ബെരെന്റ്സ് കടൽ
ബെരെന്റ്സ് കടൽ | |
---|---|
Location | ആർട്ടിക് സമുദ്രം |
Coordinates | 75°N 40°E / 75°N 40°E |
Type | കടൽ |
Primary inflows | Norwegian Sea, Arctic Ocean |
Basin countries | നോർവ്വേ, റഷ്യ |
Surface area | 1,400,000 km2 (540,000 sq mi) |
Average depth | 230 m (750 ft) |
References | Institute of Marine Research, Norway |
ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ബെരെന്റ്സ് കടൽ (Barents Sea Norwegian: Barentshavet; Russian: Баренцево море, Barentsevo More)[1] നേർവെയുടെയും റഷ്യയുടെയും വടക്കായി സ്ഥിതി ചെയ്യുന്നു.[2] മദ്ധ്യകാലത്തു തന്നെ റഷ്യക്കാർ മർമാൻ കടൽ എന്ന് വിളിച്ചിരുന്ന ഈ കടലിന്റെ ഇപ്പോളത്തെ പേർ ഡച്ച് നാവികനായിരുന്ന വില്ലെം ബെരെന്റ്സിന്റെ പേരിൽ നിന്നുമാണ്.
താരതമ്യേന ആഴം കുറഞ്ഞ വൻകരത്തട്ടോടു കൂടിയ കടലാണ് ബെരെന്റ്സ് കടൽ. ഇതിന്റെ ശരാശരി ആഴം 230 metres (750 ft) ആണ്. മത്സ്യബന്ധനത്തിനും ഹൈഡ്രോകാർബൺ പര്യവേക്ഷണത്തിനും പേരുകേട്ടതാണിത്.[3] തെക്ക് കോല മുനമ്പ് പടിഞ്ഞാറ് നോർവീജിയൻ കടൽ,വടക്ക് പടിഞ്ഞാറ് സ്വാൾബാഡ് ദ്വീപസമൂഹം, വടക്ക് കിഴക്ക് ഫ്രാസ് ജൊസെഫ് ലാന്റ് കിഴക്ക് നൊവായ സെമ്ല്യ എന്നിവയ്ക്കിടയിലായി ബെരെന്റ്സ് കടൽ സ്ഥിതിചെയ്യുന്നു. ബെരെന്റ്സ് കടലിലെ കാര കടലിൽനിന്നും വേർതിരിക്കുന്ന ദ്വീപുകളായ നൊവായ സെമ്ല്യ, യുറാൾ പർവ്വതനിരകളുടെ അറ്റമാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]ബെരെന്റ്സ് കടലിന്റെ തെക്കേ പകുതി, നോർത്ത് അറ്റ്ലാന്റിക് കടലൊഴുക്കിനാൽ വർഷം മുഴുവൻ ഹിമരഹിതമായി കഴിയുന്നു
നൊവായ സെമ്ല്യയിലെ പ്രദേശങ്ങളിലെ ഹിമാനികൾ ഏകദേശം 10,000 വർഷങ്ങൾക്കുമുമ്പേയാണ് ഉരുകിയത്.[4]
- ↑ John Wright (30 November 2001). The New York Times Almanac 2002. Psychology Press. p. 459. ISBN 978-1-57958-348-4. Retrieved 29 November 2010.
- ↑ World Wildlife Fund, 2008.
- ↑ O. G. Austvik, 2006.
- ↑ J. Zeeberg, 2001.