കന്നഡ ലിപി
| കന്നഡ ലിപി ಕನ್ನಡ ಲಿಪಿ | |
|---|---|
| ലിപി മാതൃകകൾ | |
| തരം | |
| ഭാഷകൾ | കന്നഡ സംസ്കൃതം തുളു കൊഡവ ബഡഗ ബ്യാരി സങ്കേതി കൊങ്കണി മറാത്തി |
കാലയളവ് | എ.ഡി. 4-ാം നൂറ്റാണ്ട്[1] – നിലവിൽ |
| ദിശ | ഇടത്തുനിന്ന് വലത്തോട്ട് |
| ബന്ധപ്പെട്ട ലിപികൾ | |
മാതൃലിപികൾ | |
ഉപലിപികൾ | ഗോയ്‌കാനഡീ[3] |
സഹോദരലിപികൾ | തെലുങ്ക് ലിപി |
| ഭൂമിശാസ്ത്രപരമായ വിതരണം | |
ഭൂരിപക്ഷം ആളുകളും കന്നഡ സംസാരിക്കുന്നു ഗണ്യമായ ഒരു ന്യൂനപക്ഷം കന്നഡ സംസാരിക്കുന്നു, അല്ലെങ്കിൽ മറ്റു ഭാഷകൾക്കൊപ്പം കന്നഡയും സംസാരിക്കപ്പെടുന്നു. [4] | |
| ISO | |
| ഐ.എസ്.ഒ. 15924 | Knda, 345 |
| യൂണികോഡ് | |
യൂണികോഡ് അപരനാമം | Kannada |
| U+0C80–U+0CFF | |
| ഭാരതീയ ലിപികൾ |
|---|
| ബ്രാഹ്മി ലിപിയും അതിൽ നിന്ന് ഉത്ഭവിച്ച ലിപികളും |
ദ്രാവിഡ ഭാഷാസമൂഹത്തിൽ പെട്ട കന്നഡ ഭാഷ എഴുതാനായി ഉപയോഗിക്കുന്ന പുരാതനമായ ഒരു ഭാരതീയ ലിപിയാണ് കന്നഡ ലിപി (കന്നഡ: ಕನ್ನಡ ಲಿಪಿ).[5]:412-418
ഇന്ത്യയുടെ ഔദ്യോഗിക ലിപികളിലൊന്നായ ഇത്,[6] കർണാടകയിൽ കന്നഡ ഭാഷയ്ക്കായി അംഗീകരിച്ചിട്ടുള്ള ഏക ഔദ്യോഗിക ലിപി കൂടിയാണ്.[7] കന്നഡ കൂടാതെ ബ്യാരിയും കൊഡവയും തുളുവും കൊങ്കണിയും എഴുതാൻ കന്നഡ ലിപി ഉപയോഗിക്കുന്നു [8][9]. ദക്ഷിണേന്ത്യൻ ബ്രാഹ്മി ലിപികളിലെ കദംബ എന്ന ലിപിയിൽനിന്ന് ഉത്ഭവിച്ചതിനാൽ[5]:412, ഇതിലെ അക്ഷരങ്ങൾക്ക് മറ്റ് ദ്രാവിഡ ലിപികളുമായി, പ്രത്യേകിച്ച് തെലുങ്കുമായി വളരെ സാമ്യമുണ്ട്. അതേ പോലെ തന്നെ ഗോയ്‌കാനഡീ എന്ന് പേരുള്ള കദംബ ലിപിയുമായി സാമ്യമുള്ള കന്നഡ ഉപലിപിയാണ് ഇന്ന് ഗോവ പ്രദേശങ്ങളിൽ കൊങ്കണി എഴുതാൻ ഉപയോഗിച്ചിരുന്നത്.[10]
49 അക്ഷരങ്ങളുള്ള ഒരു സ്വനിമ അബുഗിഡാ ലിപിയാണ് കന്നഡ ലിപി[11]. അക്ഷരങ്ങളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു: ಸ್ವರ (സ്വര), ವ್ಯಂಜನ (വ്യഞ്ജന), ಯೋಗವಾಹಕ (യോഗവാഹക). വ്യഞ്ജനാക്ഷരങ്ങൾ സഹജമായി ഒരു സ്വരശബ്ദം ഉൾക്കൊള്ളുന്നു. സ്വരങ്ങളുടെ സാന്നിധ്യമില്ലാത്തപ്പോൾ വ്യഞ്ജനങ്ങൾ കൂടിച്ചേർന്ന് കൂട്ടക്ഷരങ്ങൾ (ಒತ್ತಕ್ಷರ ഒത്തക്ഷര)[12]:6-7 രൂപപ്പെടുന്നു. അല്ലാത്തപക്ഷം ഓരോ അക്ഷരവും ഓരോ സ്വതന്ത്ര ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. പരമ്പരാഗതമായി, കന്നഡ ലിപി ഇടത്തുനിന്ന് വലത്തോട്ടാണ് എഴുതുന്നത്.[5]:412
ഇന്ത്യൻ ഭാഷകളിൽ തമിഴിന് തൊട്ടുപിന്നിലായി മുപ്പതിനായിരത്തിലധികം ശിലാശാസനങ്ങളും ചെപ്പേടുകളും കന്നഡ ലിപിയിൽ കണ്ടെടുത്തിട്ടുണ്ട് എന്നത് ഈ ഭാഷയുടെ ലിഖിതചരിത്രത്തിന്റെ അതിവിപുലമായ വ്യാപ്തിയെയും സമ്പന്നതയെയും സൂചിപ്പിക്കുന്നു.[13][12]:1
ചരിത്രം
[മൂലരൂപം തിരുത്തുക]
കന്നഡ ലിപി ഏതാണ്ട് പത്താം ശതകത്തിൽ വികസിച്ച പഴയ കന്നഡ ലിപിയിൽ നിന്നാണ് രൂപംകൊണ്ടത്.[14] പഴയ കന്നഡ ലിപി ക്രിസ്ത്വബ്ദം നാലാം ശതകത്തിൽ വികസിച്ച കദംബ ലിപിയുടെ തുടർച്ച തന്നെയാണ്. ഈ പ്രാചീന ലിപി ക്രി.പൂ. മൂന്നാം ശതകത്തിൽ ദക്ഷിണേന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ബ്രാഹ്മി ലിപിയിൽ നിന്നാണ് വികസിച്ചത്. അശോക ചക്രവർത്തിയുടെ ശിലാലിഖിതങ്ങളിൽ ഇതിന്റെ ആദ്യകാല രൂപങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്.
പിന്നീട് കല്യാണി ചാലൂക്യരുടെയും ഹോയ്സള രാജവംശത്തിന്റെയും കാലഘട്ടത്തിൽ (11-13 നൂറ്റാണ്ടുകൾ) കന്നഡ ലിപി ചരിത്രത്തിലെ ഏറ്റവും മനോഹരവും അലങ്കാരപൂർണ്ണവുമായ രൂപം കൈവരിച്ചു. ശിലാശാസനങ്ങൾ കൊത്തിവയ്ക്കാൻ പ്രധാനമായും മൃദുവായ മാക്കല്ലുകൾ ഉപയോഗിച്ചിരുന്നതിനാലാണ് അക്ഷരങ്ങൾക്ക് കൂടുതൽ വക്രതയും ഉരുണ്ട ആകൃതിയും ലഭിച്ചത്. പിൽക്കാലത്ത്, മൈസൂർ വൊഡയാർ രാജാക്കന്മാരുടെ ഭരണകാലത്ത് ഭരണപരമായ രേഖകളും ഭൂമി സംബന്ധമായ വിവരങ്ങളും സൂക്ഷിക്കാൻ മോഡി ലിപി വ്യാപകമായി ഉപയോഗിച്ചിരുന്നു. പേനയെടുക്കാതെ തുടർച്ചയായി എഴുതാൻ കഴിയുന്ന ഈ ലിപി, രേഖകൾ വേഗത്തിൽ എഴുതാനും രഹസ്യമായി സൂക്ഷിക്കാനും സഹായിച്ചിരുന്നു.
പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളോടെയാണ് കന്നഡ ലിപിയും തെലുങ്ക് ലിപിയും തമ്മിൽ പ്രകടമായ വ്യത്യാസങ്ങൾ കണ്ടുതുടങ്ങിയത്.[15] പത്തൊൻപതാം നൂറ്റാണ്ടിൽ ക്രിസ്ത്യൻ മിഷനറിമാരുടെ, പ്രത്യേകിച്ച് ബാസൽ മിഷന്റെ കടന്നുവരവോടെയാണ് കന്നഡ ലിപി അച്ചടിയിലേക്ക് കടക്കുന്നത്. 1817-ൽ വില്യം കെയറി ശ്രീരാമപുരത്ത്വെ ച്ച് അച്ചടിച്ച കന്നഡ വ്യാകരണ പുസ്തകമാണ് അച്ചടിക്കപ്പെട്ട ആദ്യത്തെ കന്നഡ ഗ്രന്ഥം എന്ന് കരുതപ്പെടുന്നു.[16] റെവറന്റ് ഫെർഡിനാൻഡ് കിറ്റലിനെപ്പോലുള്ളവരുടെ സംഭാവനകൾ ആധുനിക കന്നഡ അച്ചടി ലിപിയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും അക്ഷരങ്ങൾക്ക് ഇന്നത്തെ ഉരുണ്ട രൂപം കൈവരുന്നതിലും നിർണ്ണായക പങ്കുവഹിച്ചു.
വർണ്ണമാല
[മൂലരൂപം തിരുത്തുക]കന്നഡ അക്ഷരമാലയിൽ (അല്ലെങ്കിൽ വർണ്ണമാലെ ವರ್ಣಮಾಲೆ ) പ്രധാനമായും സ്വരങ്ങൾ, വ്യഞ്ജനങ്ങൾ, യോഗവാഹങ്ങൾ എന്നിങ്ങനെ തരംതിരിച്ചിട്ടുള്ള 49 അടിസ്ഥാന അക്ഷരങ്ങൾ ഉൾപ്പെടുന്നു.[17] മറ്റ് ഭാരതീയ ഭാഷകളെപ്പോലെ ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്ന ഈ അബുഗിഡാ ലിപിയിൽ, വ്യഞ്ജനാക്ഷരങ്ങൾക്കൊപ്പം സ്വരചിഹ്നങ്ങൾ ചേർത്താണ് കൂട്ടക്ഷരങ്ങളും വാക്കുകളും രൂപപ്പെടുത്തുന്നത്.
കന്നഡയിൽ അക്ഷരങ്ങളെ സൂചിപ്പിക്കാൻ ಅಕ್ಷರ (അക്ഷര), ಅಕ್ಕರ (അക്കര), ವರ್ಣ (വർണ്ണ) എന്നീ വാക്കുകൾ ഉപയോഗിക്കുന്നു. ദൃശ്യവും ശ്രാവ്യവുമായ പ്രതിനിധാനങ്ങൾ നൽകുന്നതിനായി ഓരോ അക്ഷരത്തിനും അതിൻ്റേതായ രൂപവും (ಆಕಾರ "ആകാര") ശബ്ദവും (ಶಬ್ದ "ശബ്ദ") ഉണ്ട്.[18]:5
| സ്വരാക്ഷരങ്ങൾ (കന്നഡ: ಸ್ವರ) | ||||
ಅ ഐ.പി.എ: a |
ಆ ഐ.പി.എ: aː |
ಇ ഐ.പി.എ: i |
ಈ ഐ.പി.എ: iː |
ಉ ഐ.പി.എ: u |
ಊ ഐ.പി.എ: uː |
ಋ ഐ.പി.എ: ru |
ಎ ഐ.പി.എ: e |
ಏ ഐ.പി.എ: eː |
ಐ ഐ.പി.എ: ai |
ಒ ഐ.പി.എ: o |
ಓ ഐ.പി.എ: oː |
ಔ ഐ.പി.എ: au |
ಅಂ ഐ.പി.എ: am̃ |
ಅಃ ഐ.പി.എ: ah |
| വ്യഞ്ജനങ്ങൾ (കന്നഡ: ವ್ಯಂಜನ) | ||||
ಕ ഐ.പി.എ: ka |
ಖ ഐ.പി.എ: kʰa |
ಗ ഐ.പി.എ: ga |
ಘ ഐ.പി.എ: gʱa |
ಙ ഐ.പി.എ: ŋa |
ಚ ഐ.പി.എ: t͡ʃa |
ಛ ഐ.പി.എ: t͡ʃʰa |
ಜ ഐ.പി.എ: d͡ʒa |
ಝ ഐ.പി.എ: d͡ʒʱa |
ಞ ഐ.പി.എ: ɲa |
ಟ ഐ.പി.എ: ʈa |
ಠ ഐ.പി.എ: ʈʰa |
ಡ ഐ.പി.എ: ɖa |
ಢ ഐ.പി.എ: ɖʱa |
ಣ ഐ.പി.എ: ɳa |
ತ ഐ.പി.എ: t̪a |
ಥ ഐ.പി.എ: t̪ʰa |
ದ ഐ.പി.എ: d̪a |
ಧ ഐ.പി.എ: d̪ʱa |
ನ ഐ.പി.എ: n̪a |
ಪ ഐ.പി.എ: pa |
ಫ ഐ.പി.എ: pʰa |
ಬ ഐ.പി.എ: ba |
ಭ ഐ.പി.എ: bʱa |
ಮ ഐ.പി.എ: ma |
ಯ ഐ.പി.എ: ja |
ರ ഐ.പി.എ: ra |
ಲ ഐ.പി.എ: la |
ವ ഐ.പി.എ: ʋa |
ಶ ഐ.പി.എ: ʃa |
ಷ ഐ.പി.എ: ʂa |
ಸ ഐ.പി.എ: sa |
ಹ ഐ.പി.എ: ha |
ಳ ഐ.പി.എ: ɭa | |
| അക്കങ്ങൾ (കന്നഡ: ಅಂಕಿಗಳು) | ||||
ಸೊನ್ನೆ (സൊന്നെ) ೦ 0 പൂജ്യം |
ಒಂದು (ഒന്ദു) ೧ 1 ഒന്ന് |
ಎರಡು (എരഡു) ೨ 2 രണ്ട് |
ಮೂರು (മൂറു) ೩ 3 മൂന്ന് |
ನಾಲ್ಕು (നാല്ക്കു) ೪ 4 നാല് |
ಐದು (ഐദു) ೫ 5 അഞ്ച് |
ಆರು (ആറു) ೬ 6 ആറ് |
ಏಳು (ഏളു) ೭ 7 ഏഴ് |
ಎಂಟು (എണ്ടു) ೮ 8 എട്ട് |
ಒಂಬತ್ತು (ഒമ്പത്തു) ೯ 9 ഒമ്പത് |
സ്വരാക്ഷരങ്ങൾ
[മൂലരൂപം തിരുത്തുക]ആധുനിക കന്നഡയിൽ പതിമൂന്ന് സ്വരാക്ഷരങ്ങളാണുള്ളത് (ಸ್ವರ സ്വര). കന്നഡ ലിപി ഒരു അബുഗിഡാ വ്യവസ്ഥയാണ് പിന്തുടരുന്നത്; അതായത്, ഒരു വ്യഞ്ജനത്തിന് ശേഷം സ്വരം വരുമ്പോൾ അത് മറ്റൊരു അക്ഷരമായി എഴുതുന്നതിന് പകരം വ്യഞ്ജനത്തിനൊപ്പം ഒരു സ്വരചിഹ്നമായി ചേർക്കുന്നു. സംസ്കൃതത്തിലെ സ്വരങ്ങൾക്ക് സമാനമായി ഇപ്പോൾ അത്ര ഉപയോഗത്തിലില്ലാത്ത മറ്റ് മൂന്ന് സ്വരാക്ഷരങ്ങൾ കൂടിയുണ്ട്.
കന്നഡ ഭാഷയിൽ സ്വരങ്ങളുടെ ഉച്ചാരണദൈർഘ്യത്തിന് വലിയ പ്രാധാന്യമുള്ളതിനാൽ മറ്റ് ബ്രാഹ്മി ലിപികളിലേതുപോലെ കന്നഡയിലും ഹ്രസ്വസ്വരങ്ങൾക്കും ദീർഘസ്വരങ്ങൾക്കുമായി പ്രത്യേക സ്വരചിഹ്നങ്ങളുണ്ട്. ചെറിയ ഉച്ചാരണമുള്ള സ്വരങ്ങളെ ಹ್ರಸ್ವ (ഹ്രസ്വ) എന്നും നീണ്ട ഉച്ചാരണമുള്ള സ്വരങ്ങളെ ದೀರ್ಘ (ദീർഘ) എന്നും വിളിക്കുന്നു.[19]:2-3
| ഉച്ചാരണസ്ഥാനം → | മുൻ | മധ്യം | പിൻ | |||
|---|---|---|---|---|---|---|
| ഹ്രസ്വം | ദീർഘം | ഹ്രസ്വം | ദീർഘം | ഹ്രസ്വം | ദീർഘം | |
| സംവൃതം | ಇ ഇ ഐ.പി.എ: i |
ಈ ഈ ഐ.പി.എ: iː |
ಉ ഉ ഐ.പി.എ: u |
ಊ ഊ ഐ.പി.എ: uː | ||
| മധ്യം | ಎ എ ഐ.പി.എ: e |
ಏ ഏ ഐ.പി.എ: eː |
ಒ ഒ ഐ.പി.എ: o |
ಓ ഓ ഐ.പി.എ: oː | ||
| വിവൃതം | ಅ അ ഐ.പി.എ: a |
ಆ ആ ഐ.പി.എ: aː |
||||
കന്നഡ ലിപിയിലെ മറ്റു സ്വരാക്ഷരങ്ങളെയും പ്രധാനമായും ഹ്രസ്വസ്വരങ്ങൾ, ദീർഘസ്വരങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. യോഗവാഹങ്ങൾ (അനുസ്വാരവും വിസർഗ്ഗവും) ഇതിനൊപ്പമാണ് പഠിക്കാറുള്ളത്.[19]:2-3
| ദ്വിസ്വരം | ಐ ഐ ഐ.പി.എ: ai |
ಔ ഓ ഐ.പി.എ: au |
|---|
| സംസ്കൃത സ്വരങ്ങൾ |
ഹ്രസ്വം | ദീർഘം |
|---|---|---|
ಋ ഐ.പി.എ: r |
ೠ ഐ.പി.എ: rː | |
ಌ ഐ.പി.എ: l |
ೡ ഐ.പി.എ: lː |
കുറിപ്പ്:
യോഗവാഹം
[മൂലരൂപം തിരുത്തുക]ആധുനിക കന്നഡയിൽ ഉപയോഗിക്കുന്ന രണ്ട് യോഗവാഹ (പകുതി സ്വരവും പകുതി വ്യഞ്ജനവും) അക്ഷരങ്ങളുണ്ട്. ഇവ അർദ്ധവിസർഗ്ഗം എന്നറിയപ്പെടുന്നു. കൂടാതെ സംസ്കൃത ലിപ്യന്തരണത്തിൽ ഉപയോഗിക്കുന്ന മറ്റ് രണ്ട് യോഗവാഹങ്ങളുമുണ്ട്.[20][18]:12-14
| ചിഹ്നത്തിൻ്റെ രൂപം | ം ം |
ഃ ഃ |
ೱ ഃ |
ೲ ഃ |
|---|---|---|---|---|
| ಅ (അ) അക്ഷരത്തോടൊപ്പമുള്ള ചിഹ്നം |
ಅಂ |
ಅಃ |
ಅೱ h̤ |
ಅೲ ḫ |
| ದ (ദ) അക്ഷരത്തോടൊപ്പമുള്ള ചിഹ്നം |
ದ + ം ದಂ ഐ.പി.എ: /d̪am̃/ |
ದ + ഃ ದಃ ഐ.പി.എ: /d̪ah/ |
ದ + ೱ ದೱ ഐ.പി.എ: [x] |
ದ + ೲ ದೲ ഐ.പി.എ: [ɸ] |
കുറിപ്പ്:
സ്വരചിഹ്നങ്ങൾ
[മൂലരൂപം തിരുത്തുക]കന്നഡ ലിപിയിൽ വ്യഞ്ജനാക്ഷരങ്ങളോടൊപ്പം ചേർത്തെഴുതുന്ന സ്വരചിഹ്നങ്ങളെ സ്വര ചിഹ്നഗളു (ಸ್ವರ ಚಿಹ್ನೆಗಳು) എന്നാണ് വിളിക്കുന്നത്. [a][19]:3 സ്വതന്ത്രമായ നിലനിൽപ്പില്ലാത്ത ഈ ചിഹ്നങ്ങൾ വ്യഞ്ജനാക്ഷരങ്ങൾക്കൊപ്പമോ കൂട്ടക്ഷരങ്ങൾക്കൊപ്പമോ മാത്രമേ ഉപയോഗിക്കാറുള്ളൂ. യാതൊരു ചിഹ്നങ്ങളുമില്ലാത്ത വ്യഞ്ജനാക്ഷരങ്ങളിൽ (ഉദാ: ಕ /ക/) സ്വാഭാവികമായും 'അ' (ಅ) എന്ന സ്വരം അടങ്ങിയിരിക്കുന്നു. ഒരു വ്യഞ്ജനത്തോടൊപ്പം മറ്റൊരു സ്വരചിഹ്നം ചേർക്കുമ്പോൾ, സ്വാഭാവികമായുള്ള ഈ 'അ' കാരം ഇല്ലാതാകുന്നു.
തലേക്കട്ടു ಅ - അ /a/ |
ഇളിക്കട്ടു ಆ ಾ ാ /aː/ |
ഗുഡി ಇ ಿ ി /i/ |
ദീർഘഗുഡി ಈ ೀ ീ /iː/ [note 1] |
കൊമ്പു ಉ ು ു /u/ |
കൊമ്പു ಊ ೂ ൂ uː |
വട്ടുസുളി ಋ ೃ ൃ ṛ |
ൠ-ചിഹ്ന ೠ ೄ ൄ /ṛː/ |
ഌ-ചിഹ്ന ಌ ೢ ൢ /l/ |
ൡ-ചിഹ്ന ೡ ೣ ൣ /lː/ |
കൂട്ടുചിഹ്നങ്ങൾ ಎ ೆ െ /e/ |
കൂട്ടുചിഹ്നങ്ങൾ ಏ ೇ േ /eː/ [note 1] |
കൂട്ടുചിഹ്നങ്ങൾ ಐ ೈ ൈ /ai/ |
കൂട്ടുചിഹ്നങ്ങൾ ಒ ೊ ൊ /o/ |
കൂട്ടുചിഹ്നങ്ങൾ ಓ ೋ ോ /oː/ [note 1] |
കൂട്ടുചിഹ്നങ്ങൾ ಔ ೌ ൌ /au/ |
അനുസ്വാരം ಅಂ ം ം /aṃ/ |
വിസർഗ്ഗം ಅಃ ഃ ഃ /aḥ/ |
ജിഹ്വാമൂലീയം ಅೱ ೱ ഃ /h̤/ |
ഉപധ്മാനീയം ಅೲ ೲ ഃ /ḫ/ |
കുറിപ്പുകൾ:
മലയാളത്തിൽ സ്വരചിഹ്നങ്ങൾ അക്ഷരങ്ങളുടെ ഇടതുവശത്തോ (ഉദാ: കെ, കേ, കൈ) ഇരുവശങ്ങളിലുമായോ (ഉദാ: കൊ, കോ) വരാറുണ്ട്. എന്നാൽ കന്നഡ ലിപിയിൽ അക്ഷരങ്ങളുടെ ഇടതുവശത്ത് സ്വരചിഹ്നങ്ങൾ ചേർക്കുന്ന പതിവില്ല. മിക്കവാറും എല്ലാ ചിഹ്നങ്ങളും അക്ഷരത്തിന് മുകളിലോ വലതുവശത്തോ ആണ് ചേർക്കുന്നത്.[19]:3
സ്വരചിഹ്ന ആകൃതി
[മൂലരൂപം തിരുത്തുക]അക്കാദമിക കാഴ്ചപ്പാടുകൾ പ്രകാരം, കന്നഡയിലെ സ്വരചിഹ്നങ്ങളുടെ പേരുകൾ അവയുടെ ആകൃതിയുമായും അവ വരയ്ക്കുന്ന രീതിയുമായും അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രധാനപ്പെട്ട സ്വരചിഹ്നങ്ങൾ താഴെ പറയുന്നവയാണ്:[19]:3
- തലേക്കട്ടു (ತಲೆಕಟ್ಟು): അക്ഷരങ്ങൾക്ക് മുകളിലുള്ള തിരശ്ചീനമായ വര. ഇത് അന്തർലീനമായ 'അ' കാരത്തെ സൂചിപ്പിക്കുന്നു.[12]:5
- ഇളിക്കട്ടു (ಇಳಿಕಟ್ಟು): 'ആ' എന്ന ദീർഘസ്വരത്തെ സൂചിപ്പിക്കുന്ന താഴോട്ടുള്ള വര.
- ഗുഡി (ಗುಡಿ): 'ഇ' കാരത്തെ സൂചിപ്പിക്കുന്ന കൊളുത്ത് അഥവാ ക്ഷേത്രാകൃതിയിലുള്ള ചിഹ്നം.[12]:5
- കൊമ്പു (ಕೊಂಬು): 'ഉ', 'ഊ' (ು, ೂ) എന്നീ സ്വരങ്ങളെ സൂചിപ്പിക്കുന്ന കൊമ്പിൻ്റെ ആകൃതിയിലുള്ള ചിഹ്നം . ഇവ അക്ഷരത്തിൻ്റെ വലതുവശത്ത് ചെറിയ വിടവോടെ അല്പം താഴെയായാണ് ചേർക്കുന്നത്.
- വട്ടുസുളി (ವಟ್ಟುಸುಳಿ): 'ഋ' (ಋ) കാരത്തെ സൂചിപ്പിക്കുന്ന വട്ടത്തിലുള്ള ചിഹ്നം.[12]:5
- അർക്കാവൊത്തു (ಅರ್ಕಾವೊತ್ತು): ഒരു വ്യഞ്ജനാക്ഷരത്തിന് ശേഷം 'ര' ചേരുമ്പോൾ ഉപയോഗിക്കുന്ന പ്രത്യേക ചിഹ്നം.[12]:5
കൂട്ടുചിഹ്നങ്ങൾ: കന്നഡയിൽ ചില സ്വരചിഹ്നങ്ങൾക്ക് രണ്ടു ഭാഗങ്ങളുണ്ട്. 'ഈ' (ೀ), 'ഏ' (ೇ), 'ഓ' (ೋ) എന്നിവയെ സൂചിപ്പിക്കാൻ ഹ്രസ്വസ്വരത്തിനൊപ്പം വലതുവശത്തായി ദീർഘം സൂചിപ്പിക്കുന്ന ഒരു അധികചിഹ്നം (ೕ) കൂടി നൽകുന്നു. അതുപോലെ 'ഐ' (ೈ) കാരത്തിന് മുകളിലായി 'എ' കാരത്തിൻ്റെ ചിഹ്നവും (ೆ) താഴെ വലതുവശത്തായി മറ്റൊരു ചിഹ്നവും (ೖ) ചേർന്നാണ് രൂപപ്പെടുന്നത്.
ಕ್ (ക്) എന്നതുപോലെ സ്വരസഹായമില്ലാത്ത കേവല വ്യഞ്ജനത്തെ സൂചിപ്പിക്കാൻ അക്ഷരത്തിന് മുകളിൽ ഒരു പ്രത്യേക ചിഹ്നം ഉപയോഗിക്കുന്നു. ഈ ചിഹ്നത്തെയും പ്രക്രിയയെയും ഹലന്ത (ಹಲಂತ) എന്നും, അങ്ങനെ രൂപപ്പെടുന്ന അക്ഷരത്തെ അർദ്ധാക്ഷര (ಅರ್ಧಾಕ್ಷರ) എന്നും വിളിക്കുന്നു.
ഹലന്ത ಹಲಂತ ್ ് /ə̆/ |
ക + ് (ಕ + ್) ಕ್ ക് /kə̆/ |
ത + ് (ತ + ್) ತ್ ത് /t̪ə̆/ |
പ + ് (ಪ + ್) ಪ್ പ് /pə̆/ |
കഗുണിത
[മൂലരൂപം തിരുത്തുക]കന്നഡയിലെ എഴുത്തുരീതിയിൽ അക്ഷരങ്ങളും സ്വരങ്ങളും ചേർന്ന കൂട്ടക്ഷരങ്ങളെ ಕಗುಣಿತ (കഗുണിത) എന്ന് വിളിക്കുന്നെ.[18]:17-19 വ്യഞ്ജനാക്ഷരങ്ങളും സ്വരചിഹ്നങ്ങളും സംയോജിച്ചാണ് ഇവയുണ്ടാകുന്നത്.
| ಅ (അ) |
ಆ (ആ) |
ಇ (ഇ) |
ಈ (ഈ) |
ಉ (ഉ) |
ಊ (ഊ) |
ಋ (ഋ) |
ೠ (ൠ) |
ಎ (എ) |
ಏ (ഏ) |
ಐ (ഐ) |
ಒ (ഒ) |
ಓ (ഓ) |
ಔ (ഔ) |
ಅಂ (അം) |
ಅಃ (അഃ) |
್ (്) |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ಕ (ക) |
ಕಾ | ಕಿ | ಕೀ | ಕು | ಕೂ | ಕೃ | ಕೄ | ಕೆ | ಕೇ | ಕೈ | ಕೊ | ಕೋ | ಕೌ | ಕಂ | ಕಃ | ಕ್ |
| ಖ (ഖ) |
ಖಾ | ಖಿ | ಖೀ | ಖು | ಖೂ | ಖೃ | ಖೄ | ಖೆ | ಖೇ | ಖೈ | ಖೊ | ಖೋ | ಖೌ | ಖಂ | ಖಃ | ಖ್ |
| ಗ (ഗ) |
ಗಾ | ಗಿ | ಗೀ | ಗು | ಗೂ | ಗೃ | ಗೄ | ಗೆ | ಗೇ | ಗೈ | ಗೊ | ಗೋ | ಗೌ | ಗಂ | ಗಃ | ಗ್ |
| ಘ (ഘ) |
ಘಾ | ಘಿ | ಘೀ | ಘು | ಘೂ | ಘೃ | ಘೄ | ಘೆ | ಘೇ | ಘೈ | ಘೊ | ಘೋ | ಘೌ | ಘಂ | ಘಃ | ಘ್ |
| ಙ (ങ) |
ಙಾ | ಙಿ | ಙೀ | ಙು | ಙೂ | ಙೃ | ಙೄ | ಙೆ | ಙೇ | ಙೈ | ಙೊ | ಙೋ | ಙೌ | ಙಂ | ಙಃ | ಙ್ |
| ಚ (ച) |
ಚಾ | ಚಿ | ಚೀ | ಚು | ಚೂ | ಚೃ | ಚೄ | ಚೆ | ಚೇ | ಚೈ | ಚೊ | ಚೋ | ಚೌ | ಚಂ | ಚಃ | ಚ್ |
| ಛ (ഛ) |
ಛಾ | ಛಿ | ಛೀ | ಛು | ಛೂ | ಛೃ | ಛೄ | ಛೆ | ಛೇ | ಛೈ | ಛೊ | ಛೋ | ಛೌ | ಛಂ | ಛಃ | ಛ್ |
| ಜ (ജ) |
ಜಾ | ಜಿ | ಜೀ | ಜು | ಜೂ | ಜೃ | ಜೄ | ಜೆ | ಜೇ | ಜೈ | ಜೊ | ಜೋ | ಜೌ | ಜಂ | ಜಃ | ಜ್ |
| ಝ (ഝ) |
ಝಾ | ಝಿ | ಝೀ | ಝು | ಝೂ | ಝೃ | ಝೄ | ಝೆ | ಝೇ | ಝೈ | ಝೊ | ಝೋ | ಝೌ | ಝಂ | ಝಃ | ಝ್ |
| ಞ (ഞ) |
ಞಾ | ಞಿ | ಞೀ | ಞು | ಞೂ | ಞೃ | ಞೄ | ಞೆ | ಞೇ | ಞೈ | ಞೊ | ಞೋ | ಞೌ | ಞಂ | ಞಃ | ಞ್ |
| ಟ (ട) |
ಟಾ | ಟಿ | ಟೀ | ಟು | ಟೂ | ಟೃ | ಟೄ | ಟೆ | ಟೇ | ಟೈ | ಟೊ | ಟೋ | ಟೌ | ಟಂ | ಟಃ | ಟ್ |
| ಠ (ഠ) |
ಠಾ | ಠಿ | ಠೀ | ಠು | ಠೂ | ಠೃ | ಠೄ | ಠೆ | ಠೇ | ಠೈ | ಠೊ | ಠೋ | ಠೌ | ಠಂ | ಠಃ | ಠ್ |
| ಡ (ഡ) |
ಡಾ | ಡಿ | ಡೀ | ಡು | ಡೂ | ಡೃ | ಡೄ | ಡೆ | ಡೇ | ಡೈ | ಡೊ | ಡೋ | ಡೌ | ಡಂ | ಡಃ | ಡ್ |
| ಢ (ഢ) |
ಢಾ | ಢಿ | ಢೀ | ಢು | ಢೂ | ಢೃ | ಢೄ | ಢೆ | ಢೇ | ಢೈ | ಢೊ | ಢೋ | ಢೌ | ಢಂ | ಢಃ | ಢ್ |
| ಣ (ണ) |
ಣಾ | ಣಿ | ಣೀ | ಣು | ಣೂ | ಣೃ | ಣೄ | ಣೆ | ಣೇ | ಣೈ | ಣೊ | ಣೋ | ಣೌ | ಣಂ | ಣಃ | ಣ್ |
| ತ (ത) |
ತಾ | ತಿ | ತೀ | ತು | ತೂ | ತೃ | ತೄ | ತೆ | ತೇ | ತೈ | ತೊ | ತೋ | ತೌ | ತಂ | ತಃ | ತ್ |
| ಥ (ഥ) |
ಥಾ | ಥಿ | ಥೀ | ಥು | ಥೂ | ಥೃ | ಥೄ | ಥೆ | ಥೇ | ಥೈ | ಥೊ | ಥೋ | ಥೌ | ಥಂ | ಥಃ | ಥ್ |
| ದ (ദ) |
ದಾ | ದಿ | ದೀ | ದು | ದೂ | ದೃ | ದೄ | ದೆ | ದೇ | ದೈ | ದೊ | ದೋ | ದೌ | ದಂ | ದಃ | ದ್ |
| ಧ (ധ) |
ಧಾ | ಧಿ | ಧೀ | ಧು | ಧೂ | ಧೃ | ಧೄ | ಧೆ | ಧೇ | ಧೈ | ಧೊ | ಧೋ | ಧೌ | ಧಂ | ಧಃ | ಧ್ |
| ನ (ന) |
ನಾ | ನಿ | ನೀ | ನು | ನೂ | ನೃ | ನೄ | ನೆ | ನೇ | ನೈ | ನೊ | ನೋ | ನೌ | ನಂ | ನಃ | ನ್ |
| ಪ (പ) |
ಪಾ | ಪಿ | ಪೀ | ಪು | ಪೂ | ಪೃ | ಪೄ | ಪೆ | ಪೇ | ಪೈ | ಪೊ | ಪೋ | ಪೌ | ಪಂ | ಪಃ | ಪ್ |
| ಫ (ഫ) |
ಫಾ | ಫಿ | ಫೀ | ಫು | ಫೂ | ಫೃ | ಫೄ | ಫೆ | ಫೇ | ಫೈ | ಫೊ | ಫೋ | ಫೌ | ಫಂ | ಫಃ | ಫ್ |
| ಬ (ബ) |
ಬಾ | ಬಿ | ಬೀ | ಬು | ಬೂ | ಬೃ | ಬೄ | ಬೆ | ಬೇ | ಬೈ | ಬೊ | ಬೋ | ಬೌ | ಬಂ | ಬಃ | ಬ್ |
| ಭ (ഭ) |
ಭಾ | ಭಿ | ಭೀ | ಭು | ಭೂ | ಭೃ | ಭೄ | ಭೆ | ಭೇ | ಭೈ | ಭೊ | ಭೋ | ಭೌ | ಭಂ | ಭಃ | ಭ್ |
| ಮ (മ) |
ಮಾ | ಮಿ | ಮೀ | ಮು | ಮೂ | ಮೃ | ಮೄ | ಮೆ | ಮೇ | ಮೈ | ಮೊ | ಮೋ | ಮೌ | ಮಂ | ಮಃ | ಮ್ |
| ಯ (യ) |
ಯಾ | ಯಿ | ಯೀ | ಯು | ಯೂ | ಯೃ | ಯೄ | ಯೆ | ಯೇ | ಯೈ | ಯೊ | ಯೋ | ಯೌ | ಯಂ | ಯಃ | ಯ್ |
| ರ (ര) |
ರಾ | ರಿ | ರೀ | ರು | ರೂ | ರೃ | ರೄ | ರೆ | ರೇ | ರೈ | ರೊ | ರೋ | ರೌ | ರಂ | ರಃ | ರ್ |
| ಱ (റ) |
ಱಾ | ಱಿ | ಱೀ | ಱು | ಱೂ | ಱೃ | ಱೄ | ಱೆ | ಱೇ | ಱೈ | ಱೊ | ಱೋ | ಱೌ | ಱಂ | ಱಃ | ಱ್ |
| ಲ (ല) |
ಲಾ | ಲಿ | ಲೀ | ಲು | ಲೂ | ಲೃ | ಲೄ | ಲೆ | ಲೇ | ಲೈ | ಲೊ | ಲೋ | ಲೌ | ಲಂ | ಲಃ | ಲ್ |
| ವ (വ) |
ವಾ | ವಿ | ವೀ | ವು | ವೂ | ವೃ | ವೄ | ವೆ | ವೇ | ವೈ | ವೊ | ವೋ | ವೌ | ವಂ | ವಃ | ವ್ |
| ಶ (ശ) |
ಶಾ | ಶಿ | ಶೀ | ಶು | ಶೂ | ಶೃ | ಶೄ | ಶೆ | ಶೇ | ಶೈ | ಶೊ | ಶೋ | ಶೌ | ಶಂ | ಶಃ | ಶ್ |
| ಷ (ഷ) |
ಷಾ | ಷಿ | ಷೀ | ಷು | ಷೂ | ಷೃ | ಷೄ | ಷೆ | ಷೇ | ಷೈ | ಷೊ | ಷೋ | ಷೌ | ಷಂ | ಷಃ | ಷ್ |
| ಸ (സ) |
ಸಾ | ಸಿ | ಸೀ | ಸು | ಸೂ | ಸೃ | ಸೄ | ಸೆ | ಸೇ | ಸೈ | ಸೊ | ಸೋ | ಸೌ | ಸಂ | ಸಃ | ಸ್ |
| ಹ (ഹ) |
ಹಾ | ಹಿ | ಹೀ | ಹು | ಹೂ | ಹೃ | ಹೄ | ಹೆ | ಹೇ | ಹೈ | ಹೊ | ಹೋ | ಹೌ | ಹಂ | ಹಃ | ಹ್ |
| ಳ (ള) |
ಳಾ | ಳಿ | ಳೀ | ಳು | ಳೂ | ಳೃ | ಳೄ | ಳೆ | ಳೇ | ಳೈ | ಳೊ | ಳೋ | ಳೌ | ಳಂ | ಳಃ | ಳ್ |
| ೞ (ഴ) |
ೞಾ | ೞಿ | ೞೀ | ೞು | ೞೂ | ೞೃ | ೞೄ | ೞೆ | ೞೇ | ೞೈ | ೞೊ | ೞೋ | ೞೌ | ೞಂ | ೞಃ | ೞ್ |
വ്യഞ്ജനങ്ങൾ
[മൂലരൂപം തിരുത്തുക]കന്നഡയിൽ വ്യഞ്ജനാക്ഷരങ്ങളെ (ವ್ಯಂಜನ വ്യഞ്ജന) പ്രധാനമായും വർഗ്യ വ്യഞ്ജനങ്ങൾ എന്നും അവർഗ്യ വ്യഞ്ജനങ്ങൾ എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു.
വർഗ്യ വ്യഞ്ജനങ്ങൾ
[മൂലരൂപം തിരുത്തുക]നാവ് വായുടെ ഏതു ഭാഗത്താണ് സ്പർശിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയുള്ള ഉച്ചാരണസ്ഥാനങ്ങൾ അനുസരിച്ചാണ് വർഗ്യ വ്യഞ്ജനങ്ങളെ വിവിധ വർഗ്ഗങ്ങളായി തരംതിരിച്ചിരിക്കുന്നത്.
| അഘോഷം | അൽപപ്രാണം | മഹാപ്രാണം | അൽപപ്രാണം | മഹാപ്രാണം | അനുനാസികം |
|---|---|---|---|---|---|
| കണ്ഠ്യം | ಕ ഐ.പി.എ: ka |
ಖ ഐ.പി.എ: kʰa |
ಗ ഐ.പി.എ: ga |
ಘ ഐ.പി.എ: gʱa |
ಙ ഐ.പി.എ: ŋa |
| താലവ്യം | ಚ ഐ.പി.എ: t͡ʃa |
ಛ ഐ.പി.എ: t͡ʃʰa |
ಜ ഐ.പി.എ: d͡ʒa |
ಝ ഐ.പി.എ: d͡ʒʱa |
ಞ ഐ.പി.എ: ɲad |
| മൂർദ്ധന്യം | ಟ ഐ.പി.എ: ʈa |
ಠ ഐ.പി.എ: ʈʰa |
ಡ ഐ.പി.എ: ɖa |
ಢ ഐ.പി.എ: ɖʱa |
ಣ ഐ.പി.എ: ɳa |
| ദന്ത്യം | ತ ഐ.പി.എ: t̪a |
ಥ ഐ.പി.എ: t̪ʰa |
ದ ഐ.പി.എ: d̪a |
ಧ ഐ.പി.എ: d̪ʱa |
ನ ഐ.പി.എ: n̪a |
| ഓഷ്ഠ്യം | ಪ ഐ.പി.എ: pa |
ಫ ഐ.പി.എ: pʰa |
ಬ ഐ.പി.എ: ba |
ಭ ഐ.പി.എ: bʱa |
ಮ ഐ.പി.എ: ma |
അവർഗ്യ വ്യഞ്ജനങ്ങൾ
[മൂലരൂപം തിരുത്തുക]മേൽപ്പറഞ്ഞ വർഗ്ഗീകരണങ്ങളിൽ ഉൾപ്പെടാത്ത വ്യഞ്ജനങ്ങളാണിവ:
ಯ ഐ.പി.എ: ja |
ರ ഐ.പി.എ: ra |
ಱ ഐ.പി.എ: r |
ಲ ഐ.പി.എ: la |
ವ ഐ.പി.എ: ʋa |
ಶ ഐ.പി.എ: ʃa |
ಷ ഐ.പി.എ: ʂa |
ಸ ഐ.പി.എ: sa |
ಹ ഐ.പി.എ: ha |
ಳ ഐ.പി.എ: ɭa |
ೞ ഐ.പി.എ: ɻa |
ೝ ഐ.പി.എ: ṉ |
കുറിപ്പ്:
ഉപയോഗത്തിലില്ലാത്ത കന്നഡ അക്ഷരങ്ങൾ
[മൂലരൂപം തിരുത്തുക]ചില്ലക്ഷരം
[മൂലരൂപം തിരുത്തുക]
കന്നഡ ലിപിയിൽ സ്വരസഹായം കൂടാതെ ഉച്ചരിക്കാവുന്ന ഏക ചില്ലക്ഷരമാണ് 'ൻ' (ೝ). നകാര പൊള്ളു (കന്നഡ: ನಕಾರ ಪೊಲ್ಲು) എന്നറിയപ്പെടുന്ന ഈ അക്ഷരം പഴയ കന്നഡ കൃതികളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു. 1980-കൾ വരെ ദക്ഷിണ കർണാടകയിലെ തീരദേശ മേഖലകളിൽ നിലനിന്നിരുന്ന ഈ അക്ഷരം ഇപ്പോൾ മുഖ്യധാരാ കന്നഡയിൽ ഉപയോഗിക്കാറില്ല. [22]
ನಕಾರ ಪೊಲ್ಲು (നകാര പൊള്ളു) ೝ ഐ.പി.എ: ṉ |
ನ + ್ (ന + ്) ನ್ ഐ.പി.എ: ṉ |
നിലവിൽ ഇതിനുപകരം ನ್ (ന + വിരാമം) ആണ് ഉപയോഗിക്കുന്നത്. ചരിത്രപരമായ പ്രാധാന്യം പരിഗണിച്ച് യൂണികോഡ് 14.0 പതിപ്പിൽ ഈ അക്ഷരത്തെ ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.[23]
മൂർദ്ധന്യ വ്യഞ്ജനങ്ങൾ
[മൂലരൂപം തിരുത്തുക]പഴയ കന്നഡ സാഹിത്യത്തിൽ ആധുനിക മലയാളത്തിലെയും തമിഴിലെയും 'റ', 'ഴ' എന്നീ ഉച്ചാരണങ്ങൾക്ക് സമാനമായ ಱ, ೞ എന്നീ അക്ഷരങ്ങൾ നിലനിന്നിരുന്നു.[24]:14–15
ಱ ഐ.പി.എ: r |
ೞ ഐ.പി.എ: ɻa |

ക്രി.പി. 450-ൽ കൊത്തിവെക്കപ്പെട്ടതും കന്നഡ ഭാഷയിലെ ഏറ്റവും പുരാതനമായ ലിഖിതമായി കരുതപ്പെടുന്നതുമാണ് ഹൽമിഡി ശിലാശാസനം. കദംബ ലിപിയിൽ എഴുതിയ ഈ ലിഖിതത്തിലെ 8-10 വരികളിൽ ആധുനിക കന്നഡ ലിപിയിൽ വൽക്കരിക്കുമ്പോൾ ഈ വ്യഞ്ജനങ്ങൾ കാണാം:[25]
೮. ವಿಜ ಅರಸಂಗೆ ಬಾೞ್ಗಱ್ಚು ಪಲ್ಮಡಿಉಂ ಮೂೞಿವಳ್ಳಿಉಂ ಕೊಟ್ಟಾರ್ ಬಟಾರಿಕುಲದೋನ್ ಅೞುಕದಂಬನ್ |
8. വിജയ രാജാവിൻ്റെ വാൾ കഴുകുന്ന ചടങ്ങിനായി പൽമഡിയും (ഹൽമിഡി) മൂഴിവള്ളിയും ബടാരി കുലത്തിലെ അഴുകദംബൻ ദാനമായി നൽകി. |
| —ഹൽമിഡി ശാസനം (ഏകദേശം ക്രി.പി. 450) | —വിവർത്തനം |
ഇവ യഥാക്രമം 12-18 നൂറ്റാണ്ടുകളോടെ ഉപയോഗത്തിൽനിന്ന് അപ്രത്യക്ഷമാവുകയും, പകരം ರ (ര), ಳ (ള) എന്നീ അക്ഷരങ്ങൾ പ്രചാരത്തിൽ വരികയും ചെയ്തു.[12]:11 എന്നിരുന്നാലും, ബഡഗ ഭാഷ എഴുതാൻ ೞ (ഴ) ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
കൂട്ടക്ഷരങ്ങൾ
[മൂലരൂപം തിരുത്തുക]കന്നഡ ലിപിയിൽ കൂട്ടക്ഷരങ്ങൾക്ക് (കന്നഡ: ಸಂಯುಕ್ತಾಕ್ಷರಗಳು അധവാ സംയുക്താക്ഷരങ്ങൾ)[12]:6-7 വലിയ പ്രാധാന്യമുണ്ട്. കന്നഡയിൽ കൂട്ടക്ഷരങ്ങൾ എഴുതുമ്പോൾ, ആദ്യത്തെ വ്യഞ്ജനാക്ഷരം പൂർണ്ണരൂപത്തിൽ എഴുതുകയും രണ്ടാമത്തെ വ്യഞ്ജനാക്ഷരം ആദ്യത്തേതിൻ്റെ താഴെയോ വലതുവശത്തോ ആയി ചെറിയ രൂപത്തിൽ ചേർക്കുകയുമാണ് ചെയ്യുന്നത്. ഈ ചെറിയ കീഴ്ചിഹ്നങ്ങളെ കന്നഡയിൽ ഒത്തു (ಒತ್ತು) എന്നാണ് വിളിക്കുന്നത്.[5]:416-417[18]:10-15
കീഴ്ചിഹ്നങ്ങളുടെ രൂപങ്ങൾ (ഒത്തുകൾ)
[മൂലരൂപം തിരുത്തുക]മിക്ക വ്യഞ്ജനാക്ഷരങ്ങൾക്കും അവയുടെ മുകളിലെ വര (തലക്കട്ട്) ഒഴിവാക്കി ചെറിയ രൂപത്തിൽ താഴെ എഴുതുന്ന രീതിയാണുള്ളത്. എന്നാൽ ത (ತ), ന (ನ), മ (ಮ), യ (ಯ), ര (ರ), ല (ಲ), വ (ವ), ശ (ಶ), സ (ಸ) എന്നീ അക്ഷരങ്ങൾക്ക് അവയുടെ യഥാർത്ഥ രൂപത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ കീഴ്ചിഹ്ന രൂപങ്ങളാണുള്ളത്.[26]
ക-ഒത്തു ಕ ◌್ಕ ക ഐ.പി.എ: /ka/ |
ഖ-ഒത്തു ಖ ◌್ಖ ഖ ഐ.പി.എ: /kʰa/ |
ഗ-ഒത്തു ಗ ◌್ಗ ഗ ഐ.പി.എ: /ga/ |
ഘ-ഒത്തു ಘ ◌್ಘ ഘ ഐ.പി.എ: /gʱa/ |
ങ-ഒത്തു ಙ ◌್ಙ ങ ഐ.പി.എ: /ŋa/ |
ച-ഒത്തു ಚ ◌್ಚ ച ഐ.പി.എ: /t͡ʃa/ |
ഛ-ഒത്തു ಛ ◌್ಛ ഛ ഐ.പി.എ: /t͡ʃʰa/ |
ജ-ഒത്തു ಜ ◌್ಜ ജ ഐ.പി.എ: /d͡ʒa/ |
ഝ-ഒത്തു ಝ ◌್ಝ ഝ ഐ.പി.എ: /d͡ʒʱa/ |
ഞ-ഒത്തു ಞ ◌್ಞ ഞ ഐ.പി.എ: /ɲa/ |
ട-ഒത്തു ಟ ◌್ಟ ട ഐ.പി.എ: /ʈa/ |
ഠ-ഒത്തു ಠ ◌್ಠ ഠ ഐ.പി.എ: /ʈʰa/ |
ഡ-ഒത്തു ಡ ◌್ಡ ഡ ഐ.പി.എ: /ɖa/ |
ഢ-ഒത്തു ಢ ◌್ಢ ഢ ഐ.പി.എ: /ɖʱa/ |
ണ-ഒത്തു ಣ ◌್ಣ ണ ഐ.പി.എ: /ɳa/ |
ത-ഒത്തു ತ ◌್ತ ത ഐ.പി.എ: /t̪a/ |
ഥ-ഒത്തു ಥ ◌್ಥ ഥ ഐ.പി.എ: /t̪ʰa/ |
ദ-ഒത്തു ದ ◌್ದ ദ ഐ.പി.എ: /d̪a/ |
ധ-ഒത്തു ಧ ◌್ಧ ധ ഐ.പി.എ: /d̪ʱa/ |
ന-ഒത്തു ನ ◌್ನ ന ഐ.പി.എ: /n̪a/ |
പ-ഒത്തു ಪ ◌್ಪ പ ഐ.പി.എ: /pa/ |
ഫ-ഒത്തു ಫ ◌್ಫ ഫ ഐ.പി.എ: /pʰa/ |
ബ-ഒത്തു ಬ ◌್ಬ ബ ഐ.പി.എ: /ba/ |
ഭ-ഒത്തു ಭ ◌್ಭ ഭ ഐ.പി.എ: /bʱa/ |
മ-ഒത്തു ಮ ◌್ಮ മ ഐ.പി.എ: /ma/ |
യ-ഒത്തു ಯ ◌್ಯ യ ഐ.പി.എ: /ja/ |
ര-ഒത്തു ರ ◌್ರ ര ഐ.പി.എ: /ra/ |
ല-ഒത്തു ಲ ◌್ಲ ല ഐ.പി.എ: /la/ |
വ-ഒത്തു ವ ◌್ವ വ ഐ.പി.എ: /ʋa/ |
ശ-ഒത്തു ಶ ◌್ಶ ശ ഐ.പി.എ: /ʃa/ |
ഷ-ഒത്തു ಷ ◌್ಷ ഷ ഐ.പി.എ: /ʂa/ |
സ-ഒത്തു ಸ ◌್ಸ സ ഐ.പി.എ: /sa/ |
ഹ-ഒത്തു ಹ ◌್ಹ ഹ ഐ.പി.എ: /ha/ |
ള-ഒത്തു ಳ ◌್ಳ ള ഐ.പി.എ: /ɭa/ |
കുറിപ്പുകൾ:
റ-ഒത്തു ಱ ◌್ಱ റ ഐ.പി.എ: /ra/ |
ഴ-ഒത്തു ೞ ◌್ೞ ഴ ഐ.പി.എ: /ɻa/ |
കന്നഡയിൽ രണ്ട് വ്യഞ്ജനാക്ഷരങ്ങൾ ചേർന്നുണ്ടാകാൻ സാധ്യതയുള്ള 1296 മുഴുവൻ കൂട്ടക്ഷരങ്ങളും താഴെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു
| വ്യഞ്ജനം (ವ್ಯಂಜನ) |
್ಕ (ക) |
್ಖ (ഖ) |
್ಗ (ഗ) |
್ಘ (ഘ) |
್ಙ (ങ) |
್ಚ (ച) |
್ಛ (ഛ) |
್ಜ (ജ) |
್ಝ (ഝ) |
್ಞ (ഞ) |
್ಟ (ട) |
್ಠ (ഠ) |
್ಡ (ഡ) |
್ಢ (ഢ) |
್ಣ (ണ) |
್ತ (ത) |
್ಥ (ഥ) |
್ದ (ദ) |
್ಧ (ധ) |
್ನ (ന) |
್ಪ (പ) |
್ಫ (ഫ) |
್ಬ (ബ) |
್ಭ (ഭ) |
್ಮ (മ) |
್ಯ (യ) [note 1] |
್ರ (ര) [note 1] |
್ಱ (റ) |
್ಲ (ല) |
್ವ (വ) [note 1] |
್ಶ (ശ) |
್ಷ (ഷ) |
್ಸ (സ) |
್ಹ (ഹ) |
್ಳ (ള) |
್ೞ (ഴ) |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ಕ್ (ക്) |
ಕ್ಕ | ಕ್ಖ | ಕ್ಗ | ಕ್ಘ | ಕ್ಙ | ಕ್ಚ | ಕ್ಛ | ಕ್ಜ | ಕ್ಝ | ಕ್ಞ | ಕ್ಟ | ಕ್ಠ | ಕ್ಡ | ಕ್ಢ | ಕ್ಣ | ಕ್ತ | ಕ್ಥ | ಕ್ದ | ಕ್ಧ | ಕ್ನ | ಕ್ಪ | ಕ್ಫ | ಕ್ಬ | ಕ್ಭ | ಕ್ಮ | ಕ್ಯ | ಕ್ರ | ಕ್ಱ | ಕ್ಲ | ಕ್ವ | ಕ್ಶ | ಕ್ಷ | ಕ್ಸ | ಕ್ಹ | ಕ್ಳ | ಕ್ೞ |
| ಖ್ (ഖ്) |
ಖ್ಕ | ಖ್ಖ | ಖ್ಗ | ಖ್ಘ | ಖ್ಙ | ಖ್ಚ | ಖ್ಛ | ಖ್ಜ | ಖ್ಝ | ಖ್ಞ | ಖ್ಟ | ಖ್ಠ | ಖ್ಡ | ಖ್ಢ | ಖ್ಣ | ಖ್ತ | ಖ್ಥ | ಖ್ದ | ಖ್ಧ | ಖ್ನ | ಖ್ಪ | ಖ್ಫ | ಖ್ಬ | ಖ್ಭ | ಖ್ಮ | ಖ್ಯ | ಖ್ರ | ಖ್ಱ | ಖ್ಲ | ಖ್ವ | ಖ್ಶ | ಖ್ಷ | ಖ್ಸ | ಖ್ಹ | ಖ್ಳ | ಖ್ೞ |
| ಗ್ (ഗ്) |
ಗ್ಕ | ಗ್ಖ | ಗ್ಗ | ಗ್ಘ | ಗ್ಙ | ಗ್ಚ | ಗ್ಛ | ಗ್ಜ | ಗ್ಝ | ಗ್ಞ | ಗ್ಟ | ಗ್ಠ | ಗ್ಡ | ಗ್ಢ | ಗ್ಣ | ಗ್ತ | ಗ್ಥ | ಗ್ದ | ಗ್ಧ | ಗ್ನ | ಗ್ಪ | ಗ್ಫ | ಗ್ಬ | ಗ್ಭ | ಗ್ಮ | ಗ್ಯ | ಗ್ರ | ಗ್ಱ | ಗ್ಲ | ಗ್ವ | ಗ್ಶ | ಗ್ಷ | ಗ್ಸ | ಗ್ಹ | ಗ್ಳ | ಗ್ೞ |
| ಘ್ (ഘ്) |
ಘ್ಕ | ಘ್ಖ | ಘ್ಗ | ಘ್ಘ | ಘ್ಙ | ಘ್ಚ | ಘ್ಛ | ಘ್ಜ | ಘ್ಝ | ಘ್ಞ | ಘ್ಟ | ಘ್ಠ | ಘ್ಡ | ಘ್ಢ | ಘ್ಣ | ಘ್ತ | ಘ್ಥ | ಘ್ದ | ಘ್ಧ | ಘ್ನ | ಘ್ಪ | ಘ್ಫ | ಘ್ಬ | ಘ್ಭ | ಘ್ಮ | ಘ್ಯ | ಘ್ರ | ಘ್ಱ | ಘ್ಲ | ಘ್ವ | ಘ್ಶ | ಘ್ಷ | ಘ್ಸ | ಘ್ಹ | ಘ್ಳ | ಘ್ೞ |
| ಙ್ (ങ്)[note 2] |
ಙ್ಕ | ಙ್ಖ | ಙ್ಗ | ಙ್ಘ | ಙ್ಙ | ಙ್ಚ | ಙ್ಛ | ಙ್ಜ | ಙ್ಝ | ಙ್ಞ | ಙ್ಟ | ಙ್ಠ | ಙ್ಡ | ಙ್ಢ | ಙ್ಣ | ಙ್ತ | ಙ್ಥ | ಙ್ದ | ಙ್ಧ | ಙ್ನ | ಙ್ಪ | ಙ್ಫ | ಙ್ಬ | ಙ್ಭ | ಙ್ಮ | ಙ್ಯ | ಙ್ರ | ಙ್ಱ | ಙ್ಲ | ಙ್ವ | ಙ್ಶ | ಙ್ಷ | ಙ್ಸ | ಙ್ಹ | ಙ್ಳ | ಙ್ೞ |
| ಚ್ (ച്) |
ಚ್ಕ | ಚ್ಖ | ಚ್ಗ | ಚ್ಘ | ಚ್ಙ | ಚ್ಚ | ಚ್ಛ | ಚ್ಜ | ಚ್ಝ | ಚ್ಞ | ಚ್ಟ | ಚ್ಠ | ಚ್ಡ | ಚ್ಢ | ಚ್ಣ | ಚ್ತ | ಚ್ಥ | ಚ್ದ | ಚ್ಧ | ಚ್ನ | ಚ್ಪ | ಚ್ಫ | ಚ್ಬ | ಚ್ಭ | ಚ್ಮ | ಚ್ಯ | ಚ್ರ | ಚ್ಱ | ಚ್ಲ | ಚ್ವ | ಚ್ಶ | ಚ್ಷ | ಚ್ಸ | ಚ್ಹ | ಚ್ಳ | ಚ್ೞ |
| ಛ್ (ഛ്) |
ಛ್ಕ | ಛ್ಖ | ಛ್ಗ | ಛ್ಘ | ಛ್ಙ | ಛ್ಚ | ಛ್ಛ | ಛ್ಜ | ಛ್ಝ | ಛ್ಞ | ಛ್ಟ | ಛ್ಠ | ಛ್ಡ | ಛ್ಢ | ಛ್ಣ | ಛ್ತ | ಛ್ಥ | ಛ್ದ | ಛ್ಧ | ಛ್ನ | ಛ್ಪ | ಛ್ಫ | ಛ್ಬ | ಛ್ಭ | ಛ್ಮ | ಛ್ಯ | ಛ್ರ | ಛ್ಱ | ಛ್ಲ | ಛ್ವ | ಛ್ಶ | ಛ್ಷ | ಛ್ಸ | ಛ್ಹ | ಛ್ಳ | ಛ್ೞ |
| ಜ್ (ജ്) |
ಜ್ಕ | ಜ್ಖ | ಜ್ಗ | ಜ್ಘ | ಜ್ಙ | ಜ್ಚ | ಜ್ಛ | ಜ್ಜ | ಜ್ಝ | ಜ್ಞ | ಜ್ಟ | ಜ್ಠ | ಜ್ಡ | ಜ್ಢ | ಜ್ಣ | ಜ್ತ | ಜ್ಥ | ಜ್ದ | ಜ್ಧ | ಜ್ನ | ಜ್ಪ | ಜ್ಫ | ಜ್ಬ | ಜ್ಭ | ಜ್ಮ | ಜ್ಯ | ಜ್ರ | ಜ್ಱ | ಜ್ಲ | ಜ್ವ | ಜ್ಶ | ಜ್ಷ | ಜ್ಸ | ಜ್ಹ | ಜ್ಳ | ಜ್ೞ |
| ಝ್ (ഝ്) |
ಝ್ಕ | ಝ್ಖ | ಝ್ಗ | ಝ್ಘ | ಝ್ಙ | ಝ್ಚ | ಝ್ಛ | ಝ್ಜ | ಝ್ಝ | ಝ್ಞ | ಝ್ಟ | ಝ್ಠ | ಝ್ಡ | ಝ್ಢ | ಝ್ಣ | ಝ್ತ | ಝ್ಥ | ಝ್ದ | ಝ್ಧ | ಝ್ನ | ಝ್ಪ | ಝ್ಫ | ಝ್ಬ | ಝ್ಭ | ಝ್ಮ | ಝ್ಯ | ಝ್ರ | ಝ್ಱ | ಝ್ಲ | ಝ್ವ | ಝ್ಶ | ಝ್ಷ | ಝ್ಸ | ಝ್ಹ | ಝ್ಳ | ಝ್ೞ |
| ಞ್ (ഞ്)[note 2] |
ಞ್ಕ | ಞ್ಖ | ಞ್ಗ | ಞ್ಘ | ಞ್ಙ | ಞ್ಚ | ಞ್ಛ | ಞ್ಜ | ಞ್ಝ | ಞ್ಞ | ಞ್ಟ | ಞ್ಠ | ಞ್ಡ | ಞ್ಢ | ಞ್ಣ | ಞ್ತ | ಞ್ಥ | ಞ್ದ | ಞ್ಧ | ಞ್ನ | ಞ್ಪ | ಞ್ಫ | ಞ್ಬ | ಞ್ಭ | ಞ್ಮ | ಞ್ಯ | ಞ್ರ | ಞ್ಱ | ಞ್ಲ | ಞ್ವ | ಞ್ಶ | ಞ್ಷ | ಞ್ಸ | ಞ್ಹ | ಞ್ಳ | ಞ್ೞ |
| ಟ್ (ട്) |
ಟ್ಕ | ಟ್ಖ | ಟ್ಗ | ಟ್ಘ | ಟ್ಙ | ಟ್ಚ | ಟ್ಛ | ಟ್ಜ | ಟ್ಝ | ಟ್ಞ | ಟ್ಟ | ಟ್ಠ | ಟ್ಡ | ಟ್ಢ | ಟ್ಣ | ಟ್ತ | ಟ್ಥ | ಟ್ದ | ಟ್ಧ | ಟ್ನ | ಟ್ಪ | ಟ್ಫ | ಟ್ಬ | ಟ್ಭ | ಟ್ಮ | ಟ್ಯ | ಟ್ರ | ಟ್ಱ | ಟ್ಲ | ಟ್ವ | ಟ್ಶ | ಟ್ಷ | ಟ್ಸ | ಟ್ಹ | ಟ್ಳ | ಟ್ೞ |
| ಠ್ (ഠ്) |
ಠ್ಕ | ಠ್ಖ | ಠ್ಗ | ಠ್ಘ | ಠ್ಙ | ಠ್ಚ | ಠ್ಛ | ಠ್ಜ | ಠ್ಝ | ಠ್ಞ | ಠ್ಟ | ಠ್ಠ | ಠ್ಡ | ಠ್ಢ | ಠ್ಣ | ಠ್ತ | ಠ್ಥ | ಠ್ದ | ಠ್ಧ | ಠ್ನ | ಠ್ಪ | ಠ್ಫ | ಠ್ಬ | ಠ್ಭ | ಠ್ಮ | ಠ್ಯ | ಠ್ರ | ಠ್ಱ | ಠ್ಲ | ಠ್ವ | ಠ್ಶ | ಠ್ಷ | ಠ್ಸ | ಠ್ಹ | ಠ್ಳ | ಠ್ೞ |
| ಡ್ (ഡ്) |
ಡ್ಕ | ಡ್ಖ | ಡ್ಗ | ಡ್ಘ | ಡ್ಙ | ಡ್ಚ | ಡ್ಛ | ಡ್ಜ | ಡ್ಝ | ಡ್ಞ | ಡ್ಟ | ಡ್ಠ | ಡ್ಡ | ಡ್ಢ | ಡ್ಣ | ಡ್ತ | ಡ್ಥ | ಡ್ದ | ಡ್ಧ | ಡ್ನ | ಡ್ಪ | ಡ್ಫ | ಡ್ಬ | ಡ್ಭ | ಡ್ಮ | ಡ್ಯ | ಡ್ರ | ಡ್ಱ | ಡ್ಲ | ಡ್ವ | ಡ್ಶ | ಡ್ಷ | ಡ್ಸ | ಡ್ಹ | ಡ್ಳ | ಡ್ೞ |
| ಢ್ (ഢ്) |
ಢ್ಕ | ಢ್ಖ | ಢ್ಗ | ಢ್ಘ | ಢ್ಙ | ಢ್ಚ | ಢ್ಛ | ಢ್ಜ | ಢ್ಝ | ಢ್ಞ | ಢ್ಟ | ಢ್ಠ | ಢ್ಡ | ಢ್ಢ | ಢ್ಣ | ಢ್ತ | ಢ್ಥ | ಢ್ದ | ಢ್ಧ | ಢ್ನ | ಢ್ಪ | ಢ್ಫ | ಢ್ಬ | ಢ್ಭ | ಢ್ಮ | ಢ್ಯ | ಢ್ರ | ಢ್ಱ | ಢ್ಲ | ಢ್ವ | ಢ್ಶ | ಢ್ಷ | ಢ್ಸ | ಢ್ಹ | ಢ್ಳ | ಢ್ೞ |
| ಣ್ (ണ്)[note 2] |
ಣ್ಕ | ಣ್ಖ | ಣ್ಗ | ಣ್ಘ | ಣ್ಙ | ಣ್ಚ | ಣ್ಛ | ಣ್ಜ | ಣ್ಝ | ಣ್ಞ | ಣ್ಟ | ಣ್ಠ | ಣ್ಡ | ಣ್ಢ | ಣ್ಣ | ಣ್ತ | ಣ್ಥ | ಣ್ದ | ಣ್ಧ | ಣ್ನ | ಣ್ಪ | ಣ್ಫ | ಣ್ಬ | ಣ್ಭ | ಣ್ಮ | ಣ್ಯ | ಣ್ರ | ಣ್ಱ | ಣ್ಲ | ಣ್ವ | ಣ್ಶ | ಣ್ಷ | ಣ್ಸ | ಣ್ಹ | ಣ್ಳ | ಣ್ೞ |
| ತ್ (ത്) |
ತ್ಕ | ತ್ಖ | ತ್ಗ | ತ್ಘ | ತ್ಙ | ತ್ಚ | ತ್ಛ | ತ್ಜ | ತ್ಝ | ತ್ಞ | ತ್ಟ | ತ್ಠ | ತ್ಡ | ತ್ಢ | ತ್ಣ | ತ್ತ | ತ್ಥ | ತ್ದ | ತ್ಧ | ತ್ನ | ತ್ಪ | ತ್ಫ | ತ್ಬ | ತ್ಭ | ತ್ಮ | ತ್ಯ | ತ್ರ | ತ್ಱ | ತ್ಲ | ತ್ವ | ತ್ಶ | ತ್ಷ | ತ್ಸ | ತ್ಹ | ತ್ಳ | ತ್ೞ |
| ಥ್ (ഥ്) |
ಥ್ಕ | ಥ್ಖ | ಥ್ಗ | ಥ್ಘ | ಥ್ಙ | ಥ್ಚ | ಥ್ಛ | ಥ್ಜ | ಥ್ಝ | ಥ್ಞ | ಥ್ಟ | ಥ್ಠ | ಥ್ಡ | ಥ್ಢ | ಥ್ಣ | ಥ್ತ | ಥ್ಥ | ಥ್ದ | ಥ್ಧ | ಥ್ನ | ಥ್ಪ | ಥ್ಫ | ಥ್ಬ | ಥ್ಭ | ಥ್ಮ | ಥ್ಯ | ಥ್ರ | ಥ್ಱ | ಥ್ಲ | ಥ್ವ | ಥ್ಶ | ಥ್ಷ | ಥ್ಸ | ಥ್ಹ | ಥ್ಳ | ಥ್ೞ |
| ದ್ (ദ്) |
ದ್ಕ | ದ್ಖ | ದ್ಗ | ದ್ಘ | ದ್ಙ | ದ್ಚ | ದ್ಛ | ದ್ಜ | ದ್ಝ | ದ್ಞ | ದ್ಟ | ದ್ಠ | ದ್ಡ | ದ್ಢ | ದ್ಣ | ದ್ತ | ದ್ಥ | ದ್ದ | ದ್ಧ | ದ್ನ | ದ್ಪ | ದ್ಫ | ದ್ಬ | ದ್ಭ | ದ್ಮ | ದ್ಯ | ದ್ರ | ದ್ಱ | ದ್ಲ | ದ್ವ | ದ್ಶ | ದ್ಷ | ದ್ಸ | ದ್ಹ | ದ್ಳ | ದ್ೞ |
| ಧ್ (ധ്) |
ಧ್ಕ | ಧ್ಖ | ಧ್ಗ | ಧ್ಘ | ಧ್ಙ | ಧ್ಚ | ಧ್ಛ | ಧ್ಜ | ಧ್ಝ | ಧ್ಞ | ಧ್ಟ | ಧ್ಠ | ಧ್ಡ | ಧ್ಢ | ಧ್ಣ | ಧ್ತ | ಧ್ಥ | ಧ್ದ | ಧ್ಧ | ಧ್ನ | ಧ್ಪ | ಧ್ಫ | ಧ್ಬ | ಧ್ಭ | ಧ್ಮ | ಧ್ಯ | ಧ್ರ | ಧ್ಱ | ಧ್ಲ | ಧ್ವ | ಧ್ಶ | ಧ್ಷ | ಧ್ಸ | ಧ್ಹ | ಧ್ಳ | ಧ್ೞ |
| ನ್ (ന്)[note 2] |
ನ್ಕ | ನ್ಖ | ನ್ಗ | ನ್ಘ | ನ್ಙ | ನ್ಚ | ನ್ಛ | ನ್ಜ | ನ್ಝ | ನ್ಞ | ನ್ಟ | ನ್ಠ | ನ್ಡ | ನ್ಢ | ನ್ಣ | ನ್ತ | ನ್ಥ | ನ್ದ | ನ್ಧ | ನ್ನ | ನ್ಪ | ನ್ಫ | ನ್ಬ | ನ್ಭ | ನ್ಮ | ನ್ಯ | ನ್ರ | ನ್ಱ | ನ್ಲ | ನ್ವ | ನ್ಶ | ನ್ಷ | ನ್ಸ | ನ್ಹ | ನ್ಳ | ನ್ೞ |
| ಪ್ (പ്) |
ಪ್ಕ | ಪ್ಖ | ಪ್ಗ | ಪ್ಘ | ಪ್ಙ | ಪ್ಚ | ಪ್ಛ | ಪ್ಜ | ಪ್ಝ | ಪ್ಞ | ಪ್ಟ | ಪ್ಠ | ಪ್ಡ | ಪ್ಢ | ಪ್ಣ | ಪ್ತ | ಪ್ಥ | ಪ್ದ | ಪ್ಧ | ಪ್ನ | ಪ್ಪ | ಪ್ಫ | ಪ್ಬ | ಪ್ಭ | ಪ್ಮ | ಪ್ಯ | ಪ್ರ | ಪ್ಱ | ಪ್ಲ | ಪ್ವ | ಪ್ಶ | ಪ್ಷ | ಪ್ಸ | ಪ್ಹ | ಪ್ಳ | ಪ್ೞ |
| ಫ್ (ഫ്) |
ಫ್ಕ | ಫ್ಖ | ಫ್ಗ | ಫ್ಘ | ಫ್ಙ | ಫ್ಚ | ಫ್ಛ | ಫ್ಜ | ಫ್ಝ | ಫ್ಞ | ಫ್ಟ | ಫ್ಠ | ಫ್ಡ | ಫ್ಢ | ಫ್ಣ | ಫ್ತ | ಫ್ಥ | ಫ್ದ | ಫ್ಧ | ಫ್ನ | ಫ್ಪ | ಫ್ಫ | ಫ್ಬ | ಫ್ಭ | ಫ್ಮ | ಫ್ಯ | ಫ್ರ | ಫ್ಱ | ಫ್ಲ | ಫ್ವ | ಫ್ಶ | ಫ್ಷ | ಫ್ಸ | ಫ್ಹ | ಫ್ಳ | ಫ್ೞ |
| ಬ್ (ബ്) |
ಬ್ಕ | ಬ್ಖ | ಬ್ಗ | ಬ್ಘ | ಬ್ಙ | ಬ್ಚ | ಬ್ಛ | ಬ್ಜ | ಬ್ಝ | ಬ್ಞ | ಬ್ಟ | ಬ್ಠ | ಬ್ಡ | ಬ್ಢ | ಬ್ಣ | ಬ್ತ | ಬ್ಥ | ಬ್ದ | ಬ್ಧ | ಬ್ನ | ಬ್ಪ | ಬ್ಫ | ಬ್ಬ | ಬ್ಭ | ಬ್ಮ | ಬ್ಯ | ಬ್ರ | ಬ್ಱ | ಬ್ಲ | ಬ್ವ | ಬ್ಶ | ಬ್ಷ | ಬ್ಸ | ಬ್ಹ | ಬ್ಳ | ಬ್ೞ |
| ಭ್ (ഭ്) |
ಭ್ಕ | ಭ್ಖ | ಭ್ಗ | ಭ್ಘ | ಭ್ಙ | ಭ್ಚ | ಭ್ಛ | ಭ್ಜ | ಭ್ಝ | ಭ್ಞ | ಭ್ಟ | ಭ್ಠ | ಭ್ಡ | ಭ್ಢ | ಭ್ಣ | ಭ್ತ | ಭ್ಥ | ಭ್ದ | ಭ್ಧ | ಭ್ನ | ಭ್ಪ | ಭ್ಫ | ಭ್ಬ | ಭ್ಭ | ಭ್ಮ | ಭ್ಯ | ಭ್ರ | ಭ್ಱ | ಭ್ಲ | ಭ್ವ | ಭ್ಶ | ಭ್ಷ | ಭ್ಸ | ಭ್ಹ | ಭ್ಳ | ಭ್ೞ |
| ಮ್ (മ്)[note 2] |
ಮ್ಕ | ಮ್ಖ | ಮ್ಗ | ಮ್ಘ | ಮ್ಙ | ಮ್ಚ | ಮ್ಛ | ಮ್ಜ | ಮ್ಝ | ಮ್ಞ | ಮ್ಟ | ಮ್ಠ | ಮ್ಡ | ಮ್ಢ | ಮ್ಣ | ಮ್ತ | ಮ್ಥ | ಮ್ದ | ಮ್ಧ | ಮ್ನ | ಮ್ಪ | ಮ್ಫ | ಮ್ಬ | ಮ್ಭ | ಮ್ಮ | ಮ್ಯ | ಮ್ರ | ಮ್ಱ | ಮ್ಲ | ಮ್ವ | ಮ್ಶ | ಮ್ಷ | ಮ್ಸ | ಮ್ಹ | ಮ್ಳ | ಮ್ೞ |
| ಯ್ (യ്) |
ಯ್ಕ | ಯ್ಖ | ಯ್ಗ | ಯ್ಘ | ಯ್ಙ | ಯ್ಚ | ಯ್ಛ | ಯ್ಜ | ಯ್ಝ | ಯ್ಞ | ಯ್ಟ | ಯ್ಠ | ಯ್ಡ | ಯ್ಢ | ಯ್ಣ | ಯ್ತ | ಯ್ಥ | ಯ್ದ | ಯ್ಧ | ಯ್ನ | ಯ್ಪ | ಯ್ಫ | ಯ್ಬ | ಯ್ಭ | ಯ್ಮ | ಯ್ಯ | ಯ್ರ | ಯ್ಱ | ಯ್ಲ | ಯ್ವ | ಯ್ಶ | ಯ್ಷ | ಯ್ಸ | ಯ್ಹ | ಯ್ಳ | ಯ್ೞ |
| ರ್ (ര്)[note 3] |
ರ್ಕ | ರ್ಖ | ರ್ಗ | ರ್ಘ | ರ್ಙ | ರ್ಚ | ರ್ಛ | ರ್ಜ | ರ್ಝ | ರ್ಞ | ರ್ಟ | ರ್ಠ | ರ್ಡ | ರ್ಢ | ರ್ಣ | ರ್ತ | ರ್ಥ | ರ್ದ | ರ್ಧ | ರ್ನ | ರ್ಪ | ರ್ಫ | ರ್ಬ | ರ್ಭ | ರ್ಮ | ರ್ಯ | ರ್ರ | ರ್ಱ | ರ್ಲ | ರ್ವ | ರ್ಶ | ರ್ಷ | ರ್ಸ | ರ್ಹ | ರ್ಳ | ರ್ೞ |
| ಱ್ (റ്) |
ಱ್ಕ | ಱ್ಖ | ಱ್ಗ | ಱ್ಘ | ಱ್ಙ | ಱ್ಚ | ಱ್ಛ | ಱ್ಜ | ಱ್ಝ | ಱ್ಞ | ಱ್ಟ | ಱ್ಠ | ಱ್ಡ | ಱ್ಢ | ಱ್ಣ | ಱ್ತ | ಱ್ಥ | ಱ್ದ | ಱ್ಧ | ಱ್ನ | ಱ್ಪ | ಱ್ಫ | ಱ್ಬ | ಱ್ಭ | ಱ್ಮ | ಱ್ಯ | ಱ್ರ | ಱ್ಱ | ಱ್ಲ | ಱ್ವ | ಱ್ಶ | ಱ್ಷ | ಱ್ಸ | ಱ್ಹ | ಱ್ಳ | ಱ್ೞ |
| ಲ್ (ല്) |
ಲ್ಕ | ಲ್ಖ | ಲ್ಗ | ಲ್ಘ | ಲ್ಙ | ಲ್ಚ | ಲ್ಛ | ಲ್ಜ | ಲ್ಝ | ಲ್ಞ | ಲ್ಟ | ಲ್ಠ | ಲ್ಡ | ಲ್ಢ | ಲ್ಣ | ಲ್ತ | ಲ್ಥ | ಲ್ದ | ಲ್ಧ | ಲ್ನ | ಲ್ಪ | ಲ್ಫ | ಲ್ಬ | ಲ್ಭ | ಲ್ಮ | ಲ್ಯ | ಲ್ರ | ಲ್ಱ | ಲ್ಲ | ಲ್ವ | ಲ್ಶ | ಲ್ಷ | ಲ್ಸ | ಲ್ಹ | ಲ್ಳ | ಲ್ೞ |
| ವ್ (വ്) |
ವ್ಕ | ವ್ಖ | ವ್ಗ | ವ್ಘ | ವ್ಙ | ವ್ಚ | ವ್ಛ | ವ್ಜ | ವ್ಝ | ವ್ಞ | ವ್ಟ | ವ್ಠ | ವ್ಡ | ವ್ಢ | ವ್ಣ | ವ್ತ | ವ್ಥ | ವ್ದ | ವ್ಧ | ವ್ನ | ವ್ಪ | ವ್ಫ | ವ್ಬ | ವ್ಭ | ವ್ಮ | ವ್ಯ | ವ್ರ | ವ್ಱ | ವ್ಲ | ವ್ವ | ವ್ಶ | ವ್ಷ | ವ್ಸ | ವ್ಹ | ವ್ಳ | ವ್ೞ |
| ಶ್ (ശ്) |
ಶ್ಕ | ಶ್ಖ | ಶ್ಗ | ಶ್ಘ | ಶ್ಙ | ಶ್ಚ | ಶ್ಛ | ಶ್ಜ | ಶ್ಝ | ಶ್ಞ | ಶ್ಟ | ಶ್ಠ | ಶ್ಡ | ಶ್ಢ | ಶ್ಣ | ಶ್ತ | ಶ್ಥ | ಶ್ದ | ಶ್ಧ | ಶ್ನ | ಶ್ಪ | ಶ್ಫ | ಶ್ಬ | ಶ್ಭ | ಶ್ಮ | ಶ್ಯ | ಶ್ರ | ಶ್ಱ | ಶ್ಲ | ಶ್ವ | ಶ್ಶ | ಶ್ಷ | ಶ್ಸ | ಶ್ಹ | ಶ್ಳ | ಶ್ೞ |
| ಷ್ (ഷ്) |
ಷ್ಕ | ಷ್ಖ | ಷ್ಗ | ಷ್ಘ | ಷ್ಙ | ಷ್ಚ | ಷ್ಛ | ಷ್ಜ | ಷ್ಝ | ಷ್ಞ | ಷ್ಟ | ಷ್ಠ | ಷ್ಡ | ಷ್ಢ | ಷ್ಣ | ಷ್ತ | ಷ್ಥ | ಷ್ದ | ಷ್ಧ | ಷ್ನ | ಷ್ಪ | ಷ್ಫ | ಷ್ಬ | ಷ್ಭ | ಷ್ಮ | ಷ್ಯ | ಷ್ರ | ಷ್ಱ | ಷ್ಲ | ಷ್ವ | ಷ್ಶ | ಷ್ಷ | ಷ್ಸ | ಷ್ಹ | ಷ್ಳ | ಷ್ೞ |
| ಸ್ (സ്) |
ಸ್ಕ | ಸ್ಖ | ಸ್ಗ | ಸ್ಘ | ಸ್ಙ | ಸ್ಚ | ಸ್ಛ | ಸ್ಜ | ಸ್ಝ | ಸ್ಞ | ಸ್ಟ | ಸ್ಠ | ಸ್ಡ | ಸ್ಢ | ಸ್ಣ | ಸ್ತ | ಸ್ಥ | ಸ್ದ | ಸ್ಧ | ಸ್ನ | ಸ್ಪ | ಸ್ಫ | ಸ್ಬ | ಸ್ಭ | ಸ್ಮ | ಸ್ಯ | ಸ್ರ | ಸ್ಱ | ಸ್ಲ | ಸ್ವ | ಸ್ಶ | ಸ್ಷ | ಸ್ಸ | ಸ್ಹ | ಸ್ಳ | ಸ್ೞ |
| ಹ್ (ഹ്) |
ಹ್ಕ | ಹ್ಖ | ಹ್ಗ | ಹ್ಘ | ಹ್ಙ | ಹ್ಚ | ಹ್ಛ | ಹ್ಜ | ಹ್ಝ | ಹ್ಞ | ಹ್ಟ | ಹ್ಠ | ಹ್ಡ | ಹ್ಢ | ಹ್ಣ | ಹ್ತ | ಹ್ಥ | ಹ್ದ | ಹ್ಧ | ಹ್ನ | ಹ್ಪ | ಹ್ಫ | ಹ್ಬ | ಹ್ಭ | ಹ್ಮ | ಹ್ಯ | ಹ್ರ | ಹ್ಱ | ಹ್ಲ | ಹ್ವ | ಹ್ಶ | ಹ್ಷ | ಹ್ಸ | ಹ್ಹ | ಹ್ಳ | ಹ್ೞ |
| ಳ್ (ള്) |
ಳ್ಕ | ಳ್ಖ | ಳ್ಗ | ಳ್ಘ | ಳ್ಙ | ಳ್ಚ | ಳ್ಛ | ಳ್ಜ | ಳ್ಝ | ಳ್ಞ | ಳ್ಟ | ಳ್ಠ | ಳ್ಡ | ಳ್ಢ | ಳ್ಣ | ಳ್ತ | ಳ್ಥ | ಳ್ದ | ಳ್ಧ | ಳ್ನ | ಳ್ಪ | ಳ್ಫ | ಳ್ಬ | ಳ್ಭ | ಳ್ಮ | ಳ್ಯ | ಳ್ರ | ಳ್ಱ | ಳ್ಲ | ಳ್ವ | ಳ್ಶ | ಳ್ಷ | ಳ್ಸ | ಳ್ಹ | ಳ್ಳ | ಳ್ೞ |
| ೞ್ (ഴ്) |
ೞ್ಕ | ೞ್ಖ | ೞ್ಗ | ೞ್ಘ | ೞ್ಙ | ೞ್ಚ | ೞ್ಛ | ೞ್ಜ | ೞ್ಝ | ೞ್ಞ | ೞ್ಟ | ೞ್ಠ | ೞ್ಡ | ೞ್ಢ | ೞ್ಣ | ೞ್ತ | ೞ್ಥ | ೞ್ದ | ೞ್ಧ | ೞ್ನ | ೞ್ಪ | ೞ್ಫ | ೞ್ಬ | ೞ್ಭ | ೞ್ಮ | ೞ್ಯ | ೞ್ರ | ೞ್ಱ | ೞ್ಲ | ೞ್ವ | ೞ್ಶ | ೞ್ಷ | ೞ್ಸ | ೞ್ಹ | ೞ್ಳ | ೞ್ೞ |
കുറിപ്പുകൾ:
- 1 2 3 ഈ അക്ഷരം ഒരു സംയുക്താക്ഷരത്തിലെ രണ്ടാമത്തെ അക്ഷരമാകുമ്പോൾ ഒരു സ്വരചിഹ്നമായാണ് പ്രവർത്തിക്കുന്നത്.
- 1 2 3 4 5 അനുനാസിക വ്യഞ്ജനങ്ങൾ മറ്റൊരു വ്യഞ്ജനത്തിന് തൊട്ടുമുൻപ് വരുമ്പോൾ, കന്നഡയിൽ അവയുടെ കൂട്ടക്ഷരം എഴുതുന്നതിന് പകരം സാധാരണയായി അനുസ്വാരമാണ് (ം / ಂ) ഉപയോഗിക്കുന്നത്.
- ↑ ആദ്യത്തെ അക്ഷരമായി ರ್ വരുമ്പോൾ, കന്നഡയിൽ "അർക്കാവൊത്തു" എന്ന ചിഹ്നമാണ് ഉപയോഗിക്കുന്നു.
കന്നഡയിൽ പൊതുവായി ഉപയോഗിക്കുന്ന സംയുക്താക്ഷരങ്ങൾ അടങ്ങിയ ചില ഉദാഹരണങ്ങൾ:[12]:10
| കന്നഡ വാക്ക് | മലയാള ഉച്ചാരണം | മലയാള പരിഭാഷ |
|---|---|---|
| ಅಕ್ಕ | അക്ക | ചേച്ചി |
| ಉತ್ಖನ | ഉത്ഖന | ഉത്ഖനനം |
| ಹಗ್ಗ | ഹഗ്ഗ | കയർ |
| ಹೆಚ್ಚು | ഹെച്ചു | കൂടുതൽ |
| ಮ್ಲೇಚ್ಛ | മ്ലേച്ഛ | വിദേശി |
| ಅಜ್ಜ | അജ്ജ | മുത്തച്ഛൻ |
| ಜ್ಞಾನ | ജ്ഞാന | ജ്ഞാനം |
| ಬೆಟ್ಟ | ബെട്ട | കുന്ന് |
| ದಡ್ಡ | ദദ്ദ | മണ്ടൻ |
| ಅಣ್ಣಾ | അണ്ണ | ചേട്ടൻ |
| ಅಪ್ಪ | അപ്പ | അച്ഛൻ |
| ಕೊಬ್ಬು | കൊബ്ബു | കൊഴുപ്പ് |
| ಉದ್ಭವ | ഉദ്ഭവ | ഉത്ഭവം |
| ಅಮ್ಮ | അമ്മ | അമ്മ |
| ಅಯ್ಯ | അയ്യ | സർ [b] |
| ಪ್ರಭಾವ | പ്രഭാവ | സ്വാധീനം |
| ಕ್ಲಿಷ್ಟ | ക്ലിഷ്ട | ബുദ്ധിമുട്ടുള്ളവ |
| ತತ್ವ | തത്വ | തത്വം |
| ಉತ್ಸವ | ഉത്സവ | ഉത്സവം |
| ಕಳ್ಳ | കള്ള | കള്ളൻ |
ര (ರ) അക്ഷരത്തിൻ്റെ പ്രത്യേകതകൾ
[മൂലരൂപം തിരുത്തുക]
കൂട്ടക്ഷരങ്ങളിൽ 'ര' (ರ) എന്ന അക്ഷരം വരുന്ന സ്ഥാനത്തിനനുസരിച്ച് അതിന് രണ്ട് വ്യത്യസ്ത രൂപങ്ങളുണ്ട്:[28]:5–8
അർക്കാവൊത്തു ರ್ಕ ർക ഐ.പി.എ: /r̥ka/ |
ര-ഒത്തു ಕ್ರ ക്ര ഐ.പി.എ: /kr̥a/ |
അർക്കാവൊത്തു (ಅರ್ಕಾವೊತ್ತು)
[മൂലരൂപം തിരുത്തുക]ആദ്യത്തെ അക്ഷരമായി വരുമ്പോൾ, മലയാളത്തിലെ 'ർ' എന്നതിന് സമാനമായ ഉച്ചാരണം ഒരു വ്യഞ്ജനത്തിന് മുൻപ് വന്നാൽ കന്നഡയിൽ "അർക്കാവൊത്തു" ഉപയോഗിക്കുന്നു. ഇത് അക്ഷരത്തിന് മുകളിലായി വലതുവശത്ത് ചേർക്കുന്ന ' ರ್ ' എന്ന ചിഹ്നമാണ്.
- ഉദാഹരണം: "കർണാടക" (ಕರ್ನಾಟಕ) എന്ന വാക്കിലെ /r̥n/ എന്ന ഉച്ചാരണം ർനാ (ರ್ನಾ) എന്നാണ് എഴുതുന്നത്, അല്ലാതെ ര‍്നാ (ರ್ನಾ) എന്നല്ല.
ರ್ + ಕ (ർ + ക) ರ್ಕ ർക ഐ.പി.എ: /r̥k/ |
ರ್ + ತ (ർ + ത) ರ್ತ ർത ഐ.പി.എ: /r̥t̪/ |
ರ್ + ನ (ർ + ന) ರ್ನ ർന ഐ.പി.എ: /r̥n/ |
ഉച്ചാരണത്തിൽ 'ര' ആദ്യം വരുമെങ്കിലും എഴുതുമ്പോൾ ഈ ചിഹ്നം രണ്ടാമതാണ് ചേർക്കുന്നത്.
ര-ഒത്തു
[മൂലരൂപം തിരുത്തുക]രണ്ടാമത്തെ അക്ഷരമായി വരുമ്പോൾ, ഒരു വ്യഞ്ജനത്തിന് ശേഷം 'ര' വരുമ്പോൾ അത് താഴെ വലതുവശത്തായി ' ್ರ ' എന്ന രൂപത്തിൽ എഴുതുന്നു.
- ഉദാഹരണം: പ്ര (ಪ್ರ), ക്ര (ಕ್ರ).
ര-വൊത്തു ್ರ ്ര ഐ.പി.എ: /r̥a/ |
ಕ್ + ರ (ക് + ര) ಕ್ರ ക്ര ഐ.പി.എ: /kr̥a/ |
ಪ್ + ರ (പ് + ര) ಪ್ರ പ്ര ഐ.പി.എ: /pr̥a/ |
അനുനാസികങ്ങളും അനുസ്വാരവും
[മൂലരൂപം തിരുത്തുക]ಙ (ങ), ಞ (ഞ), ಣ (ണ), ನ (ന), ಮ (മ) എന്നീ അനുനാസിക വ്യഞ്ജനങ്ങൾ മറ്റൊരു വ്യഞ്ജനത്തിന് തൊട്ടുമുൻപ് വരുമ്പോൾ, കന്നഡയിൽ അവയുടെ കൂട്ടക്ഷരം എഴുതുന്നതിന് പകരം സാധാരണയായി അനുസ്വാരമാണ് (ം / ಂ) ഉപയോഗിക്കുന്നത്.[29]
- ഉദാഹരണം: 'ബെംഗളൂരു' (ಬೆಂಗಳೂರು) എന്ന വാക്കിലെ /ങ്ഗ/ എന്നത് സാധാരണയായി /ംഗ/ (ಂಗ) എന്നാണ് എഴുതുന്നത്, അല്ലാതെ ಙ್ಗ (ಬೆಙ್ಗಳೂರು) എന്നല്ല. [c]
സങ്കീർണ്ണമായ കൂട്ടക്ഷരങ്ങൾ
[മൂലരൂപം തിരുത്തുക]കന്നഡയിൽ മൂന്നോ അതിലധികമോ വ്യഞ്ജനാക്ഷരങ്ങൾ ചേർന്നും കൂട്ടക്ഷരങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ആദ്യത്തെ അക്ഷരം പൂർണ്ണരൂപത്തിൽ എഴുതുകയും, തുടർന്നുവരുന്ന അക്ഷരങ്ങൾ ഒന്നിലധികം കീഴ്ചിഹ്നങ്ങളായി (വൊത്തുകൾ) ക്രമത്തിൽ താഴെയോ വലതുവശത്തോ ആയി ചേർക്കുകയുമാണ് ചെയ്യുന്നത്. ഈ കൂട്ടക്ഷരങ്ങൾ മുകളിൽ നിന്ന് താഴേക്കും ഇടത്തുനിന്ന് വലത്തുമായാണ് വായിക്കേണ്ടത്.
ത്രിസംയുക്താക്ഷരങ്ങൾ
[മൂലരൂപം തിരുത്തുക]കന്നഡ ലിപിയിൽ മൂന്ന് വ്യഞ്ജനാക്ഷരങ്ങൾ ഒത്തുചേരുന്ന സങ്കീർണ്ണമായ കൂട്ടക്ഷരങ്ങൾ (ത്രിസംയുക്താക്ഷരങ്ങൾ) എഴുതാൻ സാധിക്കും. പ്രധാനമായും സംസ്കൃതത്തിൽ നിന്നും സ്വീകരിച്ച പദങ്ങളിലാണ് (തത്സമങ്ങൾ) ഇത്തരം കൂട്ടക്ഷരങ്ങൾ സാധാരണയായി കണ്ടുവരുന്നത്.
പ്രധാന ഉദാഹരണങ്ങൾ:
- സ്ത്രീ (ಸ್ತ್ರೀ): "വനിത" എന്നാണ് ഇതിനർത്ഥം. ഇതിൽ സ്ത്ര (സ്ത്ര) സ് + ത് + ര (ಸ್ + ತ್ + ರ) എന്ന മൂന്ന് വ്യഞ്ജനങ്ങൾ ചേർന്ന കൂട്ടക്ഷരം ഉപയോഗിച്ചിരിക്കുന്നു.
- രാഷ്ട്ര (ರಾಷ್ಟ್ರ): "രാജ്യം" എന്നർത്ഥം. ഇതിൽ ഷ്ട്ര (ഷ്ട്ര) ഷ് + ട് + ര (ಷ್ + ಟ್ + ರ) എന്നീ മൂന്ന് വ്യഞ്ജനങ്ങൾ അടങ്ങിയിരിക്കുന്നു.
- സൂക്ഷ്മ (ಸೂಕ್ಷ್ಮ): "ചെറിയ" അല്ലെങ്കിൽ "സൂക്ഷ്മമായ" എന്ന് അർത്ഥം. ഇതിലെ ക്ഷ്മ (ക്ഷ്മ) എന്ന കൂട്ടക്ഷരത്തിൽ ക് + ഷ് + മ (ಕ್ + ಷ್ + ಮ) എന്നീ മൂന്ന് വ്യഞ്ജനങ്ങൾ അടങ്ങിയിരിക്കുന്നു.
- മത്സ്യ (ಮತ್ಸ್ಯ): "മീൻ" എന്ന് അർത്ഥം. ഇതിൽ ത്സ്യ (ത്സ്യ) ത് + സ് + യ (ತ್ + ಸ್ + ಯ) എന്നീ വ്യഞ്ജനങ്ങൾ ഒത്തുചേർന്ന് രൂപപ്പെടുന്നു.
ಸ್ + ತ್ + ್ರ (സ് + ത് + ്ര) ಸ್ತ್ರೀ സ്ത്ര ഐ.പി.എ: /st̪r̥a/ |
ಷ್ + ಟ್ + ್ರ (ഷ് + ട് + ്ര) ಷ್ಟ್ರ ഷ്ട്ര ഐ.പി.എ: /ʂʈr̥a/ |
ಕ್ + ಷ್ + ಮ್ (ക് + ഷ് + മ്) ಕ್ಷ್ಮ ക്ഷ്മ ഐ.പി.എ: /kʂma/ |
ತ್ + ಸ್ + ್ಯ (ത് + സ് + ്യ) ತ್ಸ್ಯ ത്സ്യ ഐ.പി.എ: /t̪sja/ |
സംസ്കൃത പദങ്ങളിൽ മാത്രമല്ല, കന്നഡ ഭാഷയുടെ തനതായ പദങ്ങളിലും മൂന്ന് വ്യഞ്ജനങ്ങൾ ചേരുന്ന സവിശേഷ കൂട്ടക്ഷരങ്ങൾ കാണാൻ സാധിക്കും. പ്രധാനമായും സംസാരഭാഷയിൽ ക്രിയകൾക്കിടയിലെ സ്വരങ്ങൾ ലോപിക്കുമ്പോഴാണ് ഇത്തരം കൂട്ടക്ഷരങ്ങൾ രൂപപ്പെടുന്നത്. കന്നഡയിൽ ഒരു ക്രിയയെ പ്രയോജകക്രിയയാക്കി മാറ്റാൻ ഉപയോഗിക്കുന്ന 'ഇസു' (ಇಸು) എന്ന പ്രത്യയം മറ്റ് കാലസൂചകങ്ങളുമായി ചേരുമ്പോൾ ഒന്നിലധികം വ്യഞ്ജനങ്ങൾ ഒത്തുചേരുന്നു.[28]
പ്രധാന ഉദാഹരണങ്ങൾ:
- മാഡ്സ്താനെ (ಮಾಡ್ಸ್ತಾನೆ): "അവൻ ചെയ്യിപ്പിക്കുന്നു" എന്നാണ് ഇതിനർത്ഥം. [d] ഇതിൽ ಡ್ಸ್ತ (ഡ്സ്ത) ഡ് + സ് + ത് (ಡ್ + ಸ್ + ತ್) എന്ന മൂന്ന് വ്യഞ്ജനങ്ങൾ ചേർന്ന കൂട്ടക്ഷരം രൂപപ്പെടുന്നു.
- തോർസ്തീനി (ತೋರ್ಸ್ತೀನಿ): "ഞാൻ കാണിച്ചുതരാം" എന്നാണ് അർത്ഥം.[e] ഇതിൽ ರ್ಸ್ತ (ർസ്ത) എന്നത് ർ + സ് + ത് (ರ್ + ಸ್ + ತ್) എന്നീ മൂന്ന് വ്യഞ്ജനങ്ങൾ ചേർന്ന തനതായ കന്നഡ കൂട്ടക്ഷരമാണ്.
- ഉൾസ്കൊണ്ടു (ಉಳ್ಸ್ಕೊಂಡು): "സംരക്ഷിച്ച്" അല്ലെങ്കിൽ "ബാക്കിവെച്ച്" എന്നർത്ഥം വരുന്നു.[f] ഇതിലെ ಳ್ಸ್ಕ (ൾസ്ക) എന്ന കൂട്ടക്ഷരത്തിൽ ള് + സ് + ക് (ಳ್ + ಸ್ + ಕ್) എന്നീ മൂന്ന് വ്യഞ്ജനങ്ങൾ അടങ്ങിയിരിക്കുന്നു.
ಡ್ + ಸ್ + ತ್ (ഡ് + സ് + ത്) ಡ್ಸ್ತ ഡ്സ്ത ഐ.പി.എ: /ɖst̪a/ |
ರ್ + ಸ್ + ತ್ (ർ + സ് + ത്) ರ್ಸ್ತ ർസ്ത ഐ.പി.എ: /r̥st̪a/ |
ಳ್ + ಸ್ + ಕ್ (ള് + സ് + ക്) ಳ್ಸ್ಕ ൾസ്ക ഐ.പി.എ: /ɭska/ |
മറ്റ് ദ്രാവിഡ ഭാഷകളിൽ നിന്ന് വ്യത്യസ്തമായി, സംസാരഭാഷയിലെ ഇത്തരം ഉച്ചാരണങ്ങളെ അതേപടി ലിപിയിലേക്ക് പകർത്താൻ കന്നഡയിലെ കൂട്ടക്ഷര വ്യവസ്ഥ (വൊത്തുകൾ) വലിയ രീതിയിൽ സഹായിക്കുന്നുണ്ട്.
ചതുർസംയുക്താക്ഷരം
[മൂലരൂപം തിരുത്തുക]കന്നഡയിൽ നാല് വ്യഞ്ജനാക്ഷരങ്ങൾ ചേർന്നുണ്ടാകുന്ന അതിസങ്കീർണ്ണമായ കൂട്ടക്ഷരങ്ങൾ സംസ്കൃതത്തിൽ നിന്നും കടമെടുത്ത പദങ്ങളിലാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഒരു പൂർണ്ണ അക്ഷരത്തിനൊപ്പം മൂന്ന് കീഴ്ചിഹ്നങ്ങൾ (വൊത്തുകൾ) കൂടിയോ, അല്ലെങ്കിൽ ഒരു അർക്കാവൊത്തും രണ്ട് കീഴ്ചിഹ്നങ്ങളുമോ ചേർന്നാണ് അക്ഷരം എഴുതുന്നത്. പ്രധാന ഉദാഹരണങ്ങൾ:
- ദാർഷ്ട്യ (ದಾರ್ಷ್ಟ್ಯ): "അഹങ്കാരം" അല്ലെങ്കിൽ "ധിക്കാരം" എന്ന് അർത്ഥം വരുന്ന ഈ വാക്കിലെ ರ್ಷ್ಟ್ಯ (ർഷ്ട്യ) എന്ന അക്ഷരത്തിൽ ർ + ഷ് + ട് + യ് (ರ್ + ಷ್ + ಟ್ + ಯ್) 4 വ്യഞ്ജനങ്ങൾ ചേർന്നാണിത് ഉണ്ടാകുന്നത്.
- അസ്ത്ര്യ (ಅಸ್ತ್ರ್ಯ): "അസ്ത്രവുമായി ബന്ധപ്പെട്ടത്" എന്ന് അർത്ഥം വരുന്ന ഈ വാക്കിലെ ಸ್ತ್ರ್ಯ (സ്ത്ര്യ), സ് + ത് + ര് + യ് (ಸ್ + ತ್ + ರ್ + ಯ್) 4 വ്യഞ്ജനങ്ങൾ ചേർന്നതാണ്.
- ലക്ഷ്മ്യ (ಲಕ್ಷ್ಮ್ಯ): "ലക്ഷ്മിയുമായി ബന്ധപ്പെട്ടത്" എന്ന് അർത്ഥം വരുന്ന ഈ വാക്കിലെ ಕ್ಷ್ಮ್ಯ (ക്ഷ്മ്യ) എന്നതും 4 വ്യഞ്ജനങ്ങൾ (ക് + ഷ് + മ് + യ്) ഒന്നിച്ച് ചേരുന്ന കൂട്ടക്ഷരമാണ്.
ರ್ + ಷ್ + ಟ್ + ್ಯ (ർ + ഷ് + ട് + ്യ) ರ್ಷ್ಟ್ಯ ർഷ്ട്യ ഐ.പി.എ: /r̥ʂʈja/ |
ರ್ + ಸ್ + ತ್ + ್ಯ (ർ + സ് + ത് + ്യ) ಸ್ತ್ರ್ಯ സ്ത്ര്യ ഐ.പി.എ: /st̪r̥ja/ |
ಕ್ + ಷ್ + ಮ್ + ್ಯ (ക് + ഷ് + മ് + ്യ) ಕ್ಷ್ಮ್ಯ ക്ഷ്മ്യ ഐ.പി.എ: /kʂmja/ |
കന്നഡയുടെ തനതായ വാക്കുകളിൽ നാല് വ്യഞ്ജനങ്ങൾ ചേരുന്ന കൂട്ടക്ഷരങ്ങൾ ഇല്ല.
പഞ്ചസംയുക്താക്ഷരം
[മൂലരൂപം തിരുത്തുക]നാല് വ്യഞ്ജനങ്ങൾ മാത്രമല്ല, അപൂർവ്വമായി അഞ്ച് വ്യഞ്ജനാക്ഷരങ്ങൾ വരെ ചേരുന്ന കൂട്ടക്ഷരങ്ങളും കന്നഡ ലിപിയിലുണ്ട്. "പൂർണ്ണത" എന്ന് അർത്ഥമ്മുള്ള കാർത്സ്ന്യ (ಕಾರ್ತ್ಸ್ನ್ಯ) എന്ന സംസ്കൃത വാക്ക് ഉത്തമ്മ ഉദാഹരണമാണ്.[30] ഇതിലെ 'ർത്സ്ന്യ' (ರ್ತ್ಸ್ನ್ಯ) എന്ന കൂട്ടക്ഷരത്തിൽ ർ, ത്, സ്, ന്, യ് (ರ್ + ತ್ + ಸ್ + ನ್ + ಯ್) എന്നിങ്ങനെ അഞ്ച് വ്യഞ്ജനാക്ഷരങ്ങളുടെ സ്വരമില്ലാത്ത രൂപങ്ങൾ ഒന്നിച്ചിരിക്കുന്നു.[31] മറ്റൊരു ഉദാഹരണമാണ് സംസ്കൃത വാക്ക് ಙ್ಕ್ಷ್ಣ್ವ (ങ്ക്ഷ്ണ്വ). [g]
ರ್ + ತ್ + ಸ್ + ನ್ + ್ಯ (ർ + ത് + സ് + ന് + ്യ) ರ್ತ್ಸ್ನ್ಯ ർത്സ്ന്യ ഐ.പി.എ: /r̥t̪snja/ |
ಙ್ + ಕ್ + ಷ್ + ಣ್ + ವ (ങ് + ക് + ഷ് + ണ് +്വ) ಙ್ಕ್ಷ್ಣ್ವ ങ്ക്ഷ്ണ്വ ഐ.പി.എ: /ŋkʂɳʋ/ |
മറ്റ് പ്രതീകങ്ങൾ
[മൂലരൂപം തിരുത്തുക]കന്നഡ ലിപിയിൽ സാധാരണയായി ഉപയോഗിക്കുന്ന സ്വരങ്ങൾക്കും വ്യഞ്ജനങ്ങൾക്കും പുറമെ, സംസ്കൃത പദങ്ങൾ, അന്യഭാഷാ ശബ്ദങ്ങൾ, വേദമന്ത്രങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്താൻ ചില പ്രത്യേക ചിഹ്നങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവയുടെ വിവരങ്ങൾ താഴെ പറയുന്ന പട്ടികയിൽ നൽകിയിരിക്കുന്നു:[19]
| പ്രതീകം | പേര് | പ്രവർത്തനം |
|---|---|---|
| ಄ | സിദ്ധം | പ്രാചീന ഗ്രന്ഥങ്ങളിലും വേദമന്ത്രങ്ങളിലും മംഗളസൂചകമായി അല്ലെങ്കിൽ പ്രത്യേക ഉച്ചാരണങ്ങൾ കാണിക്കാൻ ഉപയോഗിച്ചിരുന്ന ഒരു അപൂർവ്വ ചിഹ്നമാണിത്.[17][32] |
| | പ്രാചീന ശ്രീ | ഒരു മംഗളസൂചക പദമായ 'ശ്രീ' എന്നതിൻ്റെ പ്രാചീന ലിപിരൂപമാണിത്. ഇത് മറ്റ് അക്ഷരങ്ങളുമായി കൂട്ടിച്ചേർക്കാറില്ല.[17][27][33] |
| ಽ | അവഗ്രഹം | സംസ്കൃത പദങ്ങളിൽ സന്ധിചേരുമ്പോൾ 'അ' എന്ന സ്വരം ലോപിച്ചു എന്ന് കാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണിത്. മലയാളത്തിലെ 'ഽ' എന്ന ചിഹ്നത്തിന് തുല്യമാണിത്. (ഉദാഹരണം: ശിവോಽഹം - ಶಿವೋಽಹಂ).[17][19]:4 |
| ಼ | നുക്ത | ഉർദു, ഇംഗ്ലീഷ് തുടങ്ങിയ അന്യഭാഷകളിലെ പ്രത്യേക ശബ്ദങ്ങളെ കന്നഡയിൽ കൃത്യമായി സൂചിപ്പിക്കാൻ വ്യഞ്ജനാക്ഷരങ്ങൾക്ക് താഴെ നൽകുന്ന ബിന്ദുവാണിത്. ഉദാഹരണത്തിന് ഇംഗ്ലീഷിലെ ' f ', ' z ' എന്നീ ശബ്ദങ്ങൾ കന്നഡയിൽ എഴുതാൻ യഥാക്രമം ಫ಼ (ഫ), ಜ಼ (സ) എന്നിങ്ങനെ ഈ ചിഹ്നം ഉപയോഗിക്കുന്നു.[17][19]:7 |
| ೳ | അപൂർവ്വ അനുസ്വരം | ഹാവ്യക കന്നഡ, കൊങ്കണി, അവധി എന്നിവ കന്നഡ ലിപിയിലേക്ക് മാറ്റിയെഴുതുമ്പോൾ ഉച്ചാരണത്തിലെ നാദങ്ങളും സ്വരഭേദങ്ങളും കൃത്യമായി കാണിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ചിഹ്നമാണിത്.[17][34][35][36] |
| ಁ | ചന്ദ്രബിന്ദു | സ്വരങ്ങളുടെ അനുനാസിക ഉച്ചാരണത്തെ സൂചിപ്പിക്കാൻ പഴയ കന്നഡയിലോ സംസ്കൃത ഗ്രന്ഥങ്ങളിലോ അക്ഷരത്തിന് മുകളിൽ ഉപയോഗിക്കുന്ന ചിഹ്നം.[17][37][38] |
| ಀ | സ്വതന്ത്ര ചന്ദ്രബിന്ദു | വൈദികസംസ്‌കൃതവും[39] ബഡഗയും[40] കന്നഡ ലിപിയിലേക്ക് മാറ്റിയെഴുതുമ്പോൾ ഉച്ചാരണത്തിലെ അനുസ്വരം കൃത്യമായി കാണിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ചിഹ്നമാണിത്. സാധാരണ ചന്ദ്രബിന്ദുവിൽ നിന്ന് വ്യത്യസ്തമായി, അക്ഷരത്തിന് മുകളിലല്ലാതെ വരികൾക്കിടയിൽ സ്വതന്ത്രമായി നിൽക്കുന്നു.[17][41] |
| ್ | വിരാമം | വ്യഞ്ജനാക്ഷരങ്ങളിലെ സ്വരം ('അ' കാരാന്തം) ഇല്ലാതാക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണിത്. മലയാളത്തിലെ ചന്ദ്രക്കലയ്ക്ക് സമം. കൂട്ടക്ഷരങ്ങൾ ഉണ്ടാക്കാനും വ്യഞ്ജനാക്ഷരങ്ങളെ സ്വരമില്ലാതെ ഉച്ചരിക്കാനും ഇത് സഹായിക്കുന്നു (ഉദാഹരണം: ക + ് = ക് - ಕ್).[17][19]:3-4 |
| ೕ | ദീർഘചിഹ്നം | വ്യഞ്ജനാക്ഷരങ്ങളോടൊപ്പം ദീർഘസ്വരങ്ങളെ (പ്രത്യേകിച്ച് 'ഏ', 'ഓ' എന്നിവ) സൂചിപ്പിക്കാൻ അക്ഷരത്തിൻ്റെ വലതുവശത്ത് ചേർക്കുന്ന സഹായ ചിഹ്നമാണിത്.[42] |
| ೖ | ദീർഘചിഹ്നം | വ്യഞ്ജനാക്ഷരങ്ങളോടൊപ്പം 'ഐ' എന്ന സ്വരം ചേർക്കുമ്പോൾ ഉപയോഗിക്കുന്ന ചിഹ്നത്തിൻ്റെ ഭാഗമാണിത്. (ഉദാഹരണം: കൈ - ಕೈ).[17][42] |
| । | ദണ്ഡ | ആധുനിക പൂർണ്ണവിരാമത്തിന് പകരമായി പഴയ കന്നഡ വാക്യങ്ങൾ അവസാനിക്കുന്നിടത്ത് ഉപയോഗിച്ചിരുന്ന ചിഹ്നമാണിത്.[20] |
| ॥ | ഇരട്ട ദണ്ഡ | പദ്യങ്ങളിൽ ശ്ലോകങ്ങളോ വലിയ ഖണ്ഡികകളോ അവസാനിക്കുമ്പോൾ ഉപയോഗിച്ചിരുന്ന ചിഹ്നം.[20] |
ഉദാഹരണ വാചകങ്ങൾ
[മൂലരൂപം തിരുത്തുക]ഹൽമിഡി ശാസനം
[മൂലരൂപം തിരുത്തുക]ക്രി.പി. 450-ൽ കൊത്തിവെക്കപ്പെട്ടതും കന്നഡ ഭാഷയിലെ ഏറ്റവും പുരാതനമായ ലിഖിതമായി കരുതപ്പെടുന്നതുമാണ് ഹൽമിഡി ശിലാശാസനം. ഈ ലിഖിതത്തിലെ ആദ്യ 10 വരികൾ ആധുനിക കന്നഡ ലിപിയിലും അവയുടെ മലയാളം വിവർത്തനവുമാണ് താഴെ നൽകിയിരിക്കുന്നത്; ഇതിൽ ಱ, ೞ തുടങ്ങിയ പഴയ കന്നഡ അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.[25]
೧. ಜಯತಿ ಶ್ರೀ ಪರೀಷ್ವಂಗ ಶ್ಯಾರ್ಙ್ಗಮವ್ಯಾನತೇರ್ಧನುಃ । ದಾನವಾಕ್ಷ್ಣೋರ್ಯುಗಾಂತಾಗ್ನಿಃ ಶಿಷ್ಟಾನಾಂತು ಸುದರ್ಶನಃ ॥ |
1. വിജയശ്രീലാളിതനായി ശാർങ്ഗമെന്ന വില്ലേന്തിയവനും, അസുരനേത്രങ്ങൾക്ക് യുഗാന്തത്തിലെ അഗ്നിയെപ്പോലെ ഭയങ്കരനും, സജ്ജനങ്ങൾക്ക് മംഗളകാരിയുമായ വിഷ്ണു ഭഗവാൻ ജയിക്കട്ടെ. |
| —ഹൽമിഡി ശാസനം (ഏകദേശം ക്രി.പി. 450) | —വിവർത്തനം |
സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപന
[മൂലരൂപം തിരുത്തുക]താഴെ നൽകിയിരിക്കുന്ന വാചകം സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ വകുപ്പ് 1. നിന്നുള്ളതാണ്.[43][44]
കന്നഡ ലിപിയിൽ
[മൂലരൂപം തിരുത്തുക](ISO 15919) ലത്തീൻ വൽക്കരണം
[മൂലരൂപം തിരുത്തുക]ഐ.പി.എ അനുലേഖനം
[മൂലരൂപം തിരുത്തുക]മലയാളം പരിഭാഷ
[മൂലരൂപം തിരുത്തുക]അക്കങ്ങൾ
[മൂലരൂപം തിരുത്തുക]
കന്നഡ ഭാഷയ്ക്ക് പൂജ്യം മുതൽ ഒൻപത് വരെയുള്ള പത്ത് അക്കങ്ങൾ ഉൾക്കൊള്ളുന്ന തനതായ ഒരു സംഖ്യാസമ്പ്രദായമുണ്ട്. മറ്റ് ഭാരതീയ ഭാഷകളെപ്പോലെ ദശാംശ വ്യവസ്ഥ അടിസ്ഥാനമാക്കിയാണ് ഇവ പ്രവർത്തിക്കുന്നത്. ആധുനിക കാലത്ത് ഇംഗ്ലീഷ് (ഹിന്ദു-അറബിൿ) അക്കങ്ങളുടെ ഉപയോഗം വർദ്ധിച്ചിട്ടുണ്ടെങ്കിലും, കർണ്ണാടകയിലെ ഔദ്യോഗിക രേഖകളിലും പഴയ ക്ലോക്കുകളിലും കലണ്ടറുകളിലും നാണയങ്ങളിലും കന്നഡ അക്കങ്ങൾ ഇപ്പോഴും വ്യാപകമായി ഉപയോഗിച്ചുവരുന്നു.
ಸೊನ್ನೆ (സൊന്നെ) ೦ 0 പൂജ്യം |
ಒಂದು (ഒന്ദു) ೧ 1 ഒന്ന് |
ಎರಡು (എരഡു) ೨ 2 രണ്ട് |
ಮೂರು (മൂറു) ೩ 3 മൂന്ന് |
ನಾಲ್ಕು (നാല്ക്കു) ೪ 4 നാല് |
ಐದು (ഐദു) ೫ 5 അഞ്ച് |
ಆರು (ആറു) ೬ 6 ആറ് |
ಏಳು (ഏളു) ೭ 7 ഏഴ് |
ಎಂಟು (എണ്ടു) ೮ 8 എട്ട് |
ಒಂಬತ್ತು (ഒമ്പത്തു) ೯ 9 ഒമ്പത് |
കർണ്ണാടക സർക്കാർ സ്ഥാപനങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത് കന്നഡ അക്കങ്ങളാണ്. കർണ്ണാടകയിലെ KSRTC ബസ്സുകളിലും മറ്റും കന്നഡ അക്കങ്ങൾ ഉപയോഗിക്കുന്നത് കാണാവുന്നതാണ്.
| കന്നഡ അക്കങ്ങൾ |
അറബിൿ അക്കങ്ങൾ |
കന്നഡ പേര് (ഉച്ചാരണം) |
മലയാളം പേര് |
|---|---|---|---|
| ೦ | 0 | ಸೊನ್ನೆ (സൊന്നേ) | പൂജ്യം |
| ೧ | 1 | ಒಂದು (ഒന്ദു) | ഒന്ന് |
| ೨ | 2 | ಎರಡು (എറഡു) | രണ്ട് |
| ೩ | 3 | ಮೂರು (മൂരു) | മൂന്ന് |
| ೪ | 4 | ನಾಲ್ಕು (നാൽകു) | നാല് |
| ೫ | 5 | ಅಯ್ದು (അയ്ദു / ഐദു) | അഞ്ച് |
| ೬ | 6 | ಆರು (ആറു) | ആറ് |
| ೭ | 7 | ಏಳು (ഏളു) | ഏഴ് |
| ೮ | 8 | ಎಂಟು (എൺടു) | എട്ട് |
| ೯ | 9 | ಒಂಬತ್ತು (ഒമ്പത്തു) | ഒൻപത് |
| ೧೦ | 10 | ಹತ್ತು (ഹത്തു) | പത്ത് |
| ೧೧ | 11 | ಹನ್ನೊಂದು (ഹന്നൊന്ദു) | പതിനൊന്ന് |
| ೧೨ | 12 | ಹನ್ನೆರಡು (ഹന്നെറഡു) | പന്ത്രണ്ട് |
| ೧೩ | 13 | ಹದಿಮೂರು (ഹദിമൂരു) | പതിമൂന്ന് |
| ೧೪ | 14 | ಹದಿನಾಲ್ಕು (ഹദിനാൽകു) | പതിനാല് |
| ೧೫ | 15 | ಹದಿನೈದು (ഹദിനൈദു) | പതിനഞ്ച് |
| ೧೬ | 16 | ಹದಿನಾರು (ഹദിനാറു) | പതിനാറ് |
| ೧೭ | 17 | ಹದಿನೇಳು (ഹദിനേളു) | പതിനേഴ് |
| ೧೮ | 18 | ಹದಿನೆಂಟು (ഹദിനെൺടു) | പതിനെട്ട് |
| ೧೯ | 19 | ಹತ್ತೊಂಬತ್ತು (ഹത്തൊമ്പത്തു) | പത്തൊൻപത് |
| ೨೦ | 20 | ಇಪ್ಪತ್ತು (ഇപ്പത്തു) | ഇരുപത് |
| ೨೧ | 21 | ಇಪ್ಪತ್ತ್'ಒಂದು (ഇപ്പത്തൊന്ദു) | ഇരുപത്തൊന്ന് |
| ೨೨ | 22 | ಇಪ್ಪತ್ತ್'ಎರಡು (ഇപ്പത്തെറഡു) | ഇരുപത്തിരണ്ട് |
| ೨೩ | 23 | ಇಪ್ಪತ್ತ್'ಮೂರು (ഇപ്പത്തുമൂരു) | ഇരുപത്തിമൂന്ന് |
| ೨೪ | 24 | ಇಪ್ಪತ್ತ್'ನಾಲ್ಕು (ഇപ്പത്തുനാൽകു) | ഇരുപത്തിനാല് |
| ೨೫ | 25 | ಇಪ್ಪತ್ತ್'ಐದು (ഇപ്പത്തൈദു) | ഇരുപത്തഞ്ച് |
| ೨೬ | 26 | ಇಪ್ಪತ್ತ್'ಆರು (ഇപ്പത്താറു) | ഇരുപത്താറ് |
| ೨೭ | 27 | ಇಪ್ಪತ್ತ್'ಏಳು (ഇപ്പത്തേളു) | ഇരുപത്തേഴ് |
| ೨೮ | 28 | ಇಪ್ಪತ್ತ್'ಎಂಟು (ഇപ്പത്തെൺടു) | ഇരുപത്തെട്ട് |
| ೨೯ | 29 | ಇಪ್ಪತ್ತ್'ಒಂಬತ್ತು (ഇപ്പത്തൊമ്പത്തു) | ഇരുപത്തൊൻപത് |
| ೩೦ | 30 | ಮೂವತ್ತು (മൂവത്തു) | മുപ്പത് |
| ೩೧ | 31 | ಮುವತ್ತ್'ಒಂದು (മുവത്തൊന്ദു) | മുപ്പത്തൊന്ന് |
| ೩೨ | 32 | ಮುವತ್ತ್'ಎರಡು (മുവത്തെറഡു) | മുപ്പത്തിരണ്ട് |
| ೩೩ | 33 | ಮುವತ್ತ್'ಮೂರು (മുവത്തുമൂരു) | മുപ്പത്തിമൂന്ന് |
| ೩೪ | 34 | ಮೂವತ್ತ್'ನಾಲ್ಕು (മൂവത്തുനാൽകു) | മുപ്പത്തിനാല് |
| ೩೫ | 35 | ಮೂವತ್ತ್'ಐದು (മൂവത്തൈദു) | മുപ്പത്തഞ്ച് |
| ೩೬ | 36 | ಮೂವತ್ತ್'ಆರು (മൂവത്താറു) | മുപ്പത്താറ് |
| ೩೭ | 37 | ಮೂವತ್ತ್'ಏಳು (മൂവത്തേളു) | മുപ്പത്തേഴ് |
| ೩೮ | 38 | ಮೂವತ್ತ್'ಎಂಟು (മൂവത്തെൺടു) | മുപ്പത്തെട്ട് |
| ೩೯ | 39 | ಮೂವತ್ತ್'ಒಂಬತ್ತು (മൂവത്തൊമ്പത്തു) | മുപ്പത്തൊൻപത് |
| ೪೦ | 40 | ನಲವತ್ತು (നലവത്തു) | നാൽപ്പത് |
| ೫೦ | 50 | ಐವತ್ತು (ഐവത്തു) | അൻപത് |
| ೬೦ | 60 | ಅರುವತ್ತು (അറുവത്തു) | അറുപത് |
| ೭೦ | 70 | ಎಪ್ಪತ್ತು (എപ്പത്തു) | എഴുപത് |
| ೮೦ | 80 | ಎಂಬತ್ತು (എമ്പത്തു) | എൺപത് |
| ೯೦ | 90 | ತೊಂಬತ್ತು (തൊമ്പത്തു) | തൊണ്ണൂറ് |
| ೧೦೦ | 100 | ನೂರು (നൂറു) | നൂറ് |
| ೧,೦೦೦ | 1,000 | ಸಾವಿರ (സാവിര) | ആയിരം |
| ೧,೦೦,೦೦೦ | 1,00,000 | ಒಂದು ಲಕ್ಷ (ഒന്ദു ലക്ഷ) | ഒരു ലക്ഷം |
| ೧೦,೦೦,೦೦೦ | 10,00,000 | ಹತ್ತು ಲಕ್ಷ (ഹത്തു ലക്ഷ) | പത്ത് ലക്ഷം |
| ೧,೦೦,೦೦,೦೦೦ | 1,00,00,000 | ಕೋಟಿ (കോടി) | ഒരു കോടി |
ലിപി സാദൃശ്യങ്ങൾ
[മൂലരൂപം തിരുത്തുക]ദക്ഷിണേന്ത്യൻ ലിപികളായ തെലുങ്ക്, മലയാളം, തമിഴ് എന്നിവയുമായി കന്നഡ ലിപിക്ക് ചരിത്രപരമായി വലിയ സാമ്യങ്ങളുണ്ട്. ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെട്ട കന്നഡയും തെലുങ്കും ഒരേ ലിപി വ്യവസ്ഥയിൽ (കന്നഡ-തെലുങ്ക് ലിപി) നിന്നാണ് വികസിച്ചുവന്നത്. അതിനാൽ ഈ രണ്ട് ലിപികളും തമ്മിൽ പരസ്പരം വായിക്കാൻ കഴിയുന്നത്ര അടുത്ത സാമ്യമുണ്ട്.
കൂടാതെ, തമിഴ്-ബ്രാഹ്മിയിൽ നിന്നും വികസിച്ച ഗ്രന്ഥ ലിപിയുമായി കന്നഡ ലിപിക്ക് അടുത്ത ബന്ധമുണ്ട്. കർണ്ണാടകയുടെ തീരദേശങ്ങളിലും കേരളത്തിലെ കാസർഗോഡ് ഭാഗങ്ങളിലും കന്നഡ, തുളു, സംസ്കൃതം എന്നീ ഭാഷകൾ എഴുതാൻ തിഗളാരി ലിപി വ്യാപകമായി ഉപയോഗിച്ചിരുന്നു. തിഗളാരി ലിപിയും ആധുനിക മലയാള ലിപിയും ഒരേ മാതൃലിപിയിൽ നിന്ന് വികസിച്ചവയായതിനാൽ, ഇവ തമ്മിൽ വളരെ അടുത്ത ഘടനാപരമായ സാമ്യം കാണാൻ സാധിക്കും. പഴയകാലത്ത് കേരളത്തിലെയും കർണ്ണാടകത്തിലെയും പണ്ഡിതർ വേദമന്ത്രങ്ങൾ രേഖപ്പെടുത്താൻ ഈ ലിപികൾ ഉപയോഗിച്ചിരുന്നു.
| ഐ.പി.എ. | /k/ | /kʱ/ | /g/ | /gʱ/ | /ŋ/ | /t͡ʃ/ | /t͡ʃʱ/ | /d͡ʒ/ | /d͡ʒʱ/ | /ɲ/ | /ʈ/ | /ʈʱ/ | /ɖ/ | /ɖʱ/ | /ɳ/ | /t̪/ | /t̪ʱ/ | /d̪/ | /d̪ʱ/ | /n̪/ | /n/ | t | /t͡s/ | /d͡z/ | /p/ | /pʱ/ | /b/ | bʱ | /m/ | /j/ | y | ɾ | /ɽ/ | /r/ | /l/ | /ɭ/ | /ɻ/ | /ʋ/ | /ʃ/ | /ʂ/ | /s/ | /h/ | /kʂ/ | /d͡ʒɲ/ |
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| തമിഴ് ബ്രാഹ്മി | 𑀓 | 𑀔 | 𑀕 | 𑀖 | 𑀗 | 𑀘 | 𑀙 | 𑀚 | 𑀛 | 𑀜 | 𑀝 | 𑀞 | 𑀟 | 𑀠 | 𑀡 | 𑀢 | 𑀣 | 𑀤}} | 𑀥 | 𑀦 | 𑀷 | 𑀧 | 𑀨 | 𑀩 | 𑀪 | 𑀫 | 𑀬 | 𑀭 | 𑀶 | 𑀮 | 𑁵 | 𑀵 | 𑀯 | 𑀰 | 𑀱 | 𑀲 | 𑀳 | 𑀓𑁰𑀱 | 𑀚𑁰𑀜 | |||||
| തമിഴ് | க | ங | ச | ஜ | ஞ | ட | ண | த | ந | ன | ப | ம | ய | ர | ற | ல | ள | ழ | வ | ஶ | ஷ | ஸ | ஹ | க்ஷ | ||||||||||||||||||||
| ഗ്രന്ഥ | 𑌕 | 𑌖 | 𑌗 | 𑌘 | 𑌙 | 𑌚 | 𑌛 | 𑌜 | 𑌝 | 𑌞 | 𑌟 | 𑌠 | 𑌡 | 𑌢 | 𑌣 | 𑌤 | 𑌥 | 𑌦 | 𑌧 | 𑌨 | 𑌪 | 𑌫 | 𑌬 | 𑌭 | 𑌮 | 𑌯 | 𑌰 | 𑌲 | 𑌳 | 𑌵 | 𑌶 | 𑌷 | 𑌸 | 𑌹 | 𑌕𑍍𑌷 | 𑌜𑍍𑌞 | ||||||||
| തിഗളാരി | | | | | | | | | | | | | | | | | | | | | | | | | | | | | | | | | | | | | - | - | ||||||
| മലയാളം | ക | ഖ | ഗ | ഘ | ങ | ച | ഛ | ജ | ഝ | ഞ | ട | ഠ | ഡ | ഢ | ണ | ത | ഥ | ദ | ധ | ന | ഩ | ഺ | പ | ഫ | ബ | ഭ | മ | യ | ര | റ | ല | ള | ഴ | വ | ശ | ഷ | സ | ഹ | ക്ഷ | ജ്ഞ | ||||
| കന്നഡ | ಕ | ಖ | ಗ | ಘ | ಙ | ಚ | ಛ | ಜ | ಝ | ಞ | ಟ | ಠ | ಡ | ಢ | ಣ | ತ | ಥ | ದ | ಧ | ನ | ನ಼ | ಪ | ಫ | ಬ | ಭ | ಮ | ಯ | ಯ಼ | ರ | ಱ | ಲ | ಳ | ೞ | ವ | ಶ | ಷ | ಸ | ಹ | ಕ್ಷ | ಜ್ಞ | ||||
| തെലുങ്ക് | క | ఖ | గ | ఘ | ఙ | చ | ఛ | జ | ఝ | ఞ | ట | ఠ | డ | ఢ | ణ | త | థ | ద | ధ | న | ౝ | ౘ | ౙ | ప | ఫ | బ | భ | మ | య | య఼ | ర | ౚ | ఱ | ల | ళ | ఴ | వ | శ | ష | స | హ | క్ష | జ్ఞ | |
| സിംഹള | ක | ඛ | ග | ඝ | ඞ | ච | ඡ | ජ | ඣ | ඤ | ට | ඨ | ඩ | ඪ | ණ | ත | ථ | ද | ධ | න | ප | ඵ | බ | භ | ම | ය | ර | ල | ළ | ව | ශ | ෂ | ස | හ | ක්ෂ | ඥ |
കുറിപ്പുകൾ:
ലിപ്യന്തരണം
[മൂലരൂപം തിരുത്തുക]സാധാരണ കീബോർഡ് ഉപയോഗിച്ച് കന്നഡ അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിനായി വിവിധ ലിപ്യന്തരണ രീതികളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ചുവരുന്നു. ഐട്രാൻസിനെ (ITRANS) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബരഹ[46], പദ സോഫ്റ്റ്‌വെയർ[47] എന്നിവ ഇതിനുദാഹരണങ്ങളാണ്. ഇതിനുപുറമെ ഗൂഗിൾ ഇൻപുട്ട് ടൂൾസ് (Google transliteration), മുൻകൂട്ടി വാക്കുകൾ പ്രവചിക്കാൻ കഴിയുന്ന ക്വിൽപാഡ്[48] (Quillpad) തുടങ്ങിയ നിരവധി ഓൺലൈൻ ടൂളുകളും ലഭ്യമാണ്.
കർണാടക സർക്കാരിൻ്റെ ഔദ്യോഗിക കന്നഡ ഇൻപുട്ട് സംവിധാനമായ നുഡി, അടിസ്ഥാനപരമായി ലിപ്യന്തരണത്തെ ആശ്രയിക്കുന്ന ഒരു ഫൊണറ്റിക് കീബോർഡ് ലേഔട്ടാണ്.
യൂണിക്കോഡ്
[മൂലരൂപം തിരുത്തുക]കന്നഡ യൂണിക്കോഡ് U+0C80 മുതൽ U+0CFF വരെയാണ്.
| കന്നഡ Official Unicode Consortium code chart (PDF) | ||||||||||||||||
| 0 | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | A | B | C | D | E | F | |
| U+0C8x | ಁ | ಂ | ಃ | ಅ | ಆ | ಇ | ಈ | ಉ | ಊ | ಋ | ಌ | ಎ | ಏ | |||
| U+0C9x | ಐ | ಒ | ಓ | ಔ | ಕ | ಖ | ಗ | ಘ | ಙ | ಚ | ಛ | ಜ | ಝ | ಞ | ಟ | |
| U+0CAx | ಠ | ಡ | ಢ | ಣ | ತ | ಥ | ದ | ಧ | ನ | ಪ | ಫ | ಬ | ಭ | ಮ | ಯ | |
| U+0CBx | ರ | ಱ | ಲ | ಳ | ವ | ಶ | ಷ | ಸ | ಹ | ಼ | ಽ | ಾ | ಿ | |||
| U+0CCx | ೀ | ು | ೂ | ೃ | ೄ | ೆ | ೇ | ೈ | ೊ | ೋ | ೌ | ್ | ||||
| U+0CDx | ೕ | ೖ | ೞ | |||||||||||||
| U+0CEx | ೠ | ೡ | ೢ | ೣ | ೦ | ೧ | ೨ | ೩ | ೪ | ೫ | ೬ | ೭ | ೮ | ೯ | ||
| U+0CFx | ೱ | ೲ | ||||||||||||||
കുറിപ്പുകൾ
| ||||||||||||||||
ജനപ്രിയ സംസ്കാരത്തിൽ
[മൂലരൂപം തിരുത്തുക]
കന്നഡ അക്ഷരമായ ಠ (ഠ) കാണാൻ ഒരു കണ്ണും പുരികവും പോലെയായതിനാൽ, ഇന്റർനെറ്റിൽ അനിഷ്ടമോ പുച്ഛമോ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന "വിസമ്മതത്തിൻ്റെ നോട്ടം" (look of disapproval) എന്ന ജനപ്രിയ ഇമോട്ടിക്കോണിൽ ("ಠ_ಠ") ഇത് ഉപയോഗിക്കാറുണ്ട്.[49] സമാനമായി, ರೃ (രൃ) എന്ന അക്ഷരം ഒരു കണ്ണടയെ സൂചിപ്പിക്കാനും, ಥ (ഥ) എന്ന അക്ഷരം കണ്ണുനീർ വരുന്ന ഒരു കണ്ണിനെ സൂചിപ്പിക്കാനും ഇമോട്ടിക്കോണുകളിൽ ഉപയോഗിച്ചുവരുന്നു.
കൂടുതൽ വായനയ്ക്ക്
[മൂലരൂപം തിരുത്തുക]കുറിപ്പുകൾ
[മൂലരൂപം തിരുത്തുക]- ↑ സംസ്‌കൃതത്തിൽ ഇവ മാത്രകൾ എന്നറിയപ്പെടുന്നു.
- ↑ അങ്ങേയറ്റം ബഹുമാനത്തോടെ ഒരാളെ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്നു
- ↑ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഫോണ്ടിനനുസരിച്ച് ഡിജിറ്റൽ ഇടങ്ങളിൽ ഈ കൂട്ടക്ഷരങ്ങളുടെ രൂപത്തിൽ ചിലപ്പോൾ ചെറിയ വ്യത്യാസങ്ങൾ വന്നേക്കാം.
- ↑ "മാഡു" (ചെയ്യുക) എന്നതിനൊപ്പം പ്രയോജക പ്രത്യയമായ "ഇസു" ചേർന്ന് "മാഡിസു" (ಮಾಡಿಸು) എന്നാകുന്നു. ഇതിനൊപ്പം "താനെ" (ಅವನು - അവൻ) ചേരുമ്പോഴാണ് ഈ പദമുണ്ടാകുന്നത്.
- ↑ തോരു (കാണിക്കുക) + ഇസു (പ്രയോജക പ്രത്യയം) + തീനി (ഞാൻ) എന്നിവ ചേർന്നാണ് ഈ പദം രൂപപ്പെടുന്നത്.
- ↑ ഉളിസു + കൊണ്ടു -> ഉൾസ്കൊണ്ടു.
- ↑
"കടിക്കുന്ന" എന്നർത്ഥം വരുന്ന दङ्क्ष्णु (ദംക്ഷ്ണു) എന്ന സംസ്കൃത നാമവിശേഷണം പുല്ലിംഗം, സ്ത്രീലിംഗം എന്നിവയുടെ ദ്വിവചനത്തിൽ ഷഷ്ഠി, സപ്തമി വിഭക്തികളിൽ ഉപയോഗിക്കുമ്പോൾ दङ्क्ष्ण्वोः (ദങ്ക്ഷ്ണ്വോഃ) എന്ന രൂപം പ്രാപിക്കുന്നു.
ഇതിനോട് സാമ്യമുള്ള മറ്റൊരു രൂപം (दङ्क्ष्णवः - ദങ്ക്ഷ്ണവഃ) ശുക്ല യജുർവേദത്തിലെ വാജസനേയി സംഹിതയിൽ (അധ്യായം 15, ശ്ലോകം 15) കാണാവുന്നതാണ്:
पुञ्जिकस्थला च क्रतुस्थला चाप्सरसौ दङ्क्ष्णवः पशवो हेतिः पौरुषेयो वधः प्रहेतिस्तेभ्यो नमो अस्तु ते नोऽवन्तु ते नो मृडयन्तु ते यं द्विष्मो यश्च नो द्वेष्टि तमेषां जम्भे दध्मः
പുഞ്ജികസ്ഥലാ ച ക്രതുസ്ഥലാ ചാപ്സരസൗ ദങ്ക്ഷ്ണവഃ പശവോ ഹേതിഃ പൗരുഷേയോ വധഃ പ്രഹേതിസ്തേഭ്യോ നമോ അസ്തു തേ നോഽവന്തു തേ നോ മൃഡയന്തു തേ യം ദ്വിഷ്മോ യശ്ച നോ ദ്വേഷ്ടി തമേഷാം ജമ്ഭേ ദധ്മഃ - ↑ ഇതിൻ്റെ പുറത്തെ വൃത്തത്തിലുള്ള അക്കങ്ങളുടെ ക്രമീകരണം ശ്രദ്ധേയമാണ്: 3 (വലത്), 6 (താഴെ), 9 (ഇടത്), 12 (മുകളിൽ) എന്നീ അക്കങ്ങൾ നേരെയാണ് നൽകിയിരിക്കുന്നത്. 1, 2, 4, 7, 8 എന്നീ അക്കങ്ങൾ വലത്തോട്ട് അല്പം ചെരിഞ്ഞും, 5, 10, 11 എന്നീ അക്കങ്ങൾ ഇടത്തോട്ട് അല്പം ചെരിഞ്ഞുമാണ് നൽകിയിട്ടുള്ളത്. ഈ ക്രമീകരണം കാരണം ചെറിയ ചെരിവുകൾ അവഗണിച്ചാൽ എല്ലാ അക്കങ്ങളും സാധാരണ പോലെ എളുപ്പത്തിൽ വായിക്കാൻ സാധിക്കും (പ്രത്യേകിച്ച് 10, 11, 12 എന്നീ അക്കങ്ങൾ ഇടത്തുനിന്ന് വലത്തോട്ട് സാധാരണ പോലെ വായിക്കാം).
അവലംബങ്ങൾ
[മൂലരൂപം തിരുത്തുക]- ↑ "Shivamogga engraving shows Kannada was in use 7 decades earlier than known". The Times of India. 29 Aug 2017.
- ↑ "Kannada Language". 12 March 2017.
- ↑ Ghantkar, Gajanana (1993). History of Goa through Gõykanadi script (in ഇംഗ്ലീഷ്, കൊങ്കണി, മറാത്തി, and കന്നഡ). pp. Page x.
- ↑ http://www.columbia.edu/itc/mealac/pritchett/00maplinks/overview/languages/himal1992max.jpg
- 1 2 3 4 Zide, Norman (1996). Daniels, Peter T.; Bright, William (eds.). The World's Writing Systems (in ഇംഗ്ലീഷ്). Oxford University Press, Inc. ISBN 978-0195079937.
- ↑ "Eighth Schedule of the Constitution of India" (PDF) (in ഇംഗ്ലീഷ്). Ministry of Home Affairs, Government of India. Retrieved 16 ഏപ്രിൽ 2026.
- ↑ "The Karnataka Official Language Act, 1963" (PDF) (in ഇംഗ്ലീഷ്). Department of Parliamentary Affairs and Legislation, Government of Karnataka. Retrieved 16 ഏപ്രിൽ 2026.
- ↑ "An Appeal". ബേള പള്ളി. Archived from the original on 2014-08-01. Retrieved 2014-06-30.
- ↑ Cardona, George; Jain, Dhanesh (2007). The Indo-Aryan Languages. Routledge. pp. 804, 805. ISBN 978-0-415-77294-5.
- ↑ National Archives of India (1985). Indian archives, Volume 34. National Archives of India. p. 4.
- ↑ Campbell, George L. (1997-11-06). Handbook of scripts and alphabets (1st ed.). Routledge, New York. pp. 84–5. ISBN 978-0-415-13715-7. OCLC 34473667. Retrieved 2007-02-23.
- 1 2 3 4 5 6 7 8 9 10 Zydenbos, Robert J. (2020). "The Phonemic System and Script of Kannada". A Manual of Modern Kannada (in ഇംഗ്ലീഷ്). Heidelberg: CrossAsia. ISBN 978-3-946742-82-1. Retrieved 15 ഏപ്രിൽ 2026.
- ↑ Kamath, Suryanath U. (2001) [1980]. A Concise History of Karnataka: From Pre-historic Times to the Present (in ഇംഗ്ലീഷ്). Bangalore: Jupiter books. p. 15. OCLC 7796041.
- ↑ Salomon, Richard (1998). Indian Epigraphy: A Guide to the Study of Inscriptions in Sanskrit, Prakrit, and the other Indo-Aryan Languages. Oxford University Press. pp. 39–41. ISBN 978-0195099843.
- ↑ Krishnamurti, Bhadriraju (2003). The Dravidian Languages. Cambridge University Press. pp. 78–79. ISBN 978-0521771115.
- ↑ Kamath, Suryanath U. (2001). A concise history of Karnataka: from pre-historic times to the present. Bangalore: Jupiter books. pp. 279–280. OCLC 7796041.
- 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 "Kannada: Range: 0C80–0CFF" (PDF). The Unicode Standard, Version 15.1 (in ഇംഗ്ലീഷ്). Unicode, Inc. Retrieved 15 ഏപ്രിൽ 2026.
- 1 2 3 4 5 6 7 8 9 Kittel, Ferdinand (1903). A Grammar of the Kannada Language in English. Mangalore: Basel Mission Book and Tract Depository.
- 1 2 3 4 5 6 7 8 9 10 11 12 13 Srinatha Sastry, C. V. "UNICODE for Kannada, General Information & Description" (PDF). UNICODE. Retrieved 2024-07-31.
- 1 2 3 Everson, Michael (2004-10-22). "Proposal to add Kannada characters Jihvamuliya and Upadhmaniya" (PDF) (in ഇംഗ്ലീഷ്). Unicode Consortium.
- ↑ Nidamarthy, Sushilkumar (ഓഗസ്റ്റ് 2021). "Analysis of Kannada script consonants, sub forms, vowels, signs and bring all consonants under "Perfect single consonant form"" (PDF). Shikshan Sanshodhan: Journal of Arts, Humanities and Social Sciences (in ഇംഗ്ലീഷ്). 4 (8): 54–66. ISSN 2581-6241. Retrieved 15 ഏപ്രിൽ 2026.
- ↑ Srinidhi, A.; Sreedatta, A. (2021-01-07). "Proposal to encode Kannada Sign Nakaara Pollu" (PDF) (in ഇംഗ്ലീഷ്). Retrieved 16 ഏപ്രിൽ 2026.
- ↑ "Recommendations to UTC #166 January 2021 on Script Proposals" (PDF) (in ഇംഗ്ലീഷ്). Unicode Script Ad Hoc Group. 2021-01-14. Retrieved 16 ഏപ്രിൽ 2026.
- ↑ Rice, Edward P. (1921). A History of Kanarese Literature (PDF) (in ഇംഗ്ലീഷ്). London: Oxford University Press. Retrieved 16 ഏപ്രിൽ 2026.
- 1 2 "Annual Report of the Mysore Archaeological Department for the year 1936" (in ഇംഗ്ലീഷ്). Government Branch Press, Bangalore. 1938. p. 72–74. Retrieved 14 ഏപ്രിൽ 2026.
- ↑ "Kannada Alphabet - Pronunciation and Language". Omniglot. Retrieved 13 ഏപ്രിൽ 2026.
- 1 2 "Proposal to encode Kannada Sign Archaic Shri" (PDF). Unicode Consortium. 2022.
- 1 2 Schiffman, Harold F. (1983). A Reference Grammar of Spoken Kannada. University of Washington Press. ISBN 978-0-295-96031-9.
- ↑ Sridhar, S. N. (1990). Kannada (Descriptive Grammars). Routledge. pp. 290–292. ISBN 978-0-415-00317-9.
- ↑ Stiehl, Ulrich. "Devanagari-Schreibübungen" (PDF). www.sanskritweb.net. Retrieved 24 July 2017.
- ↑ "Kannada Script Details". ScriptSource. p. 20. Retrieved 13 ഏപ്രിൽ 2026.
- ↑ "Proposal to encode the Kannada sign SIDDHAM in Unicode" (PDF) (in ഇംഗ്ലീഷ്). Unicode Consortium. 2016.
- ↑ "Recommendations to UTC #170 January 2022 on Script Proposals" (PDF) (in ഇംഗ്ലീഷ്). Unicode Consortium. 2022. p. 16.
- ↑ Shenoy Basty, Shashank (2020-08-24). "Preliminary proposal to encode Kannada sign combining Anusvara right top" (PDF) (in ഇംഗ്ലീഷ്). Unicode Consortium.
- ↑ "Proposal to encode Kannada Sign Spacing Anusvara in the UCS" (PDF) (in ഇംഗ്ലീഷ്). Unicode Consortium. 2021.
- ↑ "Recommendations to UTC #168 July 2021 on Script Proposals" (PDF) (in ഇംഗ്ലീഷ്). Unicode Consortium. 2021. p. 10.
- ↑ Sharma, Shriramana (2010-10-11). "Request to encode South Indian CANDRABINDU-s" (PDF) (in ഇംഗ്ലീഷ്). Unicode Consortium.
- ↑ Anderson, Deborah; McGowan, Rick; Whistler, Ken (2010-10-27). "Review of Indic-related L2 documents and Recommendations to the UTC" (PDF) (in ഇംഗ്ലീഷ്). Unicode Consortium. p. 4.
- ↑ Srinidhi, A. (2014). "Usage of Kannada Sign Spacing Candrabindu in Vedic texts" (PDF) (in ഇംഗ്ലീഷ്). Unicode Consortium.
- ↑ "Proposal to encode Kannada Sign Candrabindu" (PDF) (in ഇംഗ്ലീഷ്). Unicode Consortium. 2014.
- ↑ "Recommendations to UTC #144 July 2015 on Script Proposals" (PDF) (in ഇംഗ്ലീഷ്). Unicode Consortium. 2015-07-25. p. 4.
- 1 2 "Kannada Script Layout" (PDF) (in ഇംഗ്ലീഷ്). Unicode Consortium. 2003-03-04.
- ↑ "Universal Declaration of Human Rights". www.un.org (in ഇംഗ്ലീഷ്). 6 October 2015. Retrieved 29 March 2020.
- ↑ "Universal Declaration of Human Rights: Kannada" [ಮಾನವ ಬಾಧ್ಯತೆಗಳ ಸಾವವತ್ರಿಕ್ ಪ್ಿಕ್ಟನ] (PDF). OHCHR.org (in കന്നഡ). Office of the United Nations High Commissioner for Human Rights. p. 3. Archived (PDF) from the original on 6 October 2022. Retrieved 17 January 2026.
- ↑ Simon Ager. "Numbers in Kannada". Omniglot. Retrieved 9 ഏപ്രിൽ 2026.
- ↑ "Baraha – Free Indian Language Software". baraha.com.
- ↑ "Pada Software – For Indic Scripts". pada.pro.
- ↑ "QuillPad – Typing in Kannada has never been easier". Quillpad.in. Archived from the original on 4 നവംബർ 2008. Retrieved 7 നവംബർ 2008.
- ↑ "Browser Extension of the Week: Look of Disapproval". Pcgamer. Maximum PC. Retrieved 2013-04-24.
ഗ്രന്ഥസൂചി
[മൂലരൂപം തിരുത്തുക]- Kittel, Ferdinand (1903). A Grammar of the Kannada Language in English. Mangalore: Basel Mission Book and Tract Depository.
- Schiffman, Harold F. (1983). A Reference Grammar of Spoken Kannada. University of Washington Press. ISBN 978-0-295-96031-9.
- Zydenbos, Robert J. (2020). "The Phonemic System and Script of Kannada". A Manual of Modern Kannada. CrossAsia. ISBN 978-3-946742-82-1.


