Jump to content

സുറിയാനി മലയാളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുറിയാനി മലയാളം
മലയാളം
ഉത്ഭവിച്ച ദേശംഇന്ത്യയും മറ്റു ചില രാജ്യങ്ങളിലും
ദ്രാവിഡം
 • ദക്ഷിണം
  • തമിഴ്–കന്നഡ
   • തമിഴ്–കൊഡക്
    • തമിഴ്–മലയാളം
     • മലയാളം
      • സുറിയാനി മലയാളം
മലയാളം ലിപി (rarely in ഖാർഷോണി ലിപി)
ഭാഷാ കോഡുകൾ
ISO 639-3

ഏകദേശം സുറിയാനി ലിപിയിൽ എഴുതപ്പെട്ടുവന്നിരുന്ന മലയാളഭാഷയുടെ ഒരു ഭേദരൂപമാണു്  സുറിയാനി മലയാളം (Suriyani Malayalam ܣܘܼܪܝܐܵܢܝܼ ܡܲܠܲܝܵܠܲܡ). കർസോനി മലയാളം എന്നുകൂടി ഈ ഭാഷാഭേദം അറിയപ്പെടുന്നു.[അവലംബം ആവശ്യമാണ്] നസ്രാണികൾ എന്നും സുറിയാനി ക്രിസ്ത്യാനികൾ എന്നും വിളിക്കപ്പെട്ടിരുന്ന, കേരളത്തിലെ പുരാതനക്രൈസ്തവസമൂഹത്തിന്റെ വ്യവഹാരഭാഷയായിരുന്നു സുറിയാനി മലയാളം.[1][2][3][4] മുഖ്യധാരാമലയാളത്തിന്റെ വ്യാകരണനിയമങ്ങളും മലയാളത്തിനുവേണ്ടി പ്രത്യേകമായി കൂടുതൽ അക്ഷരങ്ങൾ ചേർത്ത കിഴക്കൻ സുറിയാനി ലിപിയും മലയാളത്തിലും സുറിയാനിയിലുമുള്ള വാക്കുകളും ഉൾപ്പെടുത്തിയായിരുന്നു ഈ ഭാഷ രൂപപ്പെട്ടതു്. ദക്ഷിണേന്ത്യയുടെ മലബാർ തീരത്തെ (ഇപ്പോൾ കേരളം) സുറിയാനി ക്രൈസ്തവസമൂഹത്തിലാണു്  ഈ ഭാഷാരൂപം ആവിർഭവിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടുവരെ  സുറിയാനികൾക്കിടയിൽ ഭാഷയ്ക്ക് വ്യാപകമായ പ്രചാരമുണ്ടായിരുന്നു.

എഴുത്തുരീതി[തിരുത്തുക]

പൗരസ്ത്യസുറിയാനി ഭാഷയുടെ ലിപിയിൽ 22 അക്ഷരരൂപങ്ങളാണു് ഉണ്ടായിരുന്നതു്. എന്നാൽ മലയാളത്തിൽ 53-ലധികം അക്ഷരരൂപങ്ങൾ പ്രയോഗത്തിലുണ്ടു്. ഈ അപര്യാപ്തത മറി കടക്കാൻ സുറിയാനി മലയാളത്തിൽ കൂടുതൽ അക്ഷരരൂപങ്ങൾ സൃഷ്ടിക്കപ്പെട്ടു.[5] യുണികോഡിന്റെ ഇനി വരാൻ പോകുന്ന പതിപ്പിൽ ഈ അക്ഷരരൂപങ്ങൾ അംഗീകരിക്കാൻ ധാരണയായിട്ടുണ്ടു്.[6]

സിറിയാൿ ഭാഷയിലെ ആലഫ്ബേത് അക്ഷരമാലയുടെ മദ്ഞായ രൂപഭേദത്തെ അടിസ്ഥാനമാക്കി  സുറിയാനി മലയാളത്തിൽ നേരിട്ട് ഉപയോഗിക്കപ്പെട്ടിരുന്ന അക്ഷരങ്ങൾ

ܕ ܓ ܒ ܐ
ദ് ഗ് ബ്, വ്
ܚ ܙ ܘ ܗ
ഹ് സ് വ് ഹ്
ܠ ܟ ܝ ܛ
ല് ക്, ക്ക് യ് ത്
ܥ ܣ ܢ ܡ
സ് ന് മ്
ܪ ܩ ܨ ܦ
റ് ഖ് സ് പ്, വ്
ܬ ܫ
ത്, സ് ശ്

മലയാളത്തിനുവേണ്ടി കൂടുതലായി സൃഷ്ടിക്കപ്പെട്ട അക്ഷരങ്ങൾ

ട് ഞ് ജ് ങ്
ര് ഭ് ഩ* ണ്
ഷ് ഴ് ള്
 •   U+OD29 വർത്സ്യ അനുനാസികം (ഩ)

സ്വരങ്ങൾ

ܘ݁ ܹ ܸ ܘ݂ ܝ݂ ܵ ܲ
ഒ, ഓ ഉ, ഊ ഇ, ഈ
ܟܘ݁ ܟܹ ܟܸ ܟܘ݂ ܟܝ݂ ܟܵ ܟܲ
കൊ, കോ കേ കെ കു, കൂ കി, കീ കാ

തദ്ഭവപദങ്ങൾ[തിരുത്തുക]

കാലക്രമത്തിൽ സുറിയാനി ഭാഷയിലെ പല പദങ്ങളും നേരിയ വ്യത്യാസങ്ങളോടെ മലയാളത്തിലേക്കു് സംക്രമിക്കുകയുണ്ടായി.  അവയിൽ ചിലതു്:

മൂലസുറിയാനി ഭാഷ സുറിയാനി മലയാളം / മലയാളം അർത്ഥം / ഇംഗ്ലീഷ് സമാനപദം
നസ്രായ / നസ്രാണി നസ്രാണി ക്രിസ്ത്യൻ
പെഷാ[4] പെസഹാ Passover
മലക്കാ[3] മാലാഖ മാലാഖ
Qudasha[3] കൂദാശ Sacrament
Mamoditha[3][4] മാമോദീസ Baptism
Sliva ശ്ലിവ / സ്ലീബാ കുരിശു്
Isho'[3] ഈശോ /യീശോ യേശു
Qurbana[3] കുർബ്ബാന Eucharist (Holy Mass)
M'shiħa[3][4] മിശിഹാ Anointed
Dukhrana ദുക്രാന Remembrance
Qasisha കത്തനാർ/ കസ്നാർ / കശീശ Syrian priest
Mar മാർ Lord, Sir
Ruħa റൂഹാ Holy Spirit
Shliħa ശ്ലീഹാ Apostle

സുറിയാനിമലയാളം സാഹിത്യം[തിരുത്തുക]

കരിയാറ്റിൽ മാർ ഔസേപ്പ്  രചിച്ച വേദതർക്കം സുറിയാനി മലയാളത്തിലെ ഒരു പ്രമുഖ ഗ്രന്ഥമാണു്.[2] പുരാതനസുറിയാനി സമൂഹങ്ങളിലെ ആചാരപദ്ധതികളിൽ ഈ ഭാഷയിൽ എഴുതപ്പെട്ട ധാരാളം കൃതികളും രേഖകളും കാണാം.[2]

അവലംബം[തിരുത്തുക]

 1. "City Youth Learn Dying Language, Preserve It". The New Indian Express. May 9, 2016. Archived from the original on 2016-06-03. Retrieved May 9, 2016.
 2. 2.0 2.1 2.2 Suriyani Malayalam Archived 2014-06-11 at the Wayback Machine., നസ്രാണി ഫൗണ്ടേഷൻ
 3. 3.0 3.1 3.2 3.3 3.4 3.5 3.6 A sacred language is vanishing from State Archived 2008-08-16 at the Wayback Machine., ദി ഹിന്ദു
 4. 4.0 4.1 4.2 4.3 Prayer from the Past, ഇന്ത്യാ ടുഡേ
 5. "Proposal to Encode Syriac Letters for Garshuni Malayalam" (PDF).
 6. "Proposed New Characters: Pipeline Table". Unicode Consortium. 2015-11-20. Retrieved 2016-01-17.
"https://ml.wikipedia.org/w/index.php?title=സുറിയാനി_മലയാളം&oldid=4090241" എന്ന താളിൽനിന്ന് ശേഖരിച്ചത്