തെലുഗു ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തെലുഗു
తెలుగు
സംസാരിക്കുന്നത് : ഇന്ത്യ 
പ്രദേശം: തെലംഗാണ, ആന്ധ്രാപ്രദേശ്, യാനം, കർണാടക, തമിഴ്‌നാട്, ഒറീസ്സ, ആന്തമാൻ നിക്കോബാർ ദ്വീപുകൾ
ആകെ സംസാരിക്കുന്നവർ: 100 million native, 120 million total (including second language speakers)[അവലംബം ആവശ്യമാണ്] 
റാങ്ക്: 13 (native)
ഭാഷാകുടുംബം: ദ്രാവിഡ
 South-Central
  തെലുഗു 
ലിപിയെഴുത്ത് ശൈലി: തെലുഗു ലിപി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:  ഇന്ത്യ
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകൾ
ISO 639-1: te
ISO 639-2: tel
ISO 639-3: tel
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ഇന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലംഗാണ എന്നിവിടങ്ങളിൽ സംസാരിക്കുന്ന ഭാഷയാണ് തെലുഗു (తెలుగు - Telugu എന്ന് ആംഗലേയം). മലയാളികളും തമിഴന്മാരും ഈ ഭാഷാനാമം പൊതുവേ തെലുങ്ക് എന്നാണ്‌ ഉച്ചരിക്കുന്നത്. ഇതു ഒരു ദ്രാവിഡ ഭാഷയാണ്. തമിഴ്, മലയാളം,കന്നഡ തുടങ്ങിയ ഭാഷകളോട് അല്പം സാമ്യം ഉണ്ട്. ഇന്ത്യയിൽ ഹിന്ദിയും ബംഗാളിയും കഴിഞ്ഞാൽ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന ഭാഷയാണ് തെലുഗു. 2001-ലെ കാനേഷുമാരി അനുസരിച്ച് 74,002,856 ആളുകളുടെ മാതൃഭാഷയാണ്.യൂറോപ്യന്മാർ ഈ ഭാഷയെ ഒരിക്കൽ ജെന്തു (Gentoo) എന്ന് വിളിച്ചിരുന്നു.[1]

പേരിനുപിന്നിൽ[തിരുത്തുക]

തെലുങ്കു ജനത അവരുടെ ഭാഷക്ക് നൽകിയ പേര്‌ തെലുഗു എന്നാണ്‌. മറ്റു രൂപാന്തരങ്ങളാണ്‌ തെലുങ്ക്, തെലിങ്ഗ, തൈലിങ്ഗ, തെനുഗു, തെനുംഗു എന്നിവ.തെലുഗു അഥവാ തെലുങ്കു എന്ന പദത്തിനു നിരവധി നിഷ്പത്തികൾ ഉയർത്തിക്കാണിക്കുന്നുണ്ട്. 1) പ്രസിദ്ധമായ മൂന്നു ലിംഗക്ഷേത്രങ്ങൾ അതിരായിക്കിടക്കുന്ന സ്ഥലമാണ്‌ ത്രിലിംഗം അവിടത്തെ ഭാഷയാണ്‌ തെലുങ്ക് [1] എന്നാൽ ഇത് സി.പി.ബ്രൗൺ ആധുനിക കവികളുടെ ഭാവനയെന്ന് പറഞ്ഞ് ഇതിനെ ഖണ്ഡിക്കുന്നു. പുരാണങ്ങളിലൊന്നിലും ത്രിലിംഗം എന്ന നാടിന്റെ പേർ പരാമർശിക്കുന്നില്ല എന്നദ്ദേഹം എടുത്തുകാണിക്കുന്നു. 2)ബുദ്ധമതം ഇന്ത്യയിൽ പ്രചാരം നേടിയിരുന്ന കാലത്ത് തിബത്തിലെ പൺഡിതനായിരുന്ന താരാനാഥൻ രചിച്ച ഗ്രന്ഥത്തിൽ തെലുംഗ് ശബ്ദം ഉപയോഗിച്ചുകാണുന്നുണ്ട്. കലിംഗരാജ്യം ഇതിന്റെ ഭാഗമായിരുന്നു എന്നദ്ദേഹം പറയുന്നുണ്ട്. 3) മൂന്ന് കലിംഗരാജാക്കന്മാർ ഉണ്ടായിരുന്നതിനാൽ ത്രികലിംഗം എന്നും അത് തിലിങ്കമായതാണെന്നുമാൺ മറ്റൊരു വാദം. മൊദൊഗലിംഗം എന്നത് മൂന്ന് ഗലിംഗമെന്നാണ്‌ സി.പി. ബ്രൗൺ കരുതുന്നത്. കണ്ണിങ്ങാമിന്റെ 'പ്രാചീനഭാരത ഭൂമിശാസ്ത്രം' എന്ന കൃതിയിലെ ശിലാശസനത്തെപ്പറ്റിപറയുന്നതിലെ രാജപരമ്പരയെ ത്രികലിംഗാധീശർ എന ബിരുദത്തെപ്പറ്റി പറയുന്നുണ്ട്. [2]

അക്ഷരമാല[തിരുത്തുക]

തെലുഗു ഭാഷയുടെ ലിപിക്ക് കന്നഡ ലിപിയുമായി വളരെ സാമ്യമുണ്ട്‌.

സ്വരങ്ങൾ[തിരുത്തുക]

[3]

అం అః
അം അഃ

വ്യഞ്ജനങ്ങൾ[തിരുത്തുക]

క ఖ గ ఘ ఙ
ക ഖ ഗ ഘ ങ
చ ఛ జ ఝ ఞ
ച ഛ ജ ഝ ഞ
ట ఠ డ ఢ ణ
ട ഠ ഡ ഢ ണ
త థ ద ధ న
ത ഥ ദ ധ ന
ప ఫ బ భ మ
പ ഫ ബ ഭ മ
య ర ల వ
യ ര ല വ
శ ష స హ ళ
ശ ഷ സ ഹ ള

 
 
 
 
മൂല-ദ്രാവിഡം
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മൂല-ദക്ഷിണ-ദ്രാവിഡം
 
മൂല-ദക്ഷിണ-മധ്യ-ദ്രാവിഡം
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്-കന്നഡ
 
 
 
മൂല-തെലുങ്ക്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്-തോഡ
 
മൂല-കന്നഡ
 
മൂല-തെലുങ്ക്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്-കൊഡവ
 
കന്നഡ
 
തെലുങ്ക്
 
 
 
 
 
 
മൂല-തമിഴ്-മലയാളം
 
 
 
 
 
 
 
 
 
 
 
 
 
മൂല-തമിഴ്
 
മലയാളം
 
 
 
 
 
തമിഴ്
ഈ രേഖാചിത്രം ദക്ഷിണേന്ത്യയിൽ നിലവിലുള്ള പ്രമുഖ ദ്രാവിഡ ഭാഷകളുടെ വംശാവലിയെ
നിരൂപിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

  • ^ ക്രിസ്ത്യാനികൾ അല്ലാത്തവരെ പ്രാകൃതർ എന്ന അർത്‌ഥത്തിൽ പോർത്തുഗീസ് ഭാഷയിൽ വ്യവഹരിച്ചിരുന്നത് ഗെന്തൂ എന്ന ശബ്ദം കൊണ്ടായിരുന്നു. ഇതാദ്യം എല്ലാ നാട്ടുകാരെയും സൂചിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് തെലുങ്കര മാത്രം വിവക്ഷിക്കുന്ന പദമായിത്തീർന്നു.

അവലംബം[തിരുത്തുക]

  1. എ.ഡി. കാം‌പ്ബെൽ
  2. ജനറൽ കണ്ണിങ്ങാം
  3. http://www.kavya-nandanam.com/dload.htm തെലുഗു അക്ഷരങ്ങൾ തെളിയുന്നില്ലെങ്കിൽ Pothana2000 എന്ന ഫോണ്ട് ഇൻസ്റ്റാൾ ചെയ്യുക


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ തെലുഗു ഭാഷ പതിപ്പ്Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=തെലുഗു_ഭാഷ&oldid=2593568" എന്ന താളിൽനിന്നു ശേഖരിച്ചത്