Jump to content

ഗോണ്ഡി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗോണ്ടി ഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോണ്ഡി
Regionഇന്ത്യ
Native speakers
26 ലക്ഷം [1]
Dravidian
  • ഗോണ്ഡി
Official status
Official language in
ഇന്ത്യ
Language codes
ISO 639-2gon
ISO 639-3gon

ഗോണ്ഡ് വനം എന്നറിയപ്പെട്ടിരുന്ന മദ്ധ്യഭാരതവനങ്ങളിലെ ആദിവാസി വംശത്തിൽപ്പെട്ടവർ സംസാരിക്കുന്ന ഒരു ഭാഷയാണ്‌ ഗോണ്ഡി. [2] ഒരു ദ്രാവിഡഭാഷയായ ഗോണ്ഡി ഇന്ത്യയിലെ മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ്‌,മഹാരാഷ്ട്ര, ഗുജറാത്ത്, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിൽ സംസാരിക്കപ്പെടുന്നു. നാടൻപാട്ടുകളാൽ സമൃദ്ധമാണ്‌ ഈ ഭാഷ. ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്താത്ത ഭാഷകളിൽ, ഭീലി കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയും ഇതാണ്. 2001-ലെ കാനേഷുമാരി പ്രകാരം 2,713,790 ആണ്. ഇതിൽ 925,417 പേർ മദ്ധ്യ പ്രദേശിലും, 894,806 പേർ ഛത്തീസ്ഢിലും, 543,120 പേർ മഹാരാഷ്ട്രയിലും, 275,379 പേർ ആന്ധ്ര പ്രദേശിലും, 57,064 പേർ ഒറീസ്സയിലുമാണ്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-24. Retrieved 2008-02-04.
  2. റവ:റോബർട്ട്., കാഡ്വെൽ. വിവർത്തനം-ഡോ. എസ്. കെ നായർ (ed.). ദ്രാവിഡ ഭാഷാവ്യാകരണം- ഒന്നാം ഭാഗം (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: |access-date= requires |url= (help); Check date values in: |accessdate= (help); Cite has empty unknown parameters: |month=, |chapterurl=, |origdate=, and |coauthors= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=ഗോണ്ഡി_ഭാഷ&oldid=4113094" എന്ന താളിൽനിന്ന് ശേഖരിച്ചത്