ഉള്ളടക്കത്തിലേക്ക് പോവുക

മലയാളലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മലയാളം ലിപി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളലിപി
മലയാള അക്ഷരമാലെ
ലിപി മാതൃകകൾ
മലയാളം ലിപിയിൽ "മലയാളലിപി" എന്ന് എഴുതിയിരിക്കുന്നു
തരം
ഭാഷകൾമലയാളം
തുളു
സംസ്കൃതം
കൊങ്കണി
ജസരി
പണിയ
ബ്യാരി
ബെട്ട കുറുംബ
റാവുള
മറ്റു മലയാളമൊഴികളും
കാലയളവ്
എ.ഡി. 830 – നിലവിൽ[1][2]
ദിശഇടത്തുനിന്ന് വലത്തോട്ട്
ബന്ധപ്പെട്ട ലിപികൾ
മാതൃലിപികൾ
സഹോദരലിപികൾ
തുളു
തിർകെ
ദിവെസ് അകുരു
സൗരാഷ്ട്ര
ഭൂമിശാസ്ത്രപരമായ വിതരണം
  ഭൂരിപക്ഷം ആളുകളും മലയാളം സംസാരിക്കുന്നു
  ഗണ്യമായ ഒരു ന്യൂനപക്ഷം മലയാളം സംസാരിക്കുന്നു, അല്ലെങ്കിൽ മറ്റു ഭാഷകൾക്കൊപ്പം മലയാളവും സംസാരിക്കപ്പെടുന്നു. [3]
ISO
ഐ.എസ്.ഒ. 15924Mlym, 347
യൂണികോഡ്
യൂണികോഡ് അപരനാമം
Malayalam
U+0D00–U+0D7F

ബ്രാഹ്മീയലിപികുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ലിപിയാണ് മലയാളലിപി. മലയാളഭാഷ എഴുതന്നതിനാണ്, ഈ ലിപി പ്രധാനമായി ഉപയോഗിക്കുന്നത്. സംസ്കൃതം, കൊങ്കണി, തുളു എന്നീ ഭാഷകൾ എഴുതുന്നതിനും വളരെക്കുറച്ച് ആളുകൾമാത്രം സംസാരിക്കുന്ന പണിയ, കുറുമ്പതുടങ്ങിയ ഭാഷകളെഴുതുന്നതിനും മലയാളലിപി ഉപയോഗിക്കാറുണ്ട്.

ചരിത്രം

[തിരുത്തുക]
പഴയരീതിയിലുള്ള കൂട്ടക്ഷരങ്ങളുപയോഗിക്കുന്ന ഒരു ബോർഡ്

ഇന്നത്തെ മലയാളലിപി, ബ്രാഹ്മിലിപിയിൽനിന്ന് രൂപപ്പെട്ട ഗ്രന്ഥലിപി പരിണമിച്ചുണ്ടായതാണ്. ആദ്യകാലമലയാളം, സംസ്കൃതം, തമിഴ് എന്നിവയാൽ ഏറെ സ്വാധീനിക്കപ്പെട്ടിരുന്നു. മലയാളം എഴുത്തുരീതിയെപ്പറ്റിയുള്ള ഏറ്റവും പുരാതനരേഖകൾ 10-ആം ശതകം CE അടുപ്പിച്ചു ലഭ്യമായിട്ടുള്ള ശിലാലിഖിതങ്ങളും ലോഹഫലകങ്ങളിലുള്ള ലിഖിതങ്ങളുമുൾ‍ക്കൊള്ളുന്നു.[4] മലയാളലിപിസഞ്ചയത്തിന്, കാലാനുസൃതമായ പല മാറ്റങ്ങളുമുണ്ടായിട്ടുണ്ട്. [5] 1970-1980 കാലങ്ങളിൽ മലയാളത്തിന് ഒരു ലളിതവത്കൃതലിപി രൂപപ്പെട്ടു. ആദ്യകാലലിപിയെക്കാൾ കുറെക്കൂടെ രേഖീകൃതരീതിയിലുള്ളതായിരുന്നു ഇത്. എഴുതിക്കഴിഞ്ഞ ചിഹ്നത്തിന്റെയിടയിലേക്ക്, ലേഖനി പിന്നീടു കൊണ്ടുവരേണ്ടാത്ത രീതിയിലാണ് ഈ ലിപി. ഇത്, മുദ്രണശാലകളിൽ അച്ചുനിരത്തുന്നതിന് സഹായകരമായ രീതിയിലുമായിരുന്നു. വീണ്ടും നീക്കേണ്ടാത്ത രീതിയിലായിരുന്നു ഇതിൽ സ്വരചിഹ്നങ്ങൾ. എന്നാൽ അച്ചടിയുടെ ആവിർഭാവം ലിപിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയത്, കൂട്ടക്ഷരങ്ങളെ അണുവക്ഷരങ്ങളായി പിരിച്ചുകൊണ്ടായിരുന്നു.

പ്രത്യേകതകൾ

[തിരുത്തുക]
മലയാളം അക്ഷരമാലയിലെ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള വേർഡ്ക്ലൗഡ്

പരമ്പരാഗതമായി, മലയാളം ഇടത്തുനിന്നു വലത്തോട്ടാണ് എഴുതുന്നത്. മലയാളം ലിപികളെയും അക്ഷരങ്ങളെയെന്നപോലെ സ്വരങ്ങളെന്നും വ്യഞ്ജനങ്ങളെന്നും രണ്ടായിത്തിരിക്കാം.

സ്വരങ്ങൾ

[തിരുത്തുക]
അക്ഷരംസ്വരചിഹ്നംസ്വരം [പ്] എന്ന വർണത്തോടൊപ്പം യുണികോഡ് നാമംIPAഅഭിപ്രായം
(pa)Aashort
പാ (pā)AAlong 'a'
ിപി (pi)Iishort 'i'
പീ (pī)IIlong 'i'
പു (pu)Uushort 'u'
പൂ (pu)UUlong 'u'
പൃ (pr)VOCALIC Rɹ̩short vocalic 'r'
പൄ (pr)LONG VOCALIC Rɹ̩ːobsolete/rarely used
പൢ (pl) VOCALIC Lobsolete/rarely used
പൣ (pl) LONG VOCALIC Ll̩ːobsolete/rarely used
പെ (pe)Eeshort 'e'
പേ (pē)Elong 'e'
പൈ (pai)AIai
പൊ (po)Ooshort 'o'
പോ (pō)OOlong 'o'
പൗ (pau)AUau
അംപം (pum)UMum
അഃപഃ (pah)AHah

സ്വരത്തിന്റെ കാലദൈർഘ്യം മലയാളത്തിൽ വളരെ പ്രാധാനം അർ‌ഹിക്കുന്നു. കലം എന്നതിലെ ക് എന്ന വർണത്തിനു പിന്നിലുള്ള അ എന്ന സ്വരം ഹ്രസ്വമാണ്. സ്വരം ദീർഘിച്ച് കാലം എന്നായാൽ അർത്ഥം വ്യത്യസ്തമാണ്.

വ്യഞ്ജനങ്ങൾ

[തിരുത്തുക]
മലയാളംയുണികോഡ് നാമംTransliterationIPA
KAkk
KHAkhkh
GAgg
GHAghgh
NGAṅ or ngŋ
CHAch
CHHAchhh
JHAjh
JHHAjhhh
NJAñ or njɲ
TTA or ttʈ
TTHAṭh or tthʈh
DDA or ddɖ
DDHAḍh or ddhɖh
NNA or nnɳ
THAtht
THHAthhth
DHAdd
DHHAdhhdh
NAnn
PApp
PHAph or fph
BAbb
BHAbhbh
MAmm
YAyj
RArɾ
LAll
VAvʋ
SHA or sɕ
SSHAṣ or shʃ
SAss
HAhɦ
LLA or llɭ
ZHA or zhɻ
RRA or rrr

മറ്റ് പ്രതീകങ്ങൾ

[തിരുത്തുക]
പ്രതീകംനാമം Function
വിരാമം അഥവാ ചന്ദ്രക്കല സ്വരത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു
അനുസ്വാരം nasalizes the preceding vowel
വിസർഗം adds voiceless breath after vowel (like h)


അക്കങ്ങൾ

[തിരുത്തുക]

സംഖ്യകൾ മലയാളലിപിയിൽ:

പക്ഷേ, ഇപ്പോൾ മലയാളികൾ എല്ലായിടത്തും ഇൻഡോ-അറബിക് അക്കങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ മലയാള അക്കങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു.

സംഖ്യമലയാളംഹിന്ദു-അറബീയം
പൂജ്യം[* 1]0
ഒന്ന്1
രണ്ട്2
മൂന്ന്3
നാല്4
അഞ്ച്5
ആറ്6
ഏഴ്7
എട്ട്8
ഒൻപത്9
പത്ത്[6]10
നൂറ്[7]100
ആയിരം[8]1000
കാൽ[9]¼
അര[10]½
മുക്കാൽ[11]¾
  1. ഇൻഡോ-അറബി അക്ക വ്യവസ്ഥയിൽ പൂജ്യത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമായ 0 ത്തോടു്‌ സാമ്യമായ ലിപി തന്നെയാണു്‌ മലയാളം പൂജ്യത്തിനും. പക്ഷെ മലയാളത്തിലെ പൂജ്യം എന്ന അക്കം യൂണിക്കോഡ് 5.0 പതിപ്പു്‌ വേറൊരു രൂപത്തിലായിരുന്നു എൻ‌കൊഡ് ചെയ്തിരുന്നതു്‌. യൂണിക്കോഡ് 5.1 പതിപ്പിൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ടു്‌. അതിനാൽ താങ്കൾ യൂണിക്ക്കൊഡ് 5.0 അനുശാസിക്കുന്ന ഫോണ്ടാണു് ഉപയോഗിക്കുന്നതെങ്കിൽ മുകളിലെ പട്ടികയിൽ പൂജ്യം വേറൊരു രൂപത്തിലാവും ദൃശ്യമാവുക. മുമ്പ് യൂണീകോഡ് നിർദ്ദേശിച്ചിരുന്ന ലിപി മലയാളത്തിൽ കാൽ ഭാഗം (1/4) എന്നതിനെ സൂചിപ്പിക്കാൻ എഴുതാനുള്ളതായിരുന്നു.



അടയാളങ്ങൾ, ചുരുക്കെഴുത്തുകൾ

[തിരുത്തുക]

ദിനാങ്കചിഹ്നം

[തിരുത്തുക]
മലയാളം ദിനാങ്കചിഹ്നം

മലയാളത്തിൽ ഒരു ദിവസം സൂചിപ്പിച്ചതിനുശേഷം ഉപയോഗിക്കുന്ന ചിഹ്നമാണ് "". യൂണികോഡിൽ U+0D79 എന്ന കോഡ് ഉപയോഗിച്ചാണ് ദിനാങ്കചിഹ്നം രേഖപ്പെടുത്തിയിട്ടുള്ളത്. [12] [13]

ഉദാഹരണം:
  1. ശ്രീമൂലം സമിതിയുടെ വാർഷികാഘോഷങ്ങൾ ൧൧൨൪ മകരം ൩ ൹ പുത്തരിക്കണ്ടം മൈതാനിയിൽ വച്ചു നടക്കുന്നു.

മലയാളം യുണീകോഡ്

[തിരുത്തുക]

മലയാളം യുണീകോഡ് U+0D00 മുതൽ U+0D7F വരെയാണ്. ചാരനിറത്തിലുള്ള കള്ളികൾ, ഇതുവരെ വിനിയോഗിച്ചിട്ടില്ലാത്ത യുണികോഡ് ബിന്ദുക്കളെ സൂചിപ്പിക്കുന്നു.

മലയാളം
Unicode.org chart (പി.ഡി.എഫ്)
 0123456789ABCDEF
U+0D0x  
U+0D1x  
U+0D2x
U+0D3x ി
U+0D4x  
U+0D5x
U+0D6x   
U+0D7x ൿ

ഇവകൂടി കാണുക

[തിരുത്തുക]

ബാഹ്യകണ്ണികൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. Ager, Simon (1998). "Malayalam alphabet, pronunciation and language". Omniglot. Retrieved 2009-09-08.
  2. "Vazhapally Temple". Vazhappally Sree Mahadeva Temple. Archived from the original on 2011-01-09. Retrieved 2009-10-31.
  3. "Census of India Website: Office of the Registrar General & Census Commissioner, India". Archived from the original on 15 August 2018. Retrieved 26 December 2019.
  4. Andronov, Mikhail Sergeevich. A Grammar of the Malayalam Language in Historical Treatment. Wiesbaden : Harrassowitz, 1996.
  5. The World's Writing Systems. Ed. Daniels, Peter T.Bright, William,1928-2006. New York : Oxford University Press, 1996.
  6. http://www.fileformat.info/info/unicode/char/0d70/index.htm
  7. http://www.fileformat.info/info/unicode/char/0d71/index.htm
  8. http://www.fileformat.info/info/unicode/char/0d72/index.htm
  9. http://www.fileformat.info/info/unicode/char/0d730/index.htm
  10. http://www.fileformat.info/info/unicode/char/0d74/index.htm
  11. http://www.fileformat.info/info/unicode/char/0d75/index.htm
  12. http://www.fileformat.info/info/unicode/char/d79/index.htm
  13. http://unicode.org/Public/UCA/latest/allkeys.txt
"https://ml.wikipedia.org/w/index.php?title=മലയാളലിപി&oldid=4614158" എന്ന താളിൽനിന്ന് ശേഖരിച്ചത്