ലാപ്‌ടേവ് കടൽ
ലാപ്ടേവ് കടൽ | |
---|---|
Coordinates | 76°16′7″N 125°38′23″E / 76.26861°N 125.63972°E |
Type | Sea |
Basin countries | Russia |
Surface area | 700,000 km2 (270,000 sq mi) |
Average depth | 578 m (1,896 ft) |
Max. depth | 3,385 m (11,106 ft) |
Water volume | 403,000 km3 (3.27×1011 acre⋅ft) |
References | [1][2][3] |
ആർട്ടിക് സമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് ലാപ്‌ടേവ് കടൽ (Laptev Sea Russian: мо́ре Ла́птевых, tr. more Laptevykh; Yakut: Лаптевтар байҕаллара). സൈബീരിയയുടെ വടക്കൻ തീരം, ടൈമീർ ഉപദ്വീപ്, സെവർനയ സെംല്യ, ന്യൂ സൈബീരിയൻ ദ്വീപ് സമൂഹം എന്നിവയ്ക്കിടയിലായി ഇതു സ്ഥിതി ചെയ്യുന്നു. ഈ കടലിന്റെ വടക്കേ അതിർത്തി ആർട്ടിക് കേപ് മുതൽ 79°വടക്ക്, 139° കിഴക്കായി സ്ഥിതിചെയ്യുന്ന ബിന്ദുവിലൂടെ അനിസി കേപ്പ് വരെയാണ്. ഇതിന്റെ പടിഞ്ഞാറായി കാര കടലും കിഴക്കായി കിഴക്കൻ സൈബീരിയൻ കടലും സ്ഥിതി ചെയ്യുന്നു.
റഷ്യൻ പര്യവേക്ഷകരായിരുന്ന ദിമിത്രി ലാപ്‌ടേവ്, ഖരിടൻ ലാപ്‌ടേവ് എന്നിവരുടെ പേരിൽ നിന്നുമാണ് ലാപ്‌ടേവ് കടൽ എന്ന പേർ ഉരുത്തിരിഞ്ഞു വന്നത്. നേരത്തെ അഡോൾഫ് എറിക് നോർഡെൻസ്കിയോൾഡ് എന്ന പര്യവേക്ഷകന്റെ ബഹുമാനാർഥം നോർഡെൻസ്കിയോൾഡ് കടൽ എന്നും അതിനു മുമ്പേ മറ്റു പല പേരുകളിലും ഇത് അറിയപ്പെട്ടിരുന്നു. വർഷത്തിൽ ഒൻപത് മാസവും മഞ്ഞുറഞ്ഞുകിടക്കുന്ന ഈ കടലിനു താഴ്ന്ന ലവണതയാണുള്ളത്. പല പ്രദേശങ്ങളിലും അൻപത് മീറ്ററിൽ താഴെ മാത്രം ആഴമുള്ള ഈ കടലിന്റെ സമീപത്ത് മനുഷ്യവാസവും സസ്യജീവജാലങ്ങളും വളരെ കുറവായാണ് കാണപ്പെടുന്നത്. ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പേതന്നെ ഈ കടലിന്റെ തീരങ്ങളിലായി യൂക്കാഗ്രിസ്(Yukaghirs) വംശജർ താമസിച്ചു വന്നിരുന്നു, പിൽക്കാലത്ത് താമസമുറപ്പിച്ച ഇവെൻസ് (Evens) ഇവെങ്ക്സ് (Evenks) എന്നിവരും മത്സ്യബന്ധനം, വേട്ടയാടൽ, റെയിൻഡിയർ വളർത്തൽ എന്നിവയിൽ ഏർപ്പെട്ടിരുന്നു. പിന്നീട് യാകുടുകൾ(Yakuts) റഷ്യൻ വംശജർ എന്നിവരും ഇവിടെ താമസമുറപ്പിച്ചു.
ഭൂമിശാസ്ത്രം
[തിരുത്തുക]ലാപ്ടേവ് കടലിലേക്ക് ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് ലെന നദി. യെനിസിക്കുശേഷം റഷ്യൻ ആർട്ടിക് പ്രദേശത്തെ രണ്ടാമത്തെ വലിയ നദി കൂടിയാണിത്.[4] ഖതംഗ, അനബാർ, ഒലെൻയോക് അല്ലെങ്കിൽ ഒലെനെക്, ഒമോലോയ്, യാന എന്നിവയാണ് മറ്റു പ്രധാന നദികൾ. കടൽത്തീരങ്ങളിൽ കാറ്റടിക്കുകയും തത്ഫലമായി വിവിധ വലിപ്പത്തിലുള്ള ഗൾഫുകളും ഉൾക്കടലുകളും സൃഷ്ടിക്കുകയും ചെയ്യുന്നു. കടലിനടുത്തുള്ള ചെറിയ പർവതപ്രദേശങ്ങളിൽ തീരദേശ ഭൂപ്രകൃതി വൈവിധ്യപൂർണ്ണമായതാണ്.[3] ഖതംഗ ഗൾഫ്, ഒലെൻയോക് ഗൾഫ്, ബൂർ-ഖയാ ഗൾഫ്, യാന ബേ എന്നിവയാണ് ലാപ്‌റ്റേവ് കടൽത്തീരത്തെ പ്രധാന ഉൾക്കടലുകൾ.[1]
കടലിന്റെ പടിഞ്ഞാറൻ ഭാഗത്തും നദിയുടെ അഴിമുഖത്തുമായി 3,784 കിലോമീറ്റർ 2 (1,461 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള നിരവധി ഡസൻ ദ്വീപുകൾ കാണപ്പെടുന്നു. കൊടുങ്കാറ്റുകളും പ്രവാഹങ്ങളും ദ്വീപുകളെ ഗണ്യമായി നശിപ്പിക്കുന്നു. അതിനാൽ 1815-ൽ കണ്ടെത്തിയ സെമെനോവ്സ്കി, വാസിലീവ്സ്കി ദ്വീപുകൾ (74 ° 12 "N, 133 ° E) ഇതിനകം അപ്രത്യക്ഷമായി.[1] ദ്വീപുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രൂപ്പുകൾ സെവേർനയ സെംല്യ, കൊംസോമോൾസ്കായ പ്രാവ്ഡ, വിൽകിറ്റ്സ്കി, ഫഡ്ഡെ എന്നിവയാണ്. ബോൾഷോയ് ബെജിചെവ് (1764 കിലോമീറ്റർ 2), ബെൽകോവ്സ്കി (500 കിലോമീറ്റർ 2), മാലി ടെയ്‌മർ (250 കിലോമീറ്റർ 2), സ്റ്റോൾബോവോയ് (170 കിലോമീറ്റർ 2) (110 കിലോമീറ്റർ 2), പെഷാനി (17 കിലോമീറ്റർ 2). [3] ( കാണുക) എന്നിവ ഏറ്റവും വലിയ വ്യക്തിഗത ദ്വീപുകൾ ആണ്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 Laptev Sea, Great Soviet Encyclopedia (in Russian)
- ↑ Laptev Sea, Encyclopædia Britannica on-line
- ↑ 3.0 3.1 A. D. Dobrovolskyi and B. S. Zalogin Seas of USSR. Laptev Sea, Moscow University (1982) (in Russian)
- ↑ Ecological assessment of pollution in the Russian Arctic region Archived 2006-09-30 at the Library of Congress, Global International Waters Assessment Final Report