മഹാതടാകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മഹാതടാകങ്ങളുടെ ഉപഗ്രഹചിത്രം

വടക്കേ അമേരിക്കയിലെ കിഴക്കുഭാഗത്ത് അമേരിക്കൻ ഐക്യനാടുകൾ-കാനഡ അതിർത്തിയിലായി നിലകൊള്ളുന്ന അഞ്ച് തടാകങ്ങളെ ചേർത്താണ്‌ മഹാ തടാകങ്ങൾ (Great Lakes) എന്ന് വിളിക്കുന്നത്. സുപ്പീരിയർ, മിഷിഗൺ, ഈറി, ഹ്യൂറൺ, ഒണ്ടേറിയോ എന്നിവയാണ്‌ അഞ്ച് തടാകങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകസമൂഹമാണിത്.[1][2]. ഇവയുടെ ആകെ ഉപരിതല വിസ്തീർണ്ണം 208,610 കി.m2 (80,545 sq mi) ആണ്‌, ആകെ വ്യാപ്തമായ 22,560 കി.m3 (5,412 cu mi), ഭൂമിയിലെ ആകെ ശുദ്ധജലത്തിന്റെ 20%ത്തോളം വരും.[3] സുപ്പീരിയർ ആണ്‌ ഇവയിൽ ഏറ്റവും വലിയത്. ഈ തടാകങ്ങളെ ചിലപ്പോൾ അമേരിക്കൻ ഐക്യനാടുകളുടെ വടക്കൻ തീരം (മൂന്നാം തീരം) എന്നും പറയാറുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

പഞ്ചമഹാതടാകപ്രദേശം, ഈ അഞ്ചു തടാകങ്ങളും നദികളും ചില ചെറു തടാകങ്ങളും ഏകദേശം 35000 ദ്വീപുകളും ഉൾക്കൊള്ളുന്നതാണ്‌.

മിഷിഗൺ ഈറി ഹ്യൂറൺ ഒണ്ടേറിയോ സുപ്പീരിയർ
വിസ്തീർണ്ണം 9,940 sq mi (25,700 കി.m2) 23,010 sq mi (59,600 കി.m2) 22,400 sq mi (58,000 കി.m2) 7,540 sq mi (19,500 കി.m2) 31,820 sq mi (82,400 കി.m2)
ജലത്തിന്റെ അളവ് 116 cu mi (480 കി.m3) 849 cu mi (3,540 കി.m3) 1,180 cu mi (4,900 കി.m3) 393 cu mi (1,640 കി.m3) 2,900 cu mi (12,000 കി.m3)
ഉന്നതി 571 ft (174 m) 577 ft (176 m) 577 ft (176 m) 246 ft (75 m) 600 ft (180 m)
ശരാശരി ആഴം 62 ft (19 m) 195 ft (59 m) 279 ft (85 m) 283 ft (86 m) 483 ft (147 m)
കൂടിയ ആഴം 210 ft (64 m) 770 ft (230 m) 923 ft (281 m) 808 ft (246 m) 1,332 ft (406 m)
പ്രധാന തീരനഗരങ്ങൾ ബഫലൊ, ന്യൂ യോർക്ക്
ക്ലീവ്‌ലൻഡ്, ഒഹായോ
ഈറി, പെൻ‌സിൽ‌വാനിയ
ടൊളീഡൊ, ഒഹായോ
ലിയമിംഗ്‌ടൺ, ഒണ്ടേറിയോ
സർ‌നിയ ഒണ്ടേറിയോ
ഒവൻ സൗണ്ട്, ഒണ്ടേറിയോ
ആല്പീന, മിഷിഗൺ
പോർട്ട് ഹൂറൺ, മിനസോട്ട
ബേ സിറ്റി മിനസോട്ട
ഷിക്കാഗോ, ഇല്ലിനോയി
ഗ്രേ, ഇന്ത്യാന
ഗ്രീൻ ബേ, വിസ്കോൺസിൻ
മിൽവാക്കി, വിസ്കോൺസിൻ
ട്രാവേഴ്സ് സിറ്റി, മിഷിഗൺ
മസ്കിഗോൺ, മിഷിഗൺ
ഹാമിൽട്ടൺ, ഒണ്ടേറിയോ
കിങ്സ്റ്റൺ, ഒണ്ടേറിയോ
ഒഷാവ, ഒണ്ടേറിയോ
റോച്ചസ്റ്റർ, ന്യൂ യോർക്ക്
ടൊറാന്റോ
മിസ്സിസൂഗ, ഒണ്ടേറിയോ
ഡലത്, മിനസോട്ട
സൗൾട് സെയിന്റ് മേരി, ഒണ്ടേറിയോ
സൗൾട് സെയിന്റ് മേരി, മിഷിഗൺ
തണ്ടർ ബേ, ഒണ്ടേറിയോ
മാർക്വെറ്റ്, മിഷിഗൺ
സുപ്പീരിയർ, വിസ്കോൺസിൻ
മഹാതടാകങ്ങൾ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു ഭൂപടം

ജലനിരപ്പ്[തിരുത്തുക]

മിഷിഗൺ തടാകത്തിലെ ജലനിരപ്പിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. ജലശാസ്ത്രപരമായി മിഷിഗൺ, ഹൂറോൺ എന്നിവയെ ഒറ്റ തടാകമായി കണക്കക്കാം, സമുദ്രനിരപ്പിൽനിന്നും ഒരേ ഉയരത്തിലുള്ള 577 feet (176 m) ഇവ[4], പരസ്പരം ബന്ധപ്പെടുന്നത് 295-foot (90 m) ആഴമുള്ള മാക്‌കിനാക് സ്റ്റ്റയ്റ്റിലൂടെയാണ്‌.

മഹാതടാകങ്ങളുടെ ആഴം

നദികൾ[തിരുത്തുക]

ഇല്ലിനോയി സംസ്ഥാനത്തിലെ ഷിക്കാഗൊ മഹാതടാകതീരത്തിലെ എറ്റവും വലിയ നഗരമാണ്‌
കാനഡയിലെ ഒണ്ടാറിയോ സംസ്ഥാനത്തിലെ ടൊറാന്റോ, മഹാതടാകതീരത്തിലെ രണ്ടാമത്തെ വലിയ നഗരമാണ്‌

ദ്വീപുകൾ[തിരുത്തുക]

ഹ്യൂറൺ തടാകത്തിലെ ദ്വീപായ മാനിടൗളിൽ ദ്വീപ് ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകദ്വീപാണ്‌, ഈ ദ്വീപിലാണ്‌ ഗിന്നസ് പുസ്തകത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകദ്വീപിലെ തടാകമായി രേഖപ്പെടുത്തിയിരിക്കുന്ന മാനിറ്റൗ തടാകം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. LUHNA Chapter 6: Historical Landcover Changes in the Great Lakes Region
  2. Ghassemi, Fereidoun (2007). Inter-basin water transfer. Cambridge, Cambridge University Press, 264. ISBN 0-52-186969-2. Text "pgs." ignored (help); line feed character in |publisher= at position 32 (help)
  3. Great Lakes - US EPA
  4. Wright, John W. (ed.) (2006). The New York Times Almanac (2007 ed.). New York, New York: Penguin Books. p. 64. ISBN 0-14-303820-6. Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: extra text: authors list (link)
"https://ml.wikipedia.org/w/index.php?title=മഹാതടാകങ്ങൾ&oldid=2723056" എന്ന താളിൽനിന്ന് ശേഖരിച്ചത്