നയാഗ്ര വെള്ളച്ചാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നയാഗ്ര വെള്ളച്ചാട്ടം
നയാഗ്ര വെള്ളച്ചാട്ടം രാത്രിയിൽ

അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിൽ കിടക്കുന്ന നയാഗ്ര നദിയിലെ പടുകൂറ്റൻ വെള്ളച്ചാട്ടമാണ്‌ നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കൻ ഫാൾ‌സ്, ബ്രൈഡൽ വെയ്‌ൽ ഫാൾ‌സ്, കനേഡിയൻ ഹോഴ്‌സ് ഷൂ ഫാൾ‌സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങൾ ഒരുമിച്ച് ചേർ‌ന്നാണ് നയാഗ്ര രൂപംകൊള്ളുന്നത്. (ചിത്രത്തിൽ ഇതേ ക്രമത്തിൽ ഇടത്ത് നിന്ന് വലത്തോട്ട് ഈ വെള്ളച്ചാട്ടങ്ങൾ കാണാം). അമേരിക്കൻ ഫാൾ‌സിനോട് ചേർന്നു കിടക്കുന്ന ബ്രൈഡൽ വെയ്‌ൽ ഫാൾസ് ഒറ്റ നോട്ടത്തിൽ അമേരിക്കൻ ഫാൾ‌സിന്റെ തന്നെ ഭാഗമാണെന്നു തോന്നുമെങ്കിലും വേറെയാണ്. ബ്രൈഡൽ വെയ്‌ൽ ഫാൾസിന് ആ പേരു വന്നത് അതിന്റെ രൂപത്തിൽ‌ നിന്നാണ്. [1] അമേരിക്കയിൽ നിന്നും കാനഡയിലേക്കു പതിക്കുന്നതിനാൽ കാനഡയിൽ നിന്നുമാണ്‌ നയാഗ്രയുടെ ഭംഗി പൂർ‌ണ്ണമായും ആസ്വദിക്കാൻ‌ കഴിയുക.

കുറിപ്പുകൾ[തിരുത്തുക]

നയാഗ്ര വെള്ളച്ചാട്ടം - വിശാലദൃശ്യം

ലോകത്തിൽ ഏറ്റവും കൂടുതൽ‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതികളിൽ ഒന്നാണ്‌ ഇവിടത്തെ ജലവൈദ്യുതപദ്ധതി. [2]

അവലംബം[തിരുത്തുക]

  1. http://www.world-waterfalls.com/waterfall.php?num=142
  2. http://www.travelersdigest.com/best_waterfalls.htm
"https://ml.wikipedia.org/w/index.php?title=നയാഗ്ര_വെള്ളച്ചാട്ടം&oldid=2468848" എന്ന താളിൽനിന്നു ശേഖരിച്ചത്