വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാള അക്ഷരമാലയിലെ ഒൻപതാമത്തെ അക്ഷരമാണ് . എന്നാൽ, ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ ലോപിച്ചതിനാലും ആധുനികകാലത്ത് ഌ എന്ന അക്ഷരം മലയാള അക്ഷരമാലയിൽ ഗണിക്കപ്പെടുന്നില്ല. 'ഌ' ഒരു ദന്ത്യസ്വരമാണ്.

വൈദികസംസ്കൃതത്തിൽ ഌകാരം ഉണ്ടായിരുന്നില്ല. രകാരം, ലകാരം എന്നീ വ്യഞ്ജനങ്ങൾ തമ്മിലുള്ള അഭേദബന്ധത്തിന് തത്തുല്യമായി, അക്ഷരമാലയിലുള്ള ഋകാരത്തിനു പൂരകമായി, ഏതോകാലത്ത് കൃത്രിമമായി അക്ഷരമാലയിൽ കൂട്ടിച്ചേർക്കപ്പെട്ടതാണ് ഌകാരം എന്നാണ് പണ്ഡിതമതം. സംസ്കൃതത്തിൽപ്പോലും ഌകാരം ഉൾക്കൊള്ളുന്ന പദങ്ങൾ വളരെക്കുറവാണ്.

ഈയക്ഷരത്തിന്റെ സ്വരചിഹ്നമാണു് .

'ഌ' എന്ന സ്വരം കൊണ്ട് പദങ്ങൾ ആരംഭിക്കുന്നില്ല. എങ്കിലും 'ലു' എന്നതിനു പകരം ചിലയിടങ്ങളിൽ 'ഌ' ഉപയോഗിക്കാറുണ്ട്.

ഉദാ:

  • ലുപ്തം - ഌപ്തം
  • ക്ഌപ്തം

ബാഹ്യകണ്ണികൾ[തിരുത്തുക]

ഹരിനാമകീർത്തനം വീഡിയോ - 'ഌ'കാരോച്ചാരണം മനസ്സിലാക്കാൻ വീഡിയോയിൽ 11:30-മിനിറ്റ് കാണുക. 'ൡ'കാരോച്ചാരണം മനസ്സിലാക്കാൻ വീഡിയോയിൽ 11:57മിനിറ്റ് കാണുക.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഌ&oldid=1985053" എന്ന താളിൽനിന്ന് ശേഖരിച്ചത്