുറ്റൽ[തിരുത്തുക]

ശ്വാനമുഖൻ വവ്വാൽ പോലുള്ള ഒറ്റവരിലേഖനങ്ങൾ റോന്തുചുറ്റാതെ വിടുന്നതാണ് നല്ലത്. ഇതുപോലുള്ള ലേഖനങ്ങളെ വിക്കിനിലവാരത്തിലെത്തിക്കാൻ കൂടുതൽ കൂട്ടിച്ചേർക്കലുകൾ വേണം. റോന്തുചുറ്റിയാൽ പലരും അത്തരം ലേഖനങ്ങൾ ശ്രദ്ധിക്കാതെ പോകും. ഈ സാഹചര്യങ്ങളിൽ പേജ് റോന്തുചുറ്റാതെ സമീപകാലമാറ്റങ്ങൾ നോക്കി തിരുത്തലുകൾ റോന്തുചുറ്റാവുന്നതാണ്. സമീപകാലമാറ്റങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അതുപകാരമാകും. ശ്രദ്ധിക്കുമല്ലോ...ആശംസകൾ--അരുൺ സുനിൽ കൊല്ലം (സംവാദം) 10:07, 6 മാർച്ച് 2018 (UTC)Reply[മറുപടി]

ഭാവിയിൽ ശ്രദ്ധിക്കുന്നതാണ്. നന്ദി. മാളികവീട് (സംവാദം) 10:18, 6 മാർച്ച് 2018 (UTC)Reply[മറുപടി]

ഇന്ത്യൻ 100 രൂപ നോട്ട്[തിരുത്തുക]

ഇന്ത്യയിലെ 100 രൂപയുടെ നോട്ട് ഈ താളിനു ഇന്ത്യൻ 100 രൂപ നോട്ട് അല്ലെങ്കിൽ ഇന്ത്യൻ നൂറ് രൂപ നോട്ട് എന്ന നാമമാണ് ഉത്തമം എന്ന് തോന്നുന്നു. അങ്ങനെ അകാൻ സഹായികയാമോ.. ഇന്ത്യൻ എന്ന് രൂപയുടെ മുൻപ് ചേർക്കുന്നത് നന്നായിരിക്കും.. രണ്ടായിരം രൂപ നോട്ട് , അഞ്ഞൂറ് രൂപ നോട്ട് , ആയിരം രൂപ നോട്ട് - ജിനോയ്‌ ടോം ജേക്കബ് (സംവാദം) 05:24, 10 മാർച്ച് 2018 (UTC)Reply[മറുപടി]

ജിനോയ്‌ ടോം ജേക്കബ്, മാളികവീട്, ഇവിടെ ചർച്ച ചെയ്യാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 06:49, 10 മാർച്ച് 2018 (UTC)Reply[മറുപടി]


കണ്ണി ശരിയാക്കുക[തിരുത്തുക]

അമേരിക്കയിലെ സ്റ്റേറ്റ് സെക്രട്ടറിമാരുടെ പട്ടിക ഇംഗ്ലീഷിൽ കണ്ണി ചേർത്തിരിക്കുന്നത് United States Secretary of State ലാണ്. List of Secretaries of State of the United States ലേയ്ക്ക് കണ്ണി മാറ്റി കൊടുക്കാമോ.--Meenakshi nandhini (സംവാദം) 19:20, 12 മാർച്ച് 2018 (UTC)Reply[മറുപടി]

--സുഗീഷ് (സംവാദം) 19:30, 12 മാർച്ച് 2018 (UTC)Reply[മറുപടി]

വനിതകളുമായി ബന്ധമില്ലാത്ത മറ്റു ടോപിക് (ഈ മാസം സൃഷ്ടിച്ച മറ്റു വിഷയങ്ങൾ) വനിതാദിന തിരുത്തൽയജ്ഞത്തിൽ ചേർക്കാമോ? --Meenakshi nandhini (സംവാദം) 04:10, 23 മാർച്ച് 2018 (UTC)Reply[മറുപടി]

വനിതകളുമായി ബന്ധമില്ലാത്ത് ടോപിക് വനിതായജ്ഞത്തിലേയ്ക്കു ചേർക്കേണ്ടില്ല. മാളികവീട് (സംവാദം) 06:32, 23 മാർച്ച് 2018 (UTC)Reply[മറുപടി]

സംവാദം:എമിലി ഡേവിസൺ[തിരുത്തുക]

ഞാൻ തിരുത്തിയിട്ടുണ്ട്. ഇനി തെറ്റുണ്ടെങ്കിൽ തിരുത്തുമല്ലോ.തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി. ദൈനംദിന ജോലിയുടെ കൂടെ സമയം കണ്ടെത്തുമ്പോൾ മിക്കവാറും ഉറക്കം തൂങ്ങിപ്പോകാറുണ്ട്. അതിൽപറ്റിയ തെറ്റാണ്.--Meenakshi nandhini (സംവാദം) 04:40, 23 മാർച്ച് 2018 (UTC)Reply[മറുപടി]

ടോറി വിൽസൺ[തിരുത്തുക]

ടോറി വിൽസൺ ശരിക്കും മനസ്സിലാകാതെയാണ് എഴുതിയത്. ഒന്നു വായിച്ചുനോക്കി തെറ്റുണ്ടെങ്കിൽ ഒന്നു തിരുത്തുമോ?--Meenakshi nandhini (സംവാദം) 10:07, 23 മാർച്ച് 2018 (UTC)Reply[മറുപടി]

ടോറി വിൽസൺref name=slambio എന്ന അവലംബം ചുവന്ന അടയാളം കാണിക്കുന്നതുകൊണ്ടാണ് ഞാൻ മാറ്റിയത്.അത് ശരിയാക്കാൻ സാധിക്കുമോ.--Meenakshi nandhini (സംവാദം) 01:39, 25 മാർച്ച് 2018 (UTC)Reply[മറുപടി]

പിഴവ് കാണിക്കുന്ന അവലംബം ഞാൻ മാറ്റട്ടെ. ആ ലേഖനം ടോറി വിൽസൺ പൂർത്തിയാകുമ്പോൾ അവലംബം ഇടാം.--Meenakshi nandhini (സംവാദം) 08:01, 26 മാർച്ച് 2018 (UTC) അപ്പോൾ ശരിയാകുമായിരിക്കും. അടുത്തമാസത്തെ എന്റെ ജോലി വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ലേഖനങ്ങൾ ഫിനിഷ് ചെയ്യുകയെന്നതാണ്. അഭിപ്രായം അറിയിക്കുമല്ലോ. --Meenakshi nandhini (സംവാദം) 08:01, 26 മാർച്ച് 2018 (UTC)Reply[മറുപടി]

ശ്രീമതി മീനാക്ഷി, പിഴവു കാണിക്കുന്ന അവലംബം മാറ്റാവുന്നതാണ്. പിന്നീടു യുക്തം പോലെ ഇടാം. ഇതുവരെയുള്ള ജോലികൾ ഒന്നാംതരം തന്നെ. ചെറിയ പിഴവുകൾ സ്വാഭാവികവുമാണ്. അഭിനന്ദനങ്ങൾ. malikaveedu (സംവാദം) 08:15, 26 മാർച്ച് 2018 (UTC)Reply[മറുപടി]


വാക്യഘടന[തിരുത്തുക]

ഞാൻ എഴുതുന്ന ശൈലിയാണ് എനിയ്ക്കിഷ്ടം. കാരണം ശരി എന്ന് മറ്റുള്ളവർ പറഞ്ഞ് ഞാൻ എഴുതുന്ന ആദ്യത്തെ വരിമാറ്റുമ്പോൾ എനിയ്ക്ക് തോന്നുന്നത് കഥ പറയുകയാണെന്നാണ്. വിജ്ഞാനരീതിയാകുമ്പോൾ ഒരു ഡെഫിനിഫൻ എഴുതുമ്പോലെ ആരംഭിക്കണം. അതാണ് ഞാൻ ചെയ്യുന്നത്. ഞാൻ ഇപ്പോൾ ഉപയോഗിക്കുന്ന രീതി തന്നെ തുടരാനാണ് ഞാൻ താല്പര്യപ്പെടുന്നത്. അഭിപ്രായം അറിയിക്കുമല്ലോ. 10 -ാം ക്ളാസ്സ് വരെയെ ഞാൻ മലയാളം പഠിച്ചിട്ടുള്ളൂ. ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു. കയ്യിൽ വ്യാകരണപുസ്തകങ്ങളില്ല. ഇതൊന്നും ഇല്ലാതെ തന്നെ ഏകദേശം 10 വർഷങ്ങൾക്കുമുമ്പ് വരെ ഞാൻ മലയാളത്തിൽ കഥകൾ പ്രസിദ്ധീകരിച്ചിരുന്നു. മെഡിക്കൽ ഫീൽഡ് ആണ് എന്റേത്. വിക്കിപീഡിയയിൽ എഴുതി തുടങ്ങിയത് എന്റെ മകളാണ്. എഴുതാൻ ഒരു പേര് അന്വാഷിച്ച് അവൾ എന്നരികിലെത്തിയപ്പോൾ മാളികവീട് കണ്ടു കൊണ്ട് ഞാൻ തന്നെ അവളുടെ വീട്ടിൽ വിളിക്കുന്ന പേര് നിർദ്ദേശിച്ചു. അവൾക്ക് വിവർത്തനം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഒഥല്ലോ കോട്ട എഴുതുമ്പോൾ മൂർ-ന്റെ കഥ എഴുതാൻ അറിയാതെ അവൾ ബുദ്ധിമുട്ടിയപ്പോൾ ഞാൻ സഹായിച്ചു. പക്ഷെ സമരസപ്പെടായ്ക വന്നു. തിരക്ക് കഴിഞ്ഞ് നോക്കിയപ്പോൾ മാളിക വീട് എഴുതിചേർത്തിരിക്കുന്നത് കണ്ടു. അവിടെനിന്നാണ് ഞാൻ വിക്കിപീഡിയയുമായുള്ള ബന്ധം ആരംഭിക്കുന്നത്. വിക്കിപീഡിയയുടെ യഥാർത്ഥ നിലവാരം മനസ്സിലാക്കിയ അവൾ വിക്കിപീഡിയയിൽ നിന്നും നോട്ട്സ് എടുക്കുന്നത് നിർത്തി. ഇത് എന്റെ അനുഭവം. അടുത്തവർഷം എങ്കിലും നിലവിലുള്ള താളുകൾ എല്ലാം വൃത്തിയാക്കാൻ കഴിഞ്ഞാൽ അത് വിക്കിപീഡിയയ്ക്കൊരു നേട്ടം തന്നെയായിരിക്കും. ഈ യജ്ഞത്തിൽ ഐക്യത്തോടെ എല്ലാവരും പങ്കാളികളാകണമെന്ന് ഞാൻ വിനയപൂർവ്വം ആവശ്യപ്പെടുന്നു.--Meenakshi nandhini (സംവാദം) 22:59, 26 മാർച്ച് 2018 (UTC)Reply[മറുപടി]

 • ശ്രീമതി മീനാക്ഷി, സ്വന്തം ശൈലിയിൽ തുടരുക. അതിന് ഇവിടെ ആരും യാതൊന്നും അടിച്ചേൽപ്പിക്കുന്നില്ലല്ലോ. ഒരു വിജ്ഞാനകോശത്തിനു യോജിച്ച നിലവാരത്തിൽ ഭവതിയുടെ ശൈലിയിൽത്തന്നെ തുടരുക എന്നേ പറയുവാനുള്ളൂ. വിക്കി കുടുംബത്തിൻറെ നിർല്ലോഭമായ പിന്തുണ എപ്പോഴും ഉണ്ടാകുന്നതാണ്. അതൊടൊപ്പം വിക്കിയുടെ നയങ്ങൾ പിന്തുടരാൻ ശ്രമിക്കുകയും ചെയ്യുക. ശ്രീമതി നിർമ്മിച്ച താളുകളും ഭാവിയിലുള്ള താളുകളും മലയാളം വിക്കിപീഡിയയ്ക്ക് ഒരു മുതൽക്കൂട്ടാവട്ടെ എന്ന് ആശംസിച്ചുകൊള്ളുന്നു. അതോടൊപ്പം ഭാവിയിൽ നിലവിലുള്ള താളുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലും പങ്കാളിയാവുക. ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്ന വേളയിൽ നമ്മുടെ കാര്യനിർവ്വാകരോടു സൂചിപ്പിക്കുകയും അവരുടെ സഹായ സഹകരണങ്ങൾ തേടുകയും ചെയ്യുക. എഴുത്തു തുടർന്നുകൊണ്ടേയിരിക്കൂ.....

malikaveedu (സംവാദം) 03:10, 27 മാർച്ച് 2018 (UTC)Reply[മറുപടി]

സഹകരണം (ജീവപരിണാമം)[തിരുത്തുക]

സഹകരണം (ജീവപരിണാമം) ഞാൻ മാറ്റിയെഴുതിയിരുന്നു. ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 10:23, 30 മാർച്ച് 2018 (UTC)Reply[മറുപടി]


സംവാദം:പഞ്ചരത്നകൃതികൾ‎[തിരുത്തുക]

പഞ്ചരത്നകൃതികൾ ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 05:29, 1 ഏപ്രിൽ 2018 (UTC)Reply[മറുപടി]

ഷാർലറ്റ് റേമഫൽയഗ്[തിരുത്തുക]

ഷാർലറ്റ് റേമഫൽയഗ് എന്ന താൾ ശ്രദ്ധിക്കുമല്ലോ--Meenakshi nandhini (സംവാദം) 19:12, 4 ഏപ്രിൽ 2018 (UTC)Reply[മറുപടി]

താൾ ശ്രദ്ധിച്ചു. നമ്മളെക്കൊണ്ടു പറ്റുന്ന കുറച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. malikaveedu (സംവാദം) 12:34, 6 ഏപ്രിൽ 2018 (UTC)Reply[മറുപടി]


പ്രിയ മാളികവീട്, ഒരു താൾ കൂടി മനോഹരമായി എന്ന ചാരിതാർത്ഥ്യമുണ്ട്. ഫലേച്ഛയില്ലാതെ കർമ്മം ചെയ്യുമ്പോൾ ലഭിക്കുന്ന കൃപ സമ്മാനമാണ്. ശാശ്വതമായിട്ടുള്ള കൃപ ജ്ഞാനമാണ്. ഈ നിസ്വാർത്ഥമായ കർമ്മത്തിലൂടെ മാളികവീട് എന്ന പേർ ഭദ്രദീപം പോലെ വിക്കിപീഡിയയിൽ എക്കാലവും ജ്വലിക്കട്ടെ.--Meenakshi nandhini (സംവാദം) 15:08, 6 ഏപ്രിൽ 2018 (UTC)Reply[മറുപടി]


മരം പെരുഞാറ[തിരുത്തുക]

തലക്കെട്ട് മാറ്റിയതോടെ പ്രശ്നം സോൾവ് ആയില്ലേ. പിന്നെ ലേഖനം മാറ്റേണ്ടതുണ്ടോ. അഭിപ്രായം അറിയിക്കുമല്ലോ--Meenakshi nandhini (സംവാദം) 05:53, 18 ഏപ്രിൽ 2018 (UTC)Reply[മറുപടി]

ശ്രീമതി മീനാക്ഷി, "മരം പെരുഞാറ" നോക്കിയിട്ടു കാണുന്നില്ലല്ലോ!! തലക്കെട്ടിൻറെ പേരെന്താണ് നൽകിയിരിക്കുന്നത്? malikaveedu (സംവാദം) 07:27, 19 ഏപ്രിൽ 2018 (UTC)Reply[മറുപടി]


വുഡ് സ്റ്റോക്ക് എന്ന് മാറ്റി--Meenakshi nandhini (സംവാദം) 07:45, 19 ഏപ്രിൽ 2018 (UTC)Reply[മറുപടി]


ഡ്രൗണിംഗ് ഗേൾ[തിരുത്തുക]

ഡ്രൗണിംഗ് ഗേൾ തിരുത്തിത്തരാൻ സാധിക്കുമോ.--Meenakshi nandhini (സംവാദം) 05:05, 20 ഏപ്രിൽ 2018 (UTC)Reply[മറുപടി]

ഇതരഭാഷാ കണ്ണികൾ[തിരുത്തുക]

ലേഖനങ്ങളിൽ ഇതരഭാഷാ കണ്ണികൾ ചേർക്കുവാൻ മറക്കുന്നോണ്ടോ എന്നൊരു സംശയം. ആയിരത്തിൽ ഒരുവൻ, ഡേവിഗ് ചേസ് ലേഖനങ്ങളിൽ ഞാൻ ചേർത്തിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ..--അരുൺ സുനിൽ കൊല്ലം (സംവാദം) 11:47, 26 ഏപ്രിൽ 2018 (UTC)Reply[മറുപടി]

ഡിയർ സുനിൽജീ, ഈ ദിവസങ്ങൾ തിരക്കായിരുന്നു, അതുപോലെ ഇനിയുള്ള കുറേ ദിവസങ്ങളിലും കുറേ തിരക്കായിരിക്കും. ശ്രദ്ധക്കുറവിനാലും കുറച്ചു മറവിയുള്ളതിനാലും കണ്ണികൾ ചേർക്കാൻ വിട്ടുപോയി. ഇനി മുതൽ ശ്രദ്ധിക്കുന്നതാണ്. വിട്ടുപോയ താളുകളിൽ കണ്ണികൾ ചേർത്തതിൽ നന്ദിയും സന്തോഷവും അറിയിച്ചുകൊള്ളുന്നു. സ്നേഹപൂർവ്വം malikaveedu (സംവാദം) 07:48, 29 ഏപ്രിൽ 2018 (UTC)Reply[മറുപടി]

Thank you for keeping Wikipedia thriving in India[തിരുത്തുക]

I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.

Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.

This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.

Your efforts can change the future of Wikipedia in India.

You can find a list of articles to work on that are missing from Wikipedia right here:

https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics

Thank you,

Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)

തിരഞ്ഞെടുത്ത ലേഖനങ്ങളിൽലെ പങ്കാളിത്തം[തിരുത്തുക]

മലയാളം വിക്കിയിൽ ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ കൂടുതൽ തിരുത്തൽ നടത്തുന്ന ആളെന്ന നിലയിലും കൂടുതൽ ലേഖനങ്ങൾ നിർമ്മിക്കുന്ന നിലയിൽ താങ്കളെ ആദ്യം തന്നെ അഭിനന്ദനം അറിയിക്കുന്നു. മലയാളം വിക്കിയിലെ ഏറ്റവും മികച്ച ലേഖനങ്ങളുടെ പട്ടികയാണിത്. സാധാരണയായി ഓരോ മാസത്തിലും ഇങ്ങനെ ഒരോ ലേഖനങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. മലയാളം വിക്കിപീഡിയയിലെ ഏറ്റവും മികച്ച താളുകളെയാണ് ഇത്തരത്തിൽ തിരഞ്ഞെടുക്കുക.അവ പിന്നീട് മലയാളം വിക്കിയുടെ പ്രധാന താളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. മലയാളം വിക്കിയിലെ ഏറ്റവും കൂടുതൽ വിവരങ്ങൾ അടങ്ങിയ താളുകളുടെ പട്ടികയാണിത് ഈ താളുകളിൽ കൂടുതൽ വിവരങ്ങൾ അവലംബങ്ങൾ ചിത്രങ്ങൾ എന്നിവ ചേർത്ത് ഈ ലേഖനങ്ങൾ തന്നെയൊ അതല്ലെങ്കിൽ നിങ്ങൾക്കിഷ്ടപ്പെട്ട മറ്റുതാളുകളെയൊ ഈ നിലവാരത്തിലുയർത്താൻ ശ്രമിക്കാവുന്നതാണ്.ഇങ്ങനെ ചെയ്തതിനു ശേഷം ഇവിടെയുള്ള നിർദ്ദേശങ്ങൾ പിന്തുടരുക. കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാവുന്നതാണ്. തീർച്ചയായും സമയത്തിനനുസരിച്ച് ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.Akhiljaxxn (സംവാദം) 11:35, 20 മേയ് 2018 (UTC)Reply[മറുപടി]

അറ്റസ്‍കാഡെറോ[തിരുത്തുക]

കണ്ണികളില്ലാത്ത താളുകൾ ശരിയാക്കിക്കൊണ്ടിരിക്കുമ്പോൾ താങ്കൾ അറ്റസ്‍കാഡെറോ എന്ന താൾ ശൂന്യമാക്കിയതായി കണ്ടു. അറ്റസ്കാഡെറോ എന്ന തലക്കെട്ടിൽ മറ്റൊരു താളുമുണ്ട്. ആദ്യത്തെ താളിനെ തിരിച്ചുവിടൽ താൾ ആക്കി നിലനിർത്തണമോ? എന്താണ് അഭിപ്രായം?--അരുൺ സുനിൽ കൊല്ലം (സംവാദം) 10:53, 10 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]

ഡിയർ സുനിൽജീ, ആദ്യത്തെ താൾ നിലനിറുത്തിക്കൊണ്ട് ശൂന്യമാക്കിയ രണ്ടാമത്തെ താൾ നീക്കം ചെയ്യുമല്ലോ. malikaveedu (സംവാദം) 12:17, 10 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]

checkY ചെയ്തു--അരുൺ സുനിൽ കൊല്ലം (സംവാദം) 12:41, 10 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]

താങ്കളുടെ ഈ തിരുത്തിൽ എന്റെ കുറിപ്പ് നഷ്ടമായത് ശ്രദ്ധിക്കുമല്ലോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 13:19, 14 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]

ഡിയർ സുനിൽജീ, താങ്കളുടെ കുറിപ്പു നഷ്ടമായത് എൻറെ ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നു. ദയവായി അതു പുനസ്ഥാപിക്കുക. തെറ്റു സംഭവിച്ചതില് ഖേദം പ്രകടിപ്പിച്ചുകൊള്ളുന്നു. malikaveedu (സംവാദം) 13:24, 14 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]

ഏയ്.. ഖേദം പ്രകടിപ്പിക്കേണ്ടതായി ഒന്നുമില്ല. കുറിപ്പ് പുനഃസ്ഥാപിച്ചിട്ടുണ്ട്.float--അരുൺ സുനിൽ കൊല്ലം (സംവാദം) 14:31, 14 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]

സംവാദം താൾ ശരിയാക്കി[തിരുത്തുക]

സാധാരണ രീതിയിൽ ഒരാളുടെ സംവാദം താളിലെ ചരിത്രം തിരുത്താൻ പാടില്ലാത്തതാണ്. എന്നാലും ചില കുഴപ്പങ്ങൾ ശ്രദ്ധയിൽപെട്ടപ്പോൾ ചെറുതായി പരിഹരിച്ചിട്ടുണ്ട് --രൺജിത്ത് സിജി {Ranjithsiji} 18:22, 14 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]

കേരളത്തിസഹായിക്കാമോ,,,, ഞാൻ 2013 മുതൽ വിക്കിപീഡിയ അംഗമാണ്. 1500 ൽ കൂടുതൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. സജീവമായ കാലം കൊണ്ട് 150 ൽപരം ലേഖനങ്ങൾ സൃഷ്ടിച്ചു. സിസഹായിക്കാമോ,,,, ഞാൻ 2013 മുതൽ വിക്കിപീഡിയ അംഗമാണ്. 1500 ൽ കൂടുതൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. സജീവമായ കാലം കൊണ്ട് 150 ൽപരം ലേഖനങ്ങൾ സൃഷ്ടിച്ചു. സിസോപ്പ് പദവിക്കായി എന്താണ് ചെയ്യേണ്ടത്. (--- വിജിത് ഉഴമലയ്ക്കൽ 08:56, 3 ഓഗസ്റ്റ് 2019 (UTC) )സോപ്പ് പദവിക്കായി എന്താണ് ചെയ്യേണ്ടത്. (--- വിജിത് ഉഴമലയ്ക്കൽ 08:56, 3 ഓഗസ്റ്റ് 2019 (UTC) )ലെ വെള്ളപ്പൊക്കം (2018)"[തിരുത്തുക]

സഹായിക്കാമോ,,,, ഞാൻ 2013 മുതൽ വിക്കിപീഡിയ അംഗമാണ്. 1500 ൽ കൂടുതൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. സജീവമായ കാലം കൊണ്ട് 150 ൽപരം ലേഖനങ്ങൾ സൃഷ്ടിച്ചു. സിസോപ്പ് പദവിക്കായി എന്താണ് ചെയ്യേണ്ടത്. (--- വിജിത് ഉഴമലയ്ക്കൽ 08:56, 3 ഓഗസ്റ്റ് 2019 (UTC) ) കേരളത്തിലെ വെള്ളപ്പൊക്കം (2018) എന്ന താളിൽ കൂടുതൽ വിവരങ്ങൾ ചേർക്കുന്നതിന് നന്ദി. ഇവയുടെ കൂടെ അവലംബങ്ങൾ കൂടെ ചേർക്കാൻ ശ്രമിക്കൂ.കൂടാതെ വിവരങ്ങൾ തീരെയില്ലാത്ത തലക്കെട്ടുകളിലെ വിവരങ്ങൾ അറിയുമെങ്കിൽ അവ കൂടെ ചേർത്താൽ ഈ ലേഖനം നമുക്ക് പ്രധാന താളിലെത്തിക്കുകയും ചെയ്യാം.Akhiljaxxn (സംവാദം) 15:03, 26 ഓഗസ്റ്റ് 2018 (UTC)Reply[മറുപടി]

ഹനാൻ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ഹനാൻ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹനാൻ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

.Akhiljaxxn (സംവാദം) 13:56, 4 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

വെള്ളപ്പൊക്കം[തിരുത്തുക]

2 മാസത്തോളം നെറ്റ് പ്രോബ്ലം ആയിരിക്കുകയായിരുന്നു. യാദൃശ്ചികാമായിരുന്നു വെള്ളപ്പൊക്കം.വെള്ളപ്പൊക്കത്തിൽപ്പെട്ടുപോയി. വീട് ഒലിച്ചില്ല. നഷ്ടമൊന്നുമുണ്ടായില്ല. പക്ഷെ, ഒറ്റപ്പെട്ടു. ബുദ്ധിമുട്ടി. കറന്റ് ഇല്ലായിരുന്നു. ഫോണും. പമ്പാനദി അടുത്തുകൂടിയാണൊഴുകുന്നത്. വീടിനടുത്തുവരെ വെള്ളം കയറി. ഉയരത്തിലായതിനാൽ. അടുത്തുള്ള പലർക്കും വീടും വീട്ടുപകരണങ്ങളും നഷ്ടമായി. സ്കൂൾ ദുരിതാശ്വാസക്യാമ്പ് ആയിരുന്നു. --ramjchandran 18:53, 6 സെപ്റ്റംബർ 2018 (UTC)

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

യഥാർത്ഥ താരകം
Nice Work Keep it UP. Help me too , I'm new here in Wikipedia. I often make spelling mistakes in Malayalam, I left reading Malayalam before 8years or Something. I studied in English Medium too plus I was in North India for around 6years.So if you have free time please do review my articles and correct spelling mistakes. Santhoshnelson009 (സംവാദം) 09:39, 14 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

float--അജിത്ത്.എം.എസ് (സംവാദം) 10:46, 22 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

Invitation from WAM 2018[തിരുത്തുക]

Hi WAM organizers!

Hope you receive your postcard successfully! Now it's a great time to sign up at the 2018 WAM, which will still take place in November. Here are some updates and improvements we will make for upcoming WAM. If you have any suggestions or thoughts, feel free to discuss on the meta talk page.

 1. We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
 2. We will have many special prize provided by Wikimedia Affiliates and others. Take a look at here. Let me know if your organization also would like to offer a similar thing.
 3. Please encourage other organizers and participants to sign-up in this page to receive updates and news on Wikipedia Asian Month.

If you no longer want to receive the WAM organizer message, you can remove your username at this page.

Reach out the WAM team here at the meta talk page if you have any questions.

Best Wishes,
Sailesh Patnaik using MediaWiki message delivery (സംവാദം) 16:03, 23 സെപ്റ്റംബർ 2018 (UTC)Reply[മറുപടി]

27 Communities have joined WAM 2018, we're waiting for you![തിരുത്തുക]

Dear WAM organizers!

Wikipedia Asian Month 2018 is now 26 days away! It is time to sign up for WAM 2018,

Following are the updates on the upcoming WAM 2018:

 • Follow the organizer guidelines to host the WAM successfully.
 • We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
 • If you or your affiliate wants to organize an event partnering with WAM 2018, Please Take a look at here.
 • Please encourage other organizers and participants to sign-up in this page to receive updates and news on Wikipedia Asian Month.


If you no longer want to receive the WAM organizer message, you can remove your username at this page.

Reach out the WAM team here at the meta talk page if you have any questions.

Best Wishes,
Wikilover90 using ~~~~


ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 അഡ്രസ്സ് ശേഖരണം[തിരുത്തുക]

ഇന്ത്യൻ സ്വാതന്ത്ര്യസമര തിരുത്തൽ യജ്ഞം 2018 ൽ പങ്കെടുക്കുകയും മികച്ച ലേഖനങ്ങൾ സംഭാവനചെയ്തതിന് നന്ദി. നന്ദിസൂചകമായി താങ്കൾക്ക് പോസ്റ്റ് കാർഡ് അയക്കാൻ താത്പര്യപ്പെടുന്നു. അതിലേക്കായി താങ്കളുടെ അഡ്രസ്സ് ലഭിക്കുന്നതിന് ഈ ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കുമല്ലോ. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} 04:07, 10 ഒക്ടോബർ 2018 (UTC)Reply[മറുപടി]

ഡിയർ രഞ്ജിത്ജീ, അഡ്രസ് ഗൂഗിൽ ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നന്ദി. Malikaveedu (സംവാദം) 04:20, 10 ഒക്ടോബർ 2018 (UTC)Reply[മറുപടി]


മലയ് പരിഭാഷാ ഉച്ചാരണം എടുക്കുമ്പോൾ ഷബഹ് എന്നാണ്. ഷബഹ് ആണോ സബഹ് ആണോ ശരി...--