സർഗാസോ കടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സരഗാസോ കടൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സരഗാസോ കടൽ

നോർത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ നാലു വശങ്ങളിലും സമുദ്രപ്രവാഹങ്ങളാൽ ചുറ്റപ്പെട്ട കടലാണ് സർഗാസ്സോ കടൽ. [1] മറ്റ് സമുദ്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ കടലിന് കര അതിർത്തികളില്ല.[2][3][4] അതായത് കടലിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു കടൽ ആണ് സർഗ്ഗാസോ കടൽ.[1] ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ അണ്ഡാകൃതിയിലുള്ള ഈ കടലിൽ സർഗോസം ഗണത്തിൽപ്പെട്ട തവിട്ടുനിറത്തിലുള്ള കടൽസസ്യം (algae ) നിറഞ്ഞുപൊങ്ങിക്കിടക്കുന്നത് സാധാരണയായതാണ് ഈ പേര് വരാൻ കാരണം.

ഉത്തര അക്ഷാംശം 20 ഡിഗ്രിക്കും 35 ഡിഗ്രിക്കും ഇടയിലും പശ്ചിമ രേഖാശം 70 ഡിഗ്രിക്കും ഇടയിലായി സ്ഥിതിചെയ്യുന്ന സർഗാസ്സോ കടൽ ബർമുഡാദ്വീപുകളെ വലയം ചെയ്തു കിടക്കുന്നു. 1492-ൽ ഇത് മുറിച്ചുകടന്ന ക്രിസ്റ്റഫർ കൊളംബസ് ആണ് ഈ പ്രദേശത്തെക്കുറിച്ച് ആദ്യമായി പറയുന്നത്. കടൽ സസ്യത്തിന്റെ സാന്നിധ്യം കര അടുത്തുണ്ടെന്ന് സൂചിപ്പിക്കുകയും ഇത് യാത്ര തുടരാൻ കൊളബസിനെ പ്രേരിപ്പിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ഈ പ്രത്യേക തരം കടൽ സസ്യങ്ങൾ ഉഷ്ണമേഖലാ കാലാവസ്ഥയിൽ സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നു. സർഗാസം നാറ്റൻസ് എന്ന ആൽഗെ ( കടൽ സസ്യം )‌ ആണ് ഈ കടലിൽ ഭൂരിഭാഗവും കണ്ടുവരുന്നത്. ലോകത്ത് കപ്പൽ പാത ഇല്ലാത്ത ഒരേയൊരു സമുദ്ര ഭാഗമാണിത്.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 Stow, Dorrik A.V. (2004). Encyclopedia of the Oceans. Oxford University Press. p. 90. ISBN 978-0198606871. ശേഖരിച്ചത് 27 June 2017.
  2. NGS Staff (27 September 2011). "Sea". nationalgeographic.org. National Geographic Society. ശേഖരിച്ചത് 27 June 2017. ...a sea is a division of the ocean that is enclosed or partly enclosed by land...
  3. Karleskint, George (2009). Introduction to Marine Biology. Boston MA: Cengage Learning. p. 47. ISBN 9780495561972. ശേഖരിച്ചത് 7 January 2017.
  4. NOS Staff (25 March 2014). "What's the Difference between an Ocean and a Sea?". Ocean Facts. Silver Spring MD: National Ocean Service (NOS), National Oceanic and Atmospheric Administration (NOAA). ശേഖരിച്ചത് 7 January 2017 – via OceanService.NOAA.gov.
  5. ഒൻപതാം ക്ലാസ് ജീവശാസ്ത്ര പാഠപുസ്തകം. തിരുവനന്തപുരം: കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. 2016. p. 11.
"https://ml.wikipedia.org/w/index.php?title=സർഗാസോ_കടൽ&oldid=3267108" എന്ന താളിൽനിന്ന് ശേഖരിച്ചത്