ഒ
ദൃശ്യരൂപം
| മലയാള അക്ഷരം | |
|---|---|
ഒ
| |
| വിഭാഗം | സ്വരാക്ഷരം |
| ഉച്ചാരണമൂല്യം | O (o) |
| തരം | ഹ്രസ്വം |
| ക്രമാവലി | ൧൪ (പതിനാല്-14) |
| ഉച്ചാരണസ്ഥാനം | കണ്ഠതാലവ്യം |
| ഉച്ചാരണരീതി | അസ്പൃഷ്ടം |
| ഉച്ചാരണം | |
| സമാനാക്ഷരം | ഓ |
| സന്ധ്യാക്ഷരം | ഔ |
| സർവ്വാക്ഷരസംഹിത | U+0D12[1] |
| ഉപയോഗതോത് | വളരെ |
| ഓതനവാക്യം | ഒച്ച്[2] |
| മലയാളം അക്ഷരമാല | ||||||
|---|---|---|---|---|---|---|
| അ | ആ | ഇ | ഈ | ഉ | ഊ | |
| ഋ | ൠ | ഌ | ൡ | എ | ഏ | |
| ഐ | ഒ | ഓ | ഔ | അം | അഃ | |
| ക | ഖ | ഗ | ഘ | ങ | ||
| ച | ഛ | ജ | ഝ | ഞ | ||
| ട | ഠ | ഡ | ഢ | ണ | ||
| ത | ഥ | ദ | ധ | ന | ||
| പ | ഫ | ബ | ഭ | മ | ||
| യ | ര | ല | വ | ശ | ഷ | സ |
| ഹ | ള | ഴ | റ | ഩ | റ്റ | ന്റ |
| ർ | ൾ | ൽ | ൻ | ൺ | ||
| ൿ | ൔ | ൕ | ൖ | ക്ഷ | ||
മലയാള അക്ഷരമാലയിലെ പതിനാലാമത്തെ അക്ഷരമാണ് ഒ.[3]
ഉപയോഗം വളരെക്കുറവായതിനാലും പ്രചാരം വളരെയേറെ നഷ്ടപ്പെട്ടതിനാലും ആധുനികകാലത്ത് ൠ, ഌ, ൡ എന്നീ അക്ഷരങ്ങളെ മലയാള അക്ഷരമാലയിൽ ഗണിക്കുന്നില്ല. ഇക്കാരണത്താൽ ആധുനികകാലത്ത് 'ഒ' എന്ന അക്ഷരത്തെ പതിനൊന്നാമത്തെ സ്വരാക്ഷരമായി ഗണിക്കുന്നു. 'ഒ' ഒരു കണ്ഠൗഷ്ഠ്യസ്വരമാണ്.
ഒ ഒരു ദ്രാവിഡസ്വരമാണ്. സംസ്കൃതത്തിലോ മറ്റ് ആര്യഭാഷകളിലോ സെമിറ്റിക് ഭാഷയായ അറബിയിലോ ഒ എന്ന സ്വരം ഇല്ല. ഒകാരം ഉകാരമായും ഉകാരം ഒകാരമായും മാറ്റി ഉച്ചരിക്കപ്പെടുക സാധാരണമാണ്. ഉദാ: ഉണ്ട് - ഒണ്ട് കുട്ട - കൊട്ട
ഒ ഉൾപ്പെടുന്ന ചില വാക്കുകൾ
[തിരുത്തുക]- ഒപ്പം
- ഒളി
- ഒലി
- ഒളിപ്പിക്കുക
- ഒലിപ്പിക്കുക
- ഒരു
- ഒത്തിരി
- ഒറ്റ
- ഒട്ടും
- ഒക്കുക
- ഒക്കില്ല
- ഒത്തു
- ഒത്തൊരുമ
- ഓർ
- ഒപ്പ്
- ഒടിയൻ
- ഒടുവിൽ
- ഒടി
- ഒച്ച്
- ഒഴിഞ്ഞു
- ഒഴിവ്
- ഒഴിക്കുക
ഒ മിശ്രിതാക്ഷരങ്ങൾ
[തിരുത്തുക]കീ ബോർഡ്
[തിരുത്തുക]മലയാളം ഇൻസ്കിപ്റ്റിൽ ഒ ടൈപ്പ് ചെയ്യാൻ Shift കീയും ~ എന്ന കീയുമാണ് അടിക്കേണ്ടത്.
അവലംബം
[തിരുത്തുക]- ↑ സർവ്വാക്ഷര സഹിതം,അക്ഷരം ഒ.
- ↑ http://animaldiversity.ummz.umich.edu/site/accounts/information/Gastropoda.html Class Gastropoda gastropods, slugs, and snails
- ↑ ഒ അക്ഷരം തുടങ്ങുന്ന വാക്കുകളുടെ പട്ടിക
